Panchayat:Repo18/vol2-page0724
724 GOVERNMENT ORDERS
(1) റോഡുകളുടെ ഉടമസ്ഥാവകാശം, പരിപാലന, ചുമതല എന്നിവ സംബന്ധിച്ച് വികേന്ദ്രീകരണത്തിന്റെ ആദ്യവർഷങ്ങളിൽ സ്വീകരിച്ചിരുന്ന അതേ നയം തന്നെ സർക്കാർ തുടരുന്നതാണ്. അതായത് വികേന്ദ്രീകരണം നടപ്പാക്കിയപ്പോൾ പൊതുമരാമത്ത് വകുപ്പിൽ നിക്ഷിപ്തമായിരുന്ന മറ്റ് ജില്ലാ റോഡുകളും വില്ലേജ് റോഡുകളും തുടർന്നും ജില്ലാപഞ്ചായത്തുകളുടെ അധീനതയിൽ തന്നെയായിരിക്കും.
(2) നിലവിലുള്ള റോഡുകളെ മേജർ ജില്ലാ റോഡുകളായോ സംസ്ഥാന പാതകളായോ മാറ്റുന്നതിന് വ്യക്തമായ മാനദണ്ഡങ്ങൾ നിശ്ചയിച്ച് പ്രസിദ്ധപ്പെടുത്തേണ്ടതും ഇപ്രകാരം നിശ്ചയിക്കുന്ന മാന ദണ്ഡങ്ങളുടെ അടിസ്ഥാനത്തിൽ മാത്രം ഭാവിയിൽ വിവിധ വിഭാഗം റോഡുകളുടെ പട്ടിക പുന:ക്രമീകരി ക്കുകയും ചെയ്യേണ്ടതാണ്. ഇതിനായി സെക്രട്ടറി (പൊതുമരാമത്ത്), പ്രിൻസിപ്പൽ സെക്രട്ടറി (ധന കാര്യം), പ്രിൻസിപ്പൽ സെക്രട്ടറി (തദ്ദേശ സ്വയംഭരണം), ചീഫ് എഞ്ചിനീയർ (റോഡുകളും പാലങ്ങളും), ചീഫ് എഞ്ചിനീയർ (തദ്ദേശ സ്വയംഭരണം), ഡയറക്ടർ (സാങ്കേതിക വിദ്യാഭ്യാസം), ഡയറക്ടർ (നാട് പാക്സ്), കെ.എസ്.ടി.പി.യിൽ നിന്നുള്ള ഒരു വിദഗ്ദദ്ധൻ എന്നിവരടങ്ങിയ ഒരു കമ്മിറ്റി പൊതുമരാമത്ത് വകുപ്പ് രൂപീകരിക്കേണ്ടതാണ്.
(3) ഒരു തദ്ദേശ ഭരണ സ്ഥാപനത്തിന്റെ അധീനതയിലുള്ള റോഡ് മേജർ ജില്ലാ റോഡായി ഉയർത്തണമെന്ന് ആ തദ്ദേശഭരണ സ്ഥാപനം സർക്കാരിനോട് ആവശ്യപ്പെടുകയാണെങ്കിൽ മുകളിൽ സൂചിപ്പിച്ച കമ്മിറ്റി നിശ്ചയിക്കുന്ന മാനദണ്ഡങ്ങളുടെ അടിസ്ഥാനത്തിൽ അത് പരിശോധിക്കുന്നതാണ്. പരിശോധന യിൽ റോഡിന്റെ പദവി ഉയർത്തി നിശ്ചയിക്കാമെന്ന് കണ്ടെത്തുകയാണെങ്കിൽ റോഡിന്റെ അറ്റകുറ്റപ്പണിക്ക് ആവശ്യമായ പണം തുടർന്നുള്ള വർഷങ്ങളിൽ ആ തദ്ദേശഭരണ സ്ഥാപനത്തിന് ലഭിക്കേണ്ട വിഹിതത്തിൽ നിന്ന് കുറവു ചെയ്യുന്നതിനുള്ള തദ്ദേശഭരണ സ്ഥാപനത്തിന്റെ രേഖാമൂലമുള്ള സമ്മതപ്രതം ലഭ്യമാക്കിയതിനുശേഷം റോഡിന്റെ പദവി ഉയർത്തി ഉടമസ്ഥാവകാശം പൊതുമരാമത്ത് വകുപ്പിനെ ഏല്പിക്കുന്നതും തുടർന്നുള്ള വർഷങ്ങളിൽ ആ തദ്ദേശഭരണ സ്ഥാപനത്തിനുള്ള വിഹിതത്തിൽ കുറവുവരുത്തു ന്നതുമാണ്.
(4) റോഡ് ഭൂപടം തയ്യാറാക്കുന്ന പരിപാടി നാട്പാക്കിന്റെ (NATPAC) സഹായത്തോടുകൂടി ഉടൻതന്നെ നടപ്പാക്കേണ്ടതാണ്. മോട്ടോർ ബൈക്കിൽ സഞ്ചരിച്ചുകൊണ്ട് ജി.പി.എസ്. (Global Positioning System) സാങ്കേതികവിദ്യ ഉപയോഗിച്ച് മാപ്പിംഗ് നടത്തുന്നതിന് പശ്ചിമബംഗാളിൽ വികസിപ്പിച്ചെടുത്ത രീതി, ദ്രുതഗതിയിൽ മാപ്പിംഗ് നടത്തുന്നതിനും ജി.ഐ.എസ്. സംവിധാനത്തിൽ അവയെ സംയോജിപ്പിക്കുന്നതിനും, ഇവിടെയും അവലംബിക്കേണ്ടതാണ്. ഇത് പ്രാവർത്തികമാക്കുന്നതിന് പശ്ചിമബംഗാൾ സർക്കാരിന്റെ ഉടമസ്ഥതയിലുള്ള ഗ്രാമവികസന ഏജൻസിയുമായി (RDA) ധാരണയിൽ ഏർപ്പെടണം.
