Panchayat:Repo18/vol2-page1181

From Panchayatwiki

GOVERNMENT ORDERS - 2016 - 2017 OIO(39-flo, 13L)(OD) 1181 ജി) ബ്ലോക്ക്-ജില്ലാ പഞ്ചായത്തുകൾ ഗ്രൂപ്പ സംരംഭങ്ങൾക്ക് ധനസഹായം നൽകുകയാണെങ്കിലും മുകളിൽ പറഞ്ഞ പ്രകാരം തിരഞ്ഞെടുക്കപ്പെടുന്ന ഗ്രൂപ്പുകൾക്കും മാത്രമേ ധനസഹായം നൽകാവു. 11.5 തൊഴിൽ പരിശീലനങ്ങൾ i) സ്വയം തൊഴിൽ സംരംഭങ്ങൾ ആരംഭിക്കുന്നതിനുവേണ്ടി, ഗ്രൂപ്പുകൾ രൂപീകരിച്ച് കുറഞ്ഞത് 6 മാസമെങ്കിലും പ്രവർത്തിച്ചിട്ടുള്ളതും വായ്ക്കപാബന്ധിത നിക്ഷേപങ്ങൾ നടത്തിയിട്ടുള്ളതുമായ ഗ്രൂപ്പുക ളിലെ അംഗങ്ങളായ 18 നും 35 നും മദ്ധ്യേ പ്രായമുള്ള ബി.പി.എൽ. വിഭാഗത്തിൽപ്പെട്ട തൊഴിൽ രഹി തർക്ക് അവർ ഏർപ്പെട്ടിട്ടുള്ള തൊഴിൽ മേഖലയിൽ തൊഴിൽ പരിശീലനം നൽകാവുന്നതാണ്. i) ഗ്രാമസഭ/വാർഡ്സഭ മുഖേന തിരഞ്ഞെടുക്കപ്പെട്ടവരും ഗ്രാമപഞ്ചായത്ത്/നഗരസഭ അംഗീകരിച്ച വരുമായിരിക്കണം പരിശീലനാർത്ഥികൾ, iii) കൃഷി വകുപ്പ്, മൃഗസംരക്ഷണ വകുപ്പ, ക്ഷീര വികസന വകുപ്പ്, വ്യവസായ വകുപ്പ് തുടങ്ങിയ സർക്കാർ വകുപ്പുകൾ നടത്തുന്ന പരിശീലന സ്ഥാപനങ്ങൾ, കാർഷിക സർവ്വകലാശാല പോലുള്ള സർക്കാർ സ്ഥാപനങ്ങൾ, K-STED പോലുള്ള സർക്കാർ പരിശീലന സ്ഥാപനങ്ങൾ എന്നിവയിലൂടെ മാത്രമേ തൊഴിൽ പരിശീലനം നൽകാവു. iv) പരിശീലന ചെലവിന്റെ 10 ശതമാനം തുക പരിശീലനാർത്ഥി വഹിക്കേണ്ടതും ആയത് പരിശീലന ത്തിന് മുമ്പ് പണമായി തദ്ദേശഭരണ സ്ഥാപനത്തിൽ അടയ്ക്കക്കേണ്ടതുമാണ്. പരിശീലനാർത്ഥികൾക്ക് യാത്ര ബത്തയ്ക്കക്കോ ഗ്ലൈപ്പന്റിനോ അർഹത ഉണ്ടായിരിക്കുന്നതല്ല. v) ഒരു വ്യക്തിക്ക് വേണ്ടി പരമാവധി 5000 രൂപ പരിശീലന സ്ഥാപനത്തിന് പരിശീലന ചെല വിനത്തിൽ നൽകാവുന്നതാണ്. vi) തൊഴിൽ പരിശീലന പ്രോജക്റ്റ്കൾ നഗരഭരണ സ്ഥാപനങ്ങളും ഗ്രാമ-ബ്ലോക്ക് പഞ്ചായത്തു കളും നടപ്പിലാക്കിയാൽ മതി. ഗ്രാമ-ബ്ലോക്ക് പഞ്ചായത്തുകൾ നടപ്പാക്കുന്ന ഈ പ്രോജക്റ്റിലേക്ക് ജില്ലാ പഞ്ചായത്തിന് വിഹിതം നൽകാവുന്നതാണ്. 11.6 വിദ്യാഭ്യാസം i) തദ്ദേശഭരണ സ്ഥാപനത്തിന്റെ നിയന്ത്രണത്തിലുള്ള മുഴുവൻ സർക്കാർ സ്കൂളുകളിലും ആവശ്യ മായ എല്ലാ അടിസ്ഥാന സൗകര്യങ്ങളും ഒരുക്കുന്നതിന് മുൻഗണന നൽകണം. i) ഗ്രാമപഞ്ചായത്തുകൾ, മുനിസിപ്പാലിറ്റികൾ, കോർപ്പറേഷനുകൾ, ജില്ലാ പഞ്ചായത്തുകൾ എന്നിവ സർക്കാർ നിശ്ചയിക്കുന്ന പ്രകാരമുള്ള തുക എസ്.എസ്.എ., ആർ.എം.എസ്.എ. പ്രോജക്ടിനുവേണ്ടി വക യിരുത്തണം. എസ്.എസ്.എ./ആർ.എം.എസ്.എ.