Panchayat:Repo18/vol1-page0807
(3) ചട്ടം 97A-ലെ (2) മുതൽ (10) വരെയുള്ള ഉപചട്ടങ്ങളിലെ വ്യവസ്ഥകൾ അനുവദനീയമായ കെട്ടിടങ്ങൾക്കും നിർദ്ദിഷ്ട കെട്ടിടങ്ങൾക്കും ആവശ്യമായ ഭേദഗതികളോട് കൂടി ബാധകമാകുന്നതാണ്.
97C. പ്രത്യേക വ്യവസ്ഥകൾ/ഭൂനിരപ്പ് നിലയിലും മറ്റുമുള്ള വിപുലീകരണം.-(1) നിർദ്ദിഷ്ട വിപുലീകരണം, ഈ ചട്ടങ്ങളിലെ വ്യവസ്ഥകൾ നിറവേറ്റുന്ന പക്ഷം, ഏതൊരു കെട്ടിട ത്തിന്റെയും, മുകളിൽ നിലകളോടു കൂടിയതോ അല്ലാത്തതോ ആയ ഭൂനിരപ്പു നിലയുടെ വിപുലീ കരണം, വിപുലീകരിക്കുവാൻ ഉദ്ദേശിച്ചിട്ടുള്ള കെട്ടിടം ഈ ചട്ടങ്ങളിലെ വ്യവസ്ഥകൾക്കനുസ്യത മായാണോ അല്ലയോ എന്നത് കണക്കിലെടുക്കാതെ തന്നെ അനുവദിക്കാവുന്നതാണ്.
എന്നാൽ, അനുവദനീയമായ തറവിസ്തീർണ്ണാനുപാതവും പരമാവധി വ്യാപ്തിയും തെരുവുവിട്ടുള്ള മൊത്തം പാർക്കിങ്ങ് ആവശ്യകതകളും, കെട്ടിടത്തിലേക്കുള്ള തെരുവിന്റെ വീതിയും, പ്രധാന തെരുവിൽ നിന്നും പ്ലോട്ടിലേക്കുള്ള തെരുവിന്റെ വീതിയും, കണക്കാക്കുന്നതിനായി, നിർദ്ദിഷ്ട വിപു ലീകരണങ്ങളും വിപുലീകരിക്കാൻ ഉദ്ദേശിക്കുന്ന കെട്ടിടവും കണക്കിലെടുക്കേണ്ടതാണ്.
(2) നിർദ്ദിഷ്ട കൂട്ടിച്ചേർക്കലോ/വിപുലീകരണമോ ഈ ചട്ടങ്ങളിലെ വ്യവസ്ഥകൾ പാലിക്കുന്ന പക്ഷം, വിപുലീകരണം നടത്താൻ ഉദ്ദേശിക്കുന്ന കെട്ടിടം ഈ ചട്ടങ്ങളിലെ വ്യവസ്ഥകൾക്കനു സൃതമാണോ അല്ലയോ എന്ന് ഗണിക്കാതെ തന്നെ, ഏതെങ്കിലും കെട്ടിടത്തിന്റെ മുകൾ നിലക ളുടെ കൂട്ടിച്ചേർക്കലും വിപുലീകരണവും അനുവദിക്കാവുന്നതാണ്.
എന്നാൽ, നിലവിലുള്ള ഭൂനിരപ്പനില 250 മീറ്റർ നീളത്തിൽ കവിയാത്തതും ഒരു അറ്റം അടഞ്ഞ വഴിയുടെയോ കാൽനട ഇടവഴികളുടെയോ അല്ലെങ്കിൽ മൂന്ന് മീറ്റർ വീതിയുള്ള തെരുവുകളുടെയോ വശങ്ങളിൽ സ്ഥിതി ചെയ്യുന്ന സംഗതിയിൽ നിലവിലുള്ള ഭൂനിരപ്പ് നിലയ്ക്കും നിർദ്ദിഷ്ട ഒന്നാം നിലയ്ക്കും തെരുവിനോടോ കാൽനടവഴിയോടോ അല്ലെങ്കിൽ ഒരറ്റം അടഞ്ഞ വഴിയോടോ ചേർന്നുള്ള അതിരിൽ നിന്ന് ഏറ്റവും ചുരുങ്ങിയത് 1.50 മീറ്റർ ദൂരമുണ്ടെങ്കിൽ ചട്ടം 28-ലേയും ചട്ടം 36-ലേയും വ്യവസ്ഥകൾ പാലിക്കുന്നുണ്ടോ എന്നു കണക്കാക്കാതെ തന്നെ ഭൂനിരപ്പ് നിലയ്ക്ക് മുകളിൽ ഒന്നാം നില അനുവദിക്കേണ്ടതാണ്.
