Panchayat:Repo18/vol2-page1470

From Panchayatwiki

1) സുതാര്യകേരളം പരിപാടിയിൽ നിന്നുള്ള എല്ലാ പരാതികളും ഏറ്റവും മുന്തിയ പരിഗണനയോടെ കൈകാര്യം ചെയ്യേണ്ടതും പരാതി ലഭിച്ച 14 ദിവസത്തിനകം തീർപ്പുണ്ടാക്കുകയും വേണം. 2) സുതാര്യ കേരളം പരിപാടിക്കുവേണ്ടി മുഖ്യമന്ത്രിയുമായി നടത്തുന്ന ഫോൺ ഇൻ/വീഡിയോ കോൺഫറൻസിൽ ബന്ധപ്പെട്ട വകുപ്പിന്റെ/സ്ഥാപനത്തിന്റെ മുതിർന്ന ഉദ്യോഗസ്ഥർ തന്നെ പങ്കെടു ᏩᏯ6Ꭷ6Ꭵr8ᏩᎤᏍᏆb6r1Ꭰ. 3) പ്രിൻസിപ്പൽ സെക്രട്ടറിമാർ, വകുപ്പ മേധാവികൾ, ജില്ലാ കളക്ടർമാർ, പൊതുമേഖലാ സ്ഥാപന ങ്ങളുടെ ചീഫ് എക്സസിക്യൂട്ടീവ് ഓഫീസർമാർ, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ മേധാവികൾ തുട ങ്ങിയവരാണ് സുതാര്യകേരളം പരിപാടിയുടെ അതതു വകുപ്പുകളുടെ നോഡൽ ഓഫീസർമാർ, തങ്ങ ളുടെ വകുപ്പുമായി ബന്ധപ്പെട്ട പരാതികളിൽ 14 ദിവസത്തിനകം തീർപ്പുണ്ടാക്കാൻ ഇവർ വ്യക്തിപരമായി ഉത്തരവാദപ്പെട്ടവരായിരിക്കും. പരാതികളിൽ നിശ്ചിത സമയപരിധിക്കകം തീർപ്പുണ്ടാക്കി മുഖ്യമന്ത്രിയുടെ പരാതി പരിഹാര സെല്ലിലേക്ക് മറുപടി അയയ്ക്കാനുള്ള ഉത്തരവാദിത്വവും നോഡൽ ഓഫീസർമാർക്കാണ്. 4) പരാതിക്കാരുമായി മുഖ്യമന്ത്രി ഫോൺ ഇൻ/വീഡിയോ കോൺഫറൻസിംഗ് വഴി ആശയവിനി മയം നടത്തുകയും ദൂരദർശനിൽ സംപ്രേഷണം ചെയ്യുകയും ചെയ്യുന്ന കേസുകളിൽ മുഖ്യമന്ത്രി നൽകുന്ന പ്രത്യേക നിർദ്ദേശങ്ങൾ ഒരാഴ്ചയ്ക്കകം തന്നെ പാലിക്കാനും മുഖ്യമന്ത്രിയുടെ പരാതി പരിഹാര സെല്ലി ലേക്ക് ഏഴ്സ് ദിവസത്തിനകം മറുപടി നൽകാനും നോഡൽ ഓഫീസർമാർ ശ്രദ്ധിക്കേണ്ടതാണ്. ഫോൺ ഇൻ/വീഡിയോ കോൺഫറൻസിംഗ് വഴി മുഖ്യമന്ത്രി ബന്ധപ്പെട്ട ഉദ്യോഗസ്ഥന് നൽകുന്ന നിർദ്ദേശം/ ഉത്തരവ് പിന്നീട് കൂടുതൽ പരിശോധനയിൽ നടപ്പിലാക്കാൻ പറ്റാത്തതായി കണ്ടെത്തിയാൽ അക്കാര്യം ഒരാഴ്ചക്കകം മുഖ്യമന്ത്രിയുടെ ശ്രദ്ധയിൽകൊണ്ടുവരേണ്ടതും ആ വിവരം മുഖ്യമന്ത്രിയുടെ പൊതുജന പരാതി പരിഹാര സെല്ലിനേയും/ഐ&പി.ആർ.ഡിയിലെ സുതാര്യകേരളം സെല്ലിലെ നോഡൽ ഓഫീ സറെയും അറിയിക്കേണ്ടതാണ്. 5) സൂക്ഷ്മ പരിശോധനയും വിപുലമായ നടപടിക്രമങ്ങളും ആവശ്യമായി വരുന്ന കേസുകളിൽ അവ നിർവ്വഹിക്കുന്നതിനായി പരാതികൾ മുഖ്യമന്ത്രിയുടെ പൊതുജന പരാതി പരിഹാര സെല്ലിൽ നിന്നും ഉടൻ തന്നെ ബന്ധപ്പെട്ട സെക്രട്ടേറിയറ്റ് വകുപ്പിലേക്ക് കൈമാറുന്നതാണ്. മുന്തിയ പരിഗണനയോടെ നട പടിക്രമങ്ങൾ പൂർത്തിയാക്കേണ്ടത് ബന്ധപ്പെട്ട വകുപ്പിന്റെ ഉത്തരവാദിത്വമാണ്. പരാതിയുടെ നടപടിക്രമ ങ്ങൾ മുഖ്യമന്ത്രിയുടെ പൊതുജന പരാതി പരിഹാര സെല്ലിൽ യഥാസമയം അറിയിക്കേണ്ടതാണ്. 