Panchayat:Repo18/vol2-page1531
പെർഫോമൻസ് ഓഡിറ്റ് - ഡബിൾ എൻട്രി അക്കൗണ്ടിംഗ്-ബാങ്ക് ബുക്കുകൾ, ബാങ്ക/ട്രഷറി സ്റ്റേറ്റമെന്റുകൾ, സുലേഖ എന്നിവയിൽ വന്നിട്ടുള്ള പൊരുത്തക്കേടുകൾ - ഒറ്റത്തവണ തീർപ്പാക്കൽ സംബന്ധിച്ച് സർക്കുലർ (തദ്ദേശ സ്വയംഭരണ (എ.എ) വകുപ്പ്, നം.3794/എഎ1/2015/തസ്വഭവ, Typm, തീയതി 12.02.2015) വിഷയം - തസ്വഭവ-പെർഫോമൻസ് ഓഡിറ്റ് - ഡബിൾ എൻട്രി അക്കൗണ്ടിംഗ്-ബാങ്ക് ബുക്കുകൾ, ബാങ്ക/ടഷറി സ്റ്റേറ്റമെന്റുകൾ, സുലേഖ എന്നിവയിൽ വന്നിട്ടുള്ള പൊരുത്തക്കേടുകൾ- ഒറ്റത്തവണ തീർപ്പാക്കൽ - സംബന്ധിച്ച്. സൂചന - 22.08.2014-ലെ സ.ഉ.(ആർ.ടി) നം.2190/2014/തസ്വഭവ
കേരളത്തിലെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ അക്കൗണ്ടിംഗ് പ്രവർത്തനങ്ങൾക്കായി അക്രൂ വൽ അടിസ്ഥാനമാക്കിയ ഡബിൾ എൻട്രി അക്കൗണ്ടിംഗ് സമ്പ്രദായം, സാംഖ്യ എന്ന സോഫ്ട്വെയർ ഉപയോഗിച്ച വിജയകരമായി നടപ്പിലാക്കിയിട്ടുണ്ട്. ദൈനംദിന അക്കൗണ്ടിംഗ് പ്രവർത്തനങ്ങൾ സാംഖ്യ യിലൂടെ നിർവ്വഹിക്കുന്നതിന് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ ശാക്തീകരിക്കപ്പെട്ടു കഴിഞ്ഞു. എന്നിരു ന്നാലും ചില പഞ്ചായത്തുകളുടെ ബാങ്ക്/ട്രഷറി അക്കൗണ്ടുകളിലെ പ്രാരംഭ ബാക്കിയും, സാംഖ്യ, സുലേഖ എന്നീ സോഫ്ട്വെയറുകളിൽ നിന്നും ലഭ്യമായ കണക്കുകളുമായി പൊരുത്തപ്പെടാത്തതായി കാണുന്നു വെന്നും, പ്രസ്തുത പൊരുത്തക്കേടുകൾ പരിഹരിക്കുന്നതിന് പഞ്ചായത്തുകൾക്ക് അവസരം നൽകണ മെന്നും കാണിച്ചുകൊണ്ട് നിരവധി നിവേദനങ്ങൾ വിവിധ പഞ്ചായത്തുകളിൽ നിന്നും സർക്കാരിൽ ലഭിച്ചിച്ചിട്ടുണ്ട്.
കേരളത്തിലെ പഞ്ചായത്തുകളിൽ നടപ്പിലാക്കിയ സാംഖ്യ സോഫ്ട്വെയർ ഉപയോഗിച്ചുകൊണ്ടുള്ള ഡബിൾ എൻട്രി അക്കൗണ്ടിംഗ് സമ്പ്രദായം കാര്യക്ഷമമാക്കുന്നതിനും പഞ്ചായത്തു തലത്തിൽ പരിഹരി ക്കപ്പെടാവുന്ന സാങ്കേതികമോ അക്കൗണ്ടിംഗ് സംബന്ധിച്ചതോ ആയ പ്രശ്നങ്ങൾ വേഗത്തിൽ പരിഹരി ക്കുന്നതിനും വേണ്ടി സൂചന ഉത്തരവ് പ്രകാരം നിലവിൽ വന്ന സാംഖ്യ സപ്പോർട്ട് സെല്ലിന്റെ സംസ്ഥാന തല യോഗം പഞ്ചായത്ത് അക്കൗണ്ട്സിന്റെ നിലവിലെ സ്ഥിതി ചർച്ച ചെയ്യുകയും പല പഞ്ചായത്തുകളി ലെയും സ്വയം തീർപ്പാക്കൽ കഴിയാത്ത താഴെപ്പറയുന്ന അപാകതകൾ ഉള്ളതായി കണ്ടെത്തുകയും ചെയ്തു.
