Panchayat:Repo18/vol2-page0628

From Panchayatwiki

628 GOVERNAMENT ORDERS പാതികമായി ഓരോ വർഷവും ഗ്രാമപഞ്ചായത്തുകളും മുനിസിപ്പാലിറ്റി/കോർപ്പറേഷനുകളും ഏറ്റെടുക്കേണ്ട ഭൗതികലക്ഷ്യം എത്രയെന്നും നിശ്ചയിക്കുന്നതാണ്. ഇപ്രകാരം ഓരോ തദ്ദേശഭണ സ്ഥാപനവും വിവിധ വർഷങ്ങളിൽ ഏറ്റെടുക്കേണ്ട ഭൗതികലക്ഷ്യം നിശ്ചയിക്കുന്നതിന് കാലതാമസമുണ്ടാകുമെന്നതിനാൽ, നട പ്പുവർഷത്തെ സംബന്ധിച്ചിടത്തോളം ഇതിനകം ഭവന നിർമ്മാണ ബോർഡ് നിശ്ചയിച്ച് അറിയിച്ചിട്ടുള്ള ഭൗതികലക്ഷ്യത്തിന് അനുസൃതമായി അർഹരായ ഗുണഭോക്താക്കൾക്ക് ധനസഹായം നൽകുന്നതിനുള്ള പ്രോജക്റ്റ് 2008-2009 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്താവുന്നതാണ്. സംസ്ഥാനവിഹിതം ഉൾപ്പെടെ യാണ് ഈ പദ്ധതി നടപ്പാക്കുന്നത് എന്നതിനാൽ ഓരോ വർഷവും ഏറ്റെടുക്കേണ്ട വീടുകളുടെ എണ്ണം സംബന്ധിച്ച ഭവന നിർമ്മാണ ബോർഡ് നിശ്ചയിച്ച് അറിയിക്കുന്ന ഭൗതികലക്ഷ്യത്തിന് അനുസൃതമായി മാത്രമേ തദ്ദേശഭരണസ്ഥാപനങ്ങൾ പ്രോജക്ട്ടുകൾ ഏറ്റെടുക്കാൻ പാടുള്ളൂ. (5) ഈ പദ്ധതി പ്രകാരം വീടുകൾ പുനഃനിർമ്മിക്കുവാൻ ദാരിദ്ര്യരേഖയ്ക്ക് താഴെയുള്ള പൊതുവി ഭാഗം കുടുംബങ്ങൾക്ക് 50,000 രൂപയും പട്ടികജാതി കുടുംബങ്ങൾക്ക/ശാരീരിക-മാനസിക വെല്ലുവിളി കൾ നേരിടുന്നവർ അംഗങ്ങളായുള്ള കുടുംബങ്ങൾക്ക്/ആശയ ഗുണഭോക്താക്കൾക്ക് 75,000 രൂപയും പട്ടികവർഗ്ഗ കുടുംബങ്ങൾക്ക് 1,00,000 രൂപയും പരമാവധി സബ്സിഡി അനുവദിക്കാവുന്നതാണ്. സബ്സി ഡിയുടെ 50 ശതമാനം സംസ്ഥാന ഗവൺമെന്റ് വിഹിതമായി ഭവന നിർമ്മാണ ബോർഡിൽ നിന്നും ലഭി ക്കുന്നതാണ്. ബാക്കി 50 ശതമാനം തുക തദ്ദേശഭരണസ്ഥാപനങ്ങൾ അനുവദിക്കേണ്ടതാണ്. തദ്ദേശഭര ണസ്ഥാപനങ്ങളുടെ വിഹിതം നൽകുന്നതിന് വികസനഫണ്ട്/തനത്ഫണ്ട്/ജനറൽ പർപ്പസ് ഫണ്ട് വിനി യോഗിക്കാവുന്നതാണ്. (6) ഗ്രാമപ്രദേശങ്ങളിൽ തദ്ദേശഭരണസ്ഥാപനങ്ങളുടെ വിഹിതം നൽകുവാൻ ത്രിതല പഞ്ചായത്തു കൾക്ക് സംയുക്തമായി തുക വകയിരുത്താവുന്നതാണ്. എന്നാൽ ഗ്രാമപഞ്ചായത്തുകൾ മുഖേന മാത്രമേ പ്രോജക്ടിന്റെ നിർവ്വഹണം നടത്താൻ പാടുള്ളൂ. (7) വീടുകളുടെ പുനഃനിർമ്മിതിക്ക് അനുവദനീയമായ പരമാവധി സബ്സിഡി നൽകുവാൻ തദ്ദേശ ഭരണ സ്ഥാപനങ്ങൾ തിരിച്ചടയ്ക്കുന്ന രീതിയിൽ വായ്ക്കപാബന്ധിത പ്രോജക്റ്റടുകളും ആവിഷ്കരിക്കാ വുന്നതാണ്. എന്നാൽ സബ്സിഡി അനുവദിക്കുവാൻ തദ്ദേശഭരണസ്ഥാപനങ്ങൾ തിരിച്ചടയ്ക്കുന്ന രീതി യിൽ വായ്ക്കപയെടുക്കുകയാണെങ്കിൽ കേരള ലോക്കൽ അതോറിറ്റീസ് ലോൺ ആക്ട് (1963) പ്രകാരം സർക്കാർ അനുമതിയോടുകൂടി മാത്രമേ പ്രോജക്ട് നടപ്പാക്കാൻ പാടുള്ളൂ. പ്രോജക്ടിന്റെയും വായ്ക്കപ യുടെയും വിശദാംശങ്ങൾ ഉൾപ്പെടെ സർക്കാർ അനുമതിക്കായി അപേക്ഷിക്കണം. ഗുണഭോക്താക്കളുടെ എണ്ണം, ലഭ്യമായ ഫണ്ട്, സബ്സിഡി തുക, വായ്ക്കുപാതുക, വായ്പയെടുക്കുന്ന ബാങ്ക്, പലിശനിരക്ക്, തിരി ച്ചടവ് കാലയളവ്, ഏതൊക്കെ ഫണ്ട് വിനിയോഗിച്ചാണ് തിരിച്ചടയ്ക്കുന്നത് മുതലായ വിവരങ്ങൾ ഉൾപ്പെ ടുത്തിയായിരിക്കണം അപേക്ഷിക്കേണ്ടത്. (8) അനുവദനീയമായ സബ്സിഡി നിരക്കിന് ഉപരിയായി ധനസഹായം നൽകുവാൻ വായ്പ്പയെടു ക്കുന്ന രീതിയിലും പ്രോജക്ടടുകൾ ആവിഷ്കരിക്കാവുന്നതാണ്. എന്നാൽ ഇത്തരം സന്ദർഭത്തിൽ മുതലും പലിശയും ഗുണഭോക്താക്കൾ തന്നെ തിരിച്ചടയ്ക്കണം. കുടുംബശ്രീ അയൽക്കൂട്ടങ്ങൾ മുഖേന വായ്ക്കുപയും മുതലും തിരിച്ചടയ്ക്കുന്നതിന് സംവിധാനം ആവിഷ്ക്കരിക്കാവുന്നത്. ഈ രീതിയിൽ വായ്ക്കപയെടുക്കുന്ന തിന് സർക്കാർ അനുമതി ആവശ്യമില്ല. (9) കടുത്ത സാമ്പത്തിക പരാധീനത അനുഭവിക്കുന്ന കുടുംബങ്ങളെ സഹായിക്കുവാൻ ഉദാരമതി കളായ മനുഷ്യസ്നേഹികളിൽ നിന്നും സന്നദ്ധസംഘടനകളിൽ നിന്നും ഫണ്ട് ലഭ്യമാക്കി സബ്സിഡിക്ക് ഉപരിയായി ധനസഹായം അനുവദിക്കാവുന്നതാണ്. (10) കോളനി അടിസ്ഥാനത്തിലായിരിക്കണം പ്രോജക്ടടുകൾ ആവിഷ്ക്കരിച്ച് നടപ്പാക്കേണ്ടത്. അതാ യത് സമഗ്ര ഗുണഭോക്ത്യ ലിസ്റ്റിൽ ഒരു കുടുംബത്തിന്റെ സ്ഥാനം താഴെയാണെങ്കിൽ തന്നെയും ഒരു കോളനിയിലെ അർഹരായ എല്ലാ ഗുണഭോക്താക്കൾക്കും ഒരുമിച്ച് ആനുകൂല്യം നൽകുന്ന തരത്തിൽ മാത്രമേ പ്രോജക്ടുകൾ ഏറ്റെടുക്കുവാൻ പാടുള്ളൂ. വ്യക്തമായ മാനദണ്ഡങ്ങൾ നിശ്ചയിച്ചായിരിക്കണം കോളനികളുടെ മുൻഗണനാ പട്ടിക തയ്യാറാക്കേണ്ടത്. (11) ഈ പദ്ധതി നടപ്പാക്കുന്നതിന് ടഷറിയിൽ ഒരു പ്രത്യേക അക്കൗണ്ട് ആരംഭിക്കാവുന്നതാണ്. തദ്ദേശഭരണസ്ഥാപനത്തിന്റെ വിഹിതം പ്രസ്തുത അക്കൗണ്ടിൽ നിക്ഷേപിച്ചു കഴിഞ്ഞാൽ ഉടൻതന്നെ ഭവന നിർമ്മാണബോർഡിന്റെ വിഹിതം ആ അക്കൗണ്ടിൽ നിക്ഷേപിക്കുന്നതാണ്. തദ്ദേശഭരണസ്ഥാപന ത്തിന്റെയും ഭവനനിർമ്മാണ ബോർഡിന്റെയും വിഹിതത്തിൽ നിന്നുള്ള ചെലവുകൾ വെവ്വേറെ രേഖപ്പെ ടുത്തുന്നതിനുള്ള അക്കൗണ്ടിംഗ് സമ്പ്രദായം ആവിഷ്ക്കരിക്കുന്നതാണ്. പ്രത്യേക അക്കൗണ്ടിൽ നിന്നും വീടുകളുടെ പുനഃനിർമ്മാണത്തിന് ചുവടെ പ്രതിപാദിക്കുന്ന പ്രകാരം നാല് ഗഡുക്കളായി തുക അനുവദി ക്കാവുന്നതാണ്.