Panchayat:Repo18/vol2-page0829
ഉത്തരവ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾ മരാധിഷ്ഠിത വ്യവസായ സ്ഥാപനങ്ങൾക്ക് ലൈസൻസ് നൽകു മ്പോൾ പരാമർശം (1)-ലെ സർക്കുലറിലെ നിബന്ധനകൾ പാലിക്കേണ്ടതാണ് എന്ന് നിഷ്ക്കർഷിച്ചിരുന്നു. ആയത് പ്രകാരം ലൈസൻസ് നൽകുന്നതിന് വനം വകുപ്പിൽ നിന്നുള്ള നിരാക്ഷേപപ്രതം കൂടി ഹാജരാ ക്കേണ്ടതുണ്ട്. എന്നാൽ തടിമില്ലുകൾക്കും മറ്റ് മരാധിഷ്ഠിത വ്യവസായങ്ങൾക്കും വനം വകുപ്പിന്റെ ലൈസൻസ് നിർബന്ധമാക്കിക്കൊണ്ട് കേരള വനം (തടിമില്ലുകൾക്കും മരാധിഷ്ഠിത വ്യവസായങ്ങൾക്കും നിയന്ത്രണം) ചട്ടങ്ങൾ പരാമർശം (2) പ്രകാരം പുറപ്പെടുവിച്ചിട്ടുണ്ട്. മരാധിഷ്ഠിത വ്യവസായ യൂണിറ്റുകൾക്ക് വനം വകുപ്പിന്റെ ലൈസൻസ് ആവശ്യമാണെന്ന് ചട്ടങ്ങൾ പ്രകാരം നിഷ്ക്കർഷിച്ചിട്ടുള്ള സാഹചര്യത്തിൽ സംസ്ഥാനത്ത് തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിൽ നിന്നും മരാധിഷ്ഠിത വ്യവസായ സ്ഥാപനങ്ങൾ ലൈസൻസ് പുതുക്കുന്നതിന് വനം വകുപ്പിന്റെ നിരാക്ഷേപ പ്രതം ഹാജരാക്കേണ്ട ആവശ്യം ഉള്ളതായി കാണുന്നില്ല. ഈ സാഹചര്യത്തിൽ മരാധിഷ്ഠിത വ്യവസായങ്ങൾക്ക് ലൈസൻസ് പുതുക്കുന്നതിന് വനം വകുപ്പിൽ നിന്നുള്ള നിരാക്ഷേപപ്രതം വാങ്ങണം എന്ന വ്യവസ്ഥ ഒഴി വാക്കി ഉത്തരവ് പുറപ്പെടുവിക്കുന്നു. ഇത്തരം സ്ഥാപനങ്ങൾക്ക് ലൈസൻസ് നൽകുമ്പോൾ പരാമർശം (2)-ലെ ചട്ടങ്ങളിലെ വ്യവസ്ഥകൾ അതാത് തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾ കർശനമായി പാലിക്കേണ്ടതാണ്. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ വികേന്ദ്രീകൃതാസൂത്രണം - ബ്ലോക്ക് പഞ്ചായത്തുകൾ ഏറ്റെടുക്കുന്ന റോഡുകളുടെ വീതി സ്പഷ്ടീകരണം നൽകിയും ജില്ലാ പഞ്ചായത്തുകൾക്ക് ബാധകമാക്കിയുള്ള ഉത്തരവിനെ സംബന്ധിച്ച (തദ്ദേശസ്വയംഭരണ (ഡി.എ) വകുപ്പ്, സ.ഉ.(എം.എസ്) നം.77/2013/തസ്വഭവ TVPM, dt. 04-03-13) സംഗ്രഹം:- തദ്ദേശസ്വയംഭരണ വകുപ്പ് - തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ വികേന്ദ്രീകൃതാ സൂത്രണം - ബ്ലോക്ക് പഞ്ചായത്തുകൾ ഏറ്റെടുക്കുന്ന റോഡുകളുടെ വീതി സ്പഷ്ടീകരണം നൽകിയും ജില്ലാ പഞ്ചായത്തുകൾക്ക് ബാധകമാക്കിയും - ഉത്തരവ് പുറപ്പെടുവിക്കുന്നു. പരാമർശം:- (1)26-12-2012 -ലെ ജി.ഒ. (എം.എസ്) നം. 344/12/തസ്വഭവ (2) 06-02-2013-ലെ സംസ്ഥാനതല കോ-ഓർഡിനേഷൻ സമിതിയുടെ ഇനം നമ്പർ 3.29 തീരുമാനം. ഉത്തരവ് ബ്ലോക്ക് പഞ്ചായത്ത് ഏറ്റെടുക്കുന്ന റോഡുകളുടെ വീതിയെ സംബന്ധിച്ച പി.എം.ജി.എസ്.വൈ മാനദണ്ഡങ്ങൾ ബാധകമാക്കി പരാമർശം (1) പ്രകാരം ഉത്തരവ് പുറപ്പെടുവിച്ചിരുന്നു. പരാമർശം (2)-ലെ കോ-ഓർഡിനേഷൻ കമ്മിറ്റി തീരുമാന പ്രകാരം പി.എം.ജി.എസ്.വൈ പദ്ധതിയിൽ റോഡുകൾക്ക് വീതി 6 മീറ്റർ എന്ന് സ്പഷ്ടീകരണം നൽകിയും പരാമർശം (1) ഉത്തരവിലെ വ്യവസ്ഥ ജില്ലാ പഞ്ചായ ത്തുകൾക്കു കൂടി ബാധകമാക്കിയും അംഗീകരിച്ച് ഉത്തരവ് പുറപ്പെടുവിക്കുന്നു. DIRECTOR, INFORMATION KERALA MISSION DESIGNATED AS NODAL OFFICER FORENSURING THESMOOTH TRANSiTION TO AN ELECTRONICBENEFIT TRANSFERSYSTEM-ORDERS ISSUED (Social Justice (C) Department, G.O. (Rt) No. 86/2013/SJD, Tvpm, Dt.04-03-2013) Abstract:- Social Justice Department-Director, Information Kerala Mission designated as Nodal Officer for ensuring the smooth transition to an electronic benefit transfer system-orders issued. Read:- (1) D.O. Letter No.J-11011/5/2012-NSAP dated 28-12-2012. ORDER Government of India has taken a decision for Direct Benefit of Transfers to beneficiaries under various schemes. Pension Schemes under National Social Assistance Programme (NSAP) ie. Indira Gandhi National Old Age Pension Scheme (IGNOAPS) Indira Gandhi National Widow Pension Scheme (IGNWPS) and Indira Gandhi National Disability Pension Scheme (IGNDPS) are eminently suited to Direct Transfers. Adhar enablement of the process will ensure (a) detection of duplication/ghosts (b) last mile facility of the payment at the doorstep, and (c) an easy KYC to open a bank account and thus facilitate financial inclusion.
ഈ താൾ 2018 -ലെ പഞ്ചായത്ത് റെപ്പോ നിർമ്മാണം യജ്ഞത്തിന്റെ ഭാഗമായി സൃഷ്ടിച്ചതാണ്. |