Panchayat:Repo18/vol2-page0496

From Panchayatwiki

7.4 രജിസ്ട്രേഷനുകളിലെ വസ്തുതാപരമായ തെറ്റുകൾ തിരുത്തുന്നതിന് അപേക്ഷിക്കുന്ന കക്ഷി തിരുത്തേണ്ട വസ്തുത സംബന്ധിച്ച് ബോദ്ധ്യമുള്ള രണ്ട് വിശ്വസനീയരായ വ്യക്തികളുടെ (Credible persons) സത്യപ്രസ്താവന ഹാജരാക്കുന്നതിന്റെ അടിസ്ഥാനത്തിൽ തിരുത്തൽ വരുത്തേണ്ടതാണ്. ഇത്തര ത്തിലുള്ള തിരുത്തലുകൾക്കായി ബന്ധപ്പെട്ട കക്ഷികൾ രജിസ്ട്രേഷനിലെ തിരുത്തൽ വരുത്തേണ്ട വസ്തുതയെ സംബന്ധിക്കുന്ന സത്യവാങ്മൂലം, അത് തെളിയിക്കുന്നതിനുള്ള രേഖകൾ എന്നിവയ്ക്കു പുറമേ മേൽപ്പറഞ്ഞ പ്രകാരം രണ്ട് വിശ്വസനീയ വ്യക്തികളുടെ ഡിക്ലറേഷനും ഹാജരാക്കേണ്ടതാണ്. ഇവയുടെ അടിസ്ഥാനത്തിൽ രേഖകൾ പരിശോധിച്ചും അന്വേഷണം നടത്തിയും ബോദ്ധ്യപ്പെട്ട തിരുത്തലിനുള്ള അപേക്ഷയിൽ തീരുമാനമെടുക്കേണ്ടതാണ്.

7.5 മേൽപ്പറഞ്ഞ പ്രകാരം വസ്തുതാപരമായ തെറ്റുകൾ തിരുത്തുന്നതിന് ഹാജരാക്കേണ്ട സത്യ പ്രസ്താവന നൽകുന്നതിന് ഗസറ്റഡ് ഉദ്യോഗസ്ഥരെ മാത്രമേ വിശ്വസനീയ വ്യക്തികളായി കണക്കാക്കാൻ കഴിയുകയുള്ളൂ എന്ന് നിർബന്ധം പാടില്ല. ജനപ്രതിനിധികൾ, അദ്ധ്യാപകർ, ഡോക്ടർമാർ, അഭിഭാഷകർ തുടങ്ങിയവരെയും വിശ്വസനീയ വ്യക്തികളായി കണക്കാക്കാവുന്നതാണ്. രജിസ്ട്രേഷനിൽ ഏതെങ്കിലും വിവരം അനുചിതമായോ വഞ്ചനാപൂർവ്വമായോ ഉൾപ്പെടുത്തിയതാണെന്ന് രജിസ്ട്രാർക്ക് ബോദ്ധ്യപ്പെട്ടാൽ അതിന്റെ വിശദവിവരം വ്യക്തമാക്കുന്ന ഒരു റിപ്പോർട്ട് തയ്യാറാക്കി ചീഫ് രജിസ്ട്രാർക്ക് അയയ്ക്കക്കേണ്ടതും ചീഫ് രജിസ്ടാറുടെ നിർദ്ദേശപ്രകാരം തുടർനടപടി സ്വീകരിക്കേണ്ടതുമാണ്. ഇത്തരം കേസുകളിൽ സെക്ഷൻ 23 അനുസരിച്ചുള്ള പ്രോസിക്യൂഷൻ നടപടിയും സ്വീകരിക്കേണ്ടതാണ്.

