Panchayat:Repo18/vol2-page0817
(3) The above delegations of powers will exist in force only during the tenure of the present SPAO in the post of State Performance Audit Officer.
ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റുമാരുടെ വാഹനം വാസസ്ഥലത്തിന് സമീപമുള്ള സർക്കാർ സ്ഥാപനത്തിൽ പാർക്ക് ചെയ്യുന്നതിന് അനുമതി നൽകിയ ഉത്തരവിനെ സംബന്ധിച്ച് -
[തദ്ദേശസ്വയംഭരണ (ഡി.ബി.) വകുപ്പ്, സഉ(സാധാ) നം. 129/2013/തസ്വഭവ TVPM, dt. 18-01-13]
സംഗ്രഹം:- തദ്ദേശസ്വയംഭരണ വകുപ്പ് - ജില്ലാ പഞ്ചായത്ത് വൈസ്പ്രസിഡന്റുമാരുടെ വാഹനം വാസസ്ഥലത്തിന് സമീപമുള്ള സർക്കാർ സ്ഥാപനത്തിൽ പാർക്ക് ചെയ്യുന്നതിന് അനുമതി നൽകി ഉത്തരവ് പുറപ്പെടുവിക്കുന്നു.
പരാമർശം:-
(1) 1-3-12 തീയതിയിലെ സ.ഉ (സാധാ) നം. 637/2012/തസ്വഭവ നമ്പർ ഉത്തരവ്
(2)4-12-12 തീയതിയിലെ 3.15-ാം നമ്പർ കോ-ഓർഡിനേഷൻ തീരുമാനം.
ഉത്തരവ്
ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റുമാരുടെ ഔദ്യോഗിക ഉപയോഗത്തിനായി ഒരു വാഹനം വാങ്ങുന്നതിന് പരാമർശം ഒന്ന് പ്രകാരം സർക്കാർ അനുമതി നൽകിയിരുന്നു. എന്നാൽ വാഹനം ഓഫീസ് ആവശ്യത്തിനു ശേഷം ജില്ലാ പഞ്ചായത്ത് ആസ്ഥാനത്ത് പാർക്ക് ചെയ്യണമെന്ന വ്യവസ്ഥ ജില്ലാ ആസ്ഥാനത്തിനു ദൂരെ താമസിക്കുന്ന വൈസ് പ്രസിഡന്റുമാർക്ക് ബുദ്ധിമുട്ടുണ്ടാക്കുന്നുവെന്നും ആയതിനാൽ വാസ സ്ഥലത്തിന് സമീപത്തുള്ള തദ്ദേശസ്വയംഭരണ വകുപ്പിന്റെ കീഴിലുള്ള പഞ്ചായത്ത് ഓഫീസുകളിലോ ജില്ലാ പഞ്ചായത്ത് വകുപ്പിന്റെ നേരിട്ടുള്ള നിയന്ത്രണത്തിലുള്ള സ്കൂളുകളിലോ സ്ഥാപനങ്ങളിലോ വാഹനം പാർക്ക് ചെയ്യുന്നതിനുള്ള അനുമതി നൽകണമെന്നും അപേക്ഷിച്ചുകൊണ്ട് നിരവധി അപേക്ഷകൾ സർക്കാരിന് ലഭിക്കുകയുണ്ടായി.
സർക്കാർ ഇക്കാര്യം വിശദമായി പരിശോധിച്ചു. ജില്ലാ പഞ്ചായത്ത് വൈസ്പ്രസിഡന്റുമാരുടെ വാഹനം, വാഹനത്തിന് കേടുപാടുകൾ ഉണ്ടാകില്ലെന്ന ഉറപ്പിലും, സ്വന്തം റിസ്കിലും വാസസ്ഥലത്തിന് സമീപമുള്ള സർക്കാർ സ്ഥാപനങ്ങളിൽ പാർക്ക് ചെയ്യുന്നതിന് അനുമതി നൽകി ഉത്തരവ് പുറപ്പെടുവിക്കുന്നു.
