Panchayat:Repo18/Law Manual Page0944
കുറിപ്പ്. (1) IV-ഉം, V-ഉം, VI-ഉം തരങ്ങളിൽ (ക്ലാസുകളിൽ)പ്പെട്ട ഫാമുകളിൽ സ്ഥാപി ക്കുന്ന ജൈവവാതക പ്ലാന്റിന് ഇരുപത്തിയഞ്ച് ഘനമീറ്ററിൽ കുറയാതെയും മറ്റു തരങ്ങളിലേതിന് അതിൽ കുറവും ഉള്ളളവ് ഉണ്ടായിരിക്കേണ്ടതാണ്. ജൈവവാതക പ്ലാന്റിനോട് ചേർന്ന്, സെപ്റ്റിക് ടാങ്ക്, സോക്ക് പിറ്റ്, സ്ലറി കൈയൊഴിക്കുന്നതിനുള്ള സംവിധാനം എന്നിവ ഉണ്ടായിരിക്കേണ്ടതാണ്.
കുറിപ്പ്. (2) വളക്കുഴി, കമ്പോസ്റ്റ് കുഴി, ജൈവവാതക പ്ലാന്റ് എന്നിവയിൽനിന്ന് ദഹന പ്രക്രിയയ്ക്കുശേഷം പുറന്തള്ളപ്പെടുന്ന അവശിഷ്ടം കാർഷികാവശ്യങ്ങൾക്കായി കാലാകാലങ്ങ ളിൽ നീക്കം ചെയ്യപ്പെടേണ്ടതാണ്.
കുറിപ്പ്. (3) ഒരു സംയോജിത ഫാമിന്റെ കാര്യത്തിൽ ഏർപ്പെടുത്തേണ്ട മാലിന്യ നിർമ്മാർജ്ജന സൗകര്യങ്ങൾ, മൃഗങ്ങൾക്കോ പക്ഷികൾക്കോ വേണ്ടിയുള്ള അതതു തരം (ക്ലാസ്) ഫാമുകൾക്ക് നിശ്ചയിക്കപ്പെട്ടിട്ടുള്ള മാലിന്യനിർമ്മാർജ്ജന സൗകര്യങ്ങൾക്ക് അനുസൃതമായിരിക്കേ ണ്ടതാണ്.
(2) മനുഷ്യാപയോഗത്തിന് ജലം എടുക്കുന്ന ഒരു ജലസ്രോതസ്സിനു സമീപം ഏതെങ്കിലും മാലിന്യ നിർമ്മാർജ്ജന കമീകരണം ഏർപ്പെടുത്തുവാനോ പരിപാലിക്കുവാനോ പാടുള്ളതല്ല.
(3) ലൈവ് സ്റ്റോക്ക് ഫാമിന്റെ പരിസരവും കെട്ടിടങ്ങളും ഷെഡുകളും, ശുചിത്വം പാലിച്ചു കൊണ്ടും പരിസ്ഥിതിപ്രശ്നങ്ങളില്ലാതെയും പരിപാലിക്കുന്നതിന് ഫാമിന്റെ ഉടമസ്ഥനും നടത്തി പ്പുകാരനും ബാദ്ധ്യസ്ഥരായിരിക്കുന്നതാണ്.
6. ലൈവ് സ്റ്റോക്ക് ഫാം ആരംഭിക്കുന്നതിന് അനുമതിക്കുള്ള അപേക്ഷ.- (1) ഒരു ലൈവ് സ്റ്റോക്ക് ഫാം ആരംഭിക്കുവാനോ അതിനുവേണ്ടിയുള്ള കെട്ടിടമോ ഷെഡ്രോ നിർമ്മിക്കുവാനോ ഉദ്ദേ ശിക്കുന്ന ഏതൊരാളും ഈ ആവശ്യത്തിലേക്ക് ഗ്രാമപഞ്ചായത്തിന്റെ അനുമതിക്കുവേണ്ടി ഫാറം 1-ൽ സെക്രട്ടറിക്ക് അപേക്ഷ നൽകേണ്ടതാണ്.