1. പഞ്ചായത്തുകളിലെ വിവിധ ബാങ്ക്/ട്രഷറി അക്കൗണ്ടുകളും, ബാങ്ക്/ട്രഷറി സ്റ്റേറ്റമെന്റുകളുമായി പൊരുത്തപ്പെടുത്താൻ കഴിയുന്നില്ല. 2. വിവിധ പദ്ധതികൾക്കായി മുൻ കാലങ്ങളിൽ ലഭിച്ച തുക വിവിധ അക്കൗണ്ടുകളിൽ നോൺ-ഓപ്പ റേറ്റിംഗ് ആയി കിടക്കുന്നു. 3. കേന്ദ്രാവിഷ്കൃത പദ്ധതികൾക്ക് ലഭിച്ച തുകകളുടെയും സംയോജിത പദ്ധതികൾക്കായി മറ്റു പഞ്ചായത്തുകളിൽ നിന്ന് ലഭിച്ച തുകകളുടെയും പ്രാരംഭ ബാക്കികളുടെ കൃത്യത ലഭ്യമല്ല. ഈ അപാകതകൾ പരിഹരിക്കുവാൻ എല്ലായ്തപ്പോഴും ഡാറ്റാബേസ് ഐ.കെ.എം.ന് അയച്ചുകൊടു ക്കുന്നത് പ്രായോഗികമല്ലാത്തതിനാൽ ഒരു 'ഒറ്റത്തവണ തീർപ്പാക്കൽ' പദ്ധതിയിലൂടെ അപാകതകൾ പരി ഹരിക്കുന്നതിന് പഞ്ചായത്തുകൾക്ക് അവസരം നൽകുന്നത് ഉചിതമായിരിക്കുമെന്ന് അഭിപ്രായപ്പെടുകയു ണ്ടായി. സർക്കാർ ഈ വിഷയം വിശദമായി പരിശോധിക്കുകയുണ്ടായി. പഞ്ചായത്തുകളിൽ അക്കൗണ്ടസ് സംബന്ധമായി നിലനിൽക്കുന്ന പ്രശ്നങ്ങളുടെ യഥാർത്ഥ ചിത്രം ലഭിക്കുന്നതിനായി അനുബന്ധമായി ചേർത്തിരിക്കുന്ന പ്രൊഫോർമകളിൽ വിവര ശേഖരണം നടത്തുന്നതിനും അതിന്റെ അടിസ്ഥാനത്തിൽ ആവശ്യമെങ്കിൽ ഒരു ഒറ്റത്തവണ തീർപ്പാക്കൽ പദ്ധതിയിലൂടെ അക്കൗണ്ട്സ് സംബന്ധമായ അപാകതകൾ പരിഹരിക്കുന്നതിന് ഒരവസരം പഞ്ചായത്തുകൾക്ക് നൽകുന്നതുമാണ്. ആയതിനാൽ, അക്കൗണ്ട്സ് സംബന്ധിച്ച അപാകതകൾ ഉള്ള ഗ്രാമപഞ്ചായത്തുകൾ അനുബന്ധം 1 മുതൽ 5 വരെയുള്ള പ്രൊഫോർമകളിൽ അതു സംബന്ധിച്ച വിവരങ്ങൾ രേഖപ്പെടുത്തി പെർഫോമൻസ് ഓഡിറ്റ് സൂപ്പർവൈസറുടെ സാക്ഷ്യപത്രത്തോടുകൂടി, ജില്ലാതല സാംഖ്യ സപ്പോർട്ട് സെൽ കൺവീനർ/ കോ-കൺവീനർ/അംഗങ്ങൾ മുഖാന്തിരം സംസ്ഥാനതല സാംഖ്യ സപ്പോർട്ട് സെല്ലിന് സമർപ്പിക്കേണ്ടതും സോഫ്ടകോപ്പി sankhyahelpdesk@gmail.com എന്ന മെയിലിൽ അയക്കേണ്ടതുമാണ്.
ഇന്ദിര ആവാസ യോജനയുടെ ഭാഗമായ അഡ്മിനിസ്ട്രേറ്റീവ് ഫണ്ട ചെലവഴിക്കുന്നത് മാർഗ്ഗനിർദ്ദേശം - സംബന്ധിച്ച് സർക്കുലർ
(തദ്ദേശസ്വയംഭരണ (ഡി.ഡി) വകുപ്പ്, നം. 41/ഡിഡി1/2014/തസ്വഭവ. Tvpm, തീയതി 12.02.2015)
വിഷയം : തദ്ദേശസ്വയംഭരണ വകുപ്പ് - ഇന്ദിര ആവാസ യോജനയുടെ ഭാഗമായ അഡ്മിനിസ്ട്രേറ്റീവ് ഫണ്ട് ചെലവഴിക്കുന്നത് മാർഗ്ഗനിർദ്ദേശം - സംബന്ധിച്ച്.
ഈ താൾ 2018 -ലെ പഞ്ചായത്ത് റെപ്പോ നിർമ്മാണം യജ്ഞത്തിന്റെ ഭാഗമായി സൃഷ്ടിച്ചതാണ്. |