Panchayat:Repo18/vol2-page0749

From Panchayatwiki

GOVERNMENT ORDERS 749 നൽകിയിട്ടുണ്ട്. സേവാകേന്ദ്രത്തിന്റെ സ്ട്രെക്ചറൽ വിശദാംശങ്ങൾ, ഡിസൈൻ, പ്ലാൻ, എലിവേഷൻ തുടങ്ങിയ വിശദാംശങ്ങൾ അടങ്ങുന്ന ഭാരത നിർമ്മാൺ രാജീവഗാന്ധി സേവാ കേന്ദ്രം നിർമ്മിക്കുന്നതിന് ഭാരത സർക്കാർ പുറപ്പെടുവിച്ചിട്ടുള്ള മാന്വൽ www.nrega.nic.in/guidelines.htm എന്ന വെബ്സൈറ്റിലോ www.nregs.kerala.gov.in/index.php/guidelines എന്ന വെബ് സൈറ്റിലോ ലഭ്യമാണ്. പ്രസ്തുത മാനുവലിന് അധികമായിട്ട് സംസ്ഥാനത്ത് സേവാകേന്ദ്രം നിർമ്മിക്കുന്നതിന് ആവശ്യമായ കൂടുതൽ നിർദ്ദേശങ്ങളാണ് ചുവടെ വിശദീകരിച്ചിട്ടുള്ളത്.

2. സേവാ കേന്ദ്രത്തിന്റെ ലക്ഷ്യങ്ങൾ

2.1. ഗ്രാമ/ബോക്ക് പഞ്ചായത്ത് തലങ്ങളിലെ മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി പ്രവർത്തനങ്ങൾ കാര്യക്ഷമമായി നടപ്പിലാക്കുന്നതിന് ആവശ്യമായ ഓഫീസ് സംവിധാനം ഒരുക്കൽ.

2.2 മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി ഉൾപ്പെടെ എല്ലാ ഗ്രാമവികസന പരിപാടികൾ സംബന്ധിച്ചുള്ള വിവരങ്ങൾ പൊതുജനങ്ങൾക്ക് ലഭ്യമാക്കുന്നതിനുള്ള സംവിധാനം ഒരുക്കൽ,

2.3 മാതൃകാ പ്രവർത്തനങ്ങളും നൂതന സാങ്കേതിക വിദ്യകളും സംബന്ധിച്ച വിവരങ്ങൾ ജനങ്ങളിൽ എത്തിച്ചു. അവ സമന്വയത്തിലുടെ ഗ്രാമപ്രദേശങ്ങളിലെ ആസ്തികളുടെ ഉത്പാദനക്ഷമതയും സുസ്ഥിരതയും വർദ്ധിപ്പിക്കൽ.

2.4 പൊതുജനങ്ങൾക്കും, ഗ്രാമ-ബ്ലോക്ക് പഞ്ചായത്തുകൾക്കും വിവര സാങ്കേതിക വിദ്യയിലൂടെ ഇന്ന് ലഭിക്കുന്ന സേവനങ്ങൾ ലഭ്യമാക്കൽ.

3. സേവാ കേന്ദ്രത്തിൽ ഏറ്റെടുക്കാവുന്ന പ്രവർത്തനങ്ങൾ മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ പദ്ധതിയിൽ ഗ്രാമീണ പ്രദേശത്തെ ഏതൊരു വ്യക്തിക്കും ഉറപ്പാക്കിയിട്ടുള്ള എല്ലാ അവകാശങ്ങളും പ്രത്യേകിച്ച്

3.1 തൊഴിൽ കാർഡ് ലഭിക്കുന്നതിനുള്ള അപേക്ഷ സമർപ്പിക്കൽ

3.2 തൊഴിൽ ആവശ്യപ്പെട്ടുകൊണ്ടുള്ള അപേക്ഷ നൽകൽ

3.3 മസ്റ്റർ റോളുകളുടെ പരിശോധന

3.4 പരാതി സമർപ്പിക്കൽ

3.5 വിവര സാങ്കേതിക സംവിധാനങ്ങളുടെ പ്രയോജനം ലഭ്യമാക്കൽ ഉറപ്പാക്കുന്നതിനുള്ള ഒരു വേദിയാണ് സേവാ കേന്ദ്രം, കൂടാതെ

3.6 മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയിലെ ഉദ്യോഗസ്ഥർക്ക് പ്രവർത്തി ക്കുന്നതിനുള്ള സൗകര്യം.

3.7 മീറ്റിംഗുകൾ, ചർച്ചകൾ തുടങ്ങിയവ സംഘടിപ്പിക്കൽ

3.8 വിവര സാങ്കേതിക സൗകര്യങ്ങൾ സജ്ജമാക്കൽ

3.9 ഓഫീസ് റിക്കാർഡുകൾ സൂക്ഷിക്കൽ

3.10 പരാതി പരിഹാര സംവിധാനം

3.11 ഗ്രാമതലത്തിൽ സോഷ്യൽ ആഡിറ്റ് ഫലപ്രദമായി നടപ്പിലാക്കുന്നതിനുള്ള പിന്തുണാ സംവിധാനം

3.12 പരിശീലനങ്ങൾ സംഘടിപ്പിക്കൽ എന്നീ പ്രവർത്തനങ്ങളും കേന്ദ്രത്തിൽ ഉണ്ടായിരിക്കുന്നതാണ്.

4. പൊതു നിർദ്ദേശങ്ങൾ

ഗ്രാമപഞ്ചായത്ത് 

1. ഗ്രാമപഞ്ചായത്ത് തലത്തിൽ നിർമ്മിക്കുവാൻ ബ്ലോക്കപഞ്ചായത്ത് തലത്തിൽ നിർമ്മിക്കുവാൻ ഉദ്ദേശിക്കുന്ന കെട്ടിടത്തിൽ ചുരുങ്ങിയത് 50 പേരെ ഉൾക്കൊള്ളുന്ന മീറ്റിംഗ് ഉണ്ടായിരിക്കേണ്ടതാണ്.


2. |എം.ജി.എൻ.ആർ.ഇ.ജി.എസിനായി നിയോഗിക്കപ്പെട്ടിട്ടുളള ഉദ്യോഗസ്ഥർക്കും ആവശ്യമായ ഓഫീസറും സജ്ജമാക്കേണ്ടതാണ്.

ബ്ലോക്ക് പഞ്ചായത്ത്

1.ബ്ലോക്ക് തലത്തിൽ നിർമ്മിക്കുവാൻ ഉദ്ദേശിക്കുന്ന കെട്ടിടത്തിൽ ചുരുങ്ങിയത് 80 മുതൽ 100 പേരെ ഉൾക്കൊളളുന്ന മീററിംഗ് ഹാൾ ഉണ്ടായിരിക്കേണ്ടതാണ്.

2.എം.ജി.എൻ.ആർ.ഇ.ജി.എസിനായി നിയോഗിക്കപ്പെട്ടിട്ടുള്ള ബ്ലോക്ക് പ്രോഗ്രാം ഓഫീസർക്കും മറ്റ് ഉദ്യോഗസ്ഥർക്കും ആവശ്യമായ ഓഫീസറും സജ്ജമാക്കേണ്ടതാണ്.