Panchayat:Repo18/vol2-page1394
ആക്റ്റിവിറ്റി ഗുപ്പ് രൂപീകരണവും, ഘടനയും 1. മേൽ പ്രതിപാദിച്ച നടപടിക്രമങ്ങൾക്കനുസൃതമായി ഒരു അയൽക്കൂട്ടത്തിൽ നിന്നോ, വ്യത്യസ്ത അയൽക്കൂട്ടങ്ങളിൽ നിന്നോ ഉള്ള സംരംഭകരെ ഉൾപ്പെടുത്തി ആക്റ്റിവിറ്റി ഗ്രൂപ്പുകൾക്ക് രൂപം നൽകാവു ന്നതാണ്. യൂണിറ്റിന്റെ പൊതു നടത്തിപ്പിന് യൂണിറ്റംഗങ്ങളിൽ നിന്നും രണ്ടുപേരെ സെക്രട്ടറി, പ്രസിഡന്റ് സ്ഥാനത്തേക്ക് തെരഞ്ഞെടുക്കണം. 2. പുരുഷന്മാർക്ക് മാത്രമുള്ള ഗ്രൂപ്പുകളോ, സ്ത്രീകൾ മാത്രമുള്ള ഗ്രൂപ്പുകളോ സ്ത്രീകളും പുരു ഷൻമാരും ഉൾപ്പെടുന്ന മിക്സഡ് ഗ്രൂപ്പുകളോ യുവശി പദ്ധതി പ്രകാരം ആരംഭിക്കാവുന്നതാണ്. മിക്സഡ് ഗ്രൂപ്പുകളിലെ പ്രസിഡന്റ്, സെക്രട്ടറി സ്ഥാനങ്ങളിൽ ഒരു സ്ഥാനം നിർബന്ധമായും സ്ത്രീ സംരംഭകയ്ക്ക് തന്നെ നൽകണം. 3. യൂണിറ്റിന്റെ പ്രവർത്തനം, യൂണിറ്റിന്റെ ലാഭ-നഷ്ട വിഹിതങ്ങളുടെ ക്രമീകരണം, വേതന വിത രണം, സാമ്പത്തിക ഉത്തരവാദിത്വം തുടങ്ങിയ കാര്യങ്ങളെ സംബന്ധിച്ച് വ്യക്തമായ ധാരണ മുൻകൂട്ടി രൂപപ്പെടുത്തണം. 4. ആക്റ്റിവിറ്റി ഗ്രൂപ്പിന്റെ പൊതു നടത്തിപ്പ് ചുമതല ഗ്രൂപ്പ് സെക്രട്ടറി, പ്രസിഡന്റ് എന്നിവർക്കാണെ ങ്കിലും, യൂണിറ്റിന്റെ സാമ്പത്തിക വിനിയോഗ പ്രവർത്തനങ്ങളിലും, ഭരണ നിർവ്വഹണത്തിലും, സംരംഭ ഗ്രൂപ്പിലെ എല്ലാ അംഗങ്ങൾക്കും തുല്യ പങ്കാളിത്തവും, അവസരവും ഉണ്ടായിരിക്കുന്നതാണ്. പ്രോജക്ട് രൂപീകരണം 1. ആക്റ്റിവിറ്റി ഗ്രൂപ്പുകൾ രൂപീകരിച്ചു കഴിഞ്ഞാൽ അനുയോജ്യമായ പ്രോജക്ട് ആശയങ്ങൾ സ്വാംശീ കരിച്ച വിശദമായ പ്രോജക്ട് റിപ്പോർട്ടുകൾ തയ്യാറാക്കേണ്ടതാണ്. 2. കുടുംബശ്രീ മൈക്രോ എന്റർപ്രൈസ് കൺസൾട്ടന്റുമാരുടെ, സഹായം പ്രോജക്ട് രൂപീകരണ പ്രവർത്തനങ്ങളിൽ ഉപയോഗപ്പെടുത്തേണ്ടതാണ്. 