Panchayat:Repo18/vol2-page0908

From Panchayatwiki

പ്രസ്തുത മാർഗ്ഗ നിർദ്ദേശങ്ങളുടെ അടിസ്ഥാനത്തിലുള്ള നടപടിക്രമങ്ങൾ പാലിച്ചുകൊണ്ട് ക്വാളിറ്റി കൗൺസിൽ ഓഫ് ഇന്ത്യയുടെ അംഗീകൃത സർട്ടിഫിക്കേഷൻ ബോഡിയിൽ നിന്നും ഐ.എ.എസ്.ഒ. 9001:2008 സർട്ടിഫിക്കേഷൻ കരസ്ഥമാക്കേണ്ടതാണ്. അംഗീകരിച്ച മാർഗ്ഗരേഖ അനുബന്ധമായി ചേർത്തിട്ടുണ്ട്. ഗ്രാമപഞ്ചായത്തുകളിൽ ടോട്ടൽ ക്വാളിറ്റി മാനേജ്മെന്റ് നടപ്പിലാക്കുന്നതിലുടെ ഐ.എസ്.ഒ. 9001 : 2008 സർട്ടിഫിക്കേഷൻ നേടുന്നതിനുള്ള മാർഗ്ഗരേഖ കേരളത്തിലെ ഗ്രാമപഞ്ചായത്തുകളിലെ പൗരൻമാർക്ക് തൃപ്തികരവും കാലവിളംബമില്ലാതെയും സേവനം ലഭ്യമാക്കാൻ പ്രാദേശിക സർക്കാരുകൾക്ക് ഉത്തരവാദിത്വമുണ്ട്. ഗ്രാമസഭകളിലൂടെ ഉയരുന്ന ജനശബ്ദദവും ആവശ്യങ്ങളും പ്രവൃത്തിപഥത്തിലെത്തിക്കാൻ ഉതകുന്ന തരത്തിലാണ് കേരളം പ്രാദേശിക ഭരണ സംവിധാനം വിഭാവന ചെയ്തിരിക്കുന്നത്. ജനങ്ങൾക്ക് അർഹിക്കുന്ന സേവനത്തിന്റെ ഗുണമേൻമ ഉറപ്പുവരുത്തുകയെന്നതാകണം ഗ്രാമപഞ്ചായത്തുകളുടെ പ്രവർത്തന ലക്ഷ്യം. തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾക്കുള്ള പ്രന്തണ്ടാം പഞ്ചവത്സര പദ്ധതി ആസൂത്രണമാർഗ്ഗരേഖയിലും സേവനപ്രദാന സംവിധാനത്തിന്റെ ഗുണമേൻമ മെച്ചപ്പെടുത്തുന്നതിന് മുൻഗണന നൽകണമെന്ന് നിർദ്ദേ ശിച്ചിരിക്കുന്നു. കേരള സംസ്ഥാന സേവനാവകാശ നിയമം, 2012-ന് അനുസൃതമായി തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ വിവിധ സേവനങ്ങളെ സേവനാവകാശ നിയമപരിധിയിൽ കൊണ്ടുവന്നതും സേവന ഗുണമേൻമ സംവിധാനം ഉറപ്പുവരുത്തുന്നു. സേവന ഗുണമേൻമയെന്ന ലക്ഷ്യത്തോടെ കേരളത്തിലെ ഗ്രാമപഞ്ചായത്തുകൾ ഐ.എസ്.ഒ. സർട്ടിഫി ക്കേഷൻ നേടണം എന്ന നയം സംസ്ഥാന സർക്കാർ പ്രത്തണ്ടാം പഞ്ചവത്സര പദ്ധതിയിൽ സ്വീകരിച്ചു കഴിഞ്ഞു. ആയതിലേക്ക്, ആദ്യഘട്ടമെന്ന നിലയിൽ, സംസ്ഥാന ബഡ്ജറ്റിൽ 50 ലക്ഷം രൂപ നീക്കിവച്ചി ട്ടുണ്ട്. ടോട്ടൽ ക്വാളിറ്റി മാനേജ്മെന്റ് (TQM) l. ഗ്രാമപഞ്ചായത്തുകളുടെ ഉത്തരവാദിത്വത്തിൽപ്പെടുന്ന പരമ്പരാഗതവും കൈമാറി ലഭിച്ചതുമായ വിവിധ സേവനങ്ങൾ കൃത്യമായി നിർണ്ണയിച്ചും നിർവ്വഹിച്ചും ജനതയുടെ ആവശ്യങ്ങൾക്ക് അനുസൃത മായി രൂപപ്പെടുത്തുന്നതിന് ശാസ്ത്രീയമായ ചട്ടക്കൂടുകൾ രൂപപ്പെടുത്തേണ്ടതുണ്ട്. ഇതിനായുള്ള പ്രായോ ഗിക മാനേജ്മെന്റ് തന്ത്രമാണ് ടോട്ടൽ ക്വാളിറ്റി മാനേജ്മെന്റ് (TQM). l. ടോട്ടൽ ക്വാളിറ്റി മാനേജ്മേന്റ് നടപ്പിലാക്കുന്ന സ്ഥാപനത്തിൽ മെച്ചപ്പെട്ട ഓഫീസ് മാനേജ്മെന്റും ഗുണമേൻമയുള്ള സേവനപ്രദാന സംവിധാനവും സാധ്യമാണ്. III, ഗുണനിലവാര സംവിധാനത്തിനുമുള്ള അന്തർദേശീയ സാക്ഷ്യപത്രമാണ് ഐ.എസ്.ഒ. 9001:2008. ഉദ്ദേശ്യലക്ഷ്യങ്ങൾ (1) ഗ്രാമപഞ്ചായത്ത് ഓഫീസിന്റെ ഗുണനിലവാരം ഉറപ്പുവരുത്തുക. (2) ജനാഭിലാഷം അനുസരിച്ച് സേവനപ്രദാന സംവിധാനം ഒരുക്കുക. (3) ഗ്രാമപഞ്ചായത്തിന്റെ വിഭവങ്ങളുടെയും സംവിധാനങ്ങളുടെയും ഉപയോഗം ഫലപ്രദമായിട്ടാണെന്ന് ഉറപ്പുവരുത്തുക. (4) ഗ്രാമപഞ്ചായത്തിന്റെ ദീർഘദർശനവും കാഴ്ചപ്പാടും ജനകേന്ദ്രീകൃതമാക്കുക. (5) ഗ്രാമപഞ്ചായത്തിന്റെ കാര്യക്ഷമതയും ഫലപ്രാപ്തിയും ഉറപ്പുവരുത്തുക. (6) പഞ്ചായത്തിൽ നിന്നുള്ള സേവനങ്ങൾ ഗുണനിലവാരമുള്ളതാണെന്ന് ഉറപ്പുവരുത്തുക. (7) ഗുണനിലവാര സംവിധാനത്തിന്റെ മുഖമുദ്രയായ ഐ.എസ്.ഒ. 9001:2008 സർട്ടിഫിക്കേഷൻ കര സ്ഥമാക്കുകയും കാലാകാലങ്ങളിൽ പുതുക്കുകയും ചെയ്യുക. ക്വാളിറ്റി മാനേജ്മെന്റ് തത്വങ്ങൾ സേവനങ്ങൾ ടോട്ടൽ ക്വാളിറ്റി മാനേജ്മെന്റിലൂടെ ഐ.എസ്.ഒ. 9001:2008 സർട്ടിഫിക്കേഷൻ കരസ്ഥമാക്കുന്ന തിന് ചുവടെപ്പറയും പ്രകാരം സേവനങ്ങളുടെ ഗുണമേൻമ ഉറപ്പുവരുത്തണം. (1) ഗ്രാമപഞ്ചായത്ത് പ്രസിദ്ധീകരിച്ചിട്ടുള്ള പൗരാവകാശരേഖയിൽ പറയുന്ന സേവനങ്ങൾ ഗുണമേൻമ ഉറപ്പുവരുത്തുന്നതിന് തയ്യാറാക്കുന്ന കർമ്മപരിപാടിയിൽ ഉൾപ്പെടുത്തണം. (2) പൗരാവകാശരേഖയിൽ പറയുന്ന സേവനങ്ങളുടെ ഗുണനിലവാരം ഘട്ടംഘട്ടമായി ഉറപ്പു വരു ത്തണം. ഒന്നാംഘട്ടമായി (അതായത് ഐ.എസ്.ഒ. സർട്ടിഫിക്കേഷന് മുമ്പായി) പൗരാവകാശ രേഖയിൽ uge! vu8uluu ഇപ്പുവയുUU6ം. (3) അതത് ദിവസം തന്നെ കൊടുക്കാവുന്ന സേവനങ്ങൾ അപേക്ഷ കിട്ടി എത്രയും വേഗം കൊടുക്കു വാൻ സംവിധാനമുണ്ടാക്കണം. (4) അന്വേഷണങ്ങൾ ആവശ്യമില്ലാത്തതും പഞ്ചായത്തിന്റെ വിവരശേഖരത്തെ അടിസ്ഥാനമാക്കി നൽകേണ്ടതുമായ സേവനങ്ങൾ അപേക്ഷ കിട്ടിയാലുടൻ തന്നെ നൽകുവാനുള്ള സംവിധാനമുണ്ടാക്കണം.

വർഗ്ഗം:റെപ്പോയിൽ സൃഷ്ടിക്കപ്പെട്ട ലേഖനങ്ങൾ