Panchayat:Repo18/vol2-page1450

From Panchayatwiki

സൂചന:- 1 സ.ഉ.(എം.എസ്) നം. 14/96/പൊ.വി.വ തീയതി. 18-1-1996. 2, പൊതുവിദ്യാഭ്യാസ വകുപ്പ് സെക്രട്ടറിയുടെ 10-11-2011-ലെ 6465/എം2/11/പൊ.വി.വ നമ്പർ അർദ്ധ ഔദ്യോഗിക കത്ത്. 3, 15-11-2011-ലെ ഇതേ നമ്പർ സർക്കാർ കത്ത്. 4. സംസ്ഥാനതല കോ-ഓർഡിനേഷൻ കമ്മിറ്റിയുടെ 23-11-2011-ലെ 12 നമ്പർ തീരുമാനം 1994-ലെ പഞ്ചായത്ത് രാജ് ആക്ട് 1994-ലെ മുനിസിപ്പാലിറ്റീസ് ആക്ട് എന്നിവ പ്രകാരം സംസ്ഥാ നത്തെ മുഴുവൻ ഗവൺമെന്റ് സ്കൂളുകളുടെയും നടത്തിപ്പ ചുമതല തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾക്ക് കൈമാറിയിട്ടുണ്ട്. സൂചന (1)-ലെ സർക്കാർ ഉത്തരവ് പ്രകാരം സർക്കാർ സ്കൂളുകളിലെ നിർമ്മാണ പ്രവർത്തനം നടത്തേണ്ടത് അതത് പ്രദേശത്തെ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളാണ്. കൂടാതെ 1958-ലെ കേരള എഡ്യൂക്കേഷൻ ആക്ട് സെക്ഷൻ 5എ പ്രകാരം സർക്കാർ സ്കൂളുകളുടെ നടത്തിപ്പ് ചുമതല അതത് പ്രദേശത്തെ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിൽ നിക്ഷിപ്തമാണ്. ടി ആക്ടിലെ സെക്ഷൻ 34എ പ്രകാരം സർക്കാർ സ്കൂളുകളുടെ നടത്തിപ്പു ചുമതലയുള്ള തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾ പ്രസ്തുത സ്കൂളുകളിൽ ശുദ്ധജലവും ടോയലറ്റും ഏർപ്പെടുത്തേണ്ടതായിട്ടുണ്ട്. ബഹു. സുപ്രീം കോടതിയുടെ 9-8-2011, 18-10-2011 എന്നീ തീയതികളിലെ WP(C) Nം. 631/04 വിധിന്യായമനുസരിച്ച് 31-12-2011-ന് മുൻപ്ത സംസ്ഥാനത്തെ എല്ലാ സ്കൂളുകളിലും ശുദ്ധജലവും ടോയ്ക്കലറ്റ് സൗകര്യവും ഏർപ്പെടുത്തേണ്ടതായിട്ടുണ്ട്. ആയതിന് ആവശ്യമായ നിർദ്ദേശം സൂചന (3) കത്ത് പ്രകാരം സർക്കാർ നൽകിയിട്ടുണ്ട്. മേൽ സാഹചര്യ ത്തിൽ സംസ്ഥാനതല കോ-ഓർഡിനേഷൻ കമ്മിറ്റി തീരുമാനത്തിന്റെ അടിസ്ഥാനത്തിൽ താഴെപ്പറ യുന്നതായ നിർദ്ദേശങ്ങൾ പുറപ്പെടുവിക്കുന്നു. സംസ്ഥാനത്തെ എല്ലാ സ്കൂളുകളിലും ശുദ്ധജലവും മതിയായ ടോയ്ക്കലറ്റ് സൗകര്യവും ലഭ്യമാക്കേ ണ്ടതാണ്. ഗവൺമെന്റ് സ്കൂളുകളിലും വിദ്യാർത്ഥികൾക്ക് ശുദ്ധജല ലഭ്യതയും മതിയായ ടോയ്ക്കല്ലറ്റ് സൗക ര്യവും ലഭ്യമാക്കേണ്ടത് അതാതു തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ ഉത്തരവാദിത്വമായിരിക്കും. ഇതി ലേക്കായി മെയിന്റനൻസ് ഗ്രാന്റ് (റോഡിതരം) ഉപയോഗിക്കാവുന്നതാണ്. മെയിന്റനൻസ് ഗ്രാന്റ് ലഭ്യ മല്ലാത്ത പഞ്ചായത്തുകൾക്ക് വികസനഫണ്ട് ഉപയോഗിക്കാവുന്നതാണ്. ഈ തുക മേഖലാ വിഭജനത്തിന് അതീതമായിരിക്കും. ഡിസംബർ 