Panchayat:Repo18/vol1-page0470
4എ. ചില സംഗതികളിൽ നികുതി നൽകാനുള്ള ബാദ്ധ്യത
(1) ബിസിനസ്സ് നടത്തുക എന്ന ആവശ്യത്തിനായി ഒരു കമ്പനിക്കോ ആൾക്കോ ഒരു ആഫീസോ ഏജന്റോ ഗ്രാമപഞ്ചായ ത്തിൽ ഉണ്ടെങ്കിൽ, അങ്ങനെയുള്ള ആഫീസിനോ ഏജന്റിനോ ആ കമ്പനിയേയോ ആളിനേയോ ബന്ധിക്കുന്ന കരാറുകൾ ചെയ്യാൻ അധികാരമുണ്ടെങ്കിലും ഇല്ലെങ്കിലും, ആ കമ്പനിയോ ആളോ, പഞ്ചായത്ത് പ്രദേശത്തിനകത്ത് ബിസിനസ്സ് നടത്തിവരുന്നതായി കരുതേണ്ടതും, അതത് സംഗതി പോലെ, അങ്ങനെയുള്ള ആഫീസിന്റെ ചാർജ്ജ് വഹിക്കുന്ന ആളോ, ഏജന്റോ, ഫേമോ ആ കമ്പ നിയോ ആളോ നൽകേണ്ട നികുതി കൊടുക്കുവാൻ ബാദ്ധ്യസ്ഥൻ/ബാദ്ധ്യസ്ഥം ആയിരിക്കുന്നതാണ്.
(2) 204-ഉം, 205-ഉം വകുപ്പുകൾ പ്രകാരം തൊഴിൽ നികുതി കൊടുക്കുവാൻ മറ്റുവിധത്തിൽ ബാദ്ധ്യതയുള്ള ഒരു കമ്പനിക്കോ, ആൾക്കോ, അതിന്റെയോ അയാളുടേയോ ബിസിനസ്സ് ഏതു സ്ഥ ലത്തു നിന്നാണോ നിയന്ത്രിക്കപ്പെടുന്നത് ആ സ്ഥലം പഞ്ചായത്ത് പ്രദേശത്തിന് വെളിയിൽ സ്ഥിതി ചെയ്യുന്നു എന്നതുകൊണ്ടു മാത്രമോ അല്ലെങ്കിൽ അതിന്റെയോ അയാളുടേയോ ഇടപാടുകൾ പഞ്ചായത്ത് പ്രദേശത്തിന് പുറത്ത് നിർത്തലാക്കി എന്നതുകൊണ്ടു മാത്രമോ അങ്ങനെ നികുതി കൊടുക്കാനുള്ള ബാദ്ധ്യത ഇല്ലാതായതായി തീരുന്നില്ല.)
5. ഒരു *(ഗ്രാമപഞ്ചായത്ത്) പ്രദേശത്ത് പൂർണ്ണമായും ഒതുങ്ങി നിൽക്കുന്ന ബിസിനസി നുള്ള നികുതി നിർണ്ണയം.
- (ഒരർദ്ധവർഷത്തിൽ) ഒരു കമ്പനിയോ, വ്യക്തിയോ മുഴുവനായും ഒരു ഗ്രാമപഞ്ചായത്ത് പ്രദേശത്ത് ബിസിനസ് നടത്തുകയാണെങ്കിൽ അങ്ങനെയുള്ള കമ്പനിയുടെയോ, വ്യക്തിയുടെയോ ബിസിനസ് നടത്തിപ്പിൽ നിന്നും ലഭിക്കുന്ന വരുമാനം ആക്റ്റിലെ വ്യവ സ്ഥകൾ പ്രകാരം തൊഴിൽ നികുതി നിർണ്ണയത്തിന്റെ ആവശ്യത്തിലേക്കായി ആ അർദ്ധവർഷത്തേക്ക് താഴെ പറയുന്ന പ്രകാരം ആയിരിക്കുന്നതായി കരുതപ്പെടുന്നതാണ്,-
(എ) ഒരു അർദ്ധവർഷം ഉൾപ്പെടുന്ന വർഷത്തിൽ അങ്ങനെയുള്ള കമ്പനിയുടെ മേലോ വ്യക്തി യുടെ മേലോ 1961-ലെ ആദായനികുതി ആക്റ്റ് (1961-ലെ 43-ാം കേന്ദ്ര ആക്റ്റ്) അല്ലെങ്കിൽ 1991ലെ കേരള കാർഷികാദായ നികുതി ആക്റ്റ് പ്രകാരം ആദായ നികുതിയോ കാർഷികാദായ നികുതിയോ അല്ലെങ്കിൽ രണ്ടും കൂടിയോ ചുമത്തിയിട്ടുള്ളപ്പോൾ 1991-ലെ കാർഷികാദായ നികുതി ആക്റ്റിന്റെ 5-ാം വകുപ്പ് പ്രകാരം അങ്ങനെയുള്ള ബിസിനസിന്റെ ആദായവും ലാഭവും കണക്കാക്കുന്ന തുകയുടെ രണ്ടിലൊന്നു ഭാഗം ആദായനികുതിയോ കാർഷികാദായ നികുതിയോ ചുമത്തേണ്ട കാര്യത്തിനായി എടുക്കാവുന്നതും അല്ലെങ്കിൽ അങ്ങനെയുള്ള രണ്ടു തുകകളുടെയും മൊത്തം എടുക്കാവുന്നതും;
(ബി) അത്തരം കമ്പനിയുടെയോ വ്യക്തിയുടെയോ അങ്ങനെയുള്ള ആദായവും ലാഭവും നിർണ്ണയിക്കാൻ പറ്റാതിരിക്കുകയും അല്ലെങ്കിൽ അത്തരം കമ്പനിയേയും വ്യക്തിയേയും ആദായ നികുതിയോ കാർഷികാദായ നികുതിയോ കണക്കാക്കാതിരിക്കുകയും ചെയ്താൽ അത്തരം കമ്പനിയുടെയോ വ്യക്തിയുടെയോ ആ ഗ്രാമപഞ്ചായത്ത് പ്രദേശത്ത് ബിസിനസ് നടത്തിയതിന്റെ ടേൺ ഓവർ 6-ാം ചട്ടത്തിൽ പറയുന്നുമാതിരിയുള്ള ശതമാനമോ ശതമാനങ്ങളായോ ആ അർദ്ധവർഷത്തേക്ക് കണക്കാക്കാവുന്നതോ, അല്ലെങ്കിൽ അത്തരം കണക്കാക്കാൻ കഴിയാതിരിക്കുന്ന സംഗതിയിൽ മുൻവർഷത്തെ തത്തുല്യ അർദ്ധവർഷത്തിലെ ആദായവും ലാഭവും വരുമാനമായി കണക്കാക്കേണ്ടതുമാണ്.
6. ടേൺ ഓവറിന്റെ അംശം.
തൊഴിൽക്കരം ചുമത്തുന്നതിന് വേണ്ട ആദായം കണക്കാക്കു ന്നതിന്റെ ആവശ്യത്തിനായി 5-ാം ചട്ടം (ബി) ഖണ്ഡവും 7-ാം ചട്ടവും പ്രകാരം ഉള്ള വിറ്റു വരവിന്റെയോ ബിസിനസിന്റെയോ ശതമാനം താഴെ കൊടുത്തിരിക്കുന്ന പട്ടികയിൽ പറഞ്ഞിരി ക്കുന്ന പ്രകാരം ആയിരിക്കുന്നതാണ്.