Panchayat:Repo18/vol2-page0673
GOVERNMENT ORDERS
673
- 6. ശാരീരിക മാനസിക വെല്ലുവിളികൾ നേരിടുന്നവരുടെ പ്രത്യേക അയൽക്കൂട്ടങ്ങൾ രൂപീകരിക്കുന്നതിന് ആവശ്യമായ ഔദ്യോഗിക സഹായം ലഭ്യമാക്കുക.
ധന - സാമ്പത്തിക ചുമതലകൾ, ഉത്തരവാദിത്വങ്ങൾ, കർത്തവ്യങ്ങൾ
- 1.കുടുംബശ്രീ സിഡിഎസിന്റെ കണക്കുകൾ കൃത്യമായി എഴുതി സൂക്ഷിക്കുകയും ഓഡിറ്റ് വിധേയ മാക്കുകയും, രജിസ്ട്രേഷന് ആവശ്യമായ നടപടികൾ സ്വീകരിക്കുകയും ചെയ്യുക
- 2. തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾ/കുടുംബശ്രീമിഷൻ/വിവിധ സർക്കാർ ഏജൻസികൾ എന്നിവ വിവിധ പദ്ധതികളുടെ ഭാഗമായി സിഡിഎസിന് ലഭ്യമാക്കുന്ന ആനുകൂല്യങ്ങൾ/സബ്സിഡി സഹായങ്ങൾ ബന്ധപ്പെട്ട കുടുംബശ്രീ ഗുണഭോക്താക്കൾക്ക്, സംരംഭകർക്ക് യഥാവസരം/സമയബന്ധിതമായി വിതരണം ചെയ്യുക.
- 3. ഫണ്ടിന്റെ വിനിയോഗവും, വിതരണം ചെയ്യുന്ന ആനുകൂല്യങ്ങളുടെ വിശദാംശങ്ങളും കൃത്യമായി ബന്ധപ്പെട്ട രജിസ്റ്ററുകളിൽ രേഖപ്പെടുത്തി സൂക്ഷിക്കുക.
- 4. ക്യാഷ് ബുക്ക് - ബാങ്ക് പാസ് ബുക്കുകളെ അടിസ്ഥാനമാക്കി പ്രതിമാസ റെക്കൻസിലിയേഷൻ പ്രവർത്തനങ്ങൾ എല്ലാ മാസവും സിഡിഎസ് അക്കൗണ്ടന്റ് നിർവ്വഹിക്കുന്നുവെന്ന് ഉറപ്പാക്കുക.
- 5. കുടുംബശ്രീ സിഡിഎസുകളുടെ ദൈനംദിന വരവ് ചെലവുകണക്കുകളുടെയും, ധനവിനിയോഗ പ്രവർത്തനങ്ങളുടെയും രജിസ്റ്ററുകളും അനുബന്ധ രേഖകളും വൗച്ചറുകളും യഥാവിധി നാളതീകരിച്ച സൂക്ഷിക്കുക.
- 6. സിഡിഎസ് കാഷ് രജിസ്റ്റർ, ഡേ ബുക്ക്, ലഡ്ജർ മറ്റ് അനുബന്ധ രജിസ്റ്ററുകൾ എന്നിവ ദൈനം ദിന രേഖപ്പെടുത്തലുകൾക്കും, അക്കൗണ്ടിംഗ് സംബന്ധമായ ആവശ്യങ്ങൾക്കും സിഡിഎസ് അക്കൗ ണ്ടന്റിന് ലഭ്യമാകുന്നുവെന്ന് ഉറപ്പാക്കുക.
- 7. സിഡിഎസ് അക്കൗണ്ടന്റിന്റെ രേഖപ്പെടുത്തലുകളുടെ ആധികാരികത പരിശോധിച്ച് ഉറപ്പാക്കിയ ശേഷം മെമ്പർ സെക്രട്ടറിയുടെ കീഴൊപ്പോടുകൂടി സ്ഥിരീകരണം നൽകുക.
- 8. സിഡിഎസിന്റെ വാർഷിക വരവു ചെലവ് സ്റ്റേറ്റമെന്റും മറ്റ് അനുബന്ധ രജിസ്റ്ററുകളും വാർഷിക ഓഡിറ്റിംഗിനായി കുടുംബശ്രീ കാസ്സ് യൂണിറ്റുകൾക്കും, മറ്റ് സർക്കാർ ഓഡിറ്റിംഗ് സംവിധാനങ്ങൾക്കും ലഭ്യമാക്കുക.
- 9. സിഡിഎസിന്റെ ധന ഇടപാടുകൾ സുതാര്യമായും, സത്യസന്ധമായും നിർവ്വഹിക്കുന്നുവെന്ന് ഉറപ്പാക്കുക.