7.6 ജനന രജിസ്റ്ററിൽ ഒരിക്കൽ പേരു ചേർത്തു കഴിഞ്ഞാൽ അത് തിരുത്താവുന്നതല്ല. എന്നാൽ, ജനന സമയത്ത് ഒരു ഓമനപ്പേരിടുകയും അത് രജിസ്റ്ററിൽ ഉൾപ്പെടുത്തുകയും ചെയ്തിട്ടുണ്ടെങ്കിൽ ശരിയായ പേര് ചേർക്കുന്നതിന് മാതാപിതാക്കൾ അപേക്ഷിച്ചാൽ അന്വേഷണം നടത്തി ബോദ്ധ്യപ്പെട്ട രജിസ്ത്രടാർക്കു തന്നെ അത് അനുവദിക്കാവുന്നതാണ്. മാതാപിതാക്കളുടെ അപേക്ഷയുടെ അടിസ്ഥാനത്തിൽ പേരു ചേർത്ത കേസുകളിലും കുട്ടിയെ സ്ക്കളിൽ ചേർക്കുന്നതിനു മുമ്പായി ഒരു പ്രാവശ്യം തിരുത്തൽ അനുവദിക്കാവുന്നതാണ്. രജിസ്ട്രേഷനുകളിൽ വന്നിട്ടുള്ള അക്ഷരത്തെറ്റുകളും മാതാപിതാക്കളുടെ വിളിപ്പേരുകളും ബോദ്ധ്യപ്പെട്ട തിരുത്തുന്നതിനും രജിസ്ട്രാർക്ക് അധികാരമുണ്ട്. മാതാപിതാക്കളുടെ വിളിപ്പേരാണ് രജിസ്റ്ററിൽ ചേർത്തിരിക്കുന്നതെങ്കിൽ (മാതാപിതാക്കളുടെ) സ്ക്കൂൾ രേഖയുടെയും അന്വേഷണത്തിന്റെയും അടിസ്ഥാനത്തിൽ സ്ക്കൾ രേഖയിലേതുപോലെ തിരുത്താവുന്നതാണ്. സ്ക്കൂൾ രേഖ ലഭ്യമല്ലെന്ന് ബോദ്ധ്യപ്പെട്ടാൽ ആധാരം, പെൻഷൻ പേയ്ക്കുമെന്റ് ഓർഡർ, ഗവൺമെന്റ് സർവ്വീസിൽ ജോലി ചെയ്യുന്നവർക്ക് അവിടെനിന്നും ലഭിക്കുന്ന സർട്ടിഫിക്കറ്റ്, സമ്മതിദായക പട്ടിക, ഇലക്ടറൽ തിരിച്ചറിയൽ കാർഡ്, റേഷൻ കാർഡ് എന്നിവയിൽ ഏതെങ്കിലും ഒരു രേഖയുടെ അടിസ്ഥാനത്തിൽ തിരുത്തൽ വരുത്താവുന്നതാണ്.

7.7 ജനനം നടക്കുമ്പോൾ മാതാപിതാക്കൾ താമസിക്കുന്ന വിലാസമാണ് ജനന രജിസ്ട്രേഷനിൽ ഉൾപ്പെടുത്തേണ്ടത്. ഇത് വേറൊരു വിലാസമായി തിരുത്താൻ പാടില്ല. എന്നാൽ അക്ഷരത്തെറ്റുകളും വിലാസത്തിലെ ഏതെങ്കിലും ഒരു ഭാഗം വിട്ടുപോയിട്ടുണ്ടെങ്കിലോ, അധികമായി ചേർത്തിട്ടുണ്ടെങ്കിലോ അവ ബോദ്ധ്യപ്പെട്ട, രജിസ്ട്രാർക്കു തന്നെ തിരുത്തുകയോ കൂട്ടിച്ചേർക്കുകയോ നീക്കുകയോ ചെയ്യാവുന്നതാണ്. കൂടാതെ, തെറ്റായ വിലാസം രജിസ്ട്രേഷനിൽ ചേർത്തുപോയിട്ടുണ്ടെങ്കിൽ കുട്ടിയുടെ ജനന സമയത്ത് പ്രാബല്യത്തിലുള്ള, മാതാപിതാക്കളുടെ വിലാസം വ്യക്തമാക്കുന്ന ഏതെങ്കിലും രേഖയുടെ അടിസ്ഥാനത്തിൽ തിരുത്തൽ അനുവദിക്കാവുന്നതാണ്. ആധാരം, പെൻഷൻ, പേയ്ക്കുമെന്റ് ഓർഡർ, സമ്മതിദായക പട്ടിക, ഇലക്ടറൽ തിരിച്ചറിയൽ കാർഡ്, റേഷൻ കാർഡ് തുടങ്ങിയവ തെളിവായി സ്വീകരിക്കാവുന്നതാണ്. മരണരജിസ്ട്രേഷനിലെ മരിച്ചയാളുടെ മേൽവിലാസവും ഇതുപോല തിരുത്താവുന്നതാണ്.

