Panchayat:Repo18/vol2-page0959

From Panchayatwiki

വൈകാരിക മാറ്റങ്ങൾ സംഭവിക്കുന്ന കാലഘട്ടമാണ് കൗമാരം. ആരോഗ്യവാനായ ഒരു വ്യക്തിയായി രൂപ പ്പെടുന്നതിനു ഈ കാലഘട്ടത്തിൽ ഒരു വ്യക്തിക്ക് വളരെയധികം സംരക്ഷണവും, പിന്തുണയും, പ്രചോ ദനവും, ആത്മശൈര്യവും ആവശ്യമാണ്. പ്രത്യേകിച്ച കുട്ടികൾക്കെതിരെയുള്ള ലൈംഗിക അതിക്രമം വർദ്ധിച്ചുവരുന്ന ഈ കാലഘട്ടത്തിൽ കുട്ടികളെ പ്രക്ഷബ്ധതയുടെയും ഏകാന്തതയുടെയും നടുവിലേക്ക് അവരെ തള്ളിവിടുന്നത് നല്ലതല്ല. ഇത്തരം പ്രശ്നങ്ങൾ സംബോധന ചെയ്യപ്പെടുന്നതിന് 14 വയസ്സിന് മുകളിലുള്ള കുട്ടികളുടെ ശൃംഖ ലയ്ക്കായി ഒരു വേദിക ഒരുക്കുന്നത് നല്ലതായിരിക്കും. ഇപ്പോൾ 5-12 വരെ വയസ്സുള്ള കുട്ടികളെയും 12-15 വയസ്സുവരെയുള്ള കുട്ടികളെയും ഒരേ വേദിയിൽ പരിഗണിക്കപ്പെടുന്നതിനാൽ എല്ലാ പ്രായക്കാരുടെയും ആവശ്യങ്ങൾ ഒരേ പോലെ പരിഗണിക്കുവാൻ സാധിക്കാതെ വരികയും, മുതിർന്നവർ ഇളമുറക്കാർക്ക് മേൽ ചർച്ചകളിലും താൽപര്യങ്ങളിലും അവരുടെതായ മേൽക്കോയ്മ സ്ഥാപിക്കുകയും, അത് കൊച്ചു കുട്ടികൾക്ക് ദഹിക്കാത്ത കാര്യമായി മാറുകയും ചെയ്യുന്നു. ശാരീരികവും വൈകാരികവുമായ മാറ്റങ്ങളെ കുറിച്ചുള്ള ശരിയായ വിവരങ്ങൾ, അവയുടെ പരിണിത ഫലങ്ങളും, സാക്ഷാത്ക്കാരവും, മാറ്റങ്ങളെ എങ്ങനെ സ്വീകരിക്കണമെന്നും, അവയുമായി എങ്ങനെ പൊരുത്തപ്പെടണമെന്നും ആത്മശൈര്യം സൃഷ്ടിക്കുന്നതി നുള്ള പരിശീലനം, തുല്യപ്രായക്കാരിൽ നിന്നുള്ള സമ്മർദ്ദവും അവരുടെ പ്രവണതകളും, ആരോഗ്യവും ശുചിത്വവും, വിദ്യാഭ്യാസം-തൊഴിൽ സംബന്ധമായ ഇതര മാർഗ്ഗങ്ങളെക്കുറിച്ചുള്ള വിവരം, സാമൂഹ്യ വൃത്തങ്ങളിൽ ഉണ്ടായിക്കൊണ്ടിരിക്കുന്ന സമകാലീന പ്രശ്നങ്ങളെക്കുറിച്ചുള്ള അവബോധം, എല്ലാതര ത്തിലുമുള്ള അധികാര സ്ഥാപനങ്ങളുമായി ബന്ധപ്പെടുന്നതിനും നീക്കുപോക്കുകൾ നടത്തുക, ഊർജ്ജ സ്വലമായ ശാരീരിക ജീവിതശൈലിയെ പ്രോത്സാഹിപ്പിക്കുന്ന