Panchayat:Repo18/vol2-page1043

From Panchayatwiki

സെറികൾച്ചറിനെ സംബന്ധിച്ച എല്ലാ ഫയലുകളും സൂക്ഷിക്കുക. മീറ്റിംഗുകളിൽ പങ്കെടുക്കുക, മിനിട്ട്സ് തയ്യാറാക്കുക തുടർ നടപടികൾ സ്വീകരിക്കുക എന്നിവ കൃത്യമായി പാലിച്ചിരിക്കണം. * സെറികൾച്ചർ സംബന്ധിച്ച വിവരങ്ങൾ സൂക്ഷിക്കുക, പ്രോജക്ട് റിപ്പോർട്ട് തയ്യാറാക്കുക, ജില്ല കളിൽ നിന്നും പ്രോഗ്രസ് റിപ്പോർട്ട് ശേഖരിക്കുക എന്നിവയും കൃത്യമായി പാലിച്ചിരിക്കണം. * ജില്ലകളിലെ സെറികൾച്ചർ പുരോഗതി നിരീക്ഷിക്കുകയും ജില്ലയിലെ മറ്റ് പ്രശ്നങ്ങൾക്ക് പരിഹാര നിർദ്ദേശങ്ങൾ നൽകുകയും ചെയ്തിരിക്കണം. നിലവിൽ അസിസ്റ്റന്റ് സെറികൾച്ചർ ഓഫീസർമാർക്ക് വ്യക്തമായ ചുമതലകൾ നിർവഹിച്ചു നൽകി യിട്ടില്ല. ആയതിനാൽ അസിസ്റ്റന്റ് സെറികൾച്ചർ ഓഫീസർമാരുടെ ചുമതലകൾ ഇപ്രകാരമായിരിക്കും. * ജില്ലാ ദാരിദ്ര്യ ലഘുകരണ വിഭാഗത്തിൽ പ്രവർത്തിക്കുന്ന ജില്ലാ സെറികൾച്ചർ സെല്ലിലായി രിക്കണം ജില്ലയിലെ സെറികൾച്ചർ പ്രവർത്തനങ്ങളെ ഏകോപിപ്പിക്കുന്നത്. * ഓരോ ക്ലസ്റ്ററിനും അസിസ്റ്റന്റ് സെറികൾച്ചർ ഓഫീസർക്ക് സ്വതന്ത്ര ചുമതല ഉണ്ടായിരിക്കും. * കമ്മീഷണറേറ്റിൽ നിന്നും നൽകുന്ന വാർഷിക പ്ലാൻ അനുസരിച്ച് ഓരോ ക്ലസ്റ്ററിലുമുള്ള, ടാർജറ്റ പ്രോജക്ട് ഡയറക്ടർമാർ വീതിച്ച് നൽകിയിരിക്കേണ്ടതാണ്. * സെറികൾച്ചർ സംബന്ധിച്ച ജില്ലകളിൽ നടക്കുന്ന എല്ലാ പരിശീലന പരിപാടികളിലും അസിസ്റ്റന്റ് സെറികൾച്ചർ ഓഫീസർമാർ പരിശീലകരായി പങ്കെടുത്തിരിക്കണം. * ക്ലസ്റ്ററുകളിൽ നടപ്പിലാക്കാൻ ഉദ്ദേശിക്കുന്ന സെറികൾച്ചർ പദ്ധതികൾ മറ്റു സ്കീമുകളുമായി സംയോജിപ്പിച്ച് നടത്താൻ ഉദ്ദേശിക്കുന്ന പദ്ധതികൾ ഇവയൊക്കെ മുൻകൂട്ടി ആസൂത്രണം ചെയ്തി രിക്കണം. * ജില്ലാതലത്തിൽ പ്രവർത്തിക്കുന്ന സെറികൾച്ചർ സെല്ലിൽ ക്ലസ്റ്ററിൽ നിന്നും ലഭിക്കുന്ന പ്ലാൻ അനു സരിച്ച് ജില്ലയിലെ ആക്ഷൻ പ്ലാൻ കൃത്യമായി തയ്യാറാക്കേണ്ടതും ഇതിനെക്കുറിച്ച വിശദമായ പഠനവും ചർച്ചയും നടത്തേണ്ടതുമാണ്. * ടെക്സനിക്കൽ സംബന്ധമായ ജോലികൾ സെല്ലിൽ പ്രവർത്തിക്കുന്ന അസിസ്റ്റന്റ് സെറികൾച്ചർ ഓഫീസർമാർക്ക് പ്രോജക്ട് ഡയറക്ടർ വീതിച്ച് നൽകേണ്ടതാണ്. * അസിസ്റ്റന്റ് സെറികൾച്ചർ ആഫീസർമാർ ബ്ലോക്കതല സെറികൾച്ചർ വികസന കമ്മറ്റികളിൽ പങ്കെടുത്തിരിക്കണം. * കർഷകർക്കുള്ള സബ്സിഡി ശുപാർശ ചെയ്ത് പ്രോജക്ട് ഡയറക്ടർക്ക് സമർപ്പിച്ചിരിക്കണം. * ജില്ലാതലത്തിലും