യും, വിദ്യാഭ്യാസ വർക്കിംഗ് ഗ്രൂപ്പിന്റെ പങ്കാളിത്തത്തോടെ തദ്ദേശഭരണ സ്ഥാപനവും ചേർന്നാണ് അതാത് തലത്തിലുള്ള പ്രോജക്ട് തയ്യാറാക്കേണ്ടത്. തയ്യാറാക്കുന്ന പ്രോജക്ട് തദ്ദേശഭരണ സ്ഥാപന ഭരണസമിതി അംഗീകരിക്കുകയും, അംഗീകരിച്ച പ്രോജക്ട് പദ്ധതി യിൽ ഉൾപ്പെടുത്തുകയും വേണം. iii) വിദ്യാഭ്യാസ ഗുണനിലവാരം വർദ്ധിപ്പിക്കുന്നതിനും പഠന നിലവാരം ഉയർത്തുന്നതിനും കുട്ടി കളുടെ സർഗാത്മകശേഷികൾ വികസിപ്പിക്കുന്നതിനും വേണ്ടി അദ്ധ്യാപക പരിശീലനം ഉൾപ്പെടെ നിരവധി പരിപാടികൾ എസ്.എസ്.എ./ആർ.എം.എസ്.എ. നടപ്പിലാക്കിവരുന്നുണ്ട്. അനുപൂരകമായി ഇത്തരം പരി പാടികൾ ഏറ്റെടുക്കുവാനുദ്ദേശിക്കുന്നുണ്ടെങ്കിൽ ആവർത്തനം ഒഴിവാക്കുന്നതിനായി അത്തരം പരിപാടി കൾ എസ്.എസ്.എ./ആർ.എം.എസ്.എ. പ്രോജക്ടിൽ ഉൾപ്പെടുത്തി നടപ്പാക്കേണ്ടതാണ്. iv) ഹോണറേറിയമോ വേതനമോ കൂടാതെ സന്നദ്ധ മനോഭാവത്തോടെ പ്രവർത്തിക്കാൻ തയ്യാറുള്ള അദ്ധ്യാപകർ വിദ്യാസമ്പന്നരായ യുവതീയുവാക്കൾ എന്നിവരെ സംഘടിപ്പിച്ച് പഠനത്തിൽ പിന്നോക്കം നിൽക്കുന്ന വിദ്യാർത്ഥികൾക്ക് പ്രത്യേക കോച്ചിംഗ് നൽകാവുന്നതാണ്. V) അദ്ധ്യാപക പരിശീലനങ്ങൾ, അദ്ധ്യാപകർക്കും വിദ്യാർത്ഥികൾക്കും വിതരണം ചെയ്യുന്നതിനുള്ള പുസ്തകങ്ങൾ തയ്യാറാക്കൽ, അച്ചടി, മറ്റ് പഠന സാമഗ്രികൾ തയ്യാറാക്കൽ എന്നിവ വിദ്യാഭ്യാസ വകു പ്പിന്റെ ചുമതലയിൽ നടന്നുവരുന്ന പ്രവർത്തനങ്ങളാകയാൽ ഇത്തരം പ്രവർത്തനങ്ങൾ ഏറ്റെടുക്കുന്നതിനു മുമ്പ് സർക്കാർ അനുമതി വാങ്ങിച്ചിരിക്കേണ്ടതാണ്. vi) സ്കൂൾ ഉച്ചഭക്ഷണ പരിപാടി വിദ്യാഭ്യാസ വകുപ്പിന്റെ ചുമതലയിൽ നടന്നുവരുന്നതാകയാൽ അതുമായി ബന്ധപ്പെട്ട സർക്കാർ സ്കൂളിൽ ഭൗതിക സൗകര്യങ്ങൾ വർദ്ധിപ്പിക്കുന്നതിനുള്ള പ്രവർത്തന ങ്ങളായിരിക്കണം തദ്ദേശഭരണ സ്ഥാപനങ്ങൾ ഏറ്റെടുക്കേണ്ടത്. എന്നാൽ ഭക്ഷ്യവിതരണം (പാൽ വിതര ണം, മുട്ട വിതരണം, ഉച്ച ഭക്ഷണത്തോടൊപ്പം കറികളുടെ വിതരണം) എയ്ഡഡ് സ്കൂളുകൾ ഉൾപ്പെടെ എല്ലാ സ്കൂളുകളിലും സർക്കാർ നിർദ്ദേശിച്ചിട്ടുള്ള രീതിയിലും ഗുണനിലവാരത്തിലും നടക്കുന്നുണ്ടെന്ന് ഉറപ്പ് വരുത്തുന്നതിനുള്ള മോണിറ്ററിംഗ് ഗ്രാമപഞ്ചായത്തുകളും നഗരസഭകളും നടത്തേണ്ടതാണ്. അയൽ സഭകളുടെ സഹായവും ഇക്കാര്യത്തിൽ തേടാവുന്നതാണ്. vi) കേരള സംസ്ഥാന സാക്ഷരതാ മിഷൻ അതോറിറ്റിയിൻ കീഴിൽ സാക്ഷരത്/തുടർ വിദ്യാഭ്യാസ പ്രവർത്തനങ്ങൾ നടത്തിവരുന്നതിന്റെ ഭാഗമായി സാക്ഷരതാ കേന്ദ്രങ്ങളിൽ ഭൗതിക സൗകര്യങ്ങൾ ഒരുക്കു ന്നതിനായി തദ്ദേശഭരണ സ്ഥാപനങ്ങൾക്ക് പ്രോജക്ടടുകൾ തയ്യാറാക്കാവുന്നതാണ്. കൂടാതെ വിവിധ ക്ലാസ്സു

വർഗ്ഗം:റെപ്പോയിൽ സൃഷ്ടിക്കപ്പെട്ട ലേഖനങ്ങൾ