സംഘം ചേർന്നുള്ള കളികളും മറ്റ് പ്രവർത്ത നങ്ങളും, ജെൻഡർ അടിസ്ഥാനത്തിലുള്ള വാർപ്പ മാതൃകകളെ സംബന്ധിച്ച മിത്തുകളെ തകർക്കുക എന്നി വയാണ് കൗമാരപ്രായക്കാരുടെ കാതലായ പ്രവർത്തനങ്ങൾ. കുട്ടികൾ സ്വയം മനസ്സിലാക്കുകയും, സമൂ ഹത്തെ മനസ്സിലാക്കുകയും വഴി ആത്മവിശ്വാസമുള്ള യുവത്വമായി മാറുന്നതിന് അവസരം ലഭിക്കുന്നതി ലൂടെ ഈ സംരംഭം കുട്ടികളുടെ ഊർജ്ജസ്വലമായ ബാല്യകാലത്തെയും ഉത്തരവാദിത്വമുള്ള യൗവ്വന ത്തെയും തമ്മിൽ ബന്ധിപ്പിക്കുന്ന ഒരു പാലമായി വർത്തിക്കും. ജെൻഡർപക്ഷ നിലപാടിൽ അധിഷ്ഠിത മായ കൗമാര പ്രശ്നങ്ങളെ അധികരിച്ച ഒരു പ്രത്യേക മൊഡ്യൾ തയ്യാറാക്കുന്നതിനും ഉദ്ദേശിക്കുന്നു. (3) നിർഭയയുമായുള്ള കൺവർജൻസ് ഇപ്പോൾ ബാലസഭ/ബാലപാർലമെന്റ് പ്രവർത്തനങ്ങൾ ക്രമീകരിച്ചിരിക്കുന്നത് കുട്ടികളുടെ അവകാ ശങ്ങളെ പ്രത്യേകിച്ചും പങ്കാളിത്തത്തിനുള്ള അവകാശങ്ങളെ അടിസ്ഥാനമാക്കിയാണ്. കുട്ടികളുടെ ശൃംഖ ലയിലൂടെ അവരുടെ കൂട്ടായ്മയ്ക്ക് ജെൻഡർ അധിഷ്ഠിത മാനം നൽകുന്നതിനുള്ള സാധ്യതകളെ ക്കുറിച്ച് ഇനിയം ആരായേണ്ടതുണ്ട്. ജെൻഡർ സംബന്ധിച്ച ആനുകാലിക ചർച്ചകൾ പുരുഷന്മാർ പാത കങ്ങൾ ചെയ്യുന്നവരും സ്ത്രീകൾ ഇതിന്റെ ഇരകളുമാണെന്ന രീതിയിൽ നടക്കുമ്പോൾ, അവ പുരുഷന്മാ രിൽ കുറ്റബോധവും സ്ത്രീകളിൽ അവിശ്വാസവും ഉടലെടുക്കുന്നതിന് കാരണമാകുന്നു. ഇത് കുട്ടിക ളുടെ മനസ്ഥിതിയെ ദോഷകരമായി ബാധിക്കുകയും ഇത് മുൻവിധികളിൽ നിന്നും വിവേചനങ്ങളിൽ നിന്നും സ്വതന്ത്രമായ യുക്തിസഹമായ മനസ്സുള്ള വ്യക്തിത്വങ്ങളായി വളരുന്നതിനെ തടസ്സപ്പെടുത്തുകയും ചെയ്യും. ലിംഗഭേദമന്യേ പരസ്പരം മനസ്സിലാക്കാനും, ശാരീരിക വൈകാരിക വ്യത്യാസങ്ങൾ മനസ്സിലാക്കാനും സ്വതന്ത്ര മനോഭാവം ഉണ്ടാകുന്നതിനും കഴിവുകളെക്കുറിച്ച് മനസ്സിലാക്കുന്നതിനുമുള്ള അനുയോജ്യമായ അന്തരീക്ഷം സൃഷ്ടിക്കുന്നതു വഴി ഭാവിയിൽ പരസ്പര ബഹുമാനത്തോടും