Panchayat:Repo18/vol2-page0763
GOVERNMENT ORDERS 763
2. തിരുവനന്തപുരം ജില്ലാ പഞ്ചായത്ത് സെക്രട്ടറിയുടെ 29-03-2012-ലെ ഇ5/2990/2000 റ്റി.ഡി.പി.നമ്പർ കത്ത്.
ഉത്തരവ്
പരാമർശത്തിലെ സർക്കാർ ഉത്തരവ് പ്രകാരം തിരുവനന്തപുരം ജില്ലയിലെ ഭവനരഹിതരായ 60000 ബി.പി.എൽ. കുടുംബങ്ങൾക്ക് സ്വന്തമായി വീട് നിർമ്മിച്ചു നൽകുന്നതിന് ലക്ഷ്യമിട്ട് തയ്യാറാക്കിയ തണൽ ഭവന നിർമ്മാണ പദ്ധതിയ്ക്ക് സർക്കാർ അനുമതി നൽകിയിരുന്നു. അതനുസരിച്ച സംസ്ഥാന സഹകരണ ബാങ്കിൽ നിന്നും 90 കോടി രൂപ സ്വരൂപിച്ച ജില്ലാ പഞ്ചായത്തിന് നൽകുന്നതിനും ടി തുകയ്ക്ക് 11 വർഷ ത്തേയ്ക്ക് സർക്കാർ ഗ്യാരന്റി നൽകുകയും ദാരിദ്ര്യരേഖയ്ക്ക് താഴെയുള്ള ജനവിഭാഗങ്ങളെ ഉദ്ദേശിച്ച് നടപ്പിലാക്കുന്ന പദ്ധതിയായതിനാൽ 2.75% ഗ്യാരന്റി കമ്മീഷൻ അടയ്ക്കുന്നതിൽ നിന്നും നോഡൽ ഏജൻസിയായ ജില്ലാപഞ്ചായത്തിനെ ഒഴിവാക്കുകയും ചെയ്തിരുന്നു.
പദ്ധതി അനുസരിച്ച് ഗുണഭോക്താക്കളായി കണ്ടെത്തിയ പൊതു വിഭാഗത്തിലുള്ള 19544-ഉം, പട്ടി കജാതിയിൽപ്പെട്ട 9724-ഉം പട്ടികവർഗ്ഗത്തിൽപ്പെട്ട 29872 കുടുംബങ്ങൾക്കും വീട് നിർമ്മിച്ച് നൽകുന്ന തിന് വീടൊന്നിന് 30,000/- രൂപ എന്ന നിരക്കിൽ 89,61,60,000/- രൂപ സംസ്ഥാന സഹകരണ ബാങ്കിൽ നിന്നും വായ്പയായി എടുക്കുന്നതിന് 13-03-2000-ലെ സ.ഉ.(പി) നം. 80/2000/തസ്വഭവ നമ്പർ സർക്കാർ ഉത്തരവ് പ്രകാരം അനുമതി ലഭ്യമായതിനെ തുടർന്ന് ടി തുകയ്ക്കുള്ള വായ്ക്കപ് 10% പലിശ നിരക്കിൽ ജില്ലാപഞ്ചായത്ത് എടുക്കുകയും നോഡൽ ഏജൻസി എന്ന നിലയ്ക്ക് നിർവ്വഹണത്തിനായി ഗ്രാമപഞ്ചായ ത്തുകൾക്കും നഗരസഭകൾക്കും നൽകിയിട്ടുള്ളതുമാണ്.
ജില്ലാപഞ്ചായത്ത് നോഡൽ ഏജൻസിയായി എടുത്ത തണൽ വായ്പ ജില്ലയിലെ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിൽ നിന്നും വിഹിതം ശേഖരിച്ച ജില്ലാ ട്രഷറിയിൽ സ്ഥിരം നിക്ഷേപം നടത്തി വായ്പയുടെ കാലാവധിക്കുള്ളിൽ തന്നെ അടയ്ക്കാനാണ് നിശ്ചയിച്ചിരുന്നത്. അതുപ്രകാരം തണൽ ഒന്നാം ഘട്ടത്തിൽ സ്വരൂപിച്ച തുക ജില്ലാ ട്രഷറിയിൽ നിന്നും പിൻവലിച്ച പലിശ ഉൾപ്പെടെ 68,11,26,338/- രൂപ അടവാക്കിയിരുന്നു. കൂടാതെ പലിശ ഇനത്തിൽ ജില്ലാ പഞ്ചായത്തും മറ്റ് തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളും 9,16,58,400/- രൂപ അടവാക്കിയിരുന്നു.