7.8 15-ാം വകുപ്പിലെയും 11-ാം ചട്ടത്തിലെയും വ്യവസ്ഥകൾ പാലിച്ചുകൊണ്ട് മേൽപ്പറഞ്ഞ പ്രകാരമുള്ള തിരുത്തലുകൾ വരുത്തുമ്പോൾ തിരുത്തൽ സംബന്ധിച്ച നടപടിക്രമങ്ങൾ പ്രത്യേകം ഫയലിൽ സൂക്ഷിക്കേണ്ടതും ഏതെല്ലാം രേഖകളുടെ അടിസ്ഥാനത്തിലാണ് തിരുത്തൽ വരുത്തിയതെന്ന വിവരം രജിസ്റ്ററിലെ റിമാർക്സ് കോളത്തിൽ രേഖപ്പെടുത്തേണ്ടതുമാണ്.

7.9 കുട്ടിയുടെ പേരിനൊപ്പം ഇനിഷ്യൽ, ജാതിപ്പേര്, സർനെയിം എന്നിവ ചേർക്കാത്ത ജനന രജിസ്ട്രേഷനുകളിൽ പിന്നീട് അവ ചേർക്കുന്നതിന്, മാതാപിതാക്കളുടെ അപേക്ഷയുടെ അടിസ്ഥാനത്തിൽ, അന്വേഷിച്ച് ബോദ്ധ്യപ്പെട്ട രജിസ്ട്രാർക്കു തന്നെ അനുവദിക്കാവുന്നതാണ്. കുട്ടിയുടെ യഥാർത്ഥ പേര് ഇനിഷ്യലും സർനെയിമും ചേർന്നുള്ളതാണെങ്കിൽ ഇവ രണ്ടും ചേർക്കാവുന്നതാണ്. കൂടാതെ ഇനിഷ്യൽ, ജാതിപ്പേര്, സർനെയിം എന്നിവ ഒഴിവാക്കുന്നതിനുള്ള അപേക്ഷകളും ഇതുപോലെ അനുവദിക്കാവുന്നതാണ്.

7.10 ഗസറ്റ് വിജ്ഞാപനം വഴി പേര് മാറ്റിയാൽ അതിൻ പ്രകാരം ജനന രജിസ്ട്രേഷനിൽ കുട്ടിയുടെയോ മാതാപിതാക്കളുടെയോ പേര് തിരുത്താവുന്നതല്ല. ജനന സർട്ടിഫിക്കറ്റിനൊപ്പം ഗസറ്റ് വിജ്ഞാപ നത്തിന്റെ പകർപ്പും നോട്ടറി മുമ്പാകെയുള്ള സത്യവാങ്മൂലവും ചേർത്ത് നിയമപരമായ ആവശ്യങ്ങൾക്ക്

വർഗ്ഗം:റെപ്പോയിൽ സൃഷ്ടിക്കപ്പെട്ട ലേഖനങ്ങൾ