പങ്കാളിത്തത്തോടും ജീവി ക്കേണ്ടവരാണെന്നും മനസ്സിലാക്കുന്നതിന് സഹായകരമാകും. പങ്കാളിത്താധിഷ്ഠിത പ്രവർത്തന സംസ്കാരം വളർത്തുന്നതുവഴി കുട്ടികളിൽ ഇതിനുള്ള പ്രവണത പരിപോഷിപ്പിക്കേണ്ടത് ആവശ്യമാണ്. ഈ ഉദ്ദേശ്യ ത്തോടെയാണ് ബാലസഭാ-നിർഭയ പരിപാടികൾ സംയോജിപ്പിച്ചു കൊണ്ട് നടപടി കൈക്കൊണ്ടിട്ടുള്ളത്. ഇതിനായി ബാലസഭ-ജെൻഡർ കൺസൽട്ടന്റ്മാരുടെ ഒരു സംയോജിത പ്രവർത്തന പദ്ധതി രൂപീകരി ക്കാവുന്നതാണ്. 4. റീച്ചിംഗ് ദ അൺറീച്ച്ഡ് (പ്രത്യേക ഇടപെടൽ) കുട്ടികളുടെ അവകാശങ്ങൾ ഉറപ്പാക്കുന്നതു വഴി അവരുടെ പങ്കാളിത്ത അവകാശങ്ങൾ പ്രത്യേകിച്ചും ഉറപ്പാക്കി അവരുടെ സമ്പൂർണ്ണ വികാസം ലക്ഷ്യമിട്ടുകൊണ്ടാണ് ബാലസഭാ ശൃംഖലകൾ രൂപീകരിച്ചിട്ടു ള്ളത്. സംസ്ഥാനത്തൊട്ടാകെ ബാലസഭാ പ്രവർത്തനങ്ങൾ വ്യാപിച്ചിട്ടുണ്ടെങ്കിലും ഇനിയും സമൂഹത്തിന്റെ പല വിഭാഗങ്ങളിലേക്കും ഈ പരിപാടി വ്യാപിപ്പിക്കേണ്ടതുണ്ട്. തീരദേശ-ആദിവാസി-ഭാഷാന്യൂന പക്ഷ വിഭാഗങ്ങളിൽ ഇനിയും ഈ പരിപാടി എത്തിപ്പെടേണ്ടതുണ്ട്. മറ്റു പ്രശ്നങ്ങളായ പഠനഫൈകല്യവും അനുബന്ധ പ്രശ്നങ്ങളും, ശാരീരിക-മാനസിക വെല്ലുവിളികൾ, ഗാർഹിക പ്രശ്നങ്ങൾ മുതലായവ ഇനിയും അഭിസംബോധന ചെയ്യപ്പെടേണ്ടതുണ്ട്. കുട്ടികളുടെ പരിപാടികളെക്കുറിച്ച ചർച്ച ചെയ്യപ്പെടുമ്പോൾ എപ്പോഴും തഴയപ്പെടുന്ന ഒരു വിഭാഗമാണ് ജൂവനൈൽഹോം, റെസ്കൂ-ഷെൽട്ടർ ഹോം, അനാഥാലയ ങ്ങൾ മുതലായവയിൽ ഒതുങ്ങിക്കൂടുന്ന കുട്ടികളുടെ കാര്യം. ഈ സ്ഥലങ്ങളിൽ കുട്ടികൾക്കെതിരെ നട ക്കുന്ന അതിക്രമങ്ങൾ പുറത്തറിയപ്പെടുന്നില്ല. ഇപ്പോഴുള്ള മത്സരാധിഷ്ഠിത ലോകത്തിൽ അവരുടെ ഭാവിയെ സംബന്ധിച്ച് വളരെ മങ്ങിയ ചിത്രമാണ് ലഭിക്കുന്നത്. സുരക്ഷിതത്വം, ആത്മശൈര്യം, കേൾക്കപ്പെടാനുള്ള അവസരം, മാന്യമായ ജീവിതം ഉറപ്പുവരുത്തുന്നതിനുള്ള തർക്കമില്ലാത്ത നിയമങ്ങൾ, സ്വപ്നങ്ങളും

വർഗ്ഗം:റെപ്പോയിൽ സൃഷ്ടിക്കപ്പെട്ട ലേഖനങ്ങൾ