Panchayat:Repo18/vol2-page0598
- 2. പരാമർശം നാലിലെ വിധിന്യായപ്രകാരം പുരമറ്റും ഗ്രാമപഞ്ചായത്തിൽ പാർട്ട് ടൈം സ്വീപ്പറായിരിക്കേ 30-6-1996-ൽ പെൻഷൻ പറ്റി പിരിഞ്ഞ ശ്രീ. ഡാനിയൽ മത്തായിയുടെ പെൻഷൻ അനുവദിക്കണമെന്നപേക്ഷിച്ചുകൊണ്ടുള്ള എക്സസിബിറ്റ് പി. 6 അപേക്ഷ പരിശോധിച്ച് നിലവിലുള്ള ഉത്തരവുകളുടെ അടിസ്ഥാനത്തിൽ വിധിന്യായം പുറപ്പെടുവിച്ച തീയതി മുതൽ മൂന്നുമാസത്തിനുള്ളിൽ ഉചിതമായ ഉത്തരവ് പുറപ്പെടുവിക്കണമെന്ന് ഹൈക്കോടതി നിർദ്ദേശിച്ചിട്ടുണ്ട്. പരാമർശം മൂന്നിലെ വിധിന്യായത്തിന്റെ അടിസ്ഥാനത്തിൽ പഞ്ചായത്തുകളിലെ പാർട്ട് ടൈം കണ്ടിജന്റ് ജീവനക്കാർക്ക് കുടുംബ പെൻഷൻ/ ഇൻവാലിഡ് പെൻഷൻ അനുവദിക്കുന്ന കാര്യവും സർക്കാർ വിശദമായി പരിശോധിച്ചു.
- 3. പഞ്ചായത്തുകളിലെ പാർട്ട് ടൈം കണ്ടിജൻറ് ജീവനക്കാർക്ക് പരാമർശം ഒന്നും രണ്ടും ഉത്തരവുകളിൽ പ്രാബല്യം വരുത്തിയ തീയതി മുതൽ യാതൊരു കുടിശ്ശികയ്ക്കും അർഹതയുണ്ടായിരിക്കുകയില്ല എന്ന നിബന്ധനയ്ക്കു വിധേയമായി, പെൻഷൻ/ഫാമിലി പെൻഷൻ/ഇൻവാലിഡ് പെൻഷൻ അനുവദി ച്ചുകൊണ്ട് ഉത്തരവ് പുറപ്പെടുവിക്കുന്നു. ഇതനുസരിച്ചുള്ള പെൻഷൻ കോൺട്രിബ്യൂഷൻ നിജപ്പെടുത്തി പഞ്ചായത്ത് ഡയറക്ടടുടെ നിർദ്ദേശപ്രകാരം പഞ്ചായത്തുകൾ പൊതു ഖജനാവിലേക്ക് അടയ്ക്കക്കേണ്ടതാണ്.
സിൽക്', 'കിറ്റ്കോ’ ‘സിഡ്കോ’ എന്നീ സ്ഥാപനങ്ങളെ ജനകീയാസൂത്രണവുമായി ബന്ധപ്പെട്ട പ്രോജക്ടുകളുടെ നിർവഹണ ഏജൻസിയായി അംഗീകരിച്ച ഉത്തരവ്
(തദ്ദേശഭരണ (ഡിപി) വകുപ്പ്, നം. ഇ. (സ) നം. 25.15/2001/ത.സ്വഭ.വ. TVpm, Dtd., 8-9-2001)
- 'സിൽക്സ്, കിറ്റ്കോ’ ‘സിഡ്കോ’ എന്നീ സ്ഥാപനങ്ങളെ ജനകീയാസൂത്രണവുമായി ബന്ധപ്പെട്ട പ്രോജ ക്സ്ടുകളുടെ നിർവ്വഹണ ഏജൻസിയായി അംഗീകരിച്ച് ഉത്തരവ് പുറപ്പെടുവിക്കുന്നു.
- പരാമർശം: 1. സിൽക്ക് എക്സസിക്യൂട്ടീവ് ഡയറക്ടറുടെ 14-8-2000-ലെ സിൽക്ക്/സിഓ/ഇഡി/010/ 3026 നമ്പർ കത്ത്.
- 2. കിറ്റ്ക്കോ മാനേജിംഗ് ഡയറക്ടറുടെ 13-6-2000-ലെ 193/എംഡി 16. സിഡി/00 നമ്പർ കത്ത് .
