Panchayat:Repo18/vol1-page0481
നമ്പർ :
സ്ഥലം ..........................................
തീയതി.............................................
പ്രേഷിതൻ
സെക്രട്ടറി,
..........................................ഗ്രാമപഞ്ചായത്ത്.
സ്വീകർത്താവ്
...................................................
സർ, വിഷയം:- തൊഴിൽ നികുതി പിരിക്കൽ - ഡിമാന്റ്-നോട്ടീസ് നടത്തിപ്പും നികുതി തുക ശേഖരിച്ച് ഒടുക്കുവാനും ആവശ്യപ്പെടൽ - സംബന്ധിച്ച്. സുചന:- 1994-ലെ കേരള പഞ്ചായത്ത് രാജ് ആക്ട് 17(205-ാം വകുപ്പും തൽസംബന്ധമായ19-ഉം 20-ഉം ചട്ടങ്ങളും] കാണുക. ഞാൻ മുകളിൽ പറഞ്ഞിട്ടുള്ള നിയമത്തിലടങ്ങിയിട്ടുള്ള വ്യവസ്ഥകളനുസരിച്ച് താങ്കളുടെ സ്ഥാപനത്തിലെ ജീവനക്കാരുടെ / തൊഴിലാളികളുടെ 30-9-20. / 31-3-20........... -ൽ അവസാനിച്ച അർദ്ധവർഷത്തിലെ തൊഴിൽ നികുതിക്കുള്ള ഡിമാന്റ് നോട്ടീസിന്റെ രണ്ട് പകർപ്പു കൾ ഇതോടൊപ്പം അയയ്ക്കുന്നു. നികുതിദായകരെയും ഡിമാന്റ് തുകയേയും കാണിക്കുന്ന ലിസ്റ്റും ഇതോടൊപ്പം വച്ചിട്ടുണ്ട്.
(1) ഡിമാന്റ് നോട്ടീസ് അസ്സൽ നികുതിദായകർക്ക് നടത്തി രണ്ടാമത്തെ പകർപ്പിൽ ആയത് അവർ സ്വീകരിച്ചുവെന്ന് കാണിക്കുന്ന തീയതി വച്ച് കൈയൊപ്പ് അടയാളത്തോടൊപ്പം, ഈ റിക്യുസിഷന്റെ രണ്ടാം പകർപ്പും, ഇതോടൊപ്പം ചേർത്തിട്ടുള്ള ലിസ്റ്റിന്റെ രണ്ട് പകർപ്പുകളിൽ രണ്ടാം പകർപ്പിലെ 5-ഉം 6-ഉം 7-ഉം കോളങ്ങൾ യഥാവിധി പുരിപ്പിച്ചും തിരികെ അയയ്ക്കുവാനും;
(2) ഡിമാന്റ് നോട്ടീസ് ജീവനക്കാർക്കും നടത്തിയാലുടൻ ആ മാസത്തിലെ അവരുടെ ശമ്പ ളത്തിൽ നിന്നും ഡിമാന്റ് തുക കുറവ് ചെയ്ത് ആയത് താഴെ ഒപ്പുവച്ചിട്ടുള്ള ആളുടെ പേരിൽ ചെക്ക്/ഡിമാന്റ് ഡ്രാഫ്റ്റ് മുഖേനയോ അല്ലെങ്കിൽ പണമായോ ഒടുക്കുവാനും, (3) സ്വയം ശമ്പളം എഴുതി എടുക്കുന്നവരുടെ ഡിമാന്റ് തുക ശേഖരിച്ച് മാസാവസാനം താഴെ ഒപ്പുവച്ചിട്ടുള്ള ആളുടെ പേരിൽ ചെക്ക് / ഡിമാന്റ് ഡ്രാഫ്റ്റ് മുഖേനയോ അഥവാ പണമായോ ഒടുക്കുവാനും; (4) നികുതി പിരിവിന്റെ പുരോഗതി ശ്രദ്ധിക്കുന്നതിന് വേണ്ടി V-ാം നമ്പർ ഫോറത്തിലുള്ള രജിസ്റ്റർ സൂക്ഷിക്കുകയും അതിലെ കോളങ്ങൾ എഴുതി പൂർണ്ണമായി വയ്ക്കുവാനും ഇതിനാൽ ആവശ്യപ്പെടുന്നു. മുകളിൽ പറഞ്ഞ ഏതെങ്കിലും റികൃസിഷൻ പാലിക്കപ്പെടാതിരിക്കുന്നത് *(1996-ലെ കേരള പഞ്ചായത്ത് രാജ് (തൊഴിൽ നികുതി) ചട്ടങ്ങളുടെ 24-ാം ചട്ടപ്രകാരം കുറ്റകരമാണെന്നും ഡിമാന്റിന്റെ വ്യവസ്ഥകൾ പാലിക്കുന്നില്ലെങ്കിലോ അല്ലെങ്കിൽ നികുതി തുക കുറവു ചെയ്ത്, ശേഖരിച്ച്, നിശ്ചിത സമയത്തിനകം ഒടുക്കുവാൻ വീഴ്ച വരുത്തിയാൽ ആക്ടിലെ 210-ാം വകുപ്പും ആക്ടിൻ കീഴിൽ ഉണ്ടാക്കിയിട്ടുള്ള ഇതു സംബന്ധിച്ച ചട്ടങ്ങളിലെ വ്യവസ്ഥകളും ബാധകമായിരി ക്കുമെന്നും അറിയിക്കുന്നു. മുകളിൽ ആവശ്യപ്പെട്ടിട്ടുള്ള നിർദ്ദേശങ്ങളേതെങ്കിലും അനുസരിക്കാതി രിക്കുന്നത് *[1996-ലെ] കേരള പഞ്ചായത്ത് രാജ് (തൊഴിൽ നികുതി) ചട്ടങ്ങളിലെ 24-ാം ചട്ടപ്ര കാരം കുറ്റകരവും, ഡിമാന്റ് തുക മുഴുവനായും കിഴിച്ച് ആയത് ശേഖരിച്ച നിശ്ചിത സമയത്തിനകം ഒടുക്കുവാൻ വീഴ്ച വരുത്തുകയാൽ ആയത് ആക്ട് 210-ാം വകുപ്പിനും അതിൻ കീഴിൽ ഉണ്ടാക്കി യിട്ടുള്ള ചട്ടങ്ങളിലെ വ്യവസ്ഥകളിലേക്കും അങ്ങനെയുള്ളവരെ ക്ഷണിച്ചുവരുത്തുന്നതുമാണെന്ന വിവരം കൂടി ഇതിനാൽ അറിയിക്കുന്നു.
വlശ്വസ്ഥതയോടെ, സെക്രട്ടറി,
.................................... ഗ്രാമപഞ്ചായത്ത്.