(5) റോഡിന്റെ തരം, ഉടമസ്ഥത എന്നിവ എളുപ്പത്തിൽ തിരിച്ചറിയുന്നതിന് ഓരോ വിഭാഗം റോഡിനും വ്യത്യസ്തമായ അടയാളങ്ങളോടുകൂടിയ ബോർഡുകൾ 2011 ഏപ്രിൽ 30-നകം സ്ഥാപിക്കേ ണ്ടതാണ്. റോഡ് മെയിന്റനൻസ് സംബന്ധിച്ച പരാതിയുണ്ടെങ്കിൽ പൊതുജനങ്ങൾക്ക് റോഡിന്റെ ഉടമ സ്ഥതയുള്ള യഥാർത്ഥ ഏജൻസിയെ സമീപിക്കാൻ ഇത് സഹായിക്കും.
(6) തദ്ദേശഭരണ സ്ഥാപനങ്ങളുടെ അധീനതയിലുള്ള റോഡുകളുടെ അറ്റകുറ്റപ്പണിയോ പരിഷ്കരണ പ്രവൃത്തികളോ നടപ്പാക്കുന്നതിന് വെള്ളപ്പൊക്ക ദുരിതാശ്വാസം, എം.പി.യുടെ പ്രാദേശിക വികസന പരിപാടി (MPLADS), എം.എൽ.എ.യുടെ പ്രത്യേക വികസന ഫണ്ട് (MLASDF), ഗ്രാമീണ പശ്ചാത്തല വികസന ഫണ്ട് (RIDF), സംസ്ഥാനാവിഷ്കൃത പരിപാടി മുതലായ പദ്ധതികളുടെ ഫണ്ട് ഉപയോഗിക്കുകയാ ണ്ടെങ്കിൽ ഭാവിയിൽ ആ പ്രവൃത്തികളുടെ നിർവ്വഹണം നിർബന്ധമായും ബന്ധപ്പെട്ട തദ്ദേശഭരണ സ്ഥാപ നങ്ങളെ തന്നെ ഏല്പിക്കേണ്ടതാണ്.
(7) തദ്ദേശഭരണ സ്ഥാപനങ്ങൾക്ക് ലഭിക്കുന്ന റോഡ് മെയിന്റനൻസ് ഫണ്ട്, പ്രസ്തുത ഫണ്ടിന്റെ വിനിയോഗം സംബന്ധിച്ച് സർക്കാർ പുറപ്പെടുവിച്ചിട്ടുള്ള മാർഗനിർദ്ദേശങ്ങൾ പ്രകാരമുള്ള അറ്റകുറ്റപ്പണികൾക്ക് മാത്രമേ വിനിയോഗിക്കാൻ പാടുള്ള.
(8) തദ്ദേശഭരണ സ്ഥാപനങ്ങൾ നടപ്പാക്കുന്ന റോഡ് പ്രവൃത്തികളുടെ ഗുണമേൻമ ഉറപ്പാക്കുന്നതിന് എഞ്ചിനീയറിംഗ് കോളേജുകളുടെയും പോളിടെക്നിക്കുകളുടെയും സേവനം ഉപയോഗിച്ച ഒരു തേർഡ് പാർട്ടി മോണിറ്ററിംഗ് സംവിധാനം ആവിഷ്ക്കരിക്കുന്നതാണ്. തദ്ദേശ സ്വയംഭരണ വകുപ്പ് ചീഫ് എഞ്ചിനീയർ ഇതിനുള്ള പ്രൊപ്പോസൽ ഒരു മാസത്തിനകം സർക്കാരിന് സമർപ്പിക്കേണ്ടതാണ്.
(9) മറ്റു ജില്ലാ റോഡുകളുടെയും പൊതുമരാമത്ത് വകുപ്പിൽ മുമ്പ് നിക്ഷിപ്തമായിരുന്ന വില്ലേജ് റോഡുകളുടെയും നിലവാരം മെച്ചപ്പെടുത്തുന്നതിന്, പി.എം.ജി.എസ്.വൈ പദ്ധതിയുടെ 8 -ാം ഘട്ട പ്രവൃത്തികൾ തയ്യാറാക്കുമ്പോൾ അതിൽ ഇത്തരം പ്രവൃത്തികൾക്ക് മുൻഗണന നൽകുന്നതാണ്.
(10) ഭാവിയിൽ റോഡുകളുടെ പരിഷ്ക്കരണ പ്രവൃത്തികൾ 'കണക്ടിവിറ്റി പ്ലാനിനെ അടിസ്ഥാന മാക്കി മുൻഗണനാക്രമത്തിൽ മാത്രമേ നടപ്പാക്കാൻ പാടുള്ളൂ. മേജർ ജില്ലാ റോഡുകൾ വരെയുള്ള എല്ലാ റോഡുകളേയും ഉൾപ്പെടുത്തിക്കൊണ്ടുള്ള കണക്ടിവിറ്റി പ്ലാൻ ജില്ലാ ആസൂത്രണ സമിതിയുടെ ആഭിമുഖ്യത്തിൽ തയ്യാറാക്കേണ്ടതാണ്. ഇതിനുള്ള നിർദ്ദേശങ്ങൾ പ്രത്യേകം പുറപ്പെടുവിക്കുന്നതാണ്.
ഈ താൾ 2018 -ലെ പഞ്ചായത്ത് റെപ്പോ നിർമ്മാണം യജ്ഞത്തിന്റെ ഭാഗമായി സൃഷ്ടിച്ചതാണ്. |