Panchayat:Repo18/vol1-page0193

From Panchayatwiki

(7) ജില്ലാ പഞ്ചായത്തിന് കൈമാറുന്ന വസ്തുവകകൾ വിൽക്കാനോ കൈമാറ്റം ചെയ്യാനോ അന്യാധീനപ്പെടുത്താനോ കടപ്പെടുത്താനോ അതിന് അധികാരമുണ്ടായിരിക്കുന്നതല്ല.

173.എ. പൊതുജനാരോഗ്യ സ്ഥാപനങ്ങൾക്കു വേണ്ടിയുള്ള മാനേജിംഗ് കമ്മിറ്റി.

സർക്കാരിൽനിന്ന് പഞ്ചായത്തിന് കൈമാറ്റം ചെയ്യപ്പെട്ട ഓരോ പൊതുജനാരോഗ്യ സ്ഥാപനത്തിനും വേണ്ടി ചെയർമാനുൾപ്പെടെ പതിനഞ്ചു അംഗങ്ങളിൽ കൂടാതെയുള്ള ഒരു മാനേജിംഗ് കമ്മിറ്റി നിർണ്ണയിക്കപ്പെട്ട പ്രകാരം രൂപീകരിക്കേണ്ടതാണ്.

174. സർക്കാരിന്റെ അധികാരങ്ങളും ചുമതലകളും പഞ്ചായത്തുകളെ ഏല്പിച്ചു കൊടുക്കൽ.

(1) സർക്കാരിന് ഗസറ്റു വിജ്ഞാപനം വഴി, ഈ ആക്റ്റിൽ വ്യവസ്ഥ ചെയ്യാത്ത ഏതെങ്കിലും സംഗതി സംബന്ധിച്ച വിജ്ഞാപനത്തിൽ വ്യക്തമാക്കിയേക്കാവുന്ന പ്രകാരം, അതിൽ പറഞ്ഞിട്ടുള്ള നിയന്ത്രണങ്ങൾക്കും വ്യവസ്ഥകൾക്കും വിധേയമായി, അതതുസമയം, ഏതുതലത്തിലുള്ള പഞ്ചായത്തിലേക്കും സർക്കാരിന്റെ ഏത് അധികാരങ്ങളും ചുമതലകളും ഏല്പിച്ചുകൊടുക്കാവുന്നതാണ്.

(2) (1)-ാം ഉപവകുപ്പുപ്രകാരം സർക്കാർ ഒരു ചുമതല ഏതെങ്കിലും തലത്തിലുള്ള പഞ്ചായത്തിനെ ഏല്പിച്ചു കൊടുക്കുന്നിടത്ത് ആ പഞ്ചായത്തിനെ അപ്രകാരം ഏല്പിക്കപ്പെട്ട ചുമതലകൾ നിർവ്വഹിക്കുന്നതിന് പ്രാപ്തമാക്കുന്നതിലേക്ക് ആവശ്യമായ അപ്രകാരമുള്ള ഫണ്ടും ഉദ്യോഗസ്ഥൻമാരെയും സർക്കാർ ആ പഞ്ചായത്തിലേക്ക് അനുവദിക്കേണ്ടതാണ്.

175. പഞ്ചായത്തുകൾ വികസനപദ്ധതികൾ തയ്യാറാക്കൽ.

(1) ഓരോ തലത്തിലുള്ള പഞ്ചായത്തും ഓരോ വർഷവും നിർണ്ണയിക്കപ്പെട്ട ഫാറത്തിലും രീതിയിലും തൊട്ടടുത്ത വർഷത്തേക്ക് അതതു പഞ്ചായത്തു പ്രദേശത്തിനുവേണ്ടി, അതിൽ നിക്ഷിപ്തമായിട്ടുള്ള ചുമതലകളുടെ

This page is Accepted in Panchayath Wiki Project. updated on: 29/ 05/ 2019 by: SujithPT

വർഗ്ഗം:റെപ്പോയിൽ സ്വീകരിച്ച ലേഖനങ്ങൾ