Panchayat:Repo18/vol2-page0752

From Panchayatwiki

752 GOVERNAMENT ORDERS

6.3.2 വിദഗ്ദദ്ധ/അർദ്ധ വിദഗ്ദദ്ധ തൊഴിലാളികളുടെ കൂലിയും സാധനസാമഗ്രികളുടെ വിലയും നിർണ്ണയിക്കുന്നതിന് ജില്ലാകളക്ടറെ സഹായിക്കുന്നതിന് താഴെ സൂചിപ്പിക്കുന്ന ഒരു കമ്മിറ്റിയെ ജില്ലാ തലത്തിൽ രൂപീകരിക്കേണ്ടതാണ്.

1. ജില്ലാകളക്ടർ (അദ്ധ്യക്ഷൻ)

2.ജോയിന്റ് പ്രോഗ്രാം കോർഡിനേറ്റർ (കൺവീനർ)

3.എക്സസിക്യൂട്ടീവ് എഞ്ചിനീയർ (ത്.സ്വ.ഭ.വ)

4.എക്സസിക്യൂട്ടീവ് എഞ്ചിനീയർ (പി.ഡബ്ല്യ.ഡി., ബിൽഡിംഗ്സ്)

5.ഫിനാൻസ് ഓഫീസർ, കളക്ടറേറ്റ്

6.ഡെപ്യൂട്ടി ഡയറക്ടർ (എക്സണോമിക്സ് ആന്റ് സ്റ്റാറ്റിസ്റ്റിക്സ്)

7. ഡെപ്യൂട്ടി ഡയറക്ടർ (പഞ്ചായത്ത്)

6.3.3 വിദഗ്ദദ്ധ/അർദ്ധവിദഗ്ദദ്ധ തൊഴിലാളികളുടെ കൂലിയും സാധസാമഗ്രികളുടെ വിലയും ഓരോ ബ്ലോക്ക് തലത്തിലുമാണ് ജില്ലാ കളക്ടർ നിർണ്ണയിക്കേണ്ടത്.

6.3.4 ഓരോ ബ്ലോക്കിലും അതിൽ ഉൾപ്പെട്ടിട്ടുള്ള ഗ്രാമപഞ്ചായത്തുകളിലും നിർമ്മിക്കേണ്ട സേവാ കേന്ദ്രത്തിന് ആവശ്യമായ എല്ലാത്തരം സാധനസാമഗ്രികളും (പാറ, സിമന്റ്, മണ്ണ്, ഇഷ്ടിക, ചല്ലി, കമ്പി, പൈപ്പ്, കട്ടിള, തടി ഉരുപ്പടികൾ, ഇലക്ട്രിക്കൽ ഫിറ്റിംഗ്സ്, പ്ലംബിംഗ് സാമഗ്രികൾ, ഗ്ലാസ്സ്, പെയിന്റ് തുട ങ്ങിയവ) അവയുടെ യഥാർത്ഥ കമ്പോള വിലയും, വിദഗ്ദദ്ധ അർദ്ധവിദഗ്ദ്ധ തൊഴിലാളികളുടെ പ്രാദേ ശിക കൂലിയും നിർണ്ണയിക്കുന്നതിന് ബ്ലോക്ക് പഞ്ചായത്ത്തലത്തിൽ അദ്ധ്യക്ഷതയിൽ താഴെ സൂചിപ്പി ക്കുന്ന തരത്തിൽ ഒരു കമ്മിറ്റി രൂപീകരിക്കേണ്ടതാണ്.

1. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് (അദ്ധ്യക്ഷൻ)

2, ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറി (കൺവീനർ)

3. അസിസ്റ്റന്റ് എക്സസിക്യൂട്ടീവ് എഞ്ചിനീയർ (തസ്വഭവ)

4. ബ്ലോക്ക് തലത്തിൽ പ്രവൃത്തിക്കുന്ന രണ്ട് എൽ.എസ്.ജി.ഡി. എഞ്ചിനീയർമാർ

5. ബ്ലോക്കിലെ അക്രഡിറ്റഡ് എഞ്ചിനീയർ

6.3.5 ഓരോ ബ്ലോക്ക് പഞ്ചായത്തും സമർപ്പിക്കുന്ന സാധനസാമഗ്രികളുടെ തരവും നിരക്കും, വിദഗ്ദ്ധ അർദ്ധ വിദഗ്ദ്ധ തൊഴിലാളികളുടെ പ്രാദേശിക കൂലിയും നിർദ്ദേശങ്ങൾ മാത്രമാണ്. പ്രസ്തുത നിർദ്ദേശത്തിന്റെ വെളിച്ചത്തിൽ ജില്ലാ കളക്ടർ അദ്ദേഹത്തിനെ സഹായിക്കുവാൻ രൂപീകരിച്ചിട്ടുള്ള കമ്മിറ്റിയിലെ ചർച്ചകളുടെ അടിസ്ഥാനത്തിലായിരിക്കണം അന്തിമ നിരക്കുകളും കൂലിയും പ്രസിദ്ധീകരിക്കേണ്ടത്

