Panchayat:Repo18/vol2-page1458
2, ഗ്രാമപഞ്ചായത്തു തലത്തിൽ ഏറ്റെടുക്കുന്ന ക്യാമ്പയിനിൽ നിലവിൽ പഞ്ചായത്തുകളിൽ പ്രവർത്തി ക്കുന്ന എസ്.സി/എസ്.റ്റി പ്രൊമോട്ടർമാരെ സജീവമായി പങ്കെടുപ്പിക്കുന്നതിന് ശ്രദ്ധിക്കേണ്ടതാണ്. 3. പദ്ധതിയിൽ ഉൾപ്പെട്ടിട്ടില്ലാത്ത അർഹരായിട്ടുള്ള കുടുംബങ്ങളുടെ പട്ടിക തയ്യാറാക്കുകയും അവർ അധിവസിക്കുന്ന പ്രദേശങ്ങൾ കേന്ദ്രീകരിച്ച് കൊണ്ടുവേണം ഗ്രാമപഞ്ചായത്ത് ക്യാമ്പയിൻ സംഘടിപ്പി (866)6Ո8(0). 4. ഇത്തരം പ്രദേശങ്ങളിൽ ഒരു പൊതു കേന്ദ്രം കണ്ടെത്തി അവിടെ തൊഴിലുറപ്പ് പദ്ധതിയുടെ വിശ ദീകരണ യോഗം, ഗ്രാമപഞ്ചായത്ത് പ്രസിഡന്റിന്റെ അദ്ധ്യക്ഷതയിൽ സംഘടിപ്പിക്കേണ്ടതും പദ്ധതിയിൽ അന്തർലീനമായ അവകാശങ്ങളെ സംബന്ധിച്ച് പ്രതിപാദിക്കുന്ന നോട്ടീസുകളും ലഘുലേഖകളും വിത രണം ചെയ്യേണ്ടതുമാണ്. 5, ഭവന സന്ദർശനത്തിനുള്ള ടീമുകളെ വാർഡ് മെമ്പറുടെ നേതൃത്വത്തിൽ വാർഡ് അടിസ്ഥാനത്തിൽ രൂപീകരിക്കേണ്ടതാണ്. ഇപ്രകാരം രൂപീകരിക്കുന്ന ടീമുകൾക്ക് പദ്ധതിയെ സംബന്ധിക്കുന്ന വിശദാം ശങ്ങൾ നൽകുന്നതോടൊപ്പം പദ്ധതിയിൽ പട്ടികജാതി, പട്ടികവർഗ്ഗ വിഭാഗങ്ങളെ പൂർണ്ണമായും രജിസ്റ്റർ ചെയ്യിപ്പിക്കുന്നതിനുള്ള മാർഗ്ഗവും ആവിഷ്കരിക്കേണ്ടതാണ്. 6, ഭവന സന്ദർശന ടീം എല്ലാ പട്ടികജാതി, പട്ടികവർഗ്ഗ കുടുംബങ്ങളുടെയും ഭവനം സന്ദർശിച്ച് രജി സ്ട്രേഷൻ അപേക്ഷ പൂരിപ്പിച്ച് വാങ്ങേണ്ടതും തൊഴിൽ ചെയ്യാൻ താൽപര്യമുള്ള കുടുംബാംഗങ്ങളുടെ ഫോട്ടോ എടുക്കേണ്ടതുമാണ്. 7, ഇത്തരത്തിൽ ലഭിക്കുന്ന അപേക്ഷകൾ പരിശോധിച്ച രണ്ട് ദിവസത്തിനുള്ളിൽ ജോബ് കാർഡ് തയ്യാറാക്കേണ്ടതും ഭവന സന്ദർശന ടീമിന്റെ സഹായത്തോടെ കുടുംബങ്ങൾക്ക് ജോബ് കാർഡ് ലഭ്യ മാക്കേണ്ടതുമാണ്. 8, എല്ലാ ഗ്രാമപഞ്ചായത്തുകളിലും ഇത്തരം ക്യാമ്പയിൻ ഏറ്റെടുത്ത് മുഴുവൻ പട്ടികജാതി, പട്ടിക വർഗ്ഗ കുടുംബങ്ങളെയും പദ്ധതിയിൽ ഉൾപ്പെടുത്തിയിട്ടുണ്ട് എന്ന് ഉറപ്പാക്കേണ്ടതിന്റെ ഉത്തരവാദിത്വം ബ്ലോക്ക് തലത്തിൽ ബി.പി.ഒ മാരിലും ജില്ലാതലത്തിൽ ജെ.പി.സി-മാരിലും നിക്ഷിപ്തമാണ്. 9. ക്യാമ്പയിൻ ഏറ്റെടുത്ത് തുടങ്ങിയതിന്റെ ആഴ്ചതോറുമുള്ള പുരോഗതി ബി.പി.