Panchayat:Repo18/vol1-page0207
(2) (1)-ാം ഉപവകുപ്പ് പ്രകാരമുള്ള കർത്തവ്യങ്ങൾ വിനിയോഗിക്കുന്നതിനായി സൗകര്യം ചെയ്യുവാൻ ഓരോ പഞ്ചായത്തും അതിന്റെ പ്രസിഡന്റും സെക്രട്ടറിയും മറ്റ് ഉദ്യോഗസ്ഥൻമാരും ബാദ്ധ്യസ്ഥരായിരിക്കുന്നതാണ്.
(3) പഞ്ചായത്തിന്റെ ഭരണത്തെ സംബന്ധിച്ചുള്ള ആനുകാലിക പെർഫോമൻസ് ആഡിറ്റ് നടത്തുന്നതിന് നിർണ്ണയിക്കപ്പെട്ട രീതിയിൽ സർക്കാരിന് ഏർപ്പാട് ചെയ്യാവുന്നതാണ്.
188.എ. സാങ്കേതിക മേൽനോട്ടവും പരിശോധനയും.
ബന്ധപ്പെട്ട വകുപ്പ് തലവൻമാർക്കും അവർ നാമനിർദ്ദേശം ചെയ്ത മറ്റ് സാങ്കേതിക ഉദ്യോഗസ്ഥൻമാർക്കും ഏതെങ്കിലും പഞ്ചായത്തിന്റെ നിയന്ത്രണത്തിൻ കീഴിൽ ആ വകുപ്പിലെ ഏതെങ്കിലും ഉദ്യോഗസ്ഥൻ നടപ്പിലാക്കുന്ന പണികളും വികസന പദ്ധതികളും അപ്രകാരമുള്ള പണികളേയും വികസന പദ്ധതികളേയും സംബ ന്ധിക്കുന്ന പ്രസക്ത രേഖകളും, സർക്കാർ നിർദ്ദേശിക്കുന്ന പ്രകാരം, പരിശോധിക്കാവുന്നതാണ്.
189. മാർഗ്ഗനിർദ്ദേശം നൽകുന്നതിനും അന്വേഷണം നടത്തുന്നതിനും സർക്കാരി നുള്ള പൊതു അധികാരം.
(1) ഈ ആക്റ്റിൽ എന്തുതന്നെ അടങ്ങിയിരുന്നാലും, ധനകാര്യം, കണക്കുകൾ സൂക്ഷിക്കൽ, ആഫീസ് മാനേജ്മെന്റ്, പദ്ധതികളുടെ രൂപീകരണം, സ്ഥലങ്ങളുടെയും ഗുണഭോക്താക്കളുടെയും തെരഞ്ഞെടുപ്പ്, ഗ്രാമ സഭകളുടെ ശരിയായ പ്രവർത്തനം, ക്ഷേമപരിപാടികൾ, പരിസ്ഥിതി നിയന്ത്രണം എന്നീ സംഗതികളിൽ ദേശീയ സംസ്ഥാന നയങ്ങൾക്കനുസൃതമായി പഞ്ചായത്തിന് പൊതുമാർഗ്ഗ നിർദ്ദേശങ്ങൾ നൽകാൻ സർക്കാരിന് അധികാരം ഉണ്ടായിരിക്കു ന്നതും അപ്രകാരമുള്ള നിർദ്ദേശങ്ങൾ പഞ്ചായത്തുകൾ പാലിക്കേണ്ടതുമാണ്.
(2) പദ്ധതികൾ നടപ്പിലാക്കുന്നതിലോ കണക്കുകൾ സൂക്ഷിക്കുന്നതിലോ വീഴ്ച വരുത്തുകയോ, ആ സംഗതിയെ സംബന്ധിച്ച പരാതി ലഭിക്കുകയോ ചെയ്താൽ സർക്കാരിന് അന്വേഷണം നടത്താൻ ഏർപ്പാടു ചെയ്യാവുന്നതും പഞ്ചായത്ത് അപ്രകാരമുള്ള അന്വേഷണത്തോട് സഹകരിക്കേണ്ടതുമാണ്.
(3) അപ്രകാരമുള്ള അന്വേഷണത്തിനുശേഷം സർക്കാരിന്, ഈ ആക്റ്റിൻകീഴിൽ ആവശ്യമായിട്ടുള്ളതും അനുവദിക്കപ്പെട്ടതുമായ നടപടികൾ സ്വീകരിക്കാവുന്നതാണ്.
190. പഞ്ചായത്ത് പ്രസിഡന്റോ സെക്രട്ടറിയോ വരുത്തുന്ന വീഴ്ചയിൻമേൽ നട പടി എടുക്കുന്നതിനുള്ള അധികാരം.
(1) ഈ ആക്റ്റുമൂലമോ അതിൻ കീഴിലോ ചുമത്തിയ ഏതെങ്കിലും കർത്തവ്യം നിറവേറ്റുന്നതിലോ അഥവാ സർക്കാർ നിയമാനുസൃതമായി പുറപ്പെടുവിച്ച ഏതെങ്കിലും ഉത്തരവുകൾ നടപ്പിലാക്കുന്നതിലോ, ഒരു പഞ്ചായത്തോ അതിന്റെ പ്രസിഡന്റോ അഥവാ അതിന്റെ സെക്രട്ടറിയോ വീഴ്ച വരുത്തിയിട്ടുണ്ടെന്ന് സർക്കാരിന് എപ്പോഴെങ്കിലും തോന്നുകയാണെങ്കിൽ അവർക്ക് രേഖാമൂലമായ ഉത്തരവുമൂലം, അങ്ങനെയുള്ള കർത്തവ്യം നിർവ്വഹിക്കുന്നതിനോ അഥവാ അങ്ങനെയുള്ള ഉത്തരവ് നടപ്പാക്കുന്നതിനോ ഉള്ള സമയം നിശ്ചയിക്കാവുന്നതാകുന്നു.
(2) (1)-ാം ഉപവകുപ്പു പ്രകാരം നിശ്ചയിച്ച സമയത്തിനകം അപ്രകാരമുള്ള കർത്തവ്യം നിറവേറ്റുകയോ അഥവാ അപ്രകാരമുള്ള ഉത്തരവ് നടപ്പാക്കുകയോ ചെയ്തിട്ടില്ലെങ്കിൽ, സർക്കാരിന് എന്തുകൊണ്ട് ഈ വകുപ്പ് പ്രകാരം തുടർന്നുള്ള നടപടികൾ എടുക്കാൻ പാടില്ല എന്ന് വിശദീകരി ക്കുന്നതിന് ന്യായമായ ഒരവസരം, അതതു സംഗതിപോലെ, പഞ്ചായത്തിനോ അതിന്റെ പ്രസി ഡന്റിനോ അഥവാ അതിന്റെ സെക്രട്ടറിക്കോ നൽകിയതിനുശേഷം, ആ കർത്തവ്യം നിർവ്വഹിക്കുന്നതിനോ അഥവാ ആ ചുമതലകൾ നിർവ്വഹിക്കുന്നതിനോ ഏതെങ്കിലും ഉദ്യോഗസ്ഥനെയോ അധികാരിയേയോ നിയമിക്കാവുന്നതും അതു നിർവ്വഹിക്കുന്നതിനുള്ള ചെലവുകൾ സർക്കാർ പ്രത്യേകം പറയുന്ന സമയത്തിനകം പഞ്ചായത്തിന്റെ ഫണ്ടിൽ നിന്നും നൽകുന്നതിന് നിർദ്ദേശിക്കാവുന്നതുമാകുന്നു.