സംസ്ഥാനതലത്തിലുമുള്ള സെറികൾച്ചർ അവലോകന യോഗങ്ങൾ, പരിശീലന പരിപാടികൾ എന്നിവയിൽ പങ്കെടുത്തിരിക്കണം. * സാങ്കേതിക പരിശോധനകൾ സെറികൾച്ചർ പദ്ധതിയുടെ മേൽനോട്ടം, സെറികൾച്ചർ പദ്ധതിയുടെ നിരീക്ഷണം എന്നിവ നടത്തിയിരിക്കണം. * നിലവിൽ മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ പദ്ധതി, സംയോജിത നീർത്തട പദ്ധതി എന്നിവയിൽ ജോലി ചെയ്യുന്ന അസിസ്റ്റന്റ് സെറികൾച്ചർ ഓഫീസർമാർ ഈ ചുമതലയോടൊപ്പം തന്നെ സെറികൾച്ചർ പ്രവർത്തനങ്ങളുടെയും ചുമതല വഹിച്ചിരിക്കേണ്ടതാണ്. * അസിസ്റ്റന്റ് സെറികൾച്ചർ ഓഫീസർമാരുടെ ഭാവിയിൽ ഉണ്ടാകുന്ന പ്രമോഷൻ എന്നിവ സെറി കൾച്ചർ പ്രവർത്തന മികവിനെ ആശ്രയിച്ചായിരിക്കും. ഫീൽഡുതല ഉദ്യോഗസ്ഥർ പട്ടുനൂൽ കൃഷി ചെയ്യുന്നതിന് വളരെയധികം സാങ്കേതിക പരിജ്ഞാനം ആവശ്യമാണ്. ഇല്ലാത്ത പക്ഷം പട്ടുനൂൽ പുഴുക്കൾക്ക് അസുഖം വരാനും തന്മമൂലം വിള നശിക്കുകയും കർഷകർക്ക് വൻ സാമ്പ ത്തിക നഷ്ടം ഉണ്ടാകാനുള്ള സാദ്ധ്യത കൂടുതലാണ്. അതിനാൽ ഫീൽഡ് തല സാങ്കേതിക വിജ്ഞാന വ്യാപന സംഘം അത്യാവശ്യമാണ്. മുമ്പ് നിലവിലുണ്ടായിരുന്ന സെറിഫൈഡിൽ ഫീൽഡ് തലത്തിൽ പ്രവർത്തിക്കാൻ ഫീൽഡ് അസിസ്റ്റന്റ് മാരും അവരുടെ മേൽനോട്ടത്തിനായി പട്ടുനൂൽകൃഷിയിൽ വളരെയ ധികം പരിശീലനം ലഭിച്ച സാങ്കേതിക പരിജ്ഞാനം ഉള്ള അസിസ്റ്റന്റ് സെറികൾച്ചർ ഓഫീസർമാരും ജില്ലാതലത്തിൽ ജില്ലാ സെറികൾച്ചർ ഓഫീസർമാരും നിലവിലുണ്ടായിരുന്നു. എന്നാൽ പട്ടുനൂൽകൃഷി ഗ്രാമവികസന വകുപ്പിലേക്ക് കൈമാറ്റം ചെയ്തപ്പോൾ മേൽനോട്ട ചുമതല (supervisory level officers) ഉണ്ടായിരുന്ന അസിസ്റ്റന്റ് സെറികൾച്ചർ ഓഫീസർമാരെ മാത്രമാണ് പദ്ധതി നടത്തിപ്പിനായി ചുമതലപ്പെ ടുത്തിയത്. ആയതിനാൽ ഗ്രാമവികസന വകുപ്പിൽ ഫീൽഡ് തലത്തിൽ പ്രവർത്തിക്കാൻ വില്ലേജ് എക്സ്സ്റ്റൻഷൻ ഓഫീസർമാരെ സെറികൾച്ചർ പ്രവർത്തനങ്ങൾക്കുള്ള ഫീൽഡ് ഓഫീസർമാരായി നിയോ ഗിക്കുന്നു. ഇവർക്ക് ആവശ്യമായ സാങ്കേതിക പരിശീലനം സംസ്ഥാനത്തെ എക്സ്സ്റ്റൻഷൻ ട്രെയിനിംഗ് സെന്റർ വഴി നൽകിയിരിക്കണം. എല്ലാ സ്ഥലങ്ങളിലും സെറിക്കൾച്ചർ പദ്ധതി നടപ്പിലാക്കുന്നതിനു പകരം സാദ്ധ്യതയുള്ള ബ്ലോക്കു കളെ തെരഞ്ഞെടുത്ത് ക്ലസ്റ്റർ അടിസ്ഥാനത്തിൽ ഈ പദ്ധതിയ്ക്ക് ഊന്നൽ കൊടുക്കുന്നതായിരിക്കും ഉചിതം. അതിന് താഴെ പറയുന്ന കാര്യങ്ങൾ പരിഗണിച്ചിരിക്കണം.

വർഗ്ഗം:റെപ്പോയിൽ സൃഷ്ടിക്കപ്പെട്ട ലേഖനങ്ങൾ