Panchayat:Repo18/vol2-page1366

From Panchayatwiki

തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ നിയന്ത്രണത്തിലുള്ള സ്ക്കൂളുകളുടെ കാലപ്പഴക്കം ചെന്ന കെട്ടിടം പൊളിച്ചുമാറ്റുന്നതിന് അംഗീകാരം ലഭിക്കുന്നതിനുള്ള ബുദ്ധിമുട്ടുകളും കാലതാമസവും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ പലപ്പോഴായി സർക്കാരിന്റെ ശ്രദ്ധയിൽപ്പെടുത്തുകയുണ്ടായി. ഇക്കാര്യം തദ്ദേശ സ്വയംഭരണ, പൊതുവിദ്യാഭ്യാസ വകുപ്പിലെ സെക്രട്ടറിമാരും മറ്റുദ്യോഗസ്ഥരും 08/08/2008-ൽ കൂട്ടായി ചർച്ച ചെയ്യുകയും പഴയ സ്ക്കൂൾ കെട്ടിടങ്ങൾ പൊളിച്ചുമാറ്റുന്നതുമായി ബന്ധപ്പെട്ട സ്വീകരിക്കേണ്ട നട പടിക്രമങ്ങൾ രൂപം നൽകുകയും ചെയ്യുകയുണ്ടായി. ആയതുപ്രകാരം കാലപ്പഴക്കം ചെന്ന സ്ക്കൂൾ കെട്ടി ടങ്ങൾ പൊളിച്ചു മാറ്റുന്നതിന് മുമ്പ് എല്ലാ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളും ബന്ധപ്പെട്ട വകുപ്പുകളും താഴെ ചേർത്തിരിക്കുന്ന നടപടിക്രമങ്ങൾ നിർബന്ധമായും പാലിച്ചിരിക്കേണ്ടതാണ്. (i) കെട്ടിടങ്ങൾ പൊളിച്ചുമാറ്റുന്നതിന് മുമ്പായി പുതിയ കെട്ടിടം പണിയുന്നതിനുള്ള ഫണ്ടിന്റെ ലഭ്യത ഉറപ്പുവരുത്തുകയും ആയതിനുള്ള മറ്റെല്ലാ നടപടിക്രമങ്ങളും പൂർത്തിയാക്കിയിരിക്കുകയും വേണം. (i) പൊളിച്ചു മാറ്റപ്പെടേണ്ട കെട്ടിടം, ബന്ധപ്പെട്ട തദ്ദേശസ്വയംഭരണ സ്ഥാപനത്തിന്റെ ടെക്സനിക്കൽ അഡേസറി ഗ്രൂപ്പ് പരിശോധിച്ച് ആയതിന്റെ സുരക്ഷിതത്വം, പൊതുവായ വികസന സൗകര്യങ്ങൾ എന്നിവ വിലയിരുത്തിയശേഷം അതു പൊളിച്ചു മാറ്റേണ്ടത് അനിവാര്യമാണെന്നു വിലയിരുത്തിയതിനു ശേഷം മാത്രം അതിനുള്ള അനുമതി നൽകേണ്ടതാണ്. (iii) കെട്ടിടം പൊളിച്ചു മാറ്റുന്നതിന് ഒരു മാസം മുമ്പ് വിദ്യാഭ്യാസ വകുപ്പിനെ അക്കാര്യം രേഖാമൂലം അറിയിച്ചിരിക്കേണ്ടതാണ്. (iv) ചരിത്രപരമായ പ്രാധാന്യമുള്ള പഴയകെട്ടിടങ്ങൾ പൊളിച്ചുമാറ്റുവാൻ പാടില്ല. അവ ആവശ്യമായ അറ്റകുറ്റപ്പണി നടത്തി സംരക്ഷിക്കേണ്ടതാണ്. (v) പൊളിച്ചുമാറ്റുന്നതിന് പകരമായി പണിയുന്ന / പുതുക്കി പണിയുന്ന കെട്ടിടം പഴയ കെട്ടിടത്തേ ക്കാൾ ചെറുതായിരിക്കുവാനോ പഴയകെട്ടിടം നിലനിന്നിരുന്ന സ്ഥലം മറ്റാവശ്യങ്ങൾക്കായി ഉപയോഗി ക്കുവാനോ പാടില്ല. (v) പഴയകെട്ടിടം പൊളിച്ചുമാറ്റുമ്പോൾ ലഭിക്കുന്ന വരുമാനം തദ്ദേശസ്വയംഭരണ സ്ഥാപനത്തിന്റെ ഫണ്ടിലേക്ക് മുതൽ കൂട്ടേണ്ടതാണ്. അപ്രകാരം മുതൽ കൂട്ടുന്ന തുക ആ സ്ഥാപനത്തിന്റെ വികസന ത്തിനു തന്നെ ഉപയോഗിക്കേണ്ടതാണ്. ബിൽഡിംഗ് പെർമിറ്റും ഒക്കുപെൻസ് സർട്ടിഫിക്കറ്റും തപാലിൽ അയയ്ക്കുന്നത് സംബന്ധിച്ച (തദ്ദേശസ്വയംഭരണ(ആർ.