Panchayat:Repo18/vol2-page1266
7.4. ഔഷധങ്ങൾ വാങ്ങൽ കേന്ദ്രീകൃത രീതിയിലുള്ള വാങ്ങലിലുടെ വാങ്ങൽ നടത്തി മരുന്നുകൾ ആരോഗ്യ സ്ഥാപനങ്ങളിലേക്ക് ലഭ്യമാക്കുക എന്നത് ബന്ധപ്പെട്ട വകുപ്പുകളുടെ ചുമതലയാണ്. എന്നാൽ വകുപ്പ് മുഖേന വിതരണം ചെയ്തതുവ രുന്ന മരുന്നുകൾ പര്യാപ്തമായ രീതിയിൽ ലഭിക്കുന്നില്ലെങ്കിൽ, ആരോഗ്യസ്ഥാപനങ്ങളിലേക്ക് അവയുടെ നിയ ന്ത്രണ ചുമതലയുള്ള തദ്ദേശഭരണ സ്ഥാപനത്തിന് മരുന്നുകൾ വാങ്ങി ആരോഗ്യസ്ഥാപനത്തിലെ മരുന്ന് വിതര ണത്തിന്റെ കാര്യക്ഷമത ഉറപ്പുവരുത്താവുന്നതാണ്. എന്നാൽ മരുന്ന് വാങ്ങുന്നതിന് മുമ്പ് ജില്ലാ മെഡിക്കൽ ഓഫീസറിൽ നിന്നു നോൺ അവൈലബിലിറ്റി സർട്ടിഫിക്കറ്റ് വാങ്ങിച്ചിരിക്കണം. നോൺ അവൈലബിലിറ്റി സർട്ടിഫിക്കറ്റില്ലാതെയും ആരോഗ്യ സ്ഥാപനങ്ങളിലേക്ക് ലഭ്യമാക്കുന്നതിനു വേണ്ടിയല്ലാതെയും മരുന്നുകൾ വാങ്ങാനോ മരുന്നിനുവേണ്ടി തുക ചെലവഴിക്കാനോ പാടില്ല. അലോപ്പതി മരുന്നുകൾ കേരള സ്റ്റേറ്റ് മെഡിക്കൽ സർവ്വീസസ് കോർപ്പറേഷനിൽ നിന്ന് മാത്രമേ വാങ്ങാവൂ. വകുപ്പിൽ പ്രാബല്യത്തിലുള്ള നിരക്കിൽ, ആയുർവേദ മരുന്നുകൾ, ഔഷധി, ആയുർധാര എന്നീ സ്ഥാപനങ്ങ ളിൽ നിന്നോ സർക്കാർ ഉത്തരവ് പ്രകാരം വാങ്ങാൻ അനുവദിക്കപ്പെട്ട മറ്റ് സ്ഥാപനങ്ങളിൽ നിന്നോ വാങ്ങാവുന്ന താണ്. ഹോമിയോപ്പതി മരുന്നുകൾ കേരള സംസ്ഥാന ഹോമിയോപ്പതിക്സ് സഹകരണ ഫാർമസി ലിമിറ്റഡിൽ നിന്ന് വാങ്ങാവുന്നതാണ്. വൃദ്ധർക്ക് മരുന്ന് കിറ്റ്, കമ്പിളി, കട്ടിലുകൾ, ഊന്നുവടി, കസേര മുതലായവ അനുവദ നീയമല്ല എന്നാൽ സമഗ്ര ആരോഗ്യ പരിപാടിയിൻകീഴിൽ ആരോഗ്യ സ്ഥാപനങ്ങൾ വഴി രോഗപ്രതിരോധ മരു ന്നുകൾ എല്ലാ വിഭാഗങ്ങൾക്കും ലഭ്യമാക്കേണ്ടതാണ്. ആശയ പദ്ധതി ഗുണഭോക്താക്കൾക്കുള്ള മരുന്ന് വാങ്ങു ന്നത് സംബന്ധിച്ച് അതാത് കാലത്ത് ആശയ പദ്ധതിയുടെ മാർഗ്ഗനിർദ്ദേശങ്ങൾ പാലിക്കേണ്ടതാണ്. 7.5. കുടുംബശ്രീ സംവിധാനത്തിലെ അയൽക്കുട്ടങ്ങൾ, എ.