Panchayat:Repo18/vol2-page1042
2. ജില്ലാ സെറികൾച്ചർ സെൽ 来 ജില്ലാ ദാരിദ്ര്യ ലഘുകരണ വിഭാഗം പ്രോജക്ട് ഡയറക്ടറുടെ നേതൃത്വത്തിൽ ജില്ലാ തലത്തിൽ ഒരു സെറികൾച്ചർ സെൽ ഉണ്ടായിരിക്കേണ്ടതും, ജില്ലാ ദാരിദ്ര്യ ലഘുകരണ വിഭാഗത്തിൽ നിയമിച്ചിട്ടുള്ള അസിസ്റ്റന്റ് സെറികൾച്ചർ ആഫീസർമാർ ഈ സെല്ലിന്റെ കീഴിലുള്ള സാങ്കേതിക ജീവനക്കാരായിരിക്കേണ്ടതുമാണ്. ജില്ലാ സെറികൾച്ചർ സെല്ലിന് അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കേണ്ട ചുമതല ബന്ധപ്പെട്ട പ്രോജക്ട് ഡയറക്ടർമാർക്കായിരിക്കണം. അസിസ്റ്റന്റ് സെറികൾച്ചർ ആഫീസർമാരുടെ ഹാജർ പുസ്തകം, അഡ്വാൻസ് ടൂർ പ്രോഗ്രാം, വർക്ക് ഡയറി എന്നിവ സെല്ലിൽ സൂക്ഷിച്ചിരിക്കണം. ജില്ലയിലെ സെറികൾച്ചർ ക്ലസ്റ്ററുകളുടെ പ്രവർത്തനം നിയന്ത്രിക്കുന്നത് ഈ സെൽ ആയിരിക്കണം. സെല്ലിലെ ഉദ്യോഗസ്ഥർക്ക് ഫീൽഡ് തല പരിശോധനകൾക്ക് വാഹന സൗകര്യം നൽകിയി രിക്കണം. ഓരോ ക്ലസ്റ്ററിനും ഒരു അസിസ്റ്റന്റ് സെറികൾച്ചർ ഓഫീസർക്ക് സ്വതന്ത്ര ചുമതല ഉണ്ടായിരിക്കണം. അസിസ്റ്റന്റ് സെറികൾച്ചർ ഓഫീസർമാർ അഡ്വാൻസ് ടൂർ പ്രോഗ്രാം, വർക്ക് ഡയറി എന്നിവ പ്രോജക്ട് ഡയറക്ടർമാർക്ക് സമർപ്പിച്ച് അംഗീകാരം വാങ്ങിച്ചിരിക്കണം. ജില്ലാ, ബ്ലോക്ക് ഗ്രാമപഞ്ചായത്തുകളിൽ പഞ്ചായത്ത് രാജ് സംവിധാനത്തോടുകൂടിയുള്ള കമ്മറ്റി കൾ രൂപീകരിച്ച് സെറികൾച്ചർ പ്രവർത്തനങ്ങൾ ഏകോപിപ്പിച്ചിരിക്കണം. ജില്ലാ സെറികൾച്ചർ വികസന കമ്മിറ്റി ചെയർമാൻ - ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് മെമ്പർ സെക്രട്ടറി - ജില്ലാ കളക്ടർ കൺവീനർ - പ്രോജക്ട് ഡയറക്ടർ, ജില്ലാ ദാരിദ്ര്യ ലഘുകരണ വിഭാഗം. ജോയിന്റ് കൺവീനർ - അസിസ്റ്റന്റ് സെറികൾച്ചർ ഓഫീസർ മെമ്പർമാർ - ജില്ലാതല ഉദ്യോഗസ്ഥർ, പ്രത്യേക ക്ഷണിതാക്കൾ (പരമാവധി 4 പേർ) സെറികൾച്ചർ സംഘങ്ങളുടെ പ്രസിഡന്റ്/സെക്രട്ടറി സെൻട്രൽ സിൽക്ക് ബോർഡിലെ സയന്റിസ്റ്റ്. ബ്ലോക്ക് സെറികൾച്ചർ വികസന സമിതി ചെയർമാൻ - ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കൺവീനർ - ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറി ജോയിന്റ് കൺവീനർ - ജോയിന്റ് ബി.ഡി.ഒ/ജനറൽ എക്സ്സ്റ്റൻഷൻ ഓഫീസർ മെമ്പർമാർ - ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാർ 3. താലുക്കതല ഓഫീസർമാർ അസിസ്റ്റന്റ് സെറികൾച്ചർ ഓഫീസർ കർഷകരുടെ പ്രതിനിധികൾ (3 പേർ) സെൻട്രൽ സിൽക്ക് ബോർഡ് പ്രതിനിധി കാർഷിക സംഘങ്ങളുടെ പ്രതിനിധി പഞ്ചായത്ത് സെറികൾച്ചർ വികസന സമിതി ചെയർമാൻ - ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കൺവീനർ - വില്ലേജ് എക്സ്സ്റ്റൻഷൻ ഓഫീസർ മെമ്പർമാർ - അഗ്രികൾച്ചർ/ഹോർട്ടി കൾച്ചർ ഓഫീസർമാർ കർഷകരുടെ പ്രതിനിധികൾ (10 പേർ) കർഷക സംഘങ്ങളുടെ പ്രതിനിധികൾ പ്രവർത്തനങ്ങൾ സെറികൾച്ചർ പദ്ധതികൾ ആസൂത്രണം ചെയ്യുകയും അത് നടപ്പിലാക്കുന്നതിനു വേണ്ടി പദ്ധതി പ്രവർത്തനങ്ങൾക്ക് മേൽനോട്ടം വഹിക്കുക എന്നതായിരിക്കണം അസിസ്റ്റന്റ് സെറികൾച്ചർ ഓഫീസർ മാരുടെ പ്രാഥമികമായ ചുമതല. ഡയറക്ടറേറ്റിൽ ഡെപ്യൂട്ടി ഡയറക്ടറുടെയും ജില്ലാതലത്തിൽ പ്രോജക്ട് ഡയറക്ടർമാരുടേയും മേൽനോട്ടത്തിലായിരിക്കണം ഇവ നടത്തുന്നത്.
- k
സെറികൾച്ചർ പദ്ധതി സംബന്ധിച്ച കാര്യങ്ങൾ ഡെപ്യൂട്ടി ഡയറക്ടറുമായി ആശയവിനിമയം നടത്തിയിരിക്കണം. വാർഷിക പ്ലാനുകൾ തയ്യാറാക്കി സ്കീമിനെ സംബന്ധിച്ച രേഖകളും ഫയലുകളും സൂക്ഷി ക്കുകയും വേണം.
ഈ താൾ 2018 -ലെ പഞ്ചായത്ത് റെപ്പോ നിർമ്മാണം യജ്ഞത്തിന്റെ ഭാഗമായി സൃഷ്ടിച്ചതാണ്. |