Panchayat:Repo18/vol2-page1529

From Panchayatwiki

ഗ്രാമകേന്ദ്രങ്ങളുടെ പ്രവർത്തന ഏകോപനം

  ഗ്രാമ കേന്ദ്രങ്ങളുടെ പ്രവർത്തനം പഞ്ചായത്തു തലത്തിൽ ഏകോപിപ്പിക്കുന്നതിനുള്ള ചുമതല പഞ്ചാ യത്ത് പ്രസിഡന്റിനും സെക്രട്ടറിക്കും ആയിരിക്കുന്നതാണ്. ഗ്രാമകേന്ദ്രങ്ങളുടെ പൊതുവായ പ്രവർത്തനവും, ഗ്രാമകേന്ദ്രം ഫെസിലിറ്റേറ്ററുടെ നിയന്ത്രണവും ഗ്രാമപഞ്ചായത്ത് സെക്രട്ടറിക്കായിരിക്കും. നോട്ടീസുകളുടെ വിതരണം ഫെസിലിറ്റേറ്ററുടെ നിയമനം പൂർത്തിയാകുംവരെ കുടുംബശ്രീ അംഗങ്ങളെ ഉപ യോഗിച്ച നിശ്ചിത്ര നിരക്കിൽ നടത്താവുന്നതാണ്. 

മീഡിയാശ്രീ ഗ്രാമപഞ്ചായത്തുകളുടെ സഹകരണത്തോടെ കുടുംബശ്രീ നടപ്പിലാക്കുന്ന ഒരു പദ്ധതിയാണ് “മീഡിയാ ശ്രീ." ഈ പദ്ധതി പ്രകാരം ട്രെയിനിംഗ് പൂർത്തീകരിച്ച യൂണിറ്റുകളെ പഞ്ചായത്തിന്റെ ഡോക്കുമെന്റേ ഷൻ പ്രവർത്തനങ്ങൾക്ക് ചുമതലപ്പെടുത്താവുന്നതാണ്. കുടുംബശ്രീ പ്രവർത്തനങ്ങളിൽ സുതാര്യത ഉറപ്പുവരുത്തൽ: ഗ്രാമപഞ്ചായത്തുകളുടെ നിരവധി പദ്ധതികൾ ഇപ്പോൾ കുടുംബശ്രീ വഴിയാണ് നടത്തപ്പെടുന്നത്. കൂടാതെ ഗ്രാമപഞ്ചായത്തിന്റെ അസിസ്റ്റന്റ് സെക്രട്ടറി കുടുംബശ്രീയുടെ ചാർജ്ജ് ആഫീസർ കൂടിയാണ്. കുടുംബശ്രീ പ്രവർത്തനങ്ങളെ പഞ്ചായത്തുമായി കൂടുതൽ അടുപ്പിക്കുന്നതിന് ടി പ്രവർത്തനങ്ങൾക്ക് കൂടുതൽ സൗകര്യവും സുതാര്യതയും ഉറപ്പുവരുത്തേണ്ട സാഹചര്യത്തിൽ കുടുംബശ്രീയുടെ കണക്കു കളും, പ്രവർത്തനവും മൂന്നു മാസത്തിലൊരിക്കൽ പരിശോധിച്ച റിപ്പോർട്ട് സമർപ്പിക്കുന്നതിന് പെർഫോ മൻസ് ആഡിറ്റ് വിഭാഗത്തെ ചുമതലപ്പെടുത്തുന്നു. ടി റിപ്പോർട്ട് പഞ്ചായത്ത് പ്രസിഡന്റ്, പഞ്ചായത്ത് സെക്രട്ടറി, സി.ഡി.എസ് ചെയർപേഴ്സസൺ, സിഡിഎസ് മെമ്പർ സെക്രട്ടറി, എന്നിവരടങ്ങുന്ന സമിതി അവലോകനം ചെയ്യുകയും, ആവശ്യമായ നടപടികൾ സ്വീകരിക്കുകയും ചെയ്യേണ്ടതാണ്.

