Panchayat:Repo18/vol2-page1557

From Panchayatwiki

വിലയിരുത്തൽ ടീമുകൾ നടത്തുന്ന വിലയിരുത്തലിന്റെ 10% ക്വാളിറ്റി ആഡിറ്റ് നടത്തുന്നതും ഏതെ ങ്കിലും ടീമിന്റെ വിലയിരുത്തലിൽ കാര്യമായ വ്യതിയാനങ്ങൾ കാണുകയാണെങ്കിൽ ആ ടീമുകൾ ചെയ്ത വിലയിരുത്തലുകൾ മറ്റൊരു ടീമിനെ കൊണ്ട് പുനർ വിലയിരുത്തൽ നടത്തുന്നതുമാണ്. ഈ പ്രക്രിയ സമയ നഷ്ടം വരുത്തുന്നതാകയാൽ എല്ലാ ടീമുകളും അവരവരുടെ വിലയിരുത്തൽ തെറ്റുകൾ കൂടാതെ കൃത്യമായി ചെയ്യുന്നുണ്ടെന്ന് ഉറപ്പു വരുത്തേണ്ടതാണ്. വിലയിരുത്തലും ക്വാളിറ്റി ആഡിറ്റു കഴിഞ്ഞ ശേഷം സോഫ്റ്റ് വെയർ മുഖേന ലഭിക്കുന്ന വിവര പ്രകാരം ഫലം പ്രസിദ്ധീകരിക്കുന്നതാണ്. പ്രസ്തുത ഫലത്തിൽ വിവരം സംബന്ധിച്ച പിശകുകൾ തിരു ത്തുന്നതിനു തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്ക് അവസരം നൽകുന്നതാണ്. അതിനുശേഷം അന്തിമ (2)OCO) o Colo പ്രസിദ്ധീകരിക്കുന്നതുമാണ്. അന്തിമ ഫലം പ്രസിദ്ധീകരണത്തിനു ശേഷം അർഹരായ ഗ്രാമ പഞ്ചായത്തുകൾക്കും മുനിസിപ്പാലി റ്റികൾക്കും 2015-16 പെർഫോമൻസ് ഗ്രാന്റ് വിതരണം ചെയ്യുന്നതാണ്. പെർഫോമൻസ് ഓഡിറ്റ്/ഉദ്യോഗസ്ഥർക്ക് സോഫ്റ്റ് വെയർ സംബന്ധിച്ച് പരിശീലനം 30-12-2015 മുതൽ 01-01-2016 വരെ കിലയിൽ നൽകുന്നതാണ്. വിലയിരുത്തൽ ടീമുകൾ, തദ്ദേശ സ്വയംഭരണ സ്ഥാപ നങ്ങൾ സന്ദർശിക്കുന്നതിനുള്ള വിശദമായ ഷെഡ്യൾ ബന്ധപ്പെട്ട പഞ്ചായത്ത് അസിസ്റ്റന്റ് ഡയറക്ടർ (പെ.ഓ)/മേഖലാ നഗര കാര്യ ഡയറക്ടർ (പെ.ഓ.) എന്നിവർ പുറപ്പെടുവിക്കുന്നതാണ്. മാതാവ്/പിതാവ് ഉപേക്ഷിച്ച കുട്ടികളുടെ ജനന രജിസ്റ്റ്റിൽ പേര് തിരുത്തി നൽകുന്നതിനുള്ള അപേക്ഷ സമർപ്പിക്കുന്നത് സംബന്ധിച്ച നിർദ്ദേശങ്ങൾ പരിഷ്ക്കരിച്ച സർക്കുലർ (തദ്ദേശസ്വയംഭരണ (ആർ.ഡി) വകുപ്പ്, നം. 187609/ആർ.ഡി.3/15/തസ്വഭവ. Tvpm, തീയതി 12/01/2016) IKindly seepage no. 538 for the Circular) ധനകാര്യ പരിശോധന വിഭാഗം വിവിധ സർക്കാർ ഓഫീസുകളിൽ നടത്തിയ പരിശോധനറിപ്പോർട്ടിലെ ശുപാർശകളുടെ അടിസ്ഥാനത്തിൽ തദ്ദേശ സ്വയം ഭരണ വകുപ്പിന്റെ നിയന്ത്രണത്തിലുള്ള എല്ലാ സ്ഥാപനങ്ങൾക്കും നിർദ്ദേശം നൽകുന്നത് സംബന്ധിച്ച് സർക്കുലർ (തദ്ദേശസ്വയംഭരണ (എ.