Panchayat:Repo18/vol2-page1473

From Panchayatwiki
iii) In Block Panchayats where problems of uploading plan projects causing any hindrance in the speedy vetting of projects one Akshaya centre per block shall be identified by the District Planning Officers for the purpose.
iv) The vetting shall be conducted on a workshop mode not later than by 27-11-2012.
v) The cost of hiring the Akshaya Centre shall be met from the plan formulation expenses of the Panchayat concerned.

ഹരിജൻ, ഗിരിജൻ, ദളിത് എന്നീ പദങ്ങൾ ഉപയോഗിക്കുന്നതിൽ നിരോധനംകർശനമായി പാലിക്കണമെന്ന നിർദ്ദേശം സംബന്ധിച്ച് സർക്കുലർ

(പട്ടികജാതി പട്ടികവർഗ്ഗ വികസന (ഇ) വകുപ്പ്, നം: 27050/ഇ2/12/പജ.പവ.വിവ, Tvpm തീയതി 26-11-12)

വിഷയം :- പജ.പവ.വിവ-ഹരിജൻ, ഗിരിജൻ, ദളിത് എന്നീ പദങ്ങൾ ഉപയോഗിക്കുന്നതിൽ നിരോധനം-കർശനമായി പാലിക്കണമെന്ന് നിർദ്ദേശം പുറപ്പെടുവിക്കുന്നു.

സൂചന - 1) 5-11-2008-ലെ 22198/ഇ2/പജ.പവ.വിവ നമ്പർ സർക്കുലർ.

2) 5-10-12-ലെ പട്ടികജാതി വികസന വകുപ്പ് ഡയറക്ടറുടെ ഡെവ്. എ3 23172/12നമ്പർ കത്ത്.

ഹരിജൻ, ഗിരിജൻ, ദളിത് എന്നീ പദങ്ങൾ ഭരണഘടനാ വിരുദ്ധമായതിനാൽ അത്തരം പദങ്ങൾക്ക് പകരം എല്ലാ കത്തിടപാടുകളിലും പ്രസിദ്ധീകരണങ്ങളിലും 'പട്ടികജാതി 'പട്ടികഗോത്രവർഗ്ഗം’ എന്നീ പദങ്ങൾ മാത്രമേ ഉപയോഗിക്കാൻ പാടുള്ളൂ എന്ന് എല്ലാ സർക്കാർ വകുപ്പുതലവൻമാർക്കും, എല്ലാ പൊതുമേഖലാ സ്ഥാപനങ്ങളുടെ തലവന്മാർക്കും സൂചന ഒന്നിലെ സർക്കുലർ പ്രകാരം നിർദ്ദേശം നൽകിയിരുന്നു.

ഈ സർക്കുലർ നിലവിൽ വന്നശേഷവും ഹരിജൻ, ഗിരിജൻ, ദളിത് എന്നീ പദങ്ങൾ ഇപ്പോഴും സെമിനാറുകളിലും, നോട്ടീസുകളിലും ഉപയോഗിക്കുന്നുണ്ടെന്ന് സർക്കാരിന്റെ ശ്രദ്ധയിൽപ്പെടുകയുണ്ടായി. സർക്കാർ ഇക്കാര്യം പരിശോധിച്ചു. സർക്കുലറിലെ നിർദ്ദേശങ്ങൾ പാലിക്കപ്പെടുന്നുവെന്ന് എല്ലാ സർക്കാർ വകുപ്പുകളുടെയും പൊതുമേഖലാ സ്ഥാപനങ്ങളുടെയും തലവന്മാർ ഉറപ്പുവരുത്തണമെന്നും എല്ലാ കത്തിടപാടുകളിലും മറ്റു പ്രസിദ്ധീകരണങ്ങളിലും പരസ്യങ്ങളിലും പട്ടികജാതി, പട്ടികഗോത്ര വർഗ്ഗം എന്നീ പദങ്ങൾ മാത്രമേ ഉപയോഗിക്കാൻ പാടുള്ളൂവെന്നും എല്ലാ സർക്കാർ തലവന്മാരും എല്ലാ പൊതുമേഖലാ സ്ഥാപനങ്ങളുടെ തലവന്മാരും അവരുടെ കീഴിലുള്ള എല്ലാ ഓഫീസർക്കും കർശനമായ നിർദ്ദേശം നൽകുവാനും നിർദ്ദേശിക്കുന്നു.

തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ റോഡ് മെയിന്റനൻസ് ഫണ്ട് വിനിയോഗം - വിശദീകരണം സംബന്ധിച്ച സർക്കുലർ

(തദ്ദേശസ്വയംഭരണ (എഫ്.എം.) വകുപ്പ്, നം. 68228/എഫ്.എം.1/2012/തസ്വഭവ,Tvpm, തീയതി 28-11-2012)

വിഷയം :- തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ റോഡ് മെയിന്റനൻസ് ഫണ്ട് വിനിയോഗം വിശദീകരണം-സംബന്ധിച്ച്.

സൂചന - വികേന്ദ്രീകൃതാസുത്രണ സംസ്ഥാനതല കോ-ഓർഡിനേഷൻ സമിതിയുടെ 15-11-2012-ലെ യോഗ തീരുമാനം ഇനം 3.14,

തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ റോഡ് മെയിന്റനൻസ് ഫണ്ട് വിനിയോഗത്തെ സംബന്ധിച്ച സൂചന രണ്ടിലെ തീരുമാനപ്രകാരം ചുവടെ വിവരിക്കുന്ന വിശദീകരണം പുറപ്പെടുവിക്കുന്നു. റോഡ് മെയിന്റനൻസ് ഫണ്ട് ഉപയോഗിച്ച റോഡുകളുടെ അറ്റകുറ്റപ്പണിയാണ് നടത്തേണ്ടത്. അറ്റകുറ്റ പണികളിൽപ്പെടുത്തി ഏറ്റെടുക്കാവുന്ന പണികളെക്കുറിച്ച് വിശദമായ ഉത്തരവുകൾ നിലവിലുണ്ട്. തദ്ദേശഭരണ സ്ഥാപനത്തിന് കൈമാറിയ റോഡുകളുടെ അറ്റകുറ്റപ്പണികൾ നടത്തിയശേഷവും റോഡ് മെയിന്റനൻസ് ഫണ്ട് ബാക്കിയുണ്ടെങ്കിൽ മെറ്റലിംഗ്, ടാറിംഗ്, കോൺക്രീറ്റിംഗ് തുടങ്ങിയ നിർമ്മാണ പ്രവൃത്തികളും ഏറ്റെടുക്കാവുന്നതാണ്. എന്നാൽ ആ തദ്ദേശഭരണ സ്ഥാപനത്തിന്റെ കൈമാറിയ റോഡുകളിലൊന്നും അറ്റകുറ്റപ്പണികൾ ആവശ്യമില്ലെന്ന് ഭരണസമിതി ഏകകണ്ഠമായ തീരുമാനം എടുത്തശേഷമായിരിക്കണം. മെയിന്റനൻസ് ഫണ്ട് നിർമ്മാണ പ്രവൃത്തികൾക്കും ഉപയോഗിക്കേണ്ടത്.