തണൽ രണ്ടാം ഘട്ടം പദ്ധതിക്ക് ജില്ലയിലെ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ വിഹിതമായി 22,74,60,250/- രൂപ വിവിധ തദ്ദേശസ്ഥാപനങ്ങളിൽ നിന്നും സമാഹരിച്ചിരുന്നു. അതിൽ 1,05,61,250/- രൂപ മാത്രമേ ജില്ലാപഞ്ചായത്തിന്റെ പി.ഡി. അക്കൗണ്ട് നമ്പർ 46-ൽ ക്രെഡിറ്റ് ചെയ്തിട്ടുള്ളൂ. മറ്റ് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ 9,93,25,530/- രൂപയുടെ ചെക്ക് അന്നത്തെ ട്രഷറി നിയന്ത്രണം കാരണവും പി.ഡി. അക്കൗണ്ടുകൾ മരവിപ്പിച്ചതുകാരണവും മാറാത്ത ചെക്കുകളായി ജില്ലാപഞ്ചായത്തിന്റെ കൈവശം സൂക്ഷിച്ചിരിക്കുകയാണെന്നും 2004-ൽ സർക്കാർ മരവിപ്പിച്ചതും ജില്ലയിലെ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ പി.ഡി. അക്കൗണ്ടിൽ ഉണ്ടായിരുന്നതുമായ തുക പുന:സ്ഥാപിച്ച് കിട്ടിയാൽ മാത്രമേ ജില്ലാ പഞ്ചായത്തിന് തണൽ വായ്ക്ക്പാകുടിശ്ശിക അടവാക്കാൻ നിർവ്വാഹമുള്ളൂ എന്ന വിവരം തിരുവനന്തപുരം ജില്ലാ പഞ്ചായത്ത് സെക്രട്ടറി പരാമർശം (2) പ്രകാരം അറിയിച്ചിട്ടുണ്ട്.
23-3-12-ന് ബഹു. പഞ്ചായത്തും സാമൂഹ്യക്ഷേമവും വകുപ്പ് മന്ത്രിയുടെ അദ്ധ്യക്ഷതയിൽ നടന്ന യോഗത്തിൽ ജില്ലാപഞ്ചായത്തിന്റെ പി.ഡി. അക്കൗണ്ടിൽ ഉണ്ടായിരുന്ന 1,05,61,250/- രൂപയും ജില്ലയിലെ മറ്റ് തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ പി.ഡി. അക്കൗണ്ടിൽ നിന്നും ജില്ലാപഞ്ചായത്തിന് ചെക്കു മുഖാന്തിരം നൽകിയ 9,93,25,530/- രൂപയും പുന:സ്ഥാപിച്ച് നൽകുന്നതിന് ധാരണയായിട്ടുണ്ട്. ഇതിന്റെയടി സ്ഥാനത്തിൽ ജില്ലാപഞ്ചായത്തിന്റെ പി.ഡി. അക്കൗണ്ടിൽ നിലവിലുണ്ടായിരുന്ന 1,05,61,250/- രൂപയും മറ്റ് തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിൽ നിന്നും ലഭിച്ചു ചെക്കുകളിൽ അൺകാഷ്ഡ് ആയി ശേഷിക്കുന്ന 9,93,25,530/- രൂപയും ചേർത്ത് ആകെ 10,98,86,700-രൂപ പുന:സ്ഥാപിച്ച് തണൽ ഭവന പദ്ധതിയുടെ വായ്ക്ക്പാ തിരിച്ചടവിന് ലഭ്യമാക്കുന്നതിനുള്ള സർക്കാർ അനുമതി നൽകണമെന്ന് തിരുവനന്തപുരം ജില്ലാ പഞ്ചായത്ത് സെക്രട്ടറി അഭ്യർത്ഥിച്ചിട്ടുണ്ട്.
സർക്കാർ ഇക്കാര്യം വിശദമായി പരിശോധിച്ചു. തിരുവനന്തപുരം ജില്ലാപഞ്ചായത്തിന്റെ പി.ഡി. അക്കൗണ്ടിൽ ഉണ്ടായിരുന്ന 1,05,61,250/- രൂപയും ജില്ലയിലെ മറ്റ് തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ പി.ഡി. അക്കൗണ്ടിൽ നിന്നും ജില്ലാപഞ്ചായത്തിന് ചെക്കു മുഖാന്തിരം നൽകിയ 9,93,25,530/- രൂപയും ചേർത്ത് ആകെ 10,98,86,780/- രൂപ ഒഴിച്ച് ബാക്കി തുകയായ 10,55,86,745/- രൂപ ജില്ലയിലെ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ നടപ്പുവർഷത്തെ പദ്ധതി വിഹിതത്തിൽ നിന്നും മേഖലാ വിഭജനമില്ലാതെ തദ്ദേശസ്വയം ഭരണ സ്ഥാപനങ്ങളിൽ നിന്നും ഈടാക്കുന്നതിന് അനുമതി നൽകി ഉത്തരവ് പുറപ്പെടുവിക്കുന്നു. പട്ടിക ജാതി പട്ടികവർഗ്ഗ കുടുംബങ്ങൾക്ക് അനുവദിച്ച വീടുകളുടെ അനുപാതത്തിൽ എസ്.സി.പി/റ്റി.എസ്.പി. ഫണ്ടിൽ നിന്നും ഇതിലേയ്ക്ക് തുക തിരിച്ചടയ്ക്കാവുന്നതാണ്.
തണൽ രണ്ടാം പദ്ധതിയിൽ പങ്കാളികളായ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾ ഇനി അടയ്ക്കാനുള്ള തുക ഇതോടൊപ്പം ചേർക്കുന്ന അനുബന്ധത്തിൽ സൂചിപ്പിച്ചിരിക്കുന്നതാണ്. തിരുവനന്തപുരം ജില്ലാ പഞ്ചായത്തിലെ അവരുടെ വിഹിതത്തിനുപുറമേ പഞ്ചായത്തിന്റെ കൈവശമുള്ള പരമാവധി തുക കേരള
ഈ താൾ 2018 -ലെ പഞ്ചായത്ത് റെപ്പോ നിർമ്മാണം യജ്ഞത്തിന്റെ ഭാഗമായി സൃഷ്ടിച്ചതാണ്. |