Panchayat:Repo18/vol2-page0767
GOVERNMENT ORDERS 767
പരാമർശം 1-ഉം, 2-ഉം ചട്ടങ്ങളിലെ 9-ാം ചട്ടം (1)-ാം ഉപചട്ട പ്രകാരം പൂർണ്ണസംഖ്യയിലേയ്ക്ക് ക്രമീകരിച്ചാണ് കെട്ടിടത്തിന്റെ വാർഷിക വസ്തതു നികുതി നിർണ്ണയിക്കേണ്ടത്. പരാമർശം (1)-ഉം, (2)-ഉം ചട്ടങ്ങളിലെ 14-ാം ചട്ടം (1)-ാം ഉപചട്ട പ്രകാരം വാർഷിക വസ്തു നികുതി, അതിന്റെ അർദ്ധവാർഷിക ഗഡുക്കൾ തുടങ്ങിയവ കാണിച്ചുകൊണ്ടുള്ള ഡിമാന്റ് നോട്ടീസ് നൽകേണ്ടതാണ്. പരാമർശം (1)-ഉം, (2)-ഉം ചട്ടങ്ങളിലെ 15-ാം ചട്ടം (1)-ാം ഉപചട്ടപ്രകാരം കെട്ടിടത്തിന് നിർണ്ണയിക്കപ്പെട്ട വാർഷിക വസ്തതു നികുതി രണ്ട് തുല്യ അർദ്ധവാർഷിക ഗഡുക്കളായി ഒടുക്കേണ്ടതാണ്. എന്നാൽ ഡിമാന്റ് രജിസ്റ്ററിൽ രേഖ പെടുത്തിയ അർദ്ധവാർഷിക ഗഡു പൂർണ്ണരൂപയിൽ അല്ലാതെ വരികയും പിരിച്ചെടുത്ത തുക തൊട്ടടുത്ത പൂർണ്ണ രൂപയിലായിരിക്കുകയുമാണെങ്കിൽ ഡിമാന്റ് തുകയും പിരിച്ചെടുത്ത തുകയും തമ്മിൽ വ്യത്യാസം സംഭവിക്കുകയും കണക്കുകളിൽ തകരാർ ഉണ്ടാവുകയും ചെയ്യും. ഇപ്രകാരമുള്ള തകരാറ് ഒഴിവാക്കുന്നതിന് ഡിമാന്റ് ചെയ്യുന്ന തുക പൂർണരൂപയിലായിരിക്കണമെന്നും ഗഡുക്കളുടെ മൊത്ത സംഖ്യ വാർഷിക വസ്തു നികുതിയിൽ അധികരിക്കരുതെന്നുമുള്ള കാര്യം സർക്കാരിന്റെ ശ്രദ്ധയിൽപ്പെട്ടിരിക്കുന്നു.
ഇക്കാര്യം സർക്കാർ വിശദമായി പരിശോധിക്കുകയും ഇതു സംബന്ധിച്ച് താഴെപ്പറയുന്ന ഉത്തരവ് പുറപ്പെടുവിക്കുകയും ചെയ്യുന്നു.
പരാമർശം (1)-ലേയും (2)-ലേയും 14-ാം ചട്ടം 1-ാം ഉപചട്ടപ്രകാരം വാർഷിക വസ്തു നികുതി രണ്ട അർദ്ധവാർഷിക ഗഡുക്കളായി ഡിമാന്റ് ചെയ്യേണ്ടതും രണ്ട് അർദ്ധവാർഷിക ഗഡുക്കളും പൂർണ സംഖ് യിലല്ലെങ്കിൽ, ഒന്നാം അർദ്ധവാർഷിക ഗഡു തൊട്ടടുത്ത ഉയർന്ന പൂർണ്ണരൂപയിലേയ്ക്ക് ക്രമീകരിച്ച് ഡിമാന്റ് ചെയ്ത് ഈടാക്കേണ്ടതും ബാക്കി വരുന്ന തുക രണ്ടാം അർദ്ധവാർഷിക ഗഡുവായി ഡിമാന്റ് ചെയ്ത് ഈടാക്കേണ്ടതുമാണ്.
മേൽ പറഞ്ഞ വ്യവസ്ഥകൾ ഉൾക്കൊള്ളിച്ച ചട്ടം ഭേദഗതി ചെയ്യുന്നതാണ്.
