Panchayat:Repo18/vol2-page0693
GOVERNMENT ORDERS 693
(6) സ്ഥാപനം ലഭ്യമാക്കുന്ന സാങ്കേതിക സഹായങ്ങൾക്കും സേവനങ്ങൾക്കുമുള്ള ഫീസ്, മൊബൈൽ യൂണിറ്റിന്റെ വാടക, സംഘാംഗങ്ങൾക്ക് തിരുവനന്തപുരം ജില്ലയ്ക്ക് പുറത്ത് ബാധകമായ യാത്രാബത്ത മുതലായവ സ്ഥാപനവുമായി കരാറിൽ ഏർപ്പെടുമ്പോൾ 25%, പരിപാടി ആരംഭിച്ചു കഴിയുമ്പോൾ 25%; പരിപാടി പൂർത്തിയാകുമ്പോൾ 50% എന്ന നിരക്കിൽ നൽകേണ്ടതാണ്. തുടർപരിചരണ തെറാപ്പിക്കുള്ള ഫീസ്, തെറാപ്പി നൽകിയതായി സ്ഥാപനം കുട്ടികൾക്ക് ലഭ്യമാക്കുന്ന സർട്ടിഫിക്കറ്റിന്റെ അടിസ്ഥാനത്തിൽ സ്ഥാപനത്തിന് അനുവദിക്കേണ്ടതാണ്.
(7) തുടർ പരിചരണ തെറാപ്പിക്ക് കുട്ടിയെ തിരുവനന്തപുരം കേന്ദ്രത്തിൽ എത്തിക്കുന്നതിന് കുട്ടിക്കും രക്ഷകർത്താക്കളിൽ ഒരാൾക്കും (അല്ലെങ്കിൽ സഹായിക്ക) അനുവദനീയമായ യാത്രാബത്ത പരിചരണ തെറാപ്പി നൽകിയതായി രേഖപ്പെടുത്തി സ്ഥാപനം നൽകുന്ന സർട്ടിഫിക്കറ്റിന്റെ അടിസ്ഥാനത്തിൽ നൽകാ വുന്നതാണ്.
(8) പരിപാടികൾ നടപ്പാക്കുന്ന തദ്ദേശഭരണ സ്ഥാപനങ്ങൾ ഏജൻസിയുമായി 100 രൂപ മുദ്രപ്പത്ര ത്തിൽ വ്യക്തമായ വ്യവസ്ഥകൾ അടങ്ങിയ ഉടമ്പടി ഒപ്പുവയ്ക്കക്കേണ്ടതാണ്.
വിവാഹ രജിസ്ട്രേഷൻ - കമ്പ്യൂട്ടർവൽക്കരണം - മാർഗ്ഗനിർദ്ദേശങ്ങൾ സംബന്ധിച്ച്
(തദ്ദേശ സ്വയംഭരണ (ആർ.സി) വകുപ്പ്, സ.ഉ. (സാധാ) നം. 3477/2010/ത്.സ്വഭ.വ. തിരു. 04.11.2010.)
സംഗ്രഹം:- തദ്ദേശ സ്വയംഭരണ വകുപ്പ് - വിവാഹ രജിസ്ട്രേഷൻ - കമ്പ്യൂട്ടർവൽക്കരണം - മാർഗ്ഗ നിർദ്ദേശങ്ങൾ സംബന്ധിച്ച് ഉത്തരവ് പുറപ്പെടുവിക്കുന്നു.
പരാമർശം : 1. സ.ഉ (പി) നം. 01/2008/നിയമം തീയതി 29.02.2008.
2. സ.ഉ (പി) നം. 18/2009/നിയമം തീയതി 25.08.2009.
3. സ.ഉ (പി) നം. 22/2009/നിയമം തീയതി 16.09.2009.
4. സ.ഉ (പി) നം. 02/2010/നിയമം തീയതി 22.02.2010.
5. വികേന്ദ്രീകൃതാ സൂത്രണ സംസ്ഥാന തല കോ-ഓർഡിനേഷൻ സമിതിയുടെ 23.07.2009-ലെ 2.9-ാം നമ്പർ തീരുമാനം.