3. യുവശി പ്രോജക്ടടുകളുടെ ഘടനാ മാതൃക കുടുംബശ്രീ സംസ്ഥാനമിഷൻ ആവിഷ്ക്കരിച്ച് നൽകു ന്നതാണ്. പ്രോജക്ട് ഘടകങ്ങൾ- യുവശി പ്രോജക്ട് പ്രൊപ്പോസലിൽ ചുവടെ ചേർക്കുന്ന ഘടകങ്ങൾ നിർബന്ധമായും ഉണ്ടായിരിക്കേണ്ടതാണ്. 1. ഏറ്റെടുക്കാൻ ഉദ്ദേശിക്കുന്ന പ്രവൃത്തിയുടെ വിവരണം 2. (ՈXOOԲIOS(T)O 3. സംരംഭകരുടെ പേര് മേൽവിലാസം, വയസ്സ്, 4. സംരംഭത്തിന്റെ പ്രവർത്തന സ്ഥലം, പ്രദേശം 5. സ്ഥിരമൂലധനം, പ്രവർത്തന മൂലധനം 6, ഉൽപ്പാദന/സേവന പ്രവർത്തനങ്ങളുടെ സംക്ഷിപ്ത വിശദാംശം 7. പ്രതീക്ഷിത വരവ് ചെലവ് സ്റ്റേറ്റമെന്റ്, cash flow സ്റ്റേറ്റമെന്റ് 8. വിപണന ക്രമീകരണങ്ങൾ 9, ലാഭനഷ്ടക്കണക്കുകളുടെ വിലയിരുത്തൽ (mb6mŭamýlouól (no(moG36mñcub633(fô യുവശി പദ്ധതി പ്രകാരം സംരംഭങ്ങൾ ആരംഭിക്കുന്നതിന് ചുവടെ ചേർക്കുന്ന നിരക്കിൽ സബ്സി ഡിക്ക് അർഹതയുണ്ടായിരിക്കുന്നതാണ്. അനുവദനീയമായ സബ്സിഡി (O)OO വ്യക്തിഗത സംരംഭങ്ങൾ 7500/- രൂപയോ, പ്രൊജക്ട് തുകയുടെ 30% ഏതാണോ കുറവ് ആ തുക ഗ്രൂപ്പ സംരംഭങ്ങൾ 5 അംഗ ഗ്രൂപ്പിന് 50000/- രൂപയോ, പ്രൊജക്ട് തുകയുടെ 50 ശതമാനമോ ഏതാണോ കുറവ് ആ തുക 5 മുതൽ 10 വരെ അംഗങ്ങളുടെ ഗ്രൂപ്പിന് 50000+ അഞ്ചിൽ കൂടുതലുള്ള ഓരോ അംഗത്തിനും 10000/- വച്ച് പരമാവധി 100000/- രൂപ വരെയോ അല്ലെങ്കിൽ പ്രൊജക്ട് തുകയുടെ 50 ശതമാനമോ ഏതാണോ കുറവ് ആ തുക പ്രോജക്ട് റിപ്പോർട്ടിനോടൊപ്പം ഹാജരാക്കേണ്ട രേഖകൾ 1, യൂണിറ്റംഗങ്ങൾ ഉൾപ്പെടുന്ന റേഷൻ കാർഡിന്റെ പ്രസക്തഭാഗങ്ങളുടെ പകർപ്പ് ഇല്ലെങ്കിൽ ഇല ക്ഷൻ കമ്മീഷൻ നൽകിയിട്ടുള്ള തെരഞ്ഞെടുപ്പ് തിരിച്ചറിയൽ കാർഡിന്റെ പകർപ്പ് ഗസറ്റഡ് ഉദ്യോഗ സ്ഥൻ സാക്ഷ്യപ്പെടുത്തിയത്. 2. സംരംഭകരുടെയോ, കുടുംബാംഗങ്ങളുടെയോ അയൽക്കൂട്ട അംഗത്വം ഉറപ്പാക്കുന്ന അനിവാര്യ രേഖകളുടെ പകർപ്പ്.
ഈ താൾ 2018 -ലെ പഞ്ചായത്ത് റെപ്പോ നിർമ്മാണം യജ്ഞത്തിന്റെ ഭാഗമായി സൃഷ്ടിച്ചതാണ്. |