ബി.) വകുപ്പ്, എ.ബി.2/703/2015, Typm, തീയതി 16-01-2016) വിഷയം :- തസ്വഭവ - ധനകാര്യ പരിശോധന വിഭാഗം വിവിധ സർക്കാർ ഓഫീസുകളിൽ നടത്തിയ പരിശോധന റിപ്പോർട്ടിലെ ശുപാർശകളുടെ അടിസ്ഥാനത്തിൽ തദ്ദേശ സ്വയം ഭരണ വകുപ്പിന്റെ നിയന്ത്രണത്തിലുള്ള എല്ലാ സ്ഥാപനങ്ങൾക്കും നിർദ്ദേശം നൽകുന്നത് - സംബന്ധിച്ച്. സൂചന ;- ധനകാര്യ പരിശോധനാ വിഭാഗം 2015 ജൂൺ മാസം വിവിധ സർക്കാർ ഓഫീസുകളിൽ നടത്തിയ പരിശോധനാ റിപ്പോർട്ട്. പ്ലബിക്ക് അക്കൗണ്ടസ് കമ്മറ്റിയുടെ (2014-2016) നാലാം റിപ്പോർട്ടിലെ ഖണ്ഡിക 14-ലെ ശുപാർശ പ്രകാരം 1993-1994 മുതൽ 1998-1999 വരെയുള്ള കാലഘട്ടത്തിൽ വിവിധ സർക്കാർ ഓഫീസുകളിൽ വാങ്ങിയ കമ്പ്യൂട്ടറുകളുടെ ഉപയോഗക്ഷമതയില്ലായ്മ പരിശോധിക്കുന്നതിനായി ധനകാര്യ പരിശോധനാ വിഭാഗം 2015 ജൂൺ മാസം വിവിധ സർക്കാർ ഓഫീസുകളിൽ പരിശോധന നടത്തുകയുണ്ടായി. പരിശോധനയിലെ കണ്ടെത്തലുകളുടെ അടിസ്ഥാനത്തിൽ ധനകാര്യ വകുപ്പ് ചില ശുപാർശകൾ നടത്തിയിട്ടുണ്ട്. പ്രസ്തുത നിർദ്ദേശങ്ങൾ പരിശോധിച്ചതിന്റെ അടിസ്ഥാനത്തിൽ സംസ്ഥാനത്തെ എല്ലാ തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങൾക്കും ബാധകമായി ചുവടെ ചേർക്കുന്ന നിർദ്ദേശങ്ങൾ നൽകുന്നു. 1, 10,00,000/- (പത്തു ലക്ഷം രൂപയ്ക്കു മുകളിൽ എസ്റ്റിമേറ്റ് ചെലവ് പ്രതീക്ഷിക്കുന്ന കമ്പ്യൂട്ടറു കൾ, സെർവർ, മറ്റ് അനുബന്ധ ഉപകരണങ്ങൾ എന്നിവ വാങ്ങുന്ന ഘട്ടത്തിൽ ഐ.റ്റി. വകുപ്പിന്റെ 17.11.2012 -ലെ സർക്കുലറിലെ നിബന്ധനകൾ പാലിക്കുന്നതിനൊപ്പം ഭരണവകുപ്പിന്റേയും ഐ. റ്റി. വകുപ്പിന്റേയും അനുമതി തേടേണ്ടതാണ്. 2. ഇത് സംബന്ധിച്ച സാക്ഷ്യപത്രം ബന്ധപ്പെട്ട ഫയലിൽ വകുപ്പ് തലവൻ ഉൾപ്പെടുത്തേണ്ടതാണ്. 3. കമ്പ്യൂട്ടറുകൾ, സെർവർ, മറ്റ് അനുബന്ധ ഉപകരണങ്ങൾ എന്നിവ വാങ്ങുന്ന ഘട്ടത്തിൽ ഇതിനാ വശ്യമായ മറ്റ് അടിസ്ഥാനസൗകര്യങ്ങളുണ്ടെന്ന് ഉറപ്പു വരുത്തേണ്ടതാണ്. ഇത് സംബന്ധിച്ച സാക്ഷ്യ പ്രതവും ബന്ധപ്പെട്ട ഫയലിൽ വകുപ്പ് തലവൻ ഉൾപ്പെടുത്തേണ്ടതാണ്.

വർഗ്ഗം:റെപ്പോയിൽ സൃഷ്ടിക്കപ്പെട്ട ലേഖനങ്ങൾ