Panchayat:Repo18/vol2-page0795

From Panchayatwiki

3. എഞ്ചിനീയർ, സിവിൽ എഞ്ചിനീയറിങ്ങിൽ ഡിഗ്രിയോ ഡിപ്ലോമയോ അല്ലെങ്കിൽ അഗ്രികൾച്ചർ എഞ്ചി നീയറിങ്ങിൽ ബിരുദമോ ഡിപ്ലോമയോ ഉള്ള ഒരാൾ

4. Social mobiliser : സാമൂഹ്യസംഘടനകളിൽ പ്രവർത്തിച്ച് മുൻപരിചയമുള്ള, ഹ്യൂമാനിറ്റീസിൽ (Humanities-Sociology, Social Work, Rural development etc.) 6nslo)ബിരുദമോ അതില് കൂടുതലോ വിദ്യഭ്യാസ യോഗ്യതയോ ഉള്ള ഒരാൾ.

മേൽപ്പറഞ്ഞ പോസ്സുകളിലേക്ക് കരാർ അടിസ്ഥാനത്തിലോ ഡെപ്യൂട്ടേഷൻ വ്യവസ്ഥയിലോ ഉദ്യോഗസ്ഥരെ നിയമിക്കാവുന്നതാണ്. പ്രദേശത്ത് സ്ഥിരതാമസമാക്കിയവർക്ക് മുൻഗണനയുണ്ടായിരിക്കും.

ഗ്രാമപഞ്ചായത്ത്

നീർത്തട വികസന പ്രവർത്തനങ്ങൾ പ്രായോഗിക തലത്തിൽ നടപ്പാക്കുന്നത് ഗ്രാമപഞ്ചായത്ത് പ്രദേശത്താണ്. നീർത്തട പരിപാലന പ്രവർത്തനങ്ങൾ സമയബന്ധിതമായി നടപ്പാക്കാനും മോണിറ്റർ ചെയ്യുന്നതിനുമായി ഒരു ഗ്രാമപഞ്ചായത്തുതല നീർത്തട കമ്മിറ്റി രൂപീകരിക്കേണ്ടതാണ്. ഒരു നീർത്തട പദ്ധതി പ്രദേശം രണ്ടോ അതിലധികമോ പഞ്ചായത്തുകൾ ഉൾക്കൊള്ളുന്നതാണെങ്കിൽ ഓരോ പഞ്ചായത്തിനും പ്രത്യേക നീർത്തട കമ്മിറ്റികൾ ഉണ്ടായിരിക്കും.

നീർത്തട കമ്മിറ്റി (WC)

ഗ്രാമപഞ്ചായത്തിലെ നീർത്തട പദ്ധതി പ്രവർത്തനം നടപ്പിലാക്കുന്നതിന് WDT-യുടെ സാങ്കേതിക സഹായത്തോടെ ഗ്രാമസഭ നീർത്തടകമ്മിറ്റി രൂപീകരിക്കേണ്ടതാണ്. നീർത്തടകമ്മിറ്റി 1860-ലെ സൊസൈറ്റി രജിസ്ട്രേഷൻ നിയമപ്രകാരം രജിസ്റ്റർ ചെയ്യേണ്ടതാണ്. അല്ലായെങ്കിൽ ഗ്രാമസഭകൾ രൂപീ കരിക്കുന്ന നീർത്തട കമ്മിറ്റികൾ ഗ്രാമപഞ്ചായത്തിന്റെ ഒരു സബ് കമ്മിറ്റിയായും രൂപീകരിക്കാവുന്നതാണ്. അപ്രകാരം രൂപീകരിക്കുന്ന നീർത്തടകമ്മിറ്റികൾക്ക് സൊസൈറ്റി രജിസ്ട്രേഷൻ ആവശ്യമില്ലാത്തതുമാകുന്നു. ഇതിൽ ഏത് നീർത്തടകമ്മിറ്റിയാണ് രൂപീകരിക്കേണ്ടത് എന്ന് പ്രത്യേകമായി അറിയിക്കുന്നതാണ്. ഗ്രാമപഞ്ചായത്ത് പ്രസിഡന്റായിരിക്കും ചെയർമാൻ, ഗ്രാമസഭയാണ് സെക്രട്ടറിയെ നിശ്ചയിക്കുന്നത്. നീർത്തട കമ്മിറ്റിയിൽ ചുരുങ്ങിയത് പത്തുപേർ ഉണ്ടായിരിക്കും. ഇതിൽ ആറ് പേർ സ്വയംസഹായ സംഘം, യൂസർ ഗ്രൂപ്പ് പ്രതിനിധിയും പട്ടികജാതി, പട്ടികവർഗ്ഗക്കാർ, വനിതകൾ, ഗ്രാമത്തിലെ ഭൂരഹിതർ എന്നിവയുടെ പ്രതിനിധികളായിരിക്കും. WDT പ്രതിനിധിയും സ്ഥലത്തെ പഞ്ചായത്ത് വാർഡ് മെമ്പറും ഉൾപ്പെട്ട നീർത്തടകമ്മിറ്റിയാണ് രജിസ്റ്റർ ചെയ്യേണ്ടത്.