ഡി.എസ്, സി.ഡി.എസ് സൊസൈറ്റികൾക്ക് olcro Ioafðoíloořố on6mě കുടുംബശ്രീ സംവിധാനത്തിലെ അയൽക്കൂട്ടങ്ങൾ, ഏരിയാ ഡെവലപ്തമെന്റ് സൊസൈറ്റികൾ കമ്മ്യൂണിറ്റി ഡെവലപ്മെന്റ് സൊസൈറ്റികൾ എന്നിവയ്ക്ക് മാത്രം വ്യക്തമായ വായ്പ അധിഷ്ഠിതമായ ഒരു തൊഴിൽ സംരംഭം പ്രോജക്ടിന്റെ അടിസ്ഥാനത്തിൽ ഗ്രാമപഞ്ചായത്തുകൾക്കും നഗരസഭാ സ്ഥാപനങ്ങൾക്കും റിവോൾവിംഗ് ഫണ്ട് നൽകാവുന്നതാണ്. എന്നാൽ മറ്റു സ്വയം സഹായ ഗ്രൂപ്പുകൾക്ക് പ്രവർത്തന മൂലധനം, വായ്ക്കപ്, റിവോൾവിംഗ് ഫണ്ട് മുതലായവ നൽകാവുന്നതല്ല. എന്നാൽ സ്വയംതൊഴിൽ സംരംഭങ്ങൾക്ക് ഈ മാർഗ്ഗരേഖ പ്രകാരമുള്ള സബ്സിഡി നൽകാം. 7.6. കർഷക ഗുപ്പുകൾക്കും പാടശേഖര സമിതികൾക്കും റിവോൾവിംഗ് ഫണ്ട് സബ്സിഡി നൽകുന്നതിന് പകരം കർഷക ഗ്രൂപ്പുകൾക്കും പാടശേഖര സമിതികൾക്കും കർഷക സഹായ കേന്ദ്രങ്ങൾക്കും റിവോൾവിംഗ് ഫണ്ട് നൽകാവുന്നതാണ്. എന്നാൽ ഏത് ആവശ്യത്തിനാണ് റിവോൾവിംഗ് ഫണ്ട് ഉപയോഗിക്കുന്നതെന്ന കാര്യം പ്രോജക്ടിൽ പ്രത്യേകം വ്യക്തമാക്കേണ്ടതാണ്. കാർഷികാവശ്യത്തിനുള്ള വിത്തും വളവും കീടനാശിനികളും സാധനങ്ങളായിതന്നെ വിതരണം ചെയ്യുവാൻ കഴിയുന്നതിന് റിവോൾവിംഗ് ഫണ്ട് സഹകരണ സംഘങ്ങൾ മുഖേന നൽകേണ്ടതാണ്. 7.7. ബോധവൽക്കരണ ക്യാമ്പുകൾ, മേളകൾ മുതലായവയ്ക്ക് നിയന്ത്രണം ഉത്പാദനപരമല്ലാത്ത പരിപാടികളായ ബോധവൽക്കരണ ക്യാമ്പയിനുകൾ, ക്യാമ്പുകൾ, മേളകൾ, ഉത്സവ ങ്ങൾ, സെമിനാറുകൾ, ഉല്ലാസ-പഠന യാത്രകൾ, സമ്മേളനങ്ങൾ, ആദരിക്കൽ തുടങ്ങിയവ തദ്ദേശഭരണ സ്ഥാപ നങ്ങൾ പദ്ധതിയുടെ ഭാഗമായി ഏറ്റെടുക്കുവാൻ പാടില്ല. എന്നാൽ വിദൂര പ്രദേശങ്ങളിലെ പട്ടികവർഗ്ഗ സങ്കേത ങ്ങളിൽ മെഡിക്കൽ ക്യാമ്പുകൾ നടത്താവുന്നതാണ്. (ഏതെങ്കിലും പ്രത്യേക വിഭാഗത്തിന് വേണ്ടിയോ പ്രത്യേക ആവാശ്യത്തിനുവേണ്ടിയോ ബോധവത്ക്കരണ പരിപാടികൾ നടത്താൻ സർക്കാർ അനുവദിച്ചിട്ടുള്ള സംഗതിക ളിൽ ബോധവത്ക്കരണ ക്യാമ്പുകൾ നടത്താവുന്നതാണ്.) 