Panchayat:Repo18/vol2-page1203

From Panchayatwiki

GOVERNMENT ORDERS - 2016 - 2017 (1069-flo, Ital)07 1203 18. ജില്ലാ പദ്ധതിയും പ്രാദേശിക പദ്ധതികളും (i) ജില്ലയുടെ പൊതു വികസന കാഴ്ചപ്പാടും മുൻഗണനകളും വ്യക്തമാക്കുന്ന ഒരു ജില്ലാ പരി പ്രേക്ഷ്യരേഖ ജില്ലാ ആസൂത്രണ സമിതി അംഗീകരിക്കേണ്ടതും അതുപ്രകാരം പദ്ധതി തയ്യാറാക്കാൻ ജില്ലയിലെ തദ്ദേശഭരണ സ്ഥാപനങ്ങൾക്ക് നിർദ്ദേശം നൽകേണ്ടതുമാണ്. (i) പഞ്ചായത്തുകളുടേതുൾപ്പെടെ ജില്ലയിലെ എല്ലാ തദ്ദേശഭരണ സ്ഥാപനങ്ങളുടേയും പദ്ധതി പരി ശോധനയും അംഗീകാരവും പൂർത്തിയായിക്കഴിഞ്ഞാൽ അവയും വകുപ്പുകളുടേയും, മിഷനുകളുടേയും, പ്രാദേശിക വികസനഫണ്ടും കേന്ദ്ര സംസ്ഥാന സർക്കാരുകളുടേയും ബാങ്കുകളുടേയും മറ്റ് ഏജൻസി കളുടേയും വിഭവങ്ങളും പദ്ധതികളും സംയോജിപ്പിച്ച് കൊണ്ട് സർക്കാർ നിർദ്ദേശിക്കുന്ന നടപടിക്രമ ങ്ങൾക്കനുസൃതമായി ജില്ലയുടെ മുഴുവനായ കരട് ജില്ലാ പദ്ധതി ഡി.പി.സി. തയ്യാറാക്കി സർക്കാരിലേക്ക് സമർപ്പിക്കേണ്ടതാണ്. (iii) ജില്ലാ പദ്ധതി സംബന്ധിച്ച മാർഗ്ഗരേഖ പ്രത്യേകമായി പ്രസിദ്ധീകരിക്കുന്നതാണ്. 19. രേഖകളുടെ കൈകാര്യവും സൂക്ഷിപ്പും (1) പദ്ധതി ആസൂത്രണ നടപടിക്രമങ്ങൾ പാലിച്ചതിനു തെളിവായി സൂക്ഷിക്കേണ്ട എല്ലാ രേഖകളും ഇലക്സ്ട്രോണിക്സ് രൂപത്തിലുൾപ്പെടെ ഉള്ളവ (വർക്കിംഗ് ഗ്രൂപ്പ് യോഗങ്ങൾ, സ്റ്റേക്കഹോൾഡർ ചർച്ചകൾ, ഗ്രാമ/വാർഡ്സഭ, വികസന സെമിനാർ മുതലായവ) തദ്ദേശഭരണ സ്ഥാപനത്തിന്റെ ഓഫീസിൽ സെക്ര ട്ടറി സൂക്ഷിക്കേണ്ടതാണ്. ഇതുപോലെ പദ്ധതി ആസൂത്രണത്തിന്റെ ഭാഗമായി തയ്യാറാക്കിയ, അച്ചടി ച്ചതും അല്ലാത്തതുമായ എല്ലാ രേഖകളും പദ്ധതി അംഗീകാരം ലഭിച്ചതിനുള്ള രേഖകളും അംഗീകാരം ലഭിച്ച പ്രോജക്ടടുകളുടെ സാക്ഷ്യപ്പെടുത്തിയ പകർപ്പും സെക്രട്ടറി സൂക്ഷിക്കേണ്ടതാണ്. (2) അംഗീകാരം ലഭിച്ച പ്രോജക്ടടുകളും നിർവ്വഹണവുമായി ബന്ധപ്പെട്ട സൂക്ഷിക്കേണ്ട മറ്റു രേഖ കളും ബന്ധപ്പെട്ട നിർവ്വഹണ ഉദ്യോഗസ്ഥർ സൂക്ഷിക്കേണ്ടതാണ്. 