നീർത്തട കമ്മിറ്റികൾക്കാണ് പദ്ധതി തുക അനുവദിക്കുന്നത്, നീർത്തട കമ്മിറ്റി പദ്ധതി തുക സ്വീകരിക്കുന്നതിനും പദ്ധതി പ്രവർത്തനങ്ങൾക്ക് വിതരണം ചെയ്യുന്നതിനുമായി പഞ്ചായത്തിലെ ഒരു ദേശസാൽകൃത ബാങ്കിൽ അക്കൗണ്ട് തുടങ്ങണം, WC-യുടെ ചെയർമാന്റേയും സെക്രട്ടറിയുടെയും സംയുക്ത അക്കൗണ്ടായാണ് ഇതു തുടങ്ങേണ്ടത്. സെക്രട്ടറിയുടെ ഹോണറേറിയം പ്രോജക്ടിന്റെ ഭരണനിർവ്വഹണ ചെലവിൽ നിന്നും എടുക്കാവുന്നതാണ്. വാട്ടർ ഷെഡ് കോ-ഓർഡിനേഷൻ കമ്മിറ്റി (WCC)

ചില നീർത്തട പ്രദേശങ്ങൾ ഒന്നിലധികം പഞ്ചായത്തുകളുടെ പരിധിക്കുള്ളിൽ വരാറുണ്ട്. ഇത്തരം അവസരങ്ങളിൽ വിശദമായ പദ്ധതി തയ്യാറാക്കുന്നതിനുവേണ്ടി വാട്ടർ ഷെഡ് Definition (നിർവ്വചനം) നടത്തുമ്പോൾ തന്നെ പഞ്ചായത്തു അതിർത്തികൾ കൃത്യമായി നിർവ്വചിക്കുകയും ഓരോ പഞ്ചായത്തിന്റെയും പരിധിക്കുള്ളിൽ വരുന്ന വാട്ടർ ഷെഡ് പ്രദേശത്തിനും പ്രത്യേകം പ്രത്യേകം വാട്ടർ ഷെഡ്കമ്മിറ്റികൾ (WC) രൂപീകരിക്കുകയും വേണം. എങ്കിലും നീർത്തടപ്രദേശത്തിന് പൊതുവായ ഒരു വിശദമായ പ്രോജക്ട് ആയിരിക്കും ഉണ്ടാവുക. നീർത്തടപ്രദേശത്തെ പദ്ധതി പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിന് ഒരു വാട്ടർഷെഡ് കോ-ഓർഡിനേഷൻ കമ്മിറ്റി രൂപീകരിക്കേണ്ടതാണ്. ഇത്തരത്തിൽ WCC ഗ്രാമപഞ്ചായത്ത് തലത്തിൽ രൂപീകരിക്കുന്നുവെന്ന് PIAഉറപ്പ് വരുത്തേണ്ടതാണ്. WCC-യുടെ ഘടന

1. നീർത്തടത്തിന്റെ ഏറ്റവും കൂടുതൽ ഭൂവിസ്ത്യതി ഉൾപ്പെടുന്നപഞ്ചായത്തിന്റെ പ്രസിഡന്റ് - ചെയർമാൻ

2. മറ്റ് പഞ്ചായത്ത് പ്രസിഡന്റുമാർ - കോ-ചെയർമാൻമാർ

3. നീർത്തടത്തിന്റെ ഏറ്റവും കൂടുതൽ ഭൂവിസ്തൃതി ഉൾപ്പെടുന്ന പഞ്ചായത്തിലെ സെക്രട്ടറി - മെമ്പർ സെക്രട്ടറി

4. WDT-യുടെ ഒരു അംഗം - മെമ്പർ

5. ടെക്നിക്കൽ സപ്പോർട്ട് ഓർഗനൈസേഷൻ - മെമ്പർ

6. കൃഷി ഓഫീസർമാർ - മെമ്പർമാർ

7. WC സെക്രട്ടറിമാർ - മെമ്പർമാർ

8. നീർത്തട പ്രദേശം ഉൾപ്പെടുന്ന വാർഡ് മെമ്പർമാർ - മെമ്പർമാർ


വർഗ്ഗം:റെപ്പോയിൽ സൃഷ്ടിക്കപ്പെട്ട ലേഖനങ്ങൾ