Panchayat:Repo18/vol2-page1145

From Panchayatwiki

GOVERNMENT ORDERS 1145 ഫീസ് സേവിംഗ് ബാങ്ക് അക്കൗണ്ട്, ഇലക്സ്ട്രോണിക്സ് മണി ഓർഡർ (EMO) എന്നീ മാർഗ്ഗങ്ങളിലൂടെ ക്ഷേമപെൻഷനുകൾ വിതരണം ചെയ്തതുവരുന്നു. സംസ്ഥാനത്ത് പ്രതിമാസം ഏകദേശം 32 ലക്ഷം ഗുണ ഭോക്താക്കൾക്ക് ഈ പദ്ധതിയുടെ പ്രയോജനം ലഭിക്കുന്നു. ആകെ ഗുണഭോക്താക്കളിൽ 60% പേർക്ക് പോസ്റ്റോഫീസ് സേവിംഗ്സ് ബാങ്ക് അക്കൗണ്ട് വഴിയും 24% പേർക്ക് ബാങ്കുകൾ വഴിയും (അവരുടെ താൽപ്പര്യപ്രകാരം) ബാക്കിയുള്ള തീരെ അവശരായ 16% പേർക്ക് അതാത് പ്രാദേശിക സർക്കാരുകളുടെ ശുപാർശയുടെ അടിസ്ഥാനത്തിൽ ഇലക്ട്രോണിക്സ് മണി ഓർഡർ വഴിയും പെൻഷൻ വിതരണം ചെയ്തതു വരുന്നു. 2. സർക്കാർ നയത്തിന്റെ ഭാഗമായി സാമൂഹിക സുരക്ഷാ പെൻഷനുകൾക്കായി വേണ്ടിവരുന്ന ഫണ്ട യഥാസമയം തന്നെ സർക്കാർ വിതരണ ഏജൻസികൾക്ക് കൈമാറുന്നുണ്ട്. എന്നാൽ പോസ്റ്റോഫീസ് സേവിംഗ്സ് ബാങ്ക് വഴി പെൻഷൻ വാങ്ങുന്ന ഗുണഭോക്താക്കൾക്കും കൃത്യമായ സമയപരിധിക്കുള്ളിൽ പെൻഷൻ ലഭിക്കുന്നില്ല എന്നു മാത്രമല്ല പെൻഷൻ ലഭിക്കുന്നതിൽ ന്യായീകരിക്കുവാൻ കഴിയാത്ത ബുദ്ധി മുട്ടുകളും നേരിടേണ്ടിവരുന്നു എന്ന വസ്തുത സർക്കാരിന്റെ ശ്രദ്ധയിൽപ്പെടുകയും അക്കാര്യം 14-10-2015-ന് ചേർന്ന മന്ത്രിസഭായോഗം ശരിവയ്ക്കുകയും പെൻഷൻ ലഭിക്കുന്നതിൽ ഉണ്ടാകുന്ന കാലതാമസവും ബുദ്ധി മുട്ടുകളും ഒഴിവാക്കുന്നതിനുള്ള അടിയന്തര നടപടികൾ കേരള ചീഫ് പോസ്റ്റ് മാസ്റ്റർ ജനറലുമായി ചർച്ച ചെയ്ത് സ്വീകരിക്കുവാൻ വേണ്ടി ധനകാര്യ അഡീഷണൽ ചീഫ് സെക്രട്ടറിയെ ചുമതലപ്പെടുത്തുകയും ചെയ്തു 3. കേരള ചീഫ് പോസ്റ്റ് മാസ്റ്റർ ജനറലുമായി സർക്കാർ കാര്യങ്ങൾ ചർച്ച ചെയ്തതുവെങ്കിലും പ്രശ്നം അടിയന്തിരമായി പരിഹരിക്കാൻ കഴിയുന്ന തൃപ്തികരമായ നിർദ്ദേശങ്ങൾ ഒന്നും അദ്ദേഹത്തിന്റെ ഭാഗത്ത് നിന്നും ഉണ്ടായില്ല. തുടർന്ന് ബഹു. മുഖ്യമന്ത്രിയുടെ അദ്ധ്യക്ഷതയിൽ വിഷയം ചർച്ച ചെയ്യുകയും പെൻഷൻ വിതരണത്തിൽ ഉണ്ടാകുന്ന കാലവിളംബത്തിന്റെ കാരണങ്ങളെക്കുറിച്ച പോസ്റ്റോഫീസുകളിൽ വിവരം ശേഖരിച്ച വിശദമായ ഒരു പഠനം നടത്തി റിപ്പോർട്ട് സമർപ്പിക്കുവാൻ ധനകാര്യ അഡീഷണൽ ചീഫ് സെക്രട്ടറിയെ ചുമതലപ്പെടുത്തുകയും ചെയ്തു. 