- 10. സിഡിഎസുകൾക്കുള്ള അഡ്മിനിസ്ട്രേറ്റീവ് ഗ്രാന്റ് ജില്ലാ മിഷനിൽനിന്നും യഥാവസരം സ്വീക രിക്കുകയും, വിനിയോഗ വിശദാംശങ്ങൾ സമയപരിധിക്കുള്ളിൽ തന്നെ ലഭ്യമാക്കുകയും ചെയ്യുക.
- ഭരണ നിർവ്വഹണ ചുമതലകൾ/കർത്തവ്യങ്ങൾ
- 1. അയൽക്കൂട്ട അഫിലിയേഷൻ നടപടികൾ യഥാസമയം സ്വീകരിക്കുക. അയൽക്കൂട്ടങ്ങൾക്ക് അഫിലിയേഷൻ സർട്ടിഫിക്കറ്റുകൾ യഥാവസരം നൽകുക. അഫിലിയേഷൻ പുതുക്കുന്നതിനും, പുനർ അഫിലിയേഷനും ഉള്ള നടപടികൾ കാലതാമസം കൂടാതെ നിർവ്വഹിക്കുകയും ഇതു സംബന്ധിച്ച രേഖപ്പെടുത്തലുകൾ ബന്ധപ്പെട്ട രജിസ്റ്ററിൽ വരുത്തുക
- 2 സിഡിഎസ് ചെയർപേഴ്സസിന്റെ നിർദ്ദേശാനുസരണം കുടുംബശ്രീ സമിതികൾ വിളിച്ചുകൂട്ടുന്ന തിന് നേതൃത്വം നൽകുക
- 3. വാർഷിക പൊതു യോഗങ്ങൾ, തെരഞ്ഞെടുപ്പ് പൊതു യോഗങ്ങൾ, ബൈലോ ഭേദഗതിക്കായുള്ള പൊതുയോഗങ്ങൾ, തുടങ്ങിയവയുടെ സംഘാടനം ചിട്ടയായി നിർവ്വഹിക്കുക
- 4. സർക്കാർ നിർദ്ദേശങ്ങൾക്കോ, നിയമങ്ങൾക്കോ നിബന്ധനകൾക്കോ എതിരായ തീരുമാനങ്ങൾ, നട പടികൾ സിഡിഎസ്, എഡിഎസ് സംവിധാനങ്ങൾ കൈക്കൊള്ളുകയാണെങ്കിൽ അത്തരം തീരുമാനങ്ങൾ അസാധുവാണെന്ന ബന്ധപ്പെട്ട സമിതിയെ ബോധ്യപ്പെടുത്തുക. കൂടാതെ ഇതു സംബന്ധിച്ച വിവരങ്ങൾ കുടുബ്രശീ മിഷനെയും അറിയിക്കുക.
- 5. കുടുംബശ്രീ പ്രവർത്തനങ്ങളെ കുറിച്ചുള്ള റിപ്പോർട്ടുകൾ, കണക്കുകൾ ഉത്തരവുകൾ, വിശദീകര ണങ്ങൾ തുടങ്ങിയവ എല്ലാ തലത്തിലുമുള്ള യോഗങ്ങളിലും ആവശ്യമായ സന്ദർഭങ്ങളിൽ അവതരിപ്പിക്കുക
- 6. സിഡിഎസിന്റെ പ്രവർത്തനങ്ങളുടെ ഭാഗമായുള്ളതും, സർക്കാരും, കുടുംബശ്രീമിഷനും രേഖാമൂലം നിർദ്ദേശിക്കുന്നതുമായ/ആവശ്യപ്പെടുന്നതുമായ ഇടപാടുകളിൽ ഒപ്പിട്ട് നൽകുക
- 7. കുടുംബശ്രീ സിഡിഎസിന്റെ ദൈനംദിന ഭരണ നിർവ്വഹണ പ്രവർത്തനങ്ങളുടെ ഔദ്യോഗിക നേതൃത്വ ചുമതല നിർവ്വഹിക്കുക
- 8. ഭരണ സമിതിയും, പൊതു യോഗവും നിശ്ചയിക്കുന്ന ഇതര വിഷയങ്ങളിൽ ആവശ്യമായ തുടർ നടപടികൾ സ്വീകരിക്കുക
ഈ താൾ 2018 -ലെ പഞ്ചായത്ത് റെപ്പോ നിർമ്മാണം യജ്ഞത്തിന്റെ ഭാഗമായി സൃഷ്ടിച്ചതാണ്. |
വർഗ്ഗം:റെപ്പോയിൽ സൃഷ്ടിക്കപ്പെട്ട ലേഖനങ്ങൾ
ഈ താൾ 2018 -ലെ പഞ്ചായത്ത് റെപ്പോ നിർമ്മാണം യജ്ഞത്തിന്റെ ഭാഗമായി തിരുത്തൽ വായന നടത്തി. |