    ഉല്പന്നങ്ങളുടെ വിപണനകേന്ദ്രം - ഗ്രാമപഞ്ചായത്തുകളുടെ കീഴിൽ സൗകര്യമുള്ള സ്ഥലങ്ങളിൽ കുടുംബശ്രീ മിഷന്റെ ആഭിമുഖ്യത്തിൽ ഹോം ഷോപ്പുകൾ പ്രാരംഭത്തിൽ തുടങ്ങുന്നതിനും, ആയതിനു ശേഷം കുടുംബശ്രീകളുടെ സ്വയം നിർമ്മിത ഉല്പന്നങ്ങൾ വിപണനം ചെയ്യുന്നതിനുമുള്ള വിപണന കേന്ദ്രങ്ങൾ തുടങ്ങേണ്ടതുമാണ്. ആയതിന് ആവശ്യമായ സഹായങ്ങൾ കുടുംബശ്രീ മിഷൻ വഴി ചെയ്യേ ണ്ടതാണ്. ഇതിലേക്കായി ഗ്രാമപഞ്ചായത്തുകളുടെ അധീനതയിലുള്ള വാണിജ്യ പ്രാധാന്യമുള്ള സ്ഥല ങ്ങൾ അനുവദിച്ചു നൽകാവുന്നതാണ്. ഇതിനായി കുറഞ്ഞ നിരക്കിൽ പ്രതിഫലം ഈടാക്കുന്നതിന് പഞ്ചാ യത്ത് ഉചിത തീരുമാനം കൈക്കൊളേളണ്ടതാണ്. 

പരസ്യനികുതി പിരിവ് - ഓരോ പഞ്ചായത്തിലും പരസ്യനികുതിയിനത്തിൽ സമാഹരിക്കുന്ന തുക ലേലക്കാരൻ നേരിട്ട് പഞ്ചായത്തുകളിൽ അടയ്ക്കുന്നതിനു പകരം പരസ്യനികുതി പിരിവ് ലേലം ഇല്ലാതെ കുടുംബശ്രീക്ക് നൽകുകയും വരുമാനത്തിന്റെ 25% തുക കമ്മീഷനായി കുടുംബശ്രീ യൂണിറ്റുകൾക്ക് നൽകാവുന്നതുമാണ്. ഈ വിഷയത്തിൽ യുക്തമായ തീരുമാനം ഗ്രാമപഞ്ചായത്തുകൾക്ക് കൈക്കൊള്ളാവുന്നതാണ്. ജനന-മരണ രജിസ്ട്രേഷൻ നിർദ്ദേശങ്ങൾ സംബന്ധിച്ച് സർക്കുലർ (പഞ്ചായത്ത് ഡയറക്ടറാഫീസ്, ബി1/4356/2015. Tvpm, തീയതി 07-02-2015) (Kindly seepage no. 515 for the Circular) വിവാഹ രജിസ്ട്രേഷൻ ക്രോഡീകരിച്ച നിർദ്ദേശങ്ങൾ പുറപ്പെടുവിച്ചുകൊണ്ടുള്ള സർക്കുലർ (പഞ്ചായത്തഡയറക്ടറേറ്റ്, നം. ബി1-5000/2015, Typm, തീയതി 07-02-2015) (Kindly seepage no. 378 for the Circular) തദ്ദേശ സ്വയംഭരണ വകുപ്പിലെ ജീവനക്കാർ/വകുപ്പിൽ നിർവ്വഹണോദ്യോഗസ്ഥരായി സേവനം അനുഷ്ഠിക്കുന്ന ഇതര വകുപ്പിലെ ജീവനക്കാർ മുതലായവർ റിട്ടയർ ചെയ്തതു പോകുമ്പോൾ ബന്ധപ്പെട്ട തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുമായി ബന്ധപ്പെട്ട (3roquilĝo തടസ്സങ്ങൾ പരിഹരിക്ക പ്പെടാതെ പോകുന്നത് - സേവന കാലയളവിലെ NLC/LC നൽകുന്നത് സംബന്ധിച്ച് സർക്കുലർ (തദ്ദേശസ്വയംഭരണ (എബി) വകുപ്പ്, നം. 5667/എബി1/13/തസ്വഭവ, Typm, തീയതി 11-02-2015) വിഷയം :- തദ്ദേശ സ്വയംഭരണ വകുപ്പ് - തദ്ദേശ സ്വയംഭരണ വകുപ്പിലെ ജീവനക്കാർ/വകുപ്പിൽ നിർവ്വഹണോദ്യോഗസ്ഥരായി സേവനം അനുഷ്ഠിക്കുന്ന ഇതര വകുപ്പിലെ ജീവനക്കാർ മുതലായവർ റിട്ടയർ ചെയ്തതു പോകുമ്പോൾ ബന്ധപ്പെട്ട തദ്ദേശ സ്വയംഭരണ സ്ഥാപന ങ്ങളുമായി ബന്ധപ്പെട്ട ആഡിറ്റ് തടസ്സങ്ങൾ പരിഹരിക്കപ്പെടാതെ പോകുന്നത് - സേവന കാലയളവിലെ NLC/LC നൽകുന്നത് - സംബന്ധിച്ച്.

വർഗ്ഗം:റെപ്പോയിൽ സൃഷ്ടിക്കപ്പെട്ട ലേഖനങ്ങൾ