Panchayat:Repo18/vol1-page0195

From Panchayatwiki
176ബി. പൊതു തെരുവുകളിൽ വിളക്കുവയ്ക്കുന്നതിനുള്ള ഏർപ്പാട്.

(1) ഗ്രാമ പഞ്ചായത്ത് അതിന്റെ ഭൂപ്രദേശത്തുള്ള പൊതു തെരുവുകളിൽ വിളക്കു വയ്ക്ക്പിക്കേണ്ടതും അതിലേക്കു അതിനു ആവശ്യമെന്നു തോന്നുന്ന വിളക്കുകൾക്കും പണികൾക്കും ഏർപ്പാടു ചെയ്യേണ്ടതും ആകുന്നു.

(2) (1)-ാം ഉപവകുപ്പിന്റെ ആവശ്യത്തിലേക്ക് സർക്കാർ നിശ്ചയിക്കുന്ന നിരക്കിലും നിർണ്ണയിക്കപ്പെട്ട മറ്റ് വ്യവസ്ഥകളിലും കേരള സംസ്ഥാന ഇലക്സ്ടിസിറ്റി ബോർഡ് ഗ്രാമ പഞ്ചായത്തിന് ആവശ്യമായ വൈദ്യുതോർജ്ജവും മറ്റ് സാങ്കേതിക സഹായവും നൽകേണ്ടതാണ്.

(3) (1)-ാം ഉപവകുപ്പിൽ എന്തു തന്നെ അടങ്ങിയിരുന്നാലും സർക്കാരിന് ഗ്രാമപഞ്ചായത്തുമായി കൂടി ആലോചിച്ച് സർക്കാർ അംഗീകാരമുള്ള ഏജൻസിയെക്കൊണ്ട് ഏതെങ്കിലും പൊതു തെരുവുകളിൽ ഒരു വിളക്കുവയ്പ്പ് സമ്പ്രദായം ഏർപ്പാട് ചെയ്യാവുന്നതാണ്.

(4) ഈ വകുപ്പിൽ എന്തുതന്നെ അടങ്ങിയിരുന്നാലും ഗ്രാമപഞ്ചായത്തിനോ മറ്റ് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്കോ ഒരു വിളക്ക് വയ്പ് സമ്പ്രദായം കൂട്ടായി ഏർപ്പാട് ചെയ്യാവുന്നതും പരിപാലിച്ചു പോരാവുന്നതുമാണ്.

177. സംഭാവനകളും ട്രസ്സുകളും സ്വീകരിക്കുന്നതിനുള്ള അധികാരം.

ഒരു പഞ്ചായത്തിന്, അതിന്റെ ഫണ്ട് ഏതെല്ലാം ആവശ്യങ്ങൾക്കുവേണ്ടി ഉപയോഗിക്കാമോ അങ്ങനെയുള്ള ആവശ്യങ്ങളിൽ ഏതെങ്കിലും മുമ്പോട്ടു കൊണ്ടുപോകുന്നതുമായി മാത്രം ബന്ധപ്പെട്ട സംഭാവനകളും ട്രസ്സുകളും സ്വീകരിക്കാവുന്നതും, അവ ആ ആവശ്യങ്ങൾക്കായി മാത്രം വിനിയോഗിക്കേണ്ട തുമാണ്.

178. പഞ്ചായത്തുകൾക്കാവശ്യമായ സ്ഥാവരസ്വത്തുക്കൾ ആർജ്ജിക്കൽ.

ഈ ആക്റ്റ് പ്രകാരമോ അല്ലെങ്കിൽ അതിൻകീഴിൽ ഉണ്ടാക്കപ്പെട്ടിട്ടുള്ള ചട്ടങ്ങളോ ബൈലാകളോ പ്രകാരമോ അഥവാ മറ്റേതെങ്കിലും നിയമപ്രകാരമോ, പഞ്ചായത്തിനെ ഏല്പിച്ചിട്ടുള്ള ചുമതലകളുടെ നിർവ്വഹണത്തോടനുബന്ധിച്ചുള്ള ഒരു പൊതു ഉദ്ദേശത്തിനുവേണ്ടി ഒരു പഞ്ചായത്തിന് ആവശ്യമായേക്കാവുന്ന ഏതെങ്കിലും സ്ഥാവരസ്വത്ത്, 1894-ലെ സ്ഥലമെടുപ്പ് ആക്റ്റി (1894-ലെ 1-ാം കേന്ദ്ര ആക്റ്റ്) ലെ വ്യവസ്ഥകളനുസരിച്ച വിലയ്ക്കെടുക്കാവുന്നതും, അപ്രകാരമുള്ള വസ്തതു സംബന്ധിച്ച ആ ആക്റ്റപ്രകാരമുള്ള പ്രതിഫലം നൽകിയതിനുശേഷവും അത് വിലയ്ക്കെടുക്കുന്നതിനുള്ള മറ്റു ചെലവുകൾ വഹിച്ചതിനുശേഷവും പ്രസ്തുത വസ്തു പഞ്ചായത്തിലേക്ക് കൈമാറ്റം ചെയ്തതായും നിക്ഷിപ്തമായിട്ടും നിലകൊള്ളുന്നതുമാണ്:

എന്നാൽ, ഈ വകുപ്പിൽ അടങ്ങിയിരിക്കുന്ന യാതൊന്നുംതന്നെ ഏതെങ്കിലും പഞ്ചായത്തിനെ സ്വകാര്യ വിലയ്ക്കുവാങ്ങൽ മുഖാന്തിരമോ അഥവാ സൗജന്യമായ വിട്ടുകൊടുക്കൽ മുഖാന്തിരമോ സ്ഥാവര വസ്തതു ആർജ്ജിക്കുന്നതിൽ നിന്നും തടയുന്നതായി കണക്കാക്കാവുന്നതല്ല.

This page is Accepted in Panchayath Wiki Project. updated on: 29/ 05/ 2019 by: SujithPT

വർഗ്ഗം:റെപ്പോയിൽ സ്വീകരിച്ച ലേഖനങ്ങൾ