31-ന് മുമ്പ് എല്ലാ ഗവ. സ്കൂളുകളിലും സൗകര്യങ്ങൾ ലഭ്യമാക്കിയിട്ടു ണ്ടെന്ന് അതാതു പഞ്ചായത്ത് സെക്രട്ടറിമാർ ഉറപ്പുവരുത്തേണ്ടതാണ്. അഗ്നിശമന ഉപകരണങ്ങൾ വാങ്ങു ന്നത് സംബന്ധിച്ചും ഇതേ നടപടി സ്വീകരിക്കേണ്ടതാണ്. കോടതി വിധി നടപ്പിലാക്കി എന്ന് ഉറപ്പ് വരുത്തി പ്രസ്തുത വിവരം സർക്കാരിനെ അറിയിക്കേണ്ടതു (2)06Ո). തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലെ പണവിനിയോഗം - പദ്ധതി പണം കൈകാര്യം ചെയ്യുന്നതിലെ തുടർ നിർദ്ദേശങ്ങൾ സംബന്ധിച്ച സർക്കുലർ (തദ്ദേശസ്വയംഭരണ (എ.സി) വകുപ്പ്, നമ്പർ 59995/എസി2/2011/തസ്വഭവ, Typm, തീയതി 24-12-11) വിഷയം:- തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലെ പണവിനിയോഗം - പദ്ധതി പണം കൈകാര്യം ചെയ്യുന്നത് സംബന്ധിച്ച് തുടർ നിർദ്ദേശങ്ങൾ പുറപ്പെടുവിക്കുന്നു. സൂചന - 1. ധനകാര്യ വകുപ്പിന്റെ 12-4-2006-ലെ സ.ഉ.(പി) നം. 177/2006/ധന നമ്പർ ഉത്തരവ്. 2. സർക്കാരിന്റെ 4-6-2011-ലെ 21384/എസി3/11/തസ്വഭവ നമ്പർ സർക്കുലർ, 3. സർക്കാരിന്റെ 7-7-2011-ലെ 28691/എസി2/08/തസ്വഭവ നമ്പർ സർക്കുലർ. ലോക്കൽ ഫണ്ട് അക്കൗണ്ടസ് കമ്മിറ്റിയുടെ (2009-11) ശുപാർശയുടെ അടിസ്ഥാനത്തിൽ, സർക്കാർ പുറപ്പെടുവിച്ചിട്ടുള്ള മാർഗ്ഗനിർദ്ദേശങ്ങൾക്കനുസൃതമായി മാത്രമേ നിർവ്വഹണോദ്യാഗസ്ഥർക്ക് പദ്ധതി നിർവ്വ ഹണത്തിനുള്ള പണം അനുവദിക്കാവു എന്നും ആവശ്യത്തിലധികമായി തുക പിൻവലിക്കേണ്ട സാഹ ചര്യം ഉണ്ടാവുകയാണെങ്കിൽ ഇപ്രകാരം അധികം പിൻവലിക്കുന്ന തുക ട്രഷറിയിൽ ഉടൻതന്നെ തിരിച്ചട യ്തക്കേണ്ടതാണെന്നും സൂചന മൂന്ന് പ്രകാരം സർക്കാർ കർശന നിർദ്ദേശം നൽകിയിരുന്നു. സൂചന ഒന്നിലെ സർക്കാർ ഉത്തരവിൽ നിർവ്വഹണ ഉദ്യോഗസ്ഥർക്ക് ഫണ്ട് അനുവദിക്കുമ്പോൾ താഴെ കൊടുത്തിരിക്കുന്ന നിർദ്ദേശങ്ങൾ പാലിക്കണമെന്ന് നിർദ്ദേശിച്ചിട്ടുണ്ട്. a) കാറ്റഗറി D-യിലെ ഫണ്ടൊഴിച്ച് മറ്റ് കാറ്റഗറിയിലുള്ള ഫണ്ട് അനുവദിക്കുന്നതിന് അനുമതി പ്രതം ലഭിക്കുന്നതിന് സെക്രട്ടറിയടക്കമുള്ള നിർവ്വഹണ ഉദ്യോഗസ്ഥർ അനുബന്ധം C-III ലുള്ള അപേക്ഷയിൽ പ്രസിഡന്റ്/മേയർ/ചെയർപേഴ്സൺ എന്നിവർക്ക് അപേക്ഷ നൽകേണ്ടതാണ്. b) ഉത്തരവ് അനുബന്ധം C-IV-ലെ പ്രതികയിൽ തദ്ദേശസ്വയംഭരണ സ്ഥാപനത്തിന്റെ പ്രസിഡന്റ്/ മേയർ/ചെയർപേഴ്സൺ എന്നിവർ നൽകുന്ന അധികാരപ്രതത്തിന്റെ അടിസ്ഥാനത്തിലായിരിക്കും ഓരോ തദ്ദേശസ്വയംഭരണ സ്ഥാപനത്തിനും ഓരോ പ്രാവശ്യവും നൽകുന്ന അനുമതി പത്രം.

വർഗ്ഗം:റെപ്പോയിൽ സൃഷ്ടിക്കപ്പെട്ട ലേഖനങ്ങൾ