എ) വകുപ്പ് നം. 81003/ആർ. എ. 1/08തസ്വഭവ തിരു. 20-12-2008) വിഷയം:- ബിൽഡിംഗ് പെർമിറ്റും ഒക്കുപെൻസി സർട്ടിഫിക്കറ്റും തപാലിൽ അയയ്ക്കുന്നത് സംബന്ധിച്ച കെട്ടിട നിർമ്മാണത്തിനുവേണ്ടിയുള്ള ബിൽഡിംഗ് പെർമിറ്റും നിർമ്മാണശേഷം നൽകുന്ന ഒക്കുപെൻസി സർട്ടിഫിക്കറ്റും തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിൽ നിന്നും ഉടമസ്ഥർക്ക് നേരിട്ട ലഭിക്കുന്നില്ല എന്ന് ധാരാളം പരാതികൾ സർക്കാരിന് ലഭിച്ചിട്ടുണ്ട്. ബിൽഡിംഗ് ലൈസൻസികളും, ഇടനിലക്കാരും പ്രസ്തുത പെർമിറ്റും, സർട്ടിഫിക്കറ്റുകളും നേരിട്ട് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിൽ നിന്നും വാങ്ങുകയും അവ ഉടമസ്ഥന് നൽകാതിരിക്കുകയും ചെയ്യുന്നുണ്ട്. ഇതുമൂലം പൊതുജനങ്ങൾ ധാരാളം ബുദ്ധിമുട്ട അനുഭവിച്ചു വരുന്നു. പൊതുജനങ്ങളുടെ ബുദ്ധിമുട്ടുകൾ കണക്കിലെടുത്ത് തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലെ സെക്രട്ടറിമാർ താഴെ പറയുന്ന ക്രമീകരണം 1-1-2009 മുതൽ ചെയ്യേണ്ടതാണ്. (1) തദ്ദേശസ്വയംഭരണ സ്ഥാപനം അംഗീകരിച്ച പ്ലാനും, ബിൽഡിംഗ് പെർമിറ്റും, ഒക്കുപെൻസി സർട്ടിഫിക്കറ്റും തപാൽ മുഖേന അക്ക്നോളജ്മെന്റോടു കൂടിയ രജിസ്റ്റേർഡ് പോസ്റ്റിലോ സ്പീഡ് പോസ്റ്റിലോ ഉത്തരവിറക്കുന്ന ദിവസം തന്നെ ഉടമസ്ഥർക്ക് അയച്ചു കൊടുക്കേണ്ടതാണ്. (2) മേൽ പറഞ്ഞ രേഖകൾ ഉടമസ്ഥൻ ഉൾപ്പെടെ ആർക്കും തന്നെ നേരിട്ട് ഓഫീസിൽ നിന്നും നൽകുവാനോ, കൈപ്പറ്റി മറ്റാർക്കും നൽകുവാനോ പാടുള്ളതല്ല. (3) തിരുത്തലുകൾ ആവശ്യമായ രേഖകൾ പോലും തപാൽ മാർഗ്ഗം മാത്രമേ നൽകാവു. (4) തപാൽ മാർഗ്ഗം അയച്ചു കൊടുക്കുന്ന രേഖകൾ അപേക്ഷിക്കുന്ന മുൻഗണനാ ക്രമത്തിൽ തന്നെ അയച്ചുകൊടുക്കേണ്ടതാണ്. (5) അംഗീകരിച്ച പ്ലാനുകൾ, ബിൽഡിംഗ് പെർമിറ്റുകൾ, ഒക്കുപെൻസി സർട്ടിഫിക്കറ്റുകൾ എന്നിവ അയച്ചുകൊടുക്കുന്നതിന് പ്രത്യേകം രജിസ്റ്റർ സൂക്ഷിക്കേണ്ടതും, അവയിൽ വിശദാംശങ്ങൾ രേഖപ്പെടുത്തേണ്ടതുമാണ്. (രജിസ്റ്ററിന്റെ മാതൃക ഇതോടൊപ്പം ചേർക്കുന്നു. തപാൽവകുപ്പിന്റെ രസീതും, അക്സനോളജ്മെന്റ് കാർഡും പ്രത്യേകം സൂക്ഷിക്കേണ്ടതാണ്. (6) മുൻഗണനാക്രമം തെറ്റിച്ചു നൽകുന്ന പക്ഷം അതിനുള്ള കാരണം രജിസ്റ്ററിൽ പ്രത്യേകം രേഖപ്പെടുത്തേണ്ടതാണ്.

വർഗ്ഗം:റെപ്പോയിൽ സൃഷ്ടിക്കപ്പെട്ട ലേഖനങ്ങൾ