6.4 അവിദഗ്ദ്ധ തൊഴിലാളികൾ

6.4.1 സേവാകേന്ദ്രത്തിന്റെ നിർമ്മാണത്തിന് ആവശ്യമായ അവിദഗ്ദ്ധ തൊഴിലാളികളെ നിയോ ഗിക്കുന്നതും അവർക്ക് കൂലി നൽകുന്നതും തൊഴിലുറപ്പ് പദ്ധതിയുടെ മാർഗ്ഗ നിർദ്ദേശങ്ങൾക്ക് അനുസ്യ തമായിരിക്കും.

6.5.1 പി.ഡബ്ല്യ.ഡി. ഡാറ്റയിൽ മുകളിൽ പാര 6.35.ൽ നിർണ്ണയിച്ച നിരക്കുകളുടെയും കൂലിയുടെയും അടിസ്ഥാനത്തിൽ എൽ.എസ്.ജി.ഡി. എഞ്ചിനീയർ/അക്രഡിറ്റഡ് എഞ്ചിനീയർ ഗ്രാമപഞ്ചായത്തു കളിലെ സേവാ കേന്ദ്രത്തിന്റെ എസ്റ്റിമേറ്റുകൾ തയ്യാറാക്കേണ്ടതാണ്. ബ്ലോക്ക് പഞ്ചായത്തുകളിൽ നിർമ്മിക്കേണ്ട കേന്ദ്രത്തിന്റെ എസ്റ്റിമേറ്റ് മുകളിൽ സൂചിപ്പിച്ച രീതിയിൽ ബ്ലോക്ക് പഞ്ചായത്ത് സ്ഥിതിചെയ്യുന്ന ഗ്രാമപഞ്ചായത്തിന്റെ ചുമതലയുള്ള എൽ.എസ്.ജി.ഡി. എഞ്ചിനീയർ/ബ്ലോക്ക് തല അക്രഡിറ്റഡ് എഞ്ചിനീയർ തയ്യാറാക്കിയാൽ മതിയാകും.

6.5.2 എസ്റ്റിമേറ്റുകൾ സ്ത്രകൂട്ടിനി ചെയ്ത് സാങ്കേതിക അംഗീകാരം നൽകേണ്ടത് എൽ.എസ്.ജി. ഡി/പി.ഡബ്ല്യ.ഡി/ഇറിഗേഷൻ വകുപ്പുകളിലെ അസിസ്റ്റന്റ് എക്സസിക്യൂട്ടീവ് എഞ്ചിനീയർമാർ ആയിരിക്കും.

6.5.3 സാങ്കേതിക അപ്രവൽ ലഭിച്ചിട്ടുള്ള സേവാകേന്ദ്രങ്ങളുടെ എസ്റ്റിമേറ്റിന് ഭരണാനുമതി നൽകേ ണ്ടത് ബന്ധപ്പെട്ട ബ്ലോക്ക്-ഗ്രാമപഞ്ചായത്തുകളുമാണ്.

6.5.4 ഭരണാനുമതി ലഭ്യമാക്കിയിട്ടുള്ള ഗ്രാമപഞ്ചായത്ത് സേവാകേന്ദ്രങ്ങളുടെ സാങ്കേതികാനു മതി നൽകുന്നത് അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എഞ്ചിനീയർ കൺവീനറായിട്ടുള്ള ബ്ലോക്കുതല ടി.എ.ജി. ആയിരിക്കും.

6.5.5 ഭരണാനുമതി ലഭ്യമാക്കിയിട്ടുള്ള ബ്ലോക്കപഞ്ചായത്ത് സേവാകേന്ദ്രങ്ങളുടെ സാങ്കേതികാ നുമതി നൽകുന്നത് എക്സസിക്യൂട്ടീവ് എഞ്ചിനീയർ കൺവീനറായിട്ടുള്ള ജില്ലാതല ടി.എ.ജി. ആയിരിക്കും.

6.6 സേവാകേന്ദ്രത്തിന്റെ നിർമ്മാണം ഗ്രാമ/ബോക്ക് പഞ്ചായത്ത് സെക്രട്ടറിമാർ നേരിട്ട് നടപ്പാക്കുന്നതിനാൽ കരാർ ആവശ്യമില്ല

വർഗ്ഗം:റെപ്പോയിൽ സൃഷ്ടിക്കപ്പെട്ട ലേഖനങ്ങൾ