6) കേസുകൾ വേഗത്തിൽ തീർപ്പാക്കാനായി ജില്ലാ തലത്തിൽ കളക്ടർ ചെയർമാനും എ.ഡി.എം നോഡൽ ഓഫീസറും ജില്ലാ ഇൻഫർമേഷൻ ഓഫീസർ കൺവീനറും ജില്ലാതല വകുപ്പുമേധാവികൾ അംഗങ്ങളുമായ മോണിറ്ററിംഗ് കമ്മിറ്റി നിലവിലുണ്ടായിരിക്കണം. മാസത്തിലൊരിക്കൽ കമ്മിറ്റിയോഗം ചേരുകയും പരിഹാര നടപടികൾ വിലയിരുത്തുകയും ചെയ്യുന്നു. യോഗത്തിന്റെ മിനിട്സ് 3 ദിവസത്തി നകം മുഖ്യമന്ത്രിയുടെ പൊതുജന പരാതി പരിഹാര സെല്ലിലും ഐ&പി.ആർ ഡയറക്ടർക്കും കൺ വീനർ എത്തിക്കേണ്ടതാണ്. 7) പ്രിൻസിപ്പൽ സെക്രട്ടറിമാർ, സെക്രട്ടറിമാർ, വകുപ്പ് മേധാവികൾ, ജില്ലാ കളക്ടർമാർ, പൊതു മേഖലാ സ്ഥാപനങ്ങളുടെ ചീഫ് എക്സസിക്യൂട്ടീവ് ഓഫീസർമാർ, തദ്ദേശ സ്ഥാപന മേധാവികൾ തുട ങ്ങിയ എല്ലാ വകുപ്പ മേധാവികളും മേൽ നിർദ്ദേശങ്ങൾ അതത് വകുപ്പുകളിൽ കർശനമായി പാലിക്കുന്നു ണ്ടെന്ന് ഉറപ്പ് വരുത്തേണ്ടതാണ്. പരാതികളിൽ തീർപ്പ് ഉണ്ടാക്കുന്നത് ഒരുതരത്തിലും അനന്തമായി നീളാൻ അനുവദിക്കരുത്. പരാതി തീർപ്പാക്കുന്നതിന്റെ കാലതാമസം അതീവ ഗൗരവമായി കണക്കാക്കുന്നതും വീഴ്ച വരുത്തുന്ന ഉദ്യോഗസ്ഥരുടെ പേരിൽ അച്ചടക്ക നടപടികൾ സ്വീകരിക്കുന്നതുമാണ്. ജനന-മരണ സർട്ടിഫിക്കറ്റുകൾ ഓരോ ആവശ്യത്തിനും പ്രത്യേകം പ്രത്യേകമായി വാങ്ങുന്ന രീതി അവസാനിപ്പിച്ചുകൊണ്ട സർക്കുലർ (തദ്ദേശസ്വയംഭരണ(ആർ.ഡി) വകുപ്പ്, നം.23001/ആർ.ഡി.3/12/തസ്വഭവ, TVpm, തീയതി 08.10.12) (Kindly seepage no. 509 for the Circular) നിലംനികത്ത് ഭൂമിയിലെ വാസഗൃഹങ്ങൾക്ക് റസിഡൻഷ്യൽ സർട്ടിഫിക്കറ്റ് നൽകുന്നത് സംബന്ധിച്ച സർക്കുലർ (തദ്ദേശസ്വയംഭരണ (ആർ.എ) വകുപ്പ്, നം:38476/ആർ.എ1/12/തസ്വഭവ, TVpm, തീയതി 11.10.12) വിഷയം:- തദ്ദേശസ്വയംഭരണ വകുപ്പ് - നിലംനികത്ത് ഭൂമിയിലെ വാസഗൃഹങ്ങൾക്ക് റസിഡൻഷ്യൽ സർട്ടിഫിക്കറ്റ് നൽകുന്നത് - സംബന്ധിച്ച്. സൂചന:- 1) സ.ഉ.(എം.എസ്) നം. 149/2012/തസ്വഭവ തീയതി 4-6-2012 2) സ.ഉ.(എം.എസ്) നം. 21/2012/്തസ്വഭവ തീയതി 4-8-2012 കെട്ടിട നിർമ്മാണ ചട്ടങ്ങളും നിയമങ്ങളും ലംഘിക്കപ്പെടുന്ന 100 ച.മീ. വരെയുള്ള വാസഗൃഹങ്ങൾക്ക് മാത്രം കേരള പഞ്ചായത്ത് രാജ നിയമം 235(എ.എ), 235(ഡബ്ല്യ), കേരള മുനിസിപ്പാലിറ്റി ആക്ട് 242, 406

വർഗ്ഗം:റെപ്പോയിൽ സൃഷ്ടിക്കപ്പെട്ട ലേഖനങ്ങൾ