Panchayat:Repo18/vol1-page1074
- (സി) ജില്ല ലേബർ ഓഫീസർ, എക്സ് - ഒഫീഷ്യോ;
- (ഡി) ജില്ലയിൽ (കമ സമാധാനത്തിന്റെ ചുമതലയുള്ള പോലീസ് സൂപ്രണ്ട്, എക്സ്-ഒഫീഷ്യോ;
- (ഇ) പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടർ, എക്സ് - ഒഫീഷ്യോ
- (എഫ്) ജില്ലയിലെ ഏതെങ്കിലും നദിയോടു ചേർന്നുകിടക്കുന്ന മുനിസിപ്പൽ കൗൺസിലുകളിലെ ചെയർമാൻ/ചെയർ പേഴ്സസൺമാരിൽ നിന്നും സർക്കാർ നാമനിർദ്ദേശം ചെയ്യുന്ന ഒരു മുനി സിപ്പൽ ചെയർമാൻ/ചെയർ പേഴ്സൺ,
- (ജി) ജില്ലയിലെ ഏതെങ്കിലും നദിയോടു ചേർന്നുകിടക്കുന്ന ഗ്രാമപഞ്ചായത്തുകളുടെ പ്രസിഡന്റുമാരിൽ നിന്നും സർക്കാർ നാമനിർദ്ദേശം ചെയ്യുന്ന രണ്ട് പേർ,
- (എച്ച്) ജില്ലയിലെ ഏതെങ്കിലും നദിയോട് ചേർന്നുകിടക്കുന്ന ബ്ലോക്ക് പഞ്ചായത്തുകളുടെ പ്രസിഡന്റുമാരിൽ നിന്നും സർക്കാർ നാമനിർദ്ദേശം ചെയ്യുന്ന ഒരു പ്രസിഡന്റ്, (ഐ) സർക്കാർ നാമനിർദ്ദേശം ചെയ്യുന്ന ഒരു ഹൈഡ്രോളജിസ്റ്റ്;
- (ജെ) ജലസേചന വകുപ്പിലെ, ജില്ലയിൽ ജോലി ചെയ്യുന്ന ഒരു എക്സസിക്യൂട്ടീവ് എൻജിനീയർ;
- (കെ) ജില്ലയിൽ ജോലി ചെയ്യുന്നതും സർക്കാർ നാമനിർദ്ദേശം ചെയ്യുന്നതുമായ എക്സസിക്യൂട്ടീവ് എഞ്ചിനീയറുടെ പദവിയിൽ കുറയാത്ത കേരള വാട്ടർ അതോറിറ്റിയിലെ ഒരു എൻജിനീയർ;
- (എൽ) സർക്കാർ നാമനിർദ്ദേശം ചെയ്യുന്ന നദീസംരക്ഷണ പ്രവർത്തനവുമായി ബന്ധമുള്ള “(മൂന്ന് പരിസ്ഥിതി പ്രവർത്തകർ;
- (എം) ജില്ലയിൽ ജോലിചെയ്യുന്നതും സർക്കാർ നോമിനേറ്റു ചെയ്യുന്നതുമായ പൊതുമരാമത്ത് വകുപ്പിലെ എക്സസിക്യൂട്ടീവ് എൻജിനീയറുടെ (റോഡുകളും പാലങ്ങളും) പദവിയിൽ കുറയാത്ത ഒരു എഞ്ചിനീയർ;
- (എൻ) മൈനിംഗും ജിയോളജിയും വകുപ്പിലെ ജിയോളജിസ്റ്റ്/ജില്ലാ ഓഫീസർ, എക്സ്-ഒഫീഷ്യോ;
- (ഒ) സർക്കാർ നാമനിർദ്ദേശം ചെയ്യുന്ന ഒരു ഡിവിഷണൽ ഫോറസ്റ്റ് ഓഫീസർ.
- (പി) ജില്ലയിൽ അധികാരിതയുള്ള റവന്യൂ ഡിവിഷണൽ ആഫീസർ അഥവാ റവന്യൂ ഡിവി ഷണൽ ആഫീസർമാർ;
- (ക്യൂ) ജില്ലയിലെ രജിസ്റ്റർ ചെയ്ത മണൽവാരൽ തൊഴിലാളി സംഘടനകളിൽ നിന്നും സർക്കാർ നാമനിർദ്ദേശം ചെയ്യുന്ന മൂന്ന് പേർ;
- (ആർ) ജില്ലയിലെ എല്ലാ താലൂക്കുകളിലെയും തഹസിൽദാർമാരും മണൽവാര നിയന്ത്രണവുമായി ബന്ധപ്പെട്ട അധികാരിതയുള്ള അഡീഷണൽ തഹസിൽദാർമാരും.)
- (3) ജില്ലാ കളക്ടർ വിദഗ്ദ്ധ സമിതിയുടെ ചെയർമാൻ ആയിരിക്കേണ്ടതും (ഹെഡ് കാർട്ടേഴ്സസിന്റെ ചുമതലയുള്ള റവന്യൂ ഡിവിഷണൽ ആഫീസർ) കൺവീനർ ആയിരിക്കേണ്ടതുമാണ്.
- (4) ജില്ല വിദഗ്ദ്ധ സമിതി, ചെയർമാൻ നിശ്ചയിക്കുന്ന സ്ഥലത്തും സമയത്തും യോഗം ചേരേണ്ടതും ഈ ആക്റ്റ് പ്രകാരവും അതിൻ കീഴിൽ ഉണ്ടാക്കിയ ചട്ടങ്ങൾ പ്രകാരവും ഏല്പിച്ചുകൊടുക്കാവുന്ന അത്തരം അധികാരങ്ങളും കർത്തവ്യങ്ങളും നിർവ്വഹിക്കേണ്ടതുമാണ്.
4. കടവ് കമ്മിറ്റിയുടെ രൂപീകരണവും ഘടനയും.-
- (1) ജില്ലാ കളക്ടർക്ക് ഒരു ജില്ലയിൽ സ്ഥിതി ചെയ്യുന്ന ഓരോ കടവിലേയും അഥവാ നദീതീരത്തിലേയും മണൽവാരൽ നിയന്ത്രിക്കുന്ന ആവശ്യത്തിലേക്കായി, അങ്ങനെയുള്ള കടവിനോ അഥവാ നദീതീരത്തിനോ വേണ്ടി ആ കടവോ