Panchayat:Repo18/vol1-page1022
ഒന്നോ രണ്ടോ സമ്മേളനകാലത്തിലോ കൂടുതൽ തുടർച്ചയായ കാലത്തിലോ അത് ഉൾപ്പെടാവുന്നതാണ്. മുൻപറഞ്ഞ സമ്മേളനത്തിനോ തുടർന്നുവരുന്ന സമ്മേളനത്തിനോ സമ്മേളനങ്ങൾക്കോ ശേഷം ഉടനെ വരുന്ന സമ്മേളനത്തിന്റെ കാലാവധി തീരുംമുൻപ്, ചട്ടത്തിൽ എന്തെങ്കിലും പരിഷ്കരണം ഉണ്ടാക്കുന്നതിൽ രണ്ടുസഭകളും യോജിക്കുകയോ, രണ്ടുസഭകളും ചട്ടം നിർമ്മിക്കരുതെന്ന് യോജിക്കുകയോ ചെയ്താൽ, ചട്ടത്തിന്, അതതു സംഗതിപോലെ, അത്തരം പരിഷ്ക്കരിച്ച രൂപത്തിൽ പ്രാബല്യമുണ്ടായിരിക്കുകയോ അല്ലെങ്കിൽ പ്രാബല്യമില്ലാതിരിക്കുകയോ ചെയ്യുന്നതാണ്. എന്നാൽ, അത്തരം പരിഷ്കരണമോ റദ്ദാക്കലോ, ആ ചട്ടപ്രകാരം മുൻപു ചെയ്ത എന്തിന്റെയെങ്കിലും സാധ്യതയ്ക്ക് ഭംഗം വരാത്തതായിരിക്കണം.
(2) ഈ ആക്ടുപ്രകാരം സംസ്ഥാന സർക്കാർ നിർമ്മിച്ച എല്ലാ ചട്ടങ്ങളും, വിജ്ഞാപനം ചെയ്തയുടനെ, സംസ്ഥാന നിയമസഭയ്ക്കു മുമ്പാകെ വയ്തക്കേണ്ടതാണ്.
30. വിഷമതകൾ നീക്കുന്നതിനുള്ള അധികാരം.-(1) ഈ ആക്ടിലെ വ്യവസ്ഥകൾക്ക് പ്രാബല്യം നൽകുന്നതിൽ എന്തെങ്കിലും വിഷമതയുണ്ടായാൽ, കേന്ദ്രസർക്കാരിന്, ഔദ്യോഗിക ഗസറ്റിൽ പ്രസിദ്ധീകരിക്കുന്ന ഉത്തരവുവഴി, ഈ ആക്ടിലെ വ്യവസ്ഥകൾക്ക് വിരുദ്ധമല്ലാത്തതും, വിഷമത മാറ്റുന്നതിന് ആവശ്യമുള്ളതും അനുയോജ്യവുമായ വ്യവസ്ഥകൾ നിർമ്മിക്കാവുന്നതുമാണ്.
എന്നാൽ, ഈ ആക്ടിന്റെ പ്രാരംഭത്തീയതി മുതൽ രണ്ടുവർഷത്തെ കാലാവധി തീർന്നശേഷം അത്തരം ഉത്തരവ് ഉണ്ടാക്കാനാവില്ല.
(2) ഈ വകുപ്പുപ്രകാരം ഉണ്ടാക്കിയ എല്ലാ ഉത്തരവുകളും, അത് ഉണ്ടാക്കിയ ഉടൻ തന്നെ, പാർലമെന്റിന്റെ ഓരോ സഭയുടെയും മുമ്പാകെ വയ്ക്കണം.
31. റദ്ദാക്കൽ- വിവരസ്വാതന്ത്ര്യം ആക്ട്, 2002 (2003-ലെ 5) ഇതിനാൽ റദ്ദാക്കിയിരിക്കുന്നു.
- ചീഫ് ഇൻഫർമേഷൻ കമ്മീഷണർ/ഇൻഫർമേഷൻ കമ്മീഷണർ/സംസ്ഥാന ചീഫ് ഇൻഫർമേഷൻ കമ്മീഷണർ/സംസ്ഥാന ഇൻഫർമേഷൻ കമ്മീഷണറായി നിയമിക്കപ്പെട്ടിരിക്കുന്ന ഞാൻ, ............ , നിയമം വഴി സ്ഥാപിതമായ ഇന്ത്യൻ ഭരണഘടനയോട് നിർവ്യാജമായ വിശ്വസ്തതയും കൂറും പുലർത്തുമെന്നും, ഇന്ത്യയുടെ പരമാധികാരവും അഖണ്ഡതയും മുറുകെപ്പിടിക്കുമെന്നും, മുറപ്രകാരവും വിശ്വസ്തതയോടെയും എന്റെ കഴിവിന്റെയും അറിവിന്റെയും നിർണ്ണയ ശക്തിയുടെയും പരമാവധി എന്റെ ഉദ്യോഗത്തിന്റെ കർത്തവ്യങ്ങൾ, ഭീതിയോ പക്ഷപാതമോ പ്രീതിയോ വിദേഷമോ കൂടാതെ നിർവ്വഹിക്കുമെന്നും ഭരണഘടനയും നിയമങ്ങളും നിലനിർത്തുമെന്നും ദൈവനാമത്തിൽ ശപഥം/ദൃഢപ്രതിജ്ഞ ചെയ്യുന്നു.
- 1. ഇന്റലിജൻസ് ബ്യൂറോ.
- 2. ക്യാബിനറ്റ് സെക്രട്ടറിയേറ്റിന്റെ റിസർച്ച ആന്റ് അനാലിസിസ് വിങ്,
- 3. ഡയറക്ടറേറ്റ് ഓഫ് റവന്യൂ ഇന്റലിജൻസ്.
- 4. കേന്ദ്ര ഇക്കണോമിക്സ് ഇന്റലിജൻസ് ബ്യൂറോ.
- 5. ഡയറക്ടറേറ്റ് ഓഫ് എൻഫോഴ്സ്മെന്റ്.
- 6. നാർക്കോട്ടിക്സ് കൺട്രോൾ ബ്യറോ.
- 7. ക്യാബിനറ്റ് സെക്രട്ടറിയേറ്റിന്റെ ഏവിയേഷൻ റിസേർച്ച് സെന്റർ