Panchayat:Repo18/vol1-page0245
ന്ധിച്ച സർക്കാരിന്റെ എല്ലാ അവകാശങ്ങളും ബാദ്ധ്യതകളും (1)-ാം ഉപവകുപ്പു പ്രകാരം ഗ്രാമ പഞ്ചായത്തിൽ നിക്ഷിപ്തമായിരിക്കുന്നതും അപ്രകാരം നിക്ഷിപ്തമാകുന്ന തീയതി മുതൽക്ക് അവ ഗ്രാമപഞ്ചായത്തിന്റെ അവകാശങ്ങളും ബാദ്ധ്യതകളും ആയിത്തീരുന്നതുമാണ്.
(3) (1)-ാം ഉപവകുപ്പിലും (2)-ാം ഉപവകുപ്പിലും എന്തുതന്നെ അടങ്ങിയിരുന്നാലും, ഗസറ്റ് വിജ്ഞാപനം വഴി സർക്കാരിന്, ഗ്രാമ പഞ്ചായത്തുമായി ആലോചിച്ചശേഷവും, അതിന് ആക്ഷേപങ്ങൾ വല്ലതുമുണ്ടെങ്കിൽ അവയ്ക്ക് അർഹമായ പരിഗണന നൽകിയശേഷവും ഏതൊരു പൊതു ജല സ്രോതസ്സിന്റെയും അതിനുതൊട്ടുള്ളതും അതോടു ചേർന്നുള്ളതുമായ പൊതുഭൂമിയുടെയും ഭരണം ഏറ്റെടുക്കാവുന്നതാണ്.
(4) ഈ ആക്റ്റിൻകീഴിൽ ഗ്രാമപഞ്ചായത്തിന് കൈമാറുകയോ അഥവാ അതിൽ നിക്ഷിപ്തമാക്കുകയോ ചെയ്തിട്ടുള്ള പുറമ്പോക്കോ അല്ലാത്തതോ ആയ ഏതെങ്കിലും ഭൂമിയിൽ നിന്ന് ഏതെങ്കിലും ആൾ, ഇതിലേക്കായി ഗ്രാമപഞ്ചായത്ത് നല്കിയിട്ടുള്ള ഒരു പെർമിറ്റ് പ്രകാരവും അതിന്റെ നിബന്ധനകൾക്കും വ്യവസ്ഥകൾക്കും അനുസ്യതമായും ഗ്രാമപഞ്ചായത്ത് നിശ്ചയിച്ച പ്രകാരമുള്ള നിരക്കിൽ ഫീസോ നഷ്ടപരിഹാരമോ നല്കിക്കൊണ്ടും, അല്ലാതെ, സ്വയം ഏതെങ്കിലും വൃക്ഷമോ മണ്ണോ മണലോ ലോഹമോ വെട്ടുകല്ലോ കക്കയോ അഥവാ ഗ്രാമപഞ്ചായത്ത് വിജ്ഞാപനം ചെയ്തതേക്കാവുന്ന മൂല്യമുള്ള മറ്റു വസ്തുക്കളോ നീക്കം ചെയ്യുകയോ തനിക്കായി കൈവശപ്പെടുത്തുകയോ ചെയ്യുന്നത് നിയമവിരുദ്ധമായിരിക്കുന്നതാണ്.