4, അപ്രകാരം നടത്തിയ പഠനത്തിൽ താഴെപ്പറയുന്ന വസ്തുതകൾ സർക്കാർ വസ്തതുനിഷ്ടമായി കണ്ടെത്തുകയുണ്ടായി. ഏതുമാസത്തെ പെൻഷനാണ് ഗുണഭോക്താവിന് നൽകിയിട്ടുള്ളതെന്നറിയാൻ ബ്രാഞ്ച് പോസ്റ്റാഫീസുകളിൽ സൗകര്യമില്ല. ആവശ്യപ്പെട്ട വിവരം നൽകാൻപോലും ചില പോസ്റ്റോഫീ സുകൾ തയ്യാറായില്ല. ചില കേസുകളിൽ ഗുണഭോക്താവിന്റെ അക്കൗണ്ടിൽ പെൻഷൻ തുക വരവ് വെച്ചി രുന്നതായി പോസ്റ്റൽ അധികാരികൾ റിപ്പോർട്ട് ചെയ്തിരുന്നുവെങ്കിലും യഥാർത്ഥത്തിൽ ഗുണഭോക്താ വിന്റെ അക്കൗണ്ടിൽ തുക എത്തിച്ചേർന്നിരുന്നില്ല. ഗുണഭോക്താവിന് തുക കൈമാറുന്നതിന് ന്യായീകരി ക്കുവാൻ കഴിയാത്ത കാലവിളംബം ഉണ്ടാകുന്നതു കൂടാതെ അവർ പെൻഷൻ തുക കൈപ്പറ്റുന്നതിന് വേണ്ടി അനേകം തവണ (ചില കേസുകളിൽ 12 പ്രാവശ്യം വരെ) പോസ്റ്റോഫീസുകളെ സമീപിക്കേണ്ടി വന്നു. 5. പോസ്റ്റൽ വകുപ്പിന്റെ ഭാഗത്തുനിന്നുള്ള ഈ ഗുരുതരമായ വീഴ്ച 21-11-2015 -ൽ ചേർന്ന മന്ത്രിസ ഭായോഗം പരിശോധിക്കുകയും പരിഹാരനിർദ്ദേശങ്ങൾ ഉൾക്കൊള്ളുന്ന വിശദമായ റിപ്പോർട്ട സമർപ്പിക്കു ന്നതിനായി ബഹു. മന്ത്രിമാരായ ശ്രീ. ഷിബു ബേബി ജോൺ, ശ്രീ. അനിൽകുമാർ, ശ്രീ കെ.സി. ജോസ ഫ്, ഡോ. എം.കെ. മുനീർ എന്നിവരടങ്ങുന്ന ഒരു മന്ത്രിസഭാ ഉപസമിതിയെ നിയോഗിക്കുകയുണ്ടായി. 2-12-2015-ൽ മന്ത്രിസഭാ ഉപസമിതി യോഗം ചേർന്ന് കാര്യങ്ങൾ വിശദമായി പരിശോധിച്ച് മന്ത്രിസഭയുടെ പരിഗണനയ്ക്കായി ശുപാർശകൾ ഉൾക്കൊള്ളുന്ന റിപ്പോർട്ട് സമർപ്പിച്ചു. 6. മന്ത്രിസഭാ ഉപസമിതി സമർപ്പിച്ച ശുപാർശകൾ 3-12-2015-ൽ കൂടിയ മന്ത്രിസഭായോഗം പരിഗണി ച്ചതിന്റെ അടിസ്ഥാനത്തിൽ സാമൂഹിക സുരക്ഷാ പെൻഷൻ പദ്ധതിയുടെ ഗുണഭോക്താക്കളുടെ സൗകര്യം കണക്കിലെടുത്ത് സർക്കാർ താഴെപ്പറയുന്ന ഉത്തരവ് പുറപ്പെടുവിക്കുന്നു. i. ഇലക്സ്ട്രോണിക്സ് മണി ഓർഡർ വഴിയുള്ള പെൻഷൻ വിതരണം നിലവിലുള്ള വ്യവസ്ഥകൾക്കനു സ്യതമായി തുടരുന്നതാണ്. i. ബാങ്കുകൾ വഴി ഉള്ള പെൻഷൻ വിതരണം തുടരുന്നതാണ്. iii. ഇപ്പോൾ പോസ്റ്റ് ഓഫീസ് സേവിംഗ് ബാങ്ക് വഴി പെൻഷൻ ലഭിക്കുന്നവർക്ക് പെൻഷൻ ലഭിക്കു ന്നതിന് കാലതാമസമോ ബുദ്ധിമുട്ടോ അനുഭവപ്പെടുന്നെങ്കിൽ അവർക്ക് ബാങ്ക് വഴി പെൻഷൻ ലഭിക്കുന്ന തിന് ഓപ്റ്റ്ഷൻ നൽകാവുന്നതാണ്. iv. ഓപ്റ്റ്ഷൻ നൽകാൻ താത്പര്യമുള്ള ഉപഭോക്താക്കൾക്ക് ആ സൗകര്യം 2016 ജനുവരി 15 വരെ ഉണ്ടായിരിക്കുന്നതാണ്. V. ബാങ്കിലേക്ക് ഓപ്റ്റ്ഷൻ നൽകുന്നവർക്ക് 2016 ജനുവരി 15 മുതൽ ബാങ്കുവഴി പെൻഷൻ വിത രണം ചെയ്യുന്നതാണ്. vi. ബാങ്ക് വഴി പെൻഷൻ വിതരണം ആരംഭിക്കുന്നതുവരെ പോസ്റ്റ് ഓഫീസ് സേവിംഗ്സ് ബാങ്ക് വഴിയുള്ള പെൻഷൻ വിതരണം തുടരുന്നതാണ്.


വർഗ്ഗം:റെപ്പോയിൽ സൃഷ്ടിക്കപ്പെട്ട ലേഖനങ്ങൾ