Panchayat:Repo18/vol2-page1548
- പഞ്ചായത്ത്/നഗരസഭ/കോർപ്പറേഷൻ കമ്മിറ്റി അംഗീകരിച്ച പ്രവർത്തനരേഖയുടെ ഒരു കോപ്പി ബന്ധപ്പെട്ട കാര്യാലയത്തിൽ സൂക്ഷിക്കേണ്ടതും രണ്ടാമത്തെ കോപ്പി അംഗീകാര രേഖകളോടെ വാർഡ് ശുചിത്വ സമിതിക്ക് തിരിച്ചു നൽകേണ്ടതുമാണ്.
- പ്രവർത്തനങ്ങളും ചെലവുകളും അംഗീകരിച്ച വാർഡ്തല പ്രവർത്തന രൂപരേഖയുടെ അടിസ്ഥാ നത്തിലായിരിക്കണം.
8. സർക്കാർ നിർദ്ദേശങ്ങളനുസരിച്ച്, വാർഡ്തല മഴക്കാല പൂർവ്വ ക്യാമ്പയിനുകളും, ശുചിത്വ പ്രവർത്തനങ്ങളും കൃത്യമായും സമയബന്ധിതമായും നടക്കുന്നുണ്ടെന്ന് ബന്ധപ്പെട്ട പഞ്ചായത്ത്/നഗര സഭ/കോർപ്പറേഷൻ സെക്രട്ടറിമാർ ഉറപ്പാക്കേണ്ടതാണ്. ആയതിന്റെ പരിപൂർണ്ണ ഔദ്യോഗിക ഉത്തരവാദി ത്വവും സെക്രട്ടറിമാർക്ക് തന്നെ ആയിരിക്കുന്നതുമാണ്. ചെലവ സംബന്ധിച്ചു വൗച്ചറുകൾ ക്യാമ്പയിൻ കഴിഞ്ഞ് ഒരാഴ്ചക്കകം ബന്ധപ്പെട്ട സെക്രട്ടറിമാർ വാർഡ് സമിതികളിൽ നിന്നും ശേഖരിക്കേണ്ടതാണ്. സെക്രട്ടറിമാർ ഒറിജിനൽ വൗച്ചറുകൾ പഞ്ചായത്ത്/നഗരസഭ/കോർപ്പറേഷനുകളിൽ സൂക്ഷിക്കുകയും കമ്മി റ്റിയുടെ അംഗീകാരത്തോടെ വിനിയോഗ സർട്ടിഫിക്കറ്റ് അതത് ഏജൻസികൾക്ക് നൽകേണ്ടതുമാണ്.
കുടുംബശ്രീയുടെ കണക്കുകളും പ്രവർത്തനങ്ങളും ക്രൈതമാസ പെർഫോമൻസ് ഓഡിറ്റിന്റെ ഭാഗമായി ഓഡിറ്റു ചെയ്യുന്നതിന് പെർഫോമൻസ് ഓഡിറ്റ് വിഭാഗത്തെ ചുമതലപ്പെടുത്തിക്കൊണ്ടുള്ള സർക്കുലർ (തദ്ദേശസ്വയംഭരണ (എ.എ) വകുപ്പ്, നം. എ.എ.1/54/2015-തസ്വഭവ. Tvpm, തീയതി 19-05-2015)
വിഷയം - തദ്ദേശ സ്വയംഭരണ വകുപ്പ് - കുടുംബശ്രീയുടെ കണക്കുകളും പ്രവർത്തനങ്ങളും ക്രൈത്രമാസ പെർഫോമൻസ് ഓഡിറ്റിന്റെ ഭാഗമായി ഓഡിറ്റു ചെയ്യുന്നതിന് പെർഫോ മൻസ് ഓഡിറ്റ് വിഭാഗത്തെ ചുമതലപ്പെടുത്തി നിർദ്ദേശങ്ങൾ പുറപ്പെടുവിക്കുന്നു.
സൂചന - 6-2-15-ലെ 55247/ഐഎ1/14/തസ്വഭവ നമ്പർ സർക്കുലർ.