7.8. സോഡിയം വേപ്പർ വിളക്കുകൾ തദ്ദേശഭരണ സ്ഥാപനങ്ങൾ പദ്ധതിയുടെ ഭാഗമായി സോഡിയം വേപ്പർ ലാമ്പുകൾ, മെർക്കുറി വേപ്പർ ലാമ്പുകൾ, ഹൈവോൾട്ട് ഇൻകാൻഡിസന്റ് ലാമ്പ് എന്നിവ സ്ഥാപിക്കുന്നതിനോ മാറ്റി സ്ഥാപിക്കുന്നതിനോ ഉള്ള പ്രോജക്ടടുകൾ ഏറ്റെടുക്കാൻ പാടില്ല. എന്നാൽ നിലവിൽ സ്ഥാപിച്ചിട്ടുള്ളവയുടെ അറ്റകുറ്റപ്പണികൾ നോൺ റോഡ് മെയിന്റനൻസ് ഫണ്ട്/തനത് ഫണ്ട് വകയിരുത്തി ഏറ്റെടുക്കാവുന്നതാണ്. 7.9. എൽ.ഇ.ഡി. ലാമ്പുകൾ മറ്റ് ലാമ്പുകളെ അപേക്ഷിച്ച് വിലക്കുറവുള്ളതും, ആയുസ്സ് കൂടിയതും, പരിസ്ഥിതിക്ക് ഹാനികരമല്ലാത്തവ യുമണ് എൽ.ഇ.ഡി. ലാമ്പുകൾ. അതിനാൽ സ്ട്രീറ്റ് ലൈറ്റിന് എൽ.ഇ.ഡി. ലാമ്പുകൾ ഉപയോഗിക്കുന്നതിന് മുൻഗണന നൽകണം. അതിനായി സർക്കാർ നിശ്ചയിച്ച നിരക്കിലും വില്പനാന്തര സേവന വ്യവസ്ഥകൾ പ്രകാരവും കെൽട്രോൺ, യുണെറ്റഡ് ഇലക്സ്ടിക്കൽസ്, ക്രൂസ് എന്നീ സർക്കാർ നിർദ്ദേശിച്ച സ്ഥാപനങ്ങളിൽ നിന്നും സ്ട്രീറ്റ് ലൈറ്റ് ആവശ്യമായ എൽ.ഇ.ഡി ലാമ്പുകൾ വാങ്ങേണ്ടതാണ്. 7.10. പരിശീലന പരിപാടികൾ പരിശീലന പരിപാടികൾ 50000 രൂപ വരുമാന പരിധിക്കുവിധേയമായി ദാരിദ്ര്യരേഖയ്ക്ക് താഴെയുള്ളവർക്കും അല്ലാത്തവർക്കും മാത്രമായി പരിമിതപ്പെടുത്തേണ്ടതാണ്. സ്വയംതൊഴിൽ സംരംഭങ്ങൾ ആരംഭിക്കുന്നതിന്റെ ഭാഗ മായി പ്രത്യേകം പറഞ്ഞിട്ടുള്ള നിബന്ധനകൾ പാലിച്ച് ഗ്രാമ-ബ്ലോക്ക് പഞ്ചായത്തുകളും നഗരഭരണ സ്ഥാപന ങ്ങളും മാത്രമേ പരിശീലന പരിപാടികൾ ഏറ്റെടുക്കാവൂ. പരിശീലനാർത്ഥികൾക്ക് സ്റ്റൈപ്പന്റ് അനുവദനീയമല്ല. ഗുണഭോക്ത്യ വിഹിതം ഉണ്ടായിരിക്കേണ്ടതാണ്. കമ്പ്യൂട്ടർ പരിശീലന പരിപാടികൾ ഏറ്റെടുക്കാവുന്നതല്ല. സർക്കാർ സ്ഥാപനങ്ങളെ മാത്രമേ പരിശീലന സ്ഥാപനമായി തിരഞ്ഞെടുക്കാവു. ദീർഘകാല പരിശീലനവും നിലവിൽ ചെയ്യുന്ന തൊഴിലിൽ വൈദഗ്ദ്ദ്ധ്യം മെച്ചപ്പെടുത്തുന്നതിനുവേണ്ടിയുള്ള ഉയർന്ന സ്ഥാപനമായി തിരഞ്ഞെടു