പാൻമസാല തുടങ്ങിയ ആരോഗ്യത്തിന് ഹാനികരമായ ലഹരി വസ്തുക്കളുടെ വില്പന നിയന്ത്രിക്കൽ - തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ ചുമതലകൾ - സർക്കുലർ പുന:സ്ഥാപിച്ച ഉത്തരവിനെ സംബന്ധിച്ച്
(തദ്ദേശസ്വയംഭരണ (ആർ.ഡി.) വകുപ്പ്, സ.ഉ.(കൈ) നം. 133/2012/തസ്വഭവ TVPM, dt. 17-05-12)
സംഗ്രഹം:- തദ്ദേശസ്വയംഭരണ വകുപ്പ് - പാൻമസാല തുടങ്ങിയ ആരോഗ്യത്തിന് ഹാനികരമായ ലഹരി വസ്തുക്കളുടെ വില്പന നിയന്ത്രിക്കൽ - തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ ചുമതലകൾ - സർക്കുലർ പുന:സ്ഥാപിച്ച ഉത്തരവ് പുറപ്പെടുവിക്കുന്നു.
പരാമർശം:- 1, 24-01-2011-ലെ 34591/ ആർ.ഡി.3/11/തസ്വഭവ നമ്പർ സർക്കുലർ.
2, 03-05-2012-ലെ 72862/ആർ.ഡി.3/11/തസ്വഭവ നമ്പർ സർക്കുലർ.
ഉത്തരവ്
പുകയില ഉൽപ്പന്നങ്ങൾ വിൽക്കുന്നതിന് വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ നിന്നുള്ള അകലം 400 മീറ്റർ എന്ന് നിഷ്കർഷിച്ചുകൊണ്ട് 24-11-2011-ൽ പുറപ്പെടുവിച്ച പരാമർശം (1)-ലെ സർക്കുലർ പുന:സ്ഥാപിച്ചു കൊണ്ടും ആയത് റദ്ദാക്കിക്കൊണ്ടുള്ള പരാമർശം (2)-ലെ സർക്കുലർ പിൻവലിച്ചുകൊണ്ടും ഉത്തരവാകുന്നു. പരാമർശം 1 സർക്കുലറിലെ നിർദ്ദേശങ്ങൾ എല്ലാ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളും കർശനമായും പാലിക്കേണ്ടതാണ്.
തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിൽ ഖരമാലിന്യ പരിപാലന സംവിധാനം ഏർപ്പെടുത്തുന്നതിന് കൂടുതൽ ഏജൻസികളെ സേവനദാതാക്കളായി അംഗീകരിച്ചതിനെ സംബന്ധിച്ച ഉത്തരവ്
(തദ്ദേശസ്വയംഭരണ (ഡി.സി.) വകുപ്പ്, സ.ഉ (സാധാ) നം. 1418/2012/തസ്വഭവ TVPM, dt. 23-05-12)
സംഗ്രഹം:- തദ്ദേശസ്വയംഭരണ വകുപ്പ - തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിൽ ഖരമാലിന്യ പരി പാലന സംവിധാനം ഏർപ്പെടുത്തുന്നതിന് കൂടുതൽ ഏജൻസികളെ സേവനദാതാക്കളായി അംഗീകരിച്ച - ഉത്തരവ് പുറപ്പെടുവിക്കുന്നു.
പരാമർശം:- 1. സ.ഉ (സാധാ) നമ്പർ 1491/11/തസ്വഭവ തീയതി 22-6-2011.
2. സ.ഉ (സാധാ) നമ്പർ 157/12/തസ്വഭവ തീയതി 16-1-2012.
3. ശുചിത്വമിഷൻ എക്സസിക്യൂട്ടീവ് ഡയറക്ടറുടെ 30-04-2012-ലെ SM/C2/191/12 നമ്പർ കത്ത്.
ഉത്തരവ്
തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിൽ ഖരമാലിന്യ പരിപാലന സംവിധാനം ഏർപ്പെടുത്തുന്നതിനു വേണ്ടി സേവനം നൽകുന്നതിലേക്ക് വിവിധ ഏജൻസികളെ വിവിധ തരം സർവ്വീസ് മേഖലകളിൽ സേവനദാതാ