സൂചന (1)-ലെ സർക്കുലർ പ്രകാരം ഗ്രാമപഞ്ചായത്തുകളുടെ പ്രവർത്തനങ്ങളിൽ കുടുംബശ്രീ പ്രവർത്തകരെ സഹകരിപ്പിക്കുന്നതു സംബന്ധിച്ച വിശദമായ നിർദ്ദേശങ്ങൾ പുറപ്പെടുവിക്കുകയുണ്ടായി. ഗ്രാമ പഞ്ചായത്തുകളുടെ നിരവധി ക്ഷേമ പദ്ധതികൾ ഇപ്പോൾ, കുടുംബശ്രീ വഴിയാണ് നടത്തപ്പെടുന്നത്. കൂടാതെ ഗ്രാമപഞ്ചായത്തിന്റെ അസിസ്റ്റന്റ് സെക്രട്ടറി കുടുംബശ്രീയുടെ ചാർജ്ജ് ഓഫീസർ കൂടിയാണ്. കുടുംബശ്രീ പ്രവർത്തനങ്ങളെ പഞ്ചായത്തുമായി കൂടുതൽ അടുപ്പിക്കുന്നതിന്, കുടുംബശ്രീയുടെ പ്രവർത്തനങ്ങൾക്ക് കൂടുതൽ സുതാര്യത ഉറപ്പ് വരുത്തേണ്ട സാഹചര്യം നിലവിലുള്ളതിനാൽ, കുടുംബശ്രീയുടെ കണക്കുകളും പ്രവർത്തനങ്ങളും മൂന്ന് മാസത്തിലൊരിക്കൽ പരിശോധിച്ച റിപ്പോർട്ട് സമർപ്പിക്കുന്നതിന് പെർഫോമൻസ് ഓഡിറ്റ് വിഭാഗത്തെ ചുമതലപ്പെടുത്തുന്നു. പെർഫോമൻസ് ഓഡിറ്റ് ടീമുകൾ തങ്ങളുടെ ത്രൈമാസ് ഓഡിറ്റിൽ കുടുംബശ്രീയുടെ ഓഡിറ്റ് ഒരിനമായി ഉൾപ്പെടുത്തുകയും, പ്രതിമാസ ടൂർ പ്രോഗ്രാമിൽ ഉൾപ്പെടുത്തുകയും, ഓഡിറ്റ് സംബന്ധിച്ച നോട്ടീസ് കുടുംബശ്രീ യൂണിറ്റുകൾക്ക് കാലേക്കുട്ടി നൽ കുകയും ചെയ്യേണ്ടതാണ്. കുടുംബശ്രീയുമായി ബന്ധപ്പെട്ട കണക്കുകളും വൗച്ചറുകളും ഓഡിറ്റ് ആവശ്യപ്പെടുന്ന മറ്റ് രേഖകളും യഥാസമയം ലഭ്യമാക്കുവാൻ കുടംബ്രശീ മെമ്പർ സെക്രട്ടറിക്ക് ചുമതല ഉണ്ടായിരിക്കുന്നതാണ്. കുടുംബശ്രീയുടെ പ്രവർത്തനങ്ങൾ സംബന്ധിച്ച ത്രൈമാസ പെർഫോമൻസ് ഓഡിറ്റ് റിപ്പോർട്ട് ലഭിച്ച പതിനഞ്ച് ദിവസത്തിനകം പഞ്ചായത്ത് പ്രസിഡന്റ്, പഞ്ചായത്ത് സെക്രട്ടറി, സി.ഡി.എസ് മെമ്പർ സെക്രട്ടറി എന്നിവരടങ്ങുന്ന സമിതി റിപ്പോർട്ട് അവലോകനം ചെയ്യുകയും, ആവശ്യമായ തുടർ നടപടികൾ സ്വീകരിക്കുകയും ചെയ്യേണ്ടതാണ്.
പെർഫോമൻസ് ഓഡിറ്റ് സാംഖ്യ അക്കൗണ്ടിംഗ് സോഫ്ട് വെയറിലും സൂചികയിലും ഉപയോഗിച്ചു വരുന്ന ഏകീകൃത പ്രീ പിന്റെഡ് രസീതികൾ സമാഹരിക്കുന്നതിന് ഇൻഡന്റ് തയ്യാറാക്കുന്നതിനുള്ള ചുമതല നല്കുന്നതു സംബന്ധിച്ച് സർക്കുലർ
(തദ്ദേശസ്വയംഭരണ (എ.എ) വകുപ്പ് നം. എ.എ.1/98/2015-തസ്വഭവ. TVpm, തീയതി 29-05-2015)
വിഷയം :- തദ്ദേശ സ്വയംഭരണ വകുപ്പ് - പെർഫോമൻസ് ഓഡിറ്റ് സാംഖ്യ അക്കൗണ്ടിംഗ് സോഫ്ട വെയറിലും, സൂചികയിലും ഉപയോഗിച്ചു വരുന്ന ഏകീകൃത പ്രീ പ്രിന്റഡ് രസീതികൾ സമാഹരിക്കുന്നതിന് ഇൻഡന്റ് തയ്യാറാക്കുന്നതിനുള്ള ചുമതല നല്കുന്നതു-സംബന്ധിച്ച് സൂചന :- 1 സ.ഉ. (എം.എസ്) നം. 246/2011/തസ്വഭവ തീയതി 13-1-2011 2, ഗ്രാമവികസന കമ്മീഷണറുടെ 20-3-2015-ലെ 5245/ഡിപി4/15/സി.ആർ.ഡി നം. കത്ത് തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിൽ ലഭിക്കുന്ന വിവിധ തുകകൾക്ക് സാംഖ്യ സോഫ്ട് വെയർ ഉപയോഗിച്ച രശീതി നൽകുന്നതിനും, ഫ്രണ്ട് ഓഫീസിൽ ലഭിക്കുന്ന വിവിധ അപേക്ഷകൾ/പരാതികൾ എന്നി
ഈ താൾ 2018 -ലെ പഞ്ചായത്ത് റെപ്പോ നിർമ്മാണം യജ്ഞത്തിന്റെ ഭാഗമായി സൃഷ്ടിച്ചതാണ്. |