- 3. സിഡ്ക്കോ മാനേജിംഗ് ഡയറക്ടറുടെ 18-10-2000-ലെ എം.ഡി.എസ്/പിപിതി/ 11620/00 നമ്പർ കത്ത്.
ഉത്തരവ്
- സ്റ്റീൽ ഇൻഡസ്ട്രീസ് കേരളാ ലിമിറ്റഡ്, കിറ്റ്കോ, കേരള സ്മാൾ ഇൻഡസ്ട്രീസ് ഡവലപ്തമെന്റ് കോർപ്പറേഷൻ എന്നീ സ്ഥാപനങ്ങളെ ജനകീയാസൂത്രണവുമായി ബന്ധപ്പെട്ട പദ്ധതികളുടെ നടത്തിപ്പി നായുള്ള നിർവ്വഹണ ഏജൻസിയായി അംഗീകരിക്കണമെന്ന് മുകളിൽ സൂചിപ്പിച്ച കത്തുകൾ പ്രകാരം പ്രസ്തുത സ്ഥാപനങ്ങൾ ആവശ്യപ്പെട്ടിരുന്നു. ഇക്കാര്യം ജനകീയാസൂത്രണവുമായി ബന്ധപ്പെട്ട സംസ്ഥാ നതല കോ-ഓർഡിനേഷൻ കമ്മിറ്റി വിശദമായി ചർച്ച ചെയ്യുകയും പൊതുമരാമത്ത് നിരക്കിൽ പ്രവർത്തി കൾ ഏറ്റെടുത്ത് നടപ്പാക്കുന്നുവെങ്കിൽ പ്രസ്തുത സ്ഥാപനങ്ങളെ നിർവ്വഹണ ഏജൻസികളായി അംഗീ കരിക്കാവുന്നതാണെന്നും തീരുമാനിച്ചു.
- മേൽപ്പറഞ്ഞ സാഹചര്യത്തിൽ ജനകീയാസൂത്രണവുമായി ബന്ധപ്പെട്ട പ്രവൃത്തികൾ പൊതുമരാമത്ത നിരക്കിൽ ഏറ്റെടുത്ത് നടപ്പാക്കുന്നതിന് നിർവ്വഹണ ഏജൻസികളായി സ്റ്റീൽ ഇൻഡസ്ടീസ് കേരളാ ലിമിറ്റഡ് (സിൽക്). കേരളാ സ്മാൾ ഇൻഡസ്ട്രീസ് ഡവലപ്മെന്റ് കോർപ്പറേഷൻ (സിഡ്കോ), കിറ്റ്കോ എന്നീ സ്ഥാപനങ്ങളെ അംഗീകരിച്ചുകൊണ്ട് ഉത്തരവ് പുറപ്പെടുവിക്കുന്നു.
APPONTING DEPUTY DIRECTORS OF PANCHAYATS TO BE THE DISTRICT REGISTRARS UNDER SECTION 6 OF THE REGISTRATION OF BIRTHS AND DEATHS ACT, 1969
(G.O.(M.S) No. 249/2001/LSGD, Thiruvananthapuram, 16th September, 2001)
NOTIFICATION
- S.R.O. No. 955/2001. In exercise of powers Conferred by sub-section (1) of Section 6 of the Registration of Births and Deaths Act, 1969 (Central Act No.18 of 1969) and in supersession of the notification issued under G.O.(MS) 73/70/DD dated 31st March, 1970 and published as SRO No. 145/70 in the Kerala Gazette No. 115 dated 31st March, 1970, the Government of Kerala hereby appoint the Deputy Directors of Panchayats to be the District Registrars of the respective Revenue Districts for the purpose of the said Act.
ഈ താൾ 2018 -ലെ പഞ്ചായത്ത് റെപ്പോ നിർമ്മാണം യജ്ഞത്തിന്റെ ഭാഗമായി സൃഷ്ടിച്ചതാണ്. |
വർഗ്ഗം:റെപ്പോയിൽ സൃഷ്ടിക്കപ്പെട്ട ലേഖനങ്ങൾ
ഈ താൾ 2018 -ലെ പഞ്ചായത്ത് റെപ്പോ നിർമ്മാണം യജ്ഞത്തിന്റെ ഭാഗമായി തിരുത്തൽ വായന നടത്തി. |