പഞ്ചായത്തുകളിൽ പുതുതായി നിയമിക്കപ്പെട്ട ഡേറ്റാ എൻട്രി ഓപ്പറേറ്റർമാർക്ക് ഒരു പൂർണ്ണസമയ കമ്പ്യൂട്ടർ ലഭിച്ചിട്ടില്ല എങ്കിൽ മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പു പദ്ധതിയിൽ നിഷ്കർഷിച്ചിട്ടുള്ള മാനദണ്ഡങ്ങൾ പ്രകാരം ഒരു പുതിയ കമ്പ്യട്ടർ വാങ്ങുവാൻ അനുമതി നൽകിക്കൊണ്ടുള്ള ഉത്തരവ്
[തദ്ദേശസ്വയംഭരണ (ഡി.ഡി.) വകുപ്പ്, സഉ(സാധാ) നം. 134/2013/തസ്വഭവ TVPM, dt. 19-01-13]
സംഗ്രഹം :- തദ്ദേശസ്വയംഭരണ വകുപ്പ് - മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പു പദ്ധതി - പഞ്ചായത്തുകളിൽ പുതുതായി നിയമിക്കപ്പെട്ട ഡേറ്റാ എൻട്രി ഓപ്പറേറ്റർമാർക്ക് ഒരു പൂർണ്ണസമയ കമ്പ്യൂ ട്ടർ ലഭിച്ചിട്ടില്ല എങ്കിൽ മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പു പദ്ധതിയിൽ നിഷ്ക്കർഷിച്ചിട്ടുള്ള മാനദണ്ഡങ്ങൾ പ്രകാരം ഒരു പുതിയ കമ്പ്യൂട്ടർ വാങ്ങുവാൻ അനുമതി നൽകി ഉത്തരവ് പുറപ്പെടുവിക്കുന്നു.
പരാമർശം:-
(1) 03-02-2012-ലെ സ.ഉ.(സാധാ)നം.346/2012/തസ്വഭവ
(2)4-10-2012-ലെ സംസ്ഥാന തൊഴിലുറപ്പ് കൗൺസിലിന്റെ 12-ാം യോഗത്തിന്റെ നടപടി കുറിപ്പ്
(3) മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പു പദ്ധതി മിഷൻ ഡയറക്ടറുടെ 15-12-2012-6)al 3493/EGS 2/12/CRD നമ്പർ കത്ത്.
ഉത്തരവ്
മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പു പദ്ധതി പ്രകാരം അറുപതു ലക്ഷത്തിൽ കൂടുതൽ പ്രതിവർഷം തുക ചെലവഴിക്കുന്ന ഗ്രാമപഞ്ചായത്തുകളിൽ ഒരു എഞ്ചിനീയർ/ഓവർസിയറേയും, അക്കൗണ്ടന്റ്-കം-ഡേറ്റാ എൻട്രി ഓപ്പറേറ്ററേയും അധികമായി നിയമിക്കുന്നതിന് പരാമർശം (1) പ്രകാരം സർക്കാർ അംഗീകാരം നൽകിയിട്ടുണ്ട്. ആയതിൻ പ്രകാരം പുതുതായി ഡേറ്റാ എൻട്രി ഓപ്പറേറ്ററെ നിയോഗിച്ചിട്ടുണ്ടെങ്കിലും ഒരു പൂർണ്ണസമയ കമ്പ്യൂട്ടർ ലഭ്യമാക്കുവാൻ സാധിക്കുന്നില്ലായെന്ന് ബോധ്യപ്പെടുകയാണെങ്കിൽ പുതിയ കമ്പ്യൂട്ടർ മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പു പദ്ധതിയിൽ നിഷ്ക്കർഷിച്ചിട്ടുള്ള മാനദണ്ഡങ്ങൾക്ക് അനുസൃതമായി വാങ്ങാവുന്നതും അത് വാങ്ങുന്ന വേളയിൽ ആയതിന്റെ ചെലവ് അടക്കം ഭരണ ചെലവ് 4% അധികരിക്കുന്നില്ല എന്നുള്ളത് ഉറപ്പാക്കിക്കൊണ്ട് മാത്രമേ കമ്പ്യൂട്ടർ വാങ്ങേണ്ടതുള്ളൂ എന്നുള്ള നിബന്ധനയോടുകൂടി ഇക്കാര്യത്തിൽ സർക്കാർ ഉത്തരവ് പുറപ്പെടുവിക്കണമെന്നും
ഈ താൾ 2018 -ലെ പഞ്ചായത്ത് റെപ്പോ നിർമ്മാണം യജ്ഞത്തിന്റെ ഭാഗമായി സൃഷ്ടിച്ചതാണ്. |