Panchayat:Repo18/vol1-page0146

From Panchayatwiki

പോകുന്നതിനുവേണ്ടി ഒരു വാഹനമോ ജലയാനമോ കൂലിക്കെടുക്കുന്നത്, അങ്ങനെ കൂലിക്കെടുത്ത വാഹനമോ ജലയാനമോ യന്ത്രശക്തികൊണ്ട് ചലിപ്പിക്കുന്നതല്ലാത്ത വാഹനമോ ജലയാനമോ ആണെങ്കിൽ, ഈ ഖണ്ഡത്തിൻ കീഴിൽ അഴിമതി പ്രവൃത്തിയായി കരുതുവാൻ പാടില്ലാത്തതാകുന്നു.

എന്നുമാത്രമല്ല, സ്വന്തം ചെലവിൻമേൽ ഏതെങ്കിലും സമ്മതിദായകൻ അങ്ങനെയുള്ള ഏതെ ങ്കിലും പോളിംഗ് സ്റ്റേഷനിലേക്കോ വോട്ടെടുപ്പിന് നിശ്ചയിച്ചിട്ടുള്ള സ്ഥലത്തേക്കോ പോകുന്നതിനോ അവിടെനിന്നു വരുന്നതിനോ ഏതെങ്കിലും പബ്ലിക്സ് ട്രാൻസ്പോർട്ട് വാഹനമോ ജലയാനമോ ഏതെ ങ്കിലും ടാംകാറോ റെയിൽ വണ്ടിയോ ഉപയോഗിക്കുന്നത് ഈ ഖണ്ഡത്തിൻകീഴിൽ അഴിമതി പ്രവൃത്തിയായി കരുതുവാൻ പാടില്ലാത്തതാകുന്നു.

വിശദീകരണം.-ഈ ഖണ്ഡത്തിൽ ‘വാഹനം' എന്ന പദത്തിന് റോഡു വഴിയുള്ള ഗതാഗ തത്തിന് ഉപയോഗിക്കുന്നതോ ഉപയോഗിക്കാൻ പ്രാപ്തമായതോ ആയ ഏതെങ്കിലും വാഹനം, അത് യാന്ത്രിക ശക്തികൊണ്ട് ചലിപ്പിക്കുന്നതോ അല്ലാത്തതോ മറ്റു വാഹനങ്ങൾ വലിക്കാൻ ഉപയോഗി ക്കുന്നതോ അല്ലാത്തതോ ആയാലും, എന്നർത്ഥമാകുന്നു.

(7) 85-ാം വകുപ്പ് ലംഘിച്ചുകൊണ്ട് ചെലവ് വഹിക്കുകയോ വഹിക്കാൻ അധികാരപ്പെടുത്തു കയോ ചെയ്യുന്നത്.

(8) ഒരു സ്ഥാനാർത്ഥിയോ അയാളുടെ ഏജന്റോ, അല്ലെങ്കിൽ ഒരു സ്ഥാനാർത്ഥിയുടേയോ അല്ലെങ്കിൽ അയാളുടെ തിരഞ്ഞെടുപ്പ് ഏജന്റിന്റെയോ സമ്മതത്തോടുകൂടി മറ്റേതെങ്കിലും ആളോ ആ സ്ഥാനാർത്ഥിയുടെ തിരഞ്ഞെടുപ്പിന്റെ സാദ്ധ്യതയുടെ പുരോഗതിക്കായി പഞ്ചായത്തിന്റെയോ അല്ലെങ്കിൽ സർക്കാരിന്റെ സേവനത്തിലുള്ള താഴെ പറയുന്ന ഏതെങ്കിലും വിഭാഗങ്ങളിൽ, അതായത്,-

(എ) ഗസറ്റഡ് ഉദ്യോഗസ്ഥൻമാർ
(ബി) പോലീസ് സേനകളിലെ അംഗങ്ങൾ
(സി) എക്സസൈസ് ഉദ്യോഗസ്ഥന്മാർ
(ഡി) റവന്യൂ ഉദ്യഗസ്ഥൻമാർ
(ഇ) സർക്കാർ സർവ്വീസിലുള്ള, നിർണ്ണയിക്കപ്പെടാവുന്ന അങ്ങനെയുള്ള മറ്റു വിഭാഗ ത്തിൽപ്പെട്ട ആളുകൾ

എന്നീ ഏതെങ്കിലും വിഭാഗത്തിൽപ്പെടുന്ന ഏതെങ്കിലും ആളിൽ നിന്നും (വോട്ടു നൽകൽ അല്ലാത്ത) ഏതെങ്കിലും സഹായം നേടുകയോ സമ്പാദിക്കുകയോ അല്ലെങ്കിൽ നേടാനോ സമ്പാദിക്കാനോ ശ്രമിക്കുകയോ ചെയ്യുന്നത്. എന്നാൽ, സർക്കാർ സർവ്വീസിലുള്ളതും മുൻപറഞ്ഞ വിഭാഗങ്ങളിൽ ഏതിലെങ്കിലും പെട്ടതുമായ ഏതെങ്കിലും ആൾ തന്റെ ഔദ്യോഗിക കൃത്യനിർവ്വഹണത്തിലോ നിർവ്വഹണമായി കരുതാവുന്ന ഒന്നിലോ, ഏതെങ്കിലും സ്ഥാനാർത്ഥിക്കോ അയാളുടെ തിരഞ്ഞെടുപ്പ് ഏജന്റിനോ അല്ലെങ്കിൽ സ്ഥാനാർത്ഥിയുടേയോ ഏജന്റിന്റേയോ സമ്മതത്തോടെ പ്രവർത്തിക്കുന്ന ഏതെങ്കിലും ആൾക്കോ വേണ്ടിയോ അല്ലെങ്കിൽ അവർക്കോ അവരെ സംബന്ധിച്ചും ഏതെങ്കിലും ഏർപ്പാടുകൾ ചെയ്യുകയോ സൗകര്യങ്ങൾ നൽകുകയോ ചെയ്യുന്നിടത്ത് (അത് സ്ഥാനാർത്ഥി വഹിക്കുന്ന ഉദ്യോഗം കാരണമായോ മറ്റേതെങ്കിലും കാരണത്താലോ ആയാലും) അങ്ങനെയുള്ള ഏർപ്പാടുകളോ സൗകര്യങ്ങളോ കൃത്യമോ കാര്യമോ ആ സ്ഥാനാർത്ഥിയുടെ തിരഞ്ഞെടുപ്പു സാദ്ധ്യത പുരോഗമിപ്പിക്കുന്നതിനുള്ള സഹായമായി കരുതുവാൻ പാടില്ലാത്തതാകുന്നു.

(9) ഒരു സ്ഥാനാർത്ഥിയോ അല്ലെങ്കിൽ അയാളുടെ ഏജന്റോ അല്ലെങ്കിൽ സ്ഥാനാർത്ഥിയുടേയോ അയാളുടെ തിരഞ്ഞെടുപ്പു ഏജന്റിന്റെയോ സമ്മതത്തോടുകൂടി പ്രവർത്തിക്കുന്ന മറ്റേതെങ്കിലും ആളോ ബുത്ത് പിടിച്ചെടുക്കുന്നത്.

This page is Accepted in Panchayath Wiki Project. updated on: 29/ 05/ 2019 by: Manoj

വർഗ്ഗം:റെപ്പോയിൽ സ്വീകരിച്ച ലേഖനങ്ങൾ