ഒ-മാർ ജില്ലാതല ത്തിൽ അറിയിക്കേണ്ടതും ജെ.പി.സി-മാർ പ്രവർത്തനം സൂക്ഷ്മമായി നിരീക്ഷിക്കേണ്ടതുമാണ്. 10. മുകളിൽ സൂചിപ്പിച്ച എല്ലാ പ്രവർത്തനങ്ങളും 2012 മാർച്ച് 31-ഓടെ പൂർത്തീകരിക്കേണ്ടതുമാണ്. കെട്ടിട നിർമ്മാണ പെർമിറ്റ് നൽകുന്ന അധികാരം അസിസ്റ്റന്റ് എഞ്ചിനീയർക്ക് നൽകിയിരുന്നത് പിൻവലിക്കുന്നത് - സംബന്ധിച്ച സർക്കുലർ (തദ്ദേശസ്വയംഭരണ (ആർ.എ) വകുപ്പ്, നം.6961/ആർ.എ1/11/തസ്വഭവ, Typm, തീയതി 26/03/2012) വിഷയം:- തദ്ദേശസ്വയംഭരണ വകുപ്പ് - കെട്ടിട നിർമ്മാണ പെർമിറ്റ് നൽകുന്ന അധികാരം അസിസ്റ്റന്റ് എഞ്ചിനീയർക്ക് നൽകിയിരുന്നത് പിൻവലിക്കുന്നത് - സംബന്ധിച്ച്, സൂചന: - സർക്കാരിന്റെ 23-12-2010-ലെ സർക്കുലർ നം. 36587(1)/ആർ.എ1/09/തസ്വഭവ. നമ്പർ സർക്കുലർ. ഗ്രാമപഞ്ചായത്തുകളിൽ 300 ച.മീ. വരെ പ്ലിന്ത് ഏരിയ വരുന്ന കെട്ടിടങ്ങൾക്ക് പെർമിറ്റ് നൽകേണ്ട ചുമതല അസിസ്റ്റന്റ് എഞ്ചിനീയർമാർക്ക് ഡെലിഗേറ്റ് ചെയ്ത് സൂചനയിലെ സർക്കുലർ പ്രകാരം ഉത്തര വായിരുന്നു. എന്നാൽ 300 ച.മീ. വരെയുള്ള കെട്ടിടങ്ങളുടെ നിർമ്മാണത്തിന് അനുവാദം നൽകുന്നതി നുള്ള അധികാരം അസിസ്റ്റന്റ് എഞ്ചിനീയർമാർക്ക് നൽകിയത് മൂലം പെർമിറ്റ് നൽകുന്നതിൽ കാല താമസം ഉണ്ടാകുന്നതായുള്ള നിരവധി പരാതികൾ ലഭിച്ചിട്ടുണ്ട്. സർക്കാർ ഇക്കാര്യം വിശദമായി പരി ശോധിച്ചു. ഇനി മുതൽ ഗ്രാമപഞ്ചായത്തുകളിൽ 300 ച. മീ. വരെ പ്ലിന്ത് ഏരിയ വരുന്ന കെട്ടിടങ്ങൾക്ക് ഗ്രാമപഞ്ചായത്ത് സെക്രട്ടറി തന്നെ നിർമ്മാണാനുമതി നൽകേണ്ടതാണ്. തെരുവുവിളക്കുകളുടെ പരിപാലനം (റിപ്പയർ, മെയിന്റനൻസ) ടെണ്ടറിങ്ങിലൂടെ നടപ്പാക്കുന്നത് - സർക്കാർ ഉത്തരവ് ഭേദഗതി - സംബന്ധിച്ച സർക്കുലർ (തദ്ദേശസ്വയംഭരണ (ഡി.എ) വകുപ്പ്, നം.67208/ഡിഎ3/11/തസ്വഭവ. TVpm, തീയതി 27/03/2012) വിഷയം:- തദ്ദേശസ്വയംഭരണ വകുപ്പ് - തെരുവുവിളക്കുകളുടെ പരിപാലനം (റിപ്പയർ, മെയിന്റെ നൻസ്) ടെണ്ടറിങ്ങിലൂടെ നടപ്പാക്കുന്നത് - സർക്കാർ ഉത്തരവ് ഭേദഗതി - സംബന്ധിച്ച്. സൂചന:- 1, 15.09.11-ലെ 3055/ഡിഎ3/11/തസ്വഭവ നമ്പർ സർക്കുലർ 2. വികേന്ദ്രീകൃതാസൂത്രണ സംസ്ഥാനതല കോ-ഓർഡിനേഷൻ സമിതി യോഗത്തിന്റെ ഐറ്റം 3.76 നമ്പർ തീരുമാനം.