ഉത്തരവ്
പരാമർശം (1) മുഖേന പുറപ്പെടുവിച്ചിട്ടുള്ള 2008-ലെ കേരള വിവാഹങ്ങൾ രജിസ്റ്റർ ചെയ്യൽ (പൊതു) ചട്ടങ്ങൾക്കനുസൃതമായി ഗ്രാമപഞ്ചായത്തുകളിലും നഗരസഭകളിലും മുനിസിപ്പൽ കോർപ്പറേഷനുകളിലും രജിസ്റ്റർ ചെയ്യപ്പെടുന്ന വിവാഹങ്ങളുടെ വിവരങ്ങൾ ഡിജിറ്റൈസ് ചെയ്യുന്നതിനും വിവാഹ സർട്ടിഫിക്കറ്റ് നൽകുന്നതിനും ആവശ്യമായ ആപ്ലിക്കേഷൻ സോഫ്റ്റ്വെയർ ഇൻഫർമേഷൻ കേരള മിഷൻ വികസിപ്പിച്ചിട്ടുണ്ട്. ആപ്ലിക്കേഷൻ സോഫ്റ്റ് വെയർ വിന്യസിക്കുന്നതിന്റെ ഭാഗമായി ഗ്രാമപഞ്ചായത്തുകളിലും നഗരസഭകളിലും മുനിസിപ്പൽ കോർപ്പറേഷനുകളിലും ഏർപ്പെടുത്തേണ്ട അടിസ്ഥാന സൗകര്യങ്ങൾ, കമ്പ്യൂ ട്ടർവൽക്കരണം ഫലപ്രദമായി നടപ്പാക്കുന്നതിന് സ്വീകരിക്കേണ്ട നടപടികൾ എന്നിവയെക്കുറിച്ച് 23.07.2009 ൽ കൂടിയ വികേന്ദ്രീകൃതാസുത്രണ സംസ്ഥാനതല കോ-ഓർഡിനേഷൻ സമിതി യോഗം ചർച്ച ചെയ്ത് ചില ശുപാർശകൾ സർക്കാരിന്റെ പരിഗണനയ്ക്ക്, സമർപ്പിച്ചിരുന്നു. പ്രസ്തുത ശുപാർശകൾ സർക്കാർ വിശദമായി പരിശോധിച്ച വിവാഹ രജിസ്ട്രേഷൻ കമ്പ്യൂട്ടർവത്ക്കരണം ഫലപ്രദമായി നടപ്പാക്കുന്നതിന് ചുവടെ വിവരിക്കുന്ന മാർഗ്ഗനിർദ്ദേശങ്ങൾ അംഗീകരിച്ച് ഉത്തരവാകുന്നു.
1. വിവാഹത്തിലേർപ്പെട്ട കക്ഷികൾ വിവാഹം രജിസ്റ്റർ ചെയ്യുന്നതിനു വേണ്ടി നിശ്ചിത ഫോറത്തോടൊപ്പം സമർപ്പിക്കുന്ന ഭർത്താവിന്റേയും ഭാര്യയുടേയും ഫോട്ടോ ഡിജിറ്റൈസ് ചെയ്യുന്നതിന് ഒരു സ്കാനർ, വിവാഹ സർട്ടിഫിക്കറ്റ് പ്രിന്റ് ചെയ്യുന്നതിന് ഒരു കളർ ലേസർ പ്രിന്റർ എന്നിവ ഗ്രാമപഞ്ചായത്തുകൾക്കും നഗരസഭകൾക്കും മുനിസിപ്പൽ കോർപ്പറേഷനുകൾക്കും വാങ്ങാവുന്നതാണ്. സ്കാനറിന്റേയും പ്രിന്ററിന്റേയും സ്റ്റാൻഡാർഡ്സ്, സ്പെസിഫിക്കേഷൻ എന്നിവ ഇൻഫർമേഷൻ കേരള മിഷൻ നിശ്ചയിച്ച് നൽകുന്നതാണ്.
2. സ്കാനർ, പ്രിന്റർ എന്നിവ വാങ്ങിയാലുടൻ തന്നെ പ്രസ്തുത വിവരം ഗ്രാമപഞ്ചായത്ത് / നഗര സഭ/മുനിസിപ്പൽ കോർപ്പറേഷൻ ഇൻഫർമേഷൻ കേരള മിഷൻ ചുമതലപ്പെടുത്തിയിട്ടുള്ള ബ്ലോക്കുതല ടെക്സനിക്കൽ അസിസ്റ്റന്റിനെ അറിയിക്കേണ്ടതാണ്. ഇപ്രകാരം വിവരം ലഭിക്കുന്ന മുറയ്ക്ക് ടെക്സനിക്കൽ അസിസ്റ്റന്റ് തദ്ദേശ സ്വയംഭരണ സ്ഥാപനത്തിൽ സോഫ്റ്റ് വെയർ വിന്യസിച്ച് പ്രവർത്തനക്ഷമമാക്കേണ്ടതാണ്. സ്കാനർ, പ്രിന്റർ എന്നിവ വാങ്ങിയ വിവരവും സോഫ്റ്റ് വെയർ വിന്യസിച്ച വിവരവും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ ബന്ധപ്പെട്ട രജിസ്ട്രാർ ജനറലിനേയും (പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടർ) പഞ്ചായത്ത് ഡയറക്ടറേയും അറിയിക്കേണ്ടതാണ്.
3. സോഫ്റ്റ് വെയർ വിന്യസിച്ചു കഴിഞ്ഞാൽ സർട്ടിഫിക്കറ്റ് തയ്യാറാക്കുന്നതുൾപ്പെടെയുള്ള രജിസ്ട്രേഷൻ സംബന്ധമായ ജോലികൾ സോഫ്റ്റ് വെയർ ഉപയോഗിച്ച് മാത്രമേ നടത്താൻ പാടുള്ളൂ. അതിനു ശേഷം യാതൊരു കാരണവശാലും സർട്ടിഫിക്കറ്റുകൾ എഴുതി തയ്യാറാക്കി നൽകാൻ പാടുള്ളതല്ല. പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടർ ഇക്കാര്യം ഉറപ്പുവരുത്തേണ്ടതാണ്.
ഈ താൾ 2018 -ലെ പഞ്ചായത്ത് റെപ്പോ നിർമ്മാണം യജ്ഞത്തിന്റെ ഭാഗമായി സൃഷ്ടിച്ചതാണ്. |