Panchayat:Repo18/vol2-page0656
656 GOVERNAMENT ORDERS ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് - (30OCOO ബ്ലോക്ക്/പഞ്ചായത്ത് പ്രസിഡന്റ് — (BôoCs)o ബ്ലോക്ക് / ഗ്രാമ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ - (80OODo ജില്ലാ പ്രോജക്ട് ആഫീസർ എസ്.എസ്.എ., ജില്ലാ പഞ്ചായത്തിലെ എല്ലാ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻമാരും, ബഡ്സ് സ്ക്ൾ നടത്തുന്ന തദ്ദേശ സ്വയം ഭരണ സ്ഥാപനത്തിലെ പ്രതിനിധികൾ എന്നിവർ യോഗത്തിൽ പ്രത്യേക ക്ഷണിതാക്കളായി പങ്കെടുക്കേണ്ടതാണ്. 3. പ്രസ്തുത ഉപദേശക സമിതി പുതിയ ബഡ്സ് സ്ക്കൾ മാർഗ്ഗനിർദ്ദേശത്തിന്റെ അടിസ്ഥാനത്തിൽ പരിശോധിച്ച് അംഗീകരിക്കുന്നതു കൂടാതെ താഴെപ്പറയുന്ന ചുമതലകൾ കൂടി നിർവ്വഹിക്കുന്നതാണ്. (a) തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ നടത്തുന്ന വികലാംഗർക്കായുള്ള സ്ഥാപനങ്ങളുടെ പ്രവർത്തനം നിരീക്ഷിക്കുക, വിലയിരുത്തുക, ലഭ്യമാക്കാവുന്ന സർക്കാർ സേവനങ്ങൾ ലഭ്യമാകുന്നുവെന്ന് ഉറപ്പുവരുത്തുക. (b) ബഡ്സ് സ്ക്കൂളുകളുടെ നിലവാരം മെച്ചപ്പെടുത്തുന്നതിനുള്ള നിർദ്ദേശങ്ങൾ നൽകുക. (c) വിദഗ്ദദ്ധ സഹായം ലഭ്യമാക്കുന്നതിനുള്ള സഹായങ്ങൾ ചെയ്യുക. (d) മൂന്നു മാസത്തിലൊരിക്കൽ യോഗം ചേർന്ന് പുരോഗതി അവലോകനം ചെയ്യുക. 4. അത്യാവശ്യ സന്ദർഭങ്ങളിൽ ഉപദേശക സമിതിയുടെ ചെയർമാന് വർക്കിംഗ് കമ്മിറ്റി / സബ് കമ്മിറ്റി രൂപീകരിച്ച് പ്രവർത്തനം ത്വരിതപ്പെടുത്താവുന്നതുമാണ്. അനുബന്ധം ബഡ്സ് സ്ക്കുൾ മാർഗ്ഗരേഖ ബഡ്സ് മാതൃകയിൽ മാനസീക വെല്ലുവിളികൾ നേരിടുന്നവർക്കായി പ്രത്യേക വിദ്യാലയങ്ങളും - ക്ഷേമ സ്ഥാപനങ്ങളും ആരംഭിക്കുന്നത് ജി.ഒ. (എം.എസ്) നം. 183/07/തസ്വഭവ തീയതി 24-7-2007 പ്രകാരം സർക്കാർ അനുവാദം നൽകിയിട്ടുണ്ട്. ഇതിൻ പ്രകാരം പഞ്ചായത്തുകൾക്ക് കുടുംബശ്രീയുടെ സഹായത്തോടെ മാനസിക വെല്ലുവിളികൾ നേരിടുന്നവർക്കായി ബഡ്സ് മാതൃകയിൽ പ്രത്യേക വിദ്യാല യങ്ങൾ ആരംഭിക്കുന്നതിന് പ്ലാൻ ഫണ്ടിൽ നിന്നും ഹോണറേറിയം നൽകുന്നതിന് അംഗീകാരവും നൽകി യിരുന്നു. കുടുംബശ്രീയുടെ ശ്രമഫലമായി ഇതിനകം 9 സ്ക്കൂളുകൾക്ക് അംഗീകാരം ലഭിച്ചിട്ടുണ്ട്. ഇതുകൂടാതെ ബ്ലോക്ക് പഞ്ചായത്ത് പ്രദേശത്തും മിനിമം നിലവാരംപോലും പാലിക്കാതെ അടിസ്ഥാന സൗകര്യങ്ങളും പരിശീലനം സിദ്ധിച്ച അദ്ധ്യാപികമാരും ഇല്ലാതെ ഒന്നിലധികം ബഡ്സ് സ്ക്കൂളുകൾ തുടങ്ങിയിട്ടുമുണ്ട്. ഈ സ്ഥാപനങ്ങളിൽ അധികവും ഏകാദ്ധ്യാപക സ്ക്കൂളിന് സമാനമായിട്ടാണ് ആരം ഭിച്ചിട്ടുള്ളത്. അടിസ്ഥാന സൗകര്യങ്ങളില്ലാതെ ഇപ്രകാരം സ്പെഷ്യൽ സ്ക്കൂളുകൾ ആരംഭിച്ചാൽ ഇവയ്ക്ക് അംഗീകാരം ലഭിക്കാൻ ബുദ്ധിമുട്ടാകുമെന്നു മാത്രമല്ല, ഇത് പദ്ധതിയുടെ ഉദ്ദേശ ലക്ഷ്യങ്ങൾക്ക് വിപരീ തമാവുകയും ചെയ്യും. ആയതുകൊണ്ട് മേലിൽ ബഡ്സ് സ്ക്ൾ (പ്രത്യേക വിദ്യാലയങ്ങൾ), ആരംഭി ക്കുന്നതിന് ചുവടെ ചേർക്കുന്ന നിബന്ധനകൾ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ പാലിക്കേണ്ടതാണ്. ഈ നിബന്ധനകൾ പാലിക്കാതെ ആരംഭിക്കുന്ന സ്ഥാപനങ്ങൾക്ക് പ്ലാൻ ഫണ്ടിൽ നിന്നും ഹോണറേ റിയം നൽകുവാൻ പാടില്ലാത്തതാകുന്നു. എന്നാൽ 2008-09 വർഷം ഡി.പി.സി അംഗീകാരത്തോടെ പ്ലാൻ ഫണ്ട് തുക ഉപയുക്തമാക്കി ആരംഭിക്കുകയോ തുടരുകയോ ചെയ്തിട്ടുള്ള സ്ഥാപനങ്ങളെ ഈ നിബന്ധ നകളിൽ നിന്നും സാങ്കേതിക കാരണങ്ങളാൽ ഒഴിവാക്കിയിരിക്കുന്നു. പ്രസ്തുത സ്ഥാപനങ്ങളും നിശ്ചിത കാലയളവിനുള്ളിൽ നിലവാരം മെച്ചപ്പെടുത്തേണ്ടതാണ്. നിബന്ധനകൾ 1) സ്ഥാപനം കുട്ടികൾക്ക് എത്തിച്ചേരാൻ കഴിയുന്ന യാത്ര സൗകര്യമുള്ളതും, ഭൗതീക അപകട സാധ്യത ഒഴിവായ സ്ഥലത്തും ആയിരിക്കണം. ലൊക്കേഷൻ ഒന്നിൽ കൂടുതൽ തദ്ദേശ സ്വയംഭരണ സ്ഥാപ നങ്ങളിൽ പാർക്കുന്നവർക്ക് സൗകര്യപ്രദമാകണം. 2) സ്ഥാപനത്തിന് 15 സെന്റിൽ കുറയാതെ സ്വന്തം ഭൂമിയോ, പൊതുസ്ഥലമോ ലഭ്യമായിരിക്കണം. 3) 25-50 കുട്ടികൾക്കായി കുട്ടി ഒന്നിന് 40 സ്ക്വയർ ഫീറ്റ് എന്ന തോതിൽ കെട്ടിട സൗകര്യമുണ്ടായി രിക്കണം. 25 കുട്ടികളെങ്കിലും ഇല്ലാതെ (5-21 വരെ) സ്ക്കൂൾ ആരംഭിക്കുവാൻ പാടില്ല. 4) സ്കൂൾ കെട്ടിടത്തിൽ കുറഞ്ഞത് 5 ക്ലാസ് മുറികളും (പൊതുഹാൾ തട്ടികവച്ച് മറച്ചതുൾപ്പെടെ) ഓഫീസ്, സ്റ്റാഫ്, റിക്രിയേഷൻ, സ്റ്റോർ, അടുക്കള, ഭക്ഷണശാല, തൊഴിൽ പരിശീലനം, തെറാപ്പി, പകൽ പരിപാലനം എന്നിവയ്ക്കും സ്ഥല സൗകര്യങ്ങൾ ഉള്ളതായിരിക്കണം. 5) കെട്ടിടം തടസവിമുക്തവും അപായ വിമുക്തവും ആയിരിക്കണം. 6) ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും പ്രത്യേകമായി തിരിച്ച് ഏറ്റവും കുറഞ്ഞത് 4. ബാത്തുറു മുകൾ ഉണ്ടായിരിക്കണം. ഒന്നും വീതം യൂറോപ്യൻ ക്ലോസ്റ്റ് ആയിരിക്കണം.