Panchayat:Repo18/vol2-page1453
കുടുംബശ്രീ - സംഘടനാ തെരഞ്ഞെടുപ്പ് - മാർഗ്ഗനിർദ്ദേശങ്ങൾ നൽകുന്നത് സംബന്ധിച്ച സർക്കുലർ (തദ്ദേശസ്വയംഭരണ വകുപ്പ്, നം. 1604/ഐ.എ1/12/തസ്വഭവ, Typm, തീയതി 10/01/2012) വിഷയം : തദ്ദേശസ്വയംഭരണ വകുപ്പ് - കുടുംബശ്രീ - സംഘടനാ തെരഞ്ഞെടുപ്പ് - മാർഗ്ഗനിർദ്ദേശങ്ങൾ നൽകുന്നത് സംബന്ധിച്ച പരാമർശം: 1. 08/08/2008-ലെ സ.ഉ. (പി) നമ്പർ 222/08/തസ്വഭവ . 13/10/2008-ലെ സ.ഉ. (പി) നമ്പർ 272/08/തസ്വഭവ . 05/08/2011-ല സ.ഉ. (പി) നമ്പർ 169/11/തസ്വഭവ , 24/09/2011-ലെ സ.ഉ (പി) നമ്പർ 228/11/തസ്വഭവ . 24/10/2011-ലെ സ.ഉ. (പി) നമ്പർ 268/11/തസ്വഭവ . 27/12/2011-ലെ സ.ഉ (പി) നമ്പർ 324/11/തസ്വഭവ . 04/01/2012-ലെ സ.ഉ. (പി) നമ്പർ 07/12/തസ്വഭവ . കുടുംബശ്രീ എക്സസിക്യൂട്ടീവ ഡയറക്ടറുടെ 07/01/12-ലെ കെ.എസ്./എം./7375/08 നമ്പർ കുറിപ്പ്, കുടുംബശ്രീ ത്രിതല സംഘടനാ തെരഞ്ഞെടുപ്പിനെ സംബന്ധിച്ചുള്ള ബൈലോ വ്യവസ്ഥകളിലും, തെരഞ്ഞെടുപ്പ് മാർഗ്ഗരേഖയിലെ നിർദ്ദേശങ്ങളിലും സ്പഷ്ടീകരണം ആവശ്യമായി വന്നിട്ടുള്ളതായി കുടും ബ്രശീ എക്സസിക്യൂട്ടീവ് ഡയറക്ടർ പരാമർശം 8 പ്രകാരം സർക്കാരിനെ അറിയിച്ചു. കുടുംബശ്രീ സംഘ ടനാ തെരഞ്ഞെടുപ്പ് സുഗമമായി പൂർത്തീകരിക്കുന്നതിന് റിട്ടേണിംഗ് ഓഫീസർമാർക്ക് ചുവടെ ചേർത്തി ട്ടുള്ള നിർദ്ദേശങ്ങൾ നൽകുന്നു:- 1. ബൈലോയും അനുബന്ധ ചട്ടവും പ്രകാരം സർക്കാരിൽ നിന്നും സ്ഥിര വരുമാനമോ ഹോണറേറി യമോ കൈപ്പറ്റുന്നവർ എ.ഡി.എസ്/സി.ഡി.എസ് ഭാരവാഹി സ്ഥാനങ്ങളിലേയ്ക്ക് തെരഞ്ഞെടുക്കപ്പെടാൻ അർഹരല്ല എന്ന നിഷ്കർഷിച്ചിട്ടുണ്ട്. ഇത്തരക്കാരെ തെരഞ്ഞെടുക്കപ്പെടാൻ അനുവദിക്കാൻ പാടില്ലാത്ത താണ്. എന്നാൽ ഏതെങ്കിലും തരത്തിൽ ഇത്തരക്കാർ ഭാരവാഹി സ്ഥാനങ്ങളിൽ തെരഞ്ഞെടുക്കപ്പെട്ടിട്ടു ണ്ടെങ്കിൽ അത്തരക്കാർ ഏതെങ്കിലും ഒരു സ്ഥാനം രാജിവയ്ക്കക്കേണ്ടതാണ്. (പുതിയതായിട്ടുള്ള ഭാരവാഹി സ്ഥാനമോ, നിലവിലുള്ളതോ) 2. തെരഞ്ഞെടുപ്പ് നടത്തുന്ന സ്ഥലങ്ങളിൽ സ്ത്രീകൾക്ക് നിർഭയമായി തെരഞ്ഞെടുപ്പിൽ പങ്കെടുക്കു ന്നതിനുള്ള സാഹചര്യം ഉണ്ടാക്കേണ്ടതാണ്. ഇതിനാവശ്യമായ സ്ഥലം സി.ഡി.എസ് തെരഞ്ഞെടുപ്പിനായി ബ 3. തെരഞ്ഞെടുപ്പ് നടത്തുന്ന സ്ഥലങ്ങളിൽ സ്ത്രീകൾക്ക് ഇരിപ്പിടം നൽകുന്നതിനുള്ള സൗകര്യം ഏർപ്പെടുത്തേണ്ടതാണ്. 4. ആവശ്യമുള്ള പക്ഷം തെരഞ്ഞെടുപ്പ് പൊതുയോഗ സ്ഥലത്ത് ഉച്ചഭാഷിണി സൗകര്യം ഏർപ്പെടു G(OYO)6ΥΥς (O)O6ΥY). 5, തെരഞ്ഞെടുപ്പ് നടക്കുമ്പോൾ വോട്ടർമാരല്ലാതെ മറ്റാരെയും അകത്തേയ്ക്ക് കടത്തിവിടാൻ പാടില്ല. (എ.ആർ.ഒ. ആർ.ഒ. വോട്ടർമാർ ഒഴികെ) 6. തെരഞ്ഞെടുപ്പ് പൊതുയോഗം നടക്കുന്ന സ്ഥലത്തുനിന്നും 100 മീറ്റർ പരിധിക്കപ്പുറത്തേക്ക് പുറത്തു നിന്നുള്ളവരെ അകറ്റി നിർത്തേണ്ടതാണ്. 7. തെരഞ്ഞെടുപ്പ് ഹാളിൽ ആരും മൊബൈൽ ഫോൺ ഉപയോഗിക്കാൻ പാടുള്ളതല്ല. മുകളിൽ വിവരിച്ചിട്ടുള്ള ഏതെങ്കിലും കാര്യങ്ങൾ നടപ്പാക്കുന്നതിന് ബുദ്ധിമുട്ട് നേരിടുന്ന പക്ഷം പോലീസ് സംരക്ഷണം ലഭ്യമാക്കേണ്ടതാണ്. മേൽ മാർഗ്ഗനിർദ്ദേശങ്ങൾ കർശനമായി പാലിക്കേണ്ടതാണ്. കേരള പഞ്ചായത്ത് രാജ് ആക്ട് 220 (ബി.) വകുപ്പിന്റെ ആവശ്യത്തിലേക്കായി പഞ്ചായത്തറോഡുകൾ വിജ്ഞാപനം ചെയ്യുന്നത് - സ്പഷ്ടീകരണം സംബന്ധിച്ച സർക്കുലർ (തദ്ദേശസ്വയംഭരണ (ആർ.ഡി) വകുപ്പ്, നം: 4.6689/ആർ.ഡി.1/2011/ത്.സ്വ.ഭ.വ. TVpm, തീയതി 10/01/2012) വിഷയം:- തദ്ദേശസ്വയംഭരണ വകുപ്പ് - കേരള പഞ്ചായത്തരാജ് ആക്ട് 220(ബി) വകുപ്പിന്റെ ആവശ്യത്തിലേക്കായി പഞ്ചായത്ത് റോഡുകൾ വിജ്ഞാപനം ചെയ്യുന്നത് - സ്പഷ്ടീ കരണം സംബന്ധിച്ച്.
ഈ താൾ 2018 -ലെ പഞ്ചായത്ത് റെപ്പോ നിർമ്മാണം യജ്ഞത്തിന്റെ ഭാഗമായി സൃഷ്ടിച്ചതാണ്. |