എന്നുമാത്രമല്ല, അനുവദനീയമായ പരമാവധി പരിധിയും തറവിസ്തീർണ്ണാനുപാതവും തെരുവുവിട്ടുള്ള പാർക്കിങ്ങ് സൗകര്യങ്ങളും കണക്കാക്കുന്നതിന് വേണ്ടി നിർദ്ദിഷ്ട വിപുലീകരണവും വിപു ലീകരണം നടത്തുവാൻ ഉദ്ദേശിക്കുന്ന കെട്ടിടവും കൂടി കണക്കിലെടുക്കേണ്ടതാണ്.
(3) ഒന്നോ അതിലധികമോ കെട്ടിടങ്ങൾ ഉള്ള ഒരു പ്ലോട്ടിൽ ആ പ്ലോട്ടിലെ നിലവിലുണ്ടായി രുന്ന കെട്ടിടങ്ങൾ ഈ ചട്ടങ്ങളിലെ വ്യവസ്ഥകൾ പാലിക്കുന്നുണ്ടോ ഇല്ലയോ എന്നു കണക്കാ ക്കാതെ വിപുലീകരിക്കാൻ ഉദ്ദേശിക്കുന്ന കെട്ടിടം ഈ ചട്ടങ്ങളിലെ വ്യവസ്ഥകൾ പാലിക്കുന്നു വെങ്കിൽ, വ്യത്യസ്തവും സ്വതന്ത്രവുമായ കെട്ടിടങ്ങൾ അനുവദിക്കാവുന്നതാണ്.
എന്നാൽ, അനുവദനീയമായ പരമാവധി പരിധിയിലും തറവിസ്തീർണാനുപാതവും തെരുവ് വിട്ടുള്ള പാർക്കിങ്ങ് സൗകര്യങ്ങളും കണക്കാക്കുന്നതിനായി വിപുലീകരണം നടത്തുവാൻ ഉദ്ദേശി ക്കുന്ന കെട്ടിടവും പ്ലോട്ടിൽ നിലവിലുള്ള കെട്ടിടവും കൂടി കണക്കിലെടുക്കേണ്ടതാണ്.
എന്നുമാത്രമല്ല, നിർദ്ദിഷ്ട കെട്ടിടത്തിന് മൂന്ന് നിലകളിൽ കൂടുതൽ ഇല്ലെങ്കിൽ നിലവിലുള്ള മറ്റു കെട്ടിടങ്ങളിൽ നിന്ന് ഏറ്റവും ചുരുങ്ങിയത് 1.50 മീറ്റർ ദൂരവും, നിർദ്ദിഷ്ട കെട്ടിടത്തിന് മൂന്നിൽ കൂടുതൽ നിലകളുണ്ടെങ്കിൽ ഏറ്റവും ചുരുങ്ങിയത് 3 മീറ്റർ ദൂരവും ഉണ്ടായിരിക്കേണ്ടതാണ്.
(4) ഏതെങ്കിലും കെട്ടിടത്തിന്റെ മേൽക്കൂരയുടെ അതേ വസ്തുകൊണ്ട് തന്നെയോ അല്ലെ ങ്കിൽ ഒരു വ്യത്യസ്ത വസ്തു കൊണ്ടോ ഉള്ള പരിവർത്തനം, ഈ ചട്ടങ്ങളാലോ അല്ലെങ്കിൽ മുഖ്യ ചട്ടങ്ങളാലോ അല്ലെങ്കിൽ ആക്റ്റ് വഴിയും മറ്റും നിരോധിച്ചിട്ടില്ലെങ്കിൽ അത്തരം കെട്ടിടം ഈ ചട്ട ങ്ങളിലെ വ്യവസ്ഥകൾക്ക് അനുസൃതമാണോ അല്ലയോ എന്നു കണക്കാക്കാതെ തന്നെ അനുവദിക്കേണ്ടതാണ്.
എന്നാൽ, പ്ലോട്ട് അതിർത്തിയിൽ നിന്നും മേൽക്കൂര അഗ്രം വരെയുള്ള വ്യക്തമായ അകലം നിലവിലുള്ളതിൽ നിന്ന് കുറയ്ക്കാൻ പാടില്ലാത്തതാകുന്നു. എന്നിരുന്നാലും മതിയായ അകലം