20. പദ്ധതി ആസൂത്രണ-നിർവ്വഹണ മോണിറ്ററിംഗ് ചെലവുകൾ (i) തദ്ദേശഭരണ സ്ഥാപനത്തിന്റെ മൊത്തത്തിലുള്ള പദ്ധതി ആസൂത്രണ-നിർവ്വഹണ മോണിറ്ററിംഗ് ചെലവുകൾക്കായി ഇതേ പേരിൽ ഒരു പ്രോജക്ട് വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തേണ്ടതാണ്. (ഈ ആവശ്യത്തിന് സ്പിൽ ഓവർ പ്രോജക്റ്റ് അനുവദനീയമല്ല). ഓരോ ഇനത്തിനും വേണ്ടിവരുന്ന വിവിധ ചെലവുകൾ പ്രോജക്ടിൽ പ്രത്യേകം കാണിച്ചിരിക്കണം. (വർക്കിംഗ് ഗ്രൂപ്പ് യോഗങ്ങളിൽ ഹാജരാക്കുന്ന അനൗദ്യോഗിക അംഗങ്ങൾക്ക് ഈ പ്രോജക്റ്റിൽ നിന്ന് ബസ്ചാർജ്ജ് നൽകേണ്ടതാണ്.) (i) പദ്ധതി ആസൂത്രണ-നിർവ്വഹണ-മോണിറ്ററിംഗ് ചെലവുകൾക്കായി മറ്റ് പ്രോജക്ടടുകളിൽ തുക വകയിരുത്താനോ ചെലവഴിക്കാനോ പാടില്ല. (iii) വികസന ഫണ്ടിന്റെ അടിസ്ഥാനത്തിലാണ് ആസൂത്രണ-നിർവ്വഹണ-മോണിറ്ററിംഗ് ചെലവുകൾക്ക് തുക വകയിരുത്തേണ്ടത്. ആയതിന്റെ പട്ടിക താഴെ കൊടുത്തിരിക്കുന്നു. നിർവ്വഹണം, മോണിട്ടറിംഗ് തദ്ദേശഭരണ സ്ഥാപനം പദ്ധതി രൂപീകരണം (ശതമാനം) ഗ്രാമപഞ്ചായത്ത് 2% (പരമാവധി 2 ലക്ഷം) 1.5% (പരമാവധി 1 ലക്ഷം) ബ്ലോക്ക് പഞ്ചായത്ത് 1% (പരമാവധി 15 ലക്ഷം) 1% (പരമാവധി 1 ലക്ഷം) ജില്ലാ പഞ്ചായത്ത് 0.1% (പരമാവധി 2 ലക്ഷം) 0.2% (പരമാവധി 3 ലക്ഷം മുനിസിപ്പാലിറ്റി 1% (പരമാവധി 3 ലക്ഷം) 0.5% (പരമാവധി 1 ലക്ഷം) 0.1% (a Joooo.jQjl 5 eles-io) 0.1% (പരമാവധി 3 ലക്ഷം) മുനിസിപ്പൽ കോർപ്പറേഷൻ 60 കോടിയിൽ താഴെ മുനിസിപ്പൽ കോർപ്പറേഷൻ 60 കോടിയും അതിന് മുകളിൽ 0.1% (പരമാവധി 10 ലക്ഷം) 0.05% (പരമാവധി 4 ലക്ഷം) 21. പദ്ധതി നിർവ്വഹണം (i) ജില്ലാ ആസൂത്രണ സമിതി അംഗീകരിച്ച പദ്ധതിയിലുൾപ്പെട്ടതും ഭരണാനുമതി, മരാമത്ത് പണി കളിൽ എസ്റ്റിമേറ്റിനുള്ള സാങ്കേതിക അനുമതി എന്നിവ ലഭിച്ചതുമായ പ്രോജക്ടുകളുടെ നിർവ്വഹണം സംബന്ധിച്ച് വർക്കിംഗ് ഗ്രൂപ്പുകളുടെ പങ്കാളിത്തത്തോടെ ഒരു നിർവ്വഹണ കലണ്ടർ തയ്യാറാക്കേണ്ടതാണ്. (ii) നിർവ്വഹണ കലണ്ടർ അനുസരിച്ച് ഓരോ മാസവും നിർവ്വഹണം ആരംഭിക്കേണ്ട പ്രോജക്റ്റടുകൾ നിർവ്വഹണ ഉദ്യോഗസ്ഥരെ ബന്ധപ്പെട്ട സ്റ്റാന്റിംഗ് കമ്മിറ്റികളുടെ ശുപാർശപ്രകാരം ഭരണസമിതി ചുമത ലപ്പെടുത്തേണ്ടതും അവർ പ്രോജക്ട് കലണ്ടർ പ്രകാരം ആവശ്യമായ നടപടികൾ ആരംഭിക്കേണ്ടതു (2)Ο6ΥY). (iii) അംഗീകാരം ലഭിച്ച ഓരോ പ്രോജക്ടടും നടപ്പിലാക്കുന്നതിന് ഭരണസമിതിയുടെ സാമ്പത്തിക (Giocoyocol (Financial Sanction) (3roo Goyoosm5. ഫണ്ടിന്റെ ലഭ്യത തദ്ദേശഭരണ സ്ഥാപനം ഉറപ്പാക്കണം. തെറ്റായ ഫണ്ടിന്റെ ലഭ്യത ഉറപ്പാക്കാതെ തെറ്റായി സാമ്പത്തികാനുമതി നൽകിയാൽ സെക്രട്ടറിക്കും സമി തിയ്ക്കും ബാദ്ധ്യത ഉണ്ടായിരിക്കും.

വർഗ്ഗം:റെപ്പോയിൽ സൃഷ്ടിക്കപ്പെട്ട ലേഖനങ്ങൾ