Panchayat:Repo18/vol2-page0538
മാതാവ്/പിതാവ് ഉപേക്ഷിച്ച കുട്ടികളുടെ ജനന രജിസ്റ്ററിൽ പേര് തിരുത്തി നൽകുന്നതിനുള്ള അപേക്ഷ സമർപ്പിക്കുന്നത് സംബന്ധിച്ച നിർദ്ദേശങ്ങൾ പരിഷ്ക്കരിച്ച സർക്കുലർ
(തദ്ദേശസ്വയംഭരണ (ആർ.ഡി) വകുപ്പ്, നം. 187609/ആർ.ഡി.3/15/തസ്വഭവ, Tvpm, തീയതി 12/01/2016)
വിഷയം :- തദ്ദേശ സ്വയംഭരണ വകുപ്പ് - മാതാവ്/പിതാവ് ഉപേക്ഷിച്ച കുട്ടികളുടെ ജനന രജിസ്റ്ററിൽ പേര് തിരുത്തി നൽകുന്നതിനുള്ള അപേക്ഷ സമർപ്പിക്കുന്നത് സംബന്ധിച്ച നിർദ്ദേശങ്ങൾ പരിഷ്ക്കരിച്ച് പുറപ്പെടുവിക്കുന്നു. സൂചന - 1. 18-12-2014-ലെ 55767/ആർ.ഡി.3/14/തസ്വഭവ നമ്പർ സർക്കുലർ. 2. കേരള സംസ്ഥാന ബാലാവകാശ സംരക്ഷണ കമ്മീഷന്റെ 10-4-15-ലെ സി.ആർ.എം.പി. നമ്പർ: 712/10/LA2/2015/KeSCPCR നമ്പർ ഉത്തരവ്. 3. ചീഫ് ജനന-മരണ രജിസ്ത്രടാറുടെ 6-6-2015-ലെ ബി2-42340/14 നമ്പർ കത്ത്.
വിവാഹ ബന്ധം വേർപ്പെടുത്തിയ കേസുകളിലും മാതാവ്/പിതാവ് ഉപേക്ഷിച്ചു പോയിട്ടുള്ള കേസു കളിലും കുട്ടി ആരുടെ സംരക്ഷണയിലാണോ അതനുസരിച്ച മാതാവിന്റെ/പിതാവിന്റെ മാത്രം അപേക്ഷയുടെ അടിസ്ഥാനത്തിൽ ജനന രജിസ്റ്ററിൽ പേരു തിരുത്തുന്നതിനും ഇത്തരം സന്ദർഭത്തിൽ മാതാവ്/ പിതാവ് കുട്ടിയും തിരിച്ചറിയൽ രേഖയും സഹിതം രജിസ്ട്രാറുടെ മുമ്പാകെ ഹാജരാകുന്നതിനും തിരുത്തലിനുള്ള എല്ലാ വ്യവസ്ഥകളും പാലിച്ചു കൊണ്ട് ജനന രജിസ്റ്ററിൽ പേര് തിരുത്തി നൽകുന്നതിനും സൂചന 1-ലെ സർക്കുലർ പ്രകാരം നിർദ്ദേശം പുറപ്പെടുവിച്ചിരുന്നു.
18-12-14-ലെ 55767/ആർ.ഡി.3/14/തസ്വഭവ നമ്പർ സർക്കുലർ പ്രകാരം മാതാവ്/പിതാവ് ഉപേക്ഷിച്ചു പോയിട്ടുള്ള കേസുകളിൽ കുട്ടി ആരുടെ സംരക്ഷണയിലാണോ അതനുസരിച്ച മാതാവ്/പിതാവിന്റെ മാത്രം അപേക്ഷയുടെ അടിസ്ഥാനത്തിൽ ജനന രജിസ്റ്ററിൽ പേര് തിരുത്തി നൽകാമെന്ന് വ്യവസ്ഥ ചെയ്തിരിക്ക യാൽ കുട്ടി ആരുടെ സംരക്ഷണത്തിലാണെന്നതിനും ഉപേക്ഷിക്കപ്പെട്ടോ എന്ന കാര്യത്തിനും കോടതി ഉത്തരവുകൾ ആവശ്യമില്ലായെന്നും ആയത് തിരുത്തി നൽകുന്ന ഉദ്യോഗസ്ഥന് സത്യവാങ്മൂലത്തിലു ടെയും ഉചിതമായ മറ്റ് നടപടികളിലൂടെയും ബോധ്യപ്പെട്ടാൽ മതിയെന്നും കാണിച്ച് മഞ്ചേരി മുനിസിപ്പാലിറ്റി ജനന മരണ രജിസ്ട്രാർ സർക്കുലർ പുറപ്പെടുവിക്കേണ്ടതാണെന്ന് സൂചന 2 പ്രകാരം കേരള സംസ്ഥാന ബാലാവകാശ സംരക്ഷണ കമ്മീഷൻ ഉത്തരവായിരിക്കുന്നു. പ്രസ്തുത ഉത്തരവിന്റെ അടിസ്ഥാനത്തിൽ മാതാവ്/പിതാവ് ഉപേക്ഷിച്ച് പോയിട്ടുള്ള കുട്ടികളുടെ വിഷയത്തിൽ കുട്ടി ആരുടെ സംരക്ഷണയിലാണോ അതനുസരിച്ച് മാതാവിന്റെ/പിതാവിന്റെ മാത്രം അപേക്ഷയുടെ അടിസ്ഥാനത്തിൽ ജനന രജിസ്റ്ററിൽ പേര് തിരുത്തി നൽകുന്നതിന് കുട്ടി ആരുടെ സംരക്ഷണയിലാണെന്നും, ഉപേക്ഷിക്കപ്പെട്ടതാണോ എന്നത് സംബന്ധിച്ചും മാതാവിന്റെ/പിതാവിന്റെ താമസസ്ഥലം സ്ഥിതി ചെയ്യുന്ന പ്രദേശത്തെ പോലീസ് സർക്കിൾ ഇൻസ്പെക്ടർ നൽകുന്ന സർട്ടിഫിക്കറ്റിന്റെയും ആയത് ശരിയാണെന്ന് രണ്ട് പ്രമുഖ വ്യക്തികൾ നൽകുന്ന സാക്ഷ്യപത്രത്തിന്റെയും അടിസ്ഥാനത്തിൽ രജിസ്ട്രാർക്ക് അന്വേഷണം നടത്തി ബോധ്യപ്പെടുന്ന സംഗ തികളിൽ ജനന രജിസ്റ്ററിൽ കുട്ടിയുടെ പേര് തിരുത്തി നൽകാവുന്നതാണെന്ന് സൂചന 3 പ്രകാരം ചീഫ് ജനന മരണ രജിസ്ട്രാർ റിപ്പോർട്ട് ചെയ്തിട്ടുണ്ട്.
സർക്കാർ ഇക്കാര്യം വിശദമായി പരിശോധിക്കുകയുണ്ടായി. പൊതുജനങ്ങൾക്ക് ഉണ്ടാകുന്ന ബുദ്ധിമുട്ട് കണക്കിലെടുത്ത് സൂചന 1-ലെ സർക്കുലർ പരിഷ്ക്കരിച്ച് താഴെപ്പറയുന്ന നിർദ്ദേശങ്ങൾ ഉൾപ്പെടുത്തി പുറപ്പെടുവിക്കുന്നു.
വിവാഹബന്ധം വേർപെടുത്തിയ കേസുകളിലും മാതാവ്/പിതാവ് ഉപേക്ഷിച്ച് പോയിട്ടുള്ള കുട്ടികളുടെ വിഷയത്തിലും കുട്ടി ആരുടെ സംരക്ഷണയിലാണോ അതനുസരിച്ച് മാതാവിന്റെ/പിതാവിന്റെ മാത്രം അപേക്ഷയുടെ അടിസ്ഥാനത്തിൽ ജനന രജിസ്റ്ററിൽ പേര് തിരുത്തി നൽകുന്നതിന് കുട്ടി ആരുടെ സംരക്ഷണയിലാണെന്നും, ഉപേക്ഷിക്കപ്പെട്ടതാണോ എന്നത് സംബന്ധിച്ചും കോടതി ഉത്തരവുകൾ ഉണ്ടെങ്കിൽ അതിന്റെ അടിസ്ഥാനത്തിലും ഇല്ലെങ്കിൽ മാതാവിന്റെ/പിതാവിന്റെ താമസസ്ഥലം സ്ഥിതി ചെയ്യുന്ന പ്രദേശത്തെ പോലീസ് സർക്കിൾ ഇൻസ്പെക്ടർ നൽകുന്ന സർട്ടിഫിക്കറ്റിന്റെയും ആയത് ശരിയാണെന്ന് രണ്ട് പ്രമുഖ വ്യക്തികൾ നൽകുന്ന സാക്ഷ്യപത്രത്തിന്റെയും അടിസ്ഥാനത്തിൽ രജിസ്ട്രാർക്ക് അന്വേഷണം നടത്തി ബോധ്യപ്പെടുന്ന സംഗതികളിൽ ജനന രജിസ്റ്ററിൽ കുട്ടിയുടെ പേര് തിരുത്തി നൽകാവുന്നതാണ്.
ഈ താൾ 2018 -ലെ പഞ്ചായത്ത് റെപ്പോ നിർമ്മാണം യജ്ഞത്തിന്റെ ഭാഗമായി സൃഷ്ടിച്ചതാണ്. |