(2) ഉപചട്ടം (1) പ്രകാരമുള്ള ഒരു അപേക്ഷയിൽ, ഫാമിൽ വളർത്താനുദ്ദേശിക്കുന്ന മൃഗങ്ങ ളുടെ അഥവാ പക്ഷികളുടെ ഇനങ്ങളും എണ്ണവും, ഈ ആവശ്യത്തിലേയ്ക്ക് ലഭ്യമായ സ്ഥല ത്തിന്റെ വിസ്തീർണ്ണം, നിർമ്മിച്ചതോ നിർമ്മിക്കാനുദ്ദേശിക്കുന്നതോ ആയ കെട്ടിടത്തിന്റെ അഥവാ ഷെഡ്ഡിന്റെ വിവരണം (തറ വിസ്തീർണ്ണം ഉൾപ്പെടെ), ഉദ്ദേശിക്കുന്ന മാലിന്യനിർമ്മാർജ്ജന കമീ കരണങ്ങൾ, ചുറ്റുവട്ടത്തുള്ള ജനവാസത്തെപ്പറ്റിയുള്ള വിവരണം എന്നീ കാര്യങ്ങൾ ഉണ്ടായിരിക്കേ ണ്ടതാണ്. അപേക്ഷയോടൊപ്പം കെട്ടിടങ്ങളുടെയും ഷെഡുകളുടെയും പ്ലാനും സ്ഥലത്തിന്റെ സ്കെച്ചും ഉള്ളടക്കം ചെയ്യേണ്ടതാണ്.
(3) അപേക്ഷ കിട്ടി കഴിയുന്നത്രവേഗം, എന്നാൽ മുപ്പതുദിവസം അവസാനിക്കുന്നതിനുമുമ്പ്,
(i) ഈ ചട്ടങ്ങളിൽ നിഷ്കർഷിച്ചിട്ടുള്ള നിബന്ധനകൾക്കും, ഏർപ്പെടുത്തുന്നത് ഉചിത മെന്ന് കരുതുന്ന മറ്റു നിബന്ധനകൾക്കും വിധേയമായി, അപേക്ഷയിൻമേൽ അനുമതി നൽകുക യോ, അഥവാ
(ii) സെക്രട്ടറിയുടെ അഭിപ്രായത്തിൽ പ്രസ്തുത പരിസരത്ത് ഫാം സ്ഥാപിക്കുന്നത്, പരിസര മലിനീകരണമോ, ശല്യമോ, പൊതുജനാരോഗ്യപ്രശ്നങ്ങളോ ഉണ്ടാകാൻ ഇടയാക്കുമെന്ന കാരണത്താൽ അനുവദനീയമല്ലെന്ന് തോന്നുന്നപക്ഷം ജില്ലാ മെഡിക്കൽ ഓഫീസറുടെയോ, കേരള സംസ്ഥാന മലിനീകരണ നിയന്തബോർഡിന്റെ ജില്ലാ അധികാരിയുടെയോ പരിശോധന റിപ്പോർട്ട് വാങ്ങി അതു പ്രകാരം അപേക്ഷയിൻമേൽ അനു മതി നൽകു കയോ നിഷേധി ക്കു കയോ ചെയ്യേണ്ടതാണ്.
(4) അനുമതി നൽകിക്കൊണ്ടോ നിഷേധിച്ചുകൊണ്ടോ ഉള്ള ഉത്തരവ് സെക്രട്ടറി രേഖാമൂലം അപേക്ഷകനെ അറിയിക്കേണ്ടതും അതിനുശേഷം ആദ്യം ചേരുന്ന ഗ്രാമപഞ്ചായത്ത് ഭരണസമിതി യോഗത്തിന്റെ മുമ്പാകെ വിശദാംശങ്ങൾ സഹിതം അവതരിപ്പിക്കേണ്ടതുമാണ്.
7. ലൈവ്സ്റ്റോക്ക് ഫാം നടത്തുന്നതിന് ലൈസൻസിനുള്ള അപേക്ഷ.- (1) ഒരു ലൈവ് സ്റ്റോക്ക് ഫാം ആരംഭിക്കുന്നതിന് 6-ാം ചട്ടപ്രകാരം ഗ്രാമപഞ്ചായത്തിന്റെ അനുമതി ലഭിച്ചിട്ടുള്ള