Panchayat:Repo18/vol2-page1391

From Panchayatwiki

സൂചന:- 27/1/10-ലെ കോർഡിനേഷൻ കമ്മിറ്റിയുടെ 14(4)/(5) നമ്പർ തീരുമാനം (mood സിറ്റിസൺസ് നിയമപ്രകാരം വൃദ്ധസദനത്തിൽ 150 അന്തേവാസികളെ താമസിപ്പിക്കുന്നതി നുള്ള സൗകര്യങ്ങൾ ഏർപ്പെടുത്തേണ്ടതുണ്ട്. ഇതിനായി ജില്ലയിലെ എല്ലാ തദ്ദേശസ്വയംഭരണ സ്ഥാപന ങ്ങളുടെയും വിഹിതം സമന്വയിപ്പിച്ച പശ്ചാത്തല സൗകര്യങ്ങൾ ഏർപ്പെടുത്താവുന്നതാണ്. ജില്ലാ ആസൂ ത്രണ സമിതിയുടെ ചുമതലയിൽ 2010-11 വാർഷിക പദ്ധതിയിൽ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾ പ്രോജക്ട ആവിഷ്ക്കരിച്ച് നടപ്പാക്കേണ്ടതാണ്. ഗാർഹിക പീഢനത്തിന് ഇരയാകുന്ന സ്ത്രീകളെ താൽക്കാലികമായി താമസിപ്പിക്കുന്നതിന് ഓരോ ജില്ലയിലും ഓരോ അഭയകേന്ദ്രം (shelter homes) ആരംഭിക്കണമെന്ന് ഗാർഹിക പീഢന നിരോധന നിയമം അനുശാസിക്കുന്നുണ്ട്. നഗരസഭകൾക്കും ബ്ലോക്ക് പഞ്ചായത്തുകൾക്കും കൈമാറിയിട്ടുള്ള ക്ഷേമ സ്ഥാപ നങ്ങളോട് അനുബന്ധിച്ച ഒരു ജില്ലയിൽ ഒന്ന് എന്ന രീതിയിലാണ് നിലവിൽ കേന്ദ്രം പ്രവർത്തിക്കുന്നത്. നിയമം അനുശാസിക്കുന്നതു പ്രകാരമുള്ള സൗകര്യങ്ങൾ ഏർപ്പെടുത്തി അഭയ കേന്ദ്രങ്ങൾ നിർമ്മിക്കേണ്ട തുണ്ട്. ഇതിന്റെ ടൈപ്പ് ഡിസൈൻ സാമൂഹ്യക്ഷേമ വകുപ്പ് തയ്യാറാക്കുന്നതാണ്. ജില്ലയിലെ തദ്ദേശസ്വ യംഭരണ സ്ഥാപനങ്ങളുടെ വിഹിതം സമന്വയിപ്പിച്ച അടിസ്ഥാന സൗകര്യങ്ങൾ ഏർപ്പെടുത്താവുന്നതാണ്. ഇതിനുള്ള വിഹിതം വനിതാ ഘടക പദ്ധതിയിൽ ഉൾപ്പെടുത്താവുന്നതാണ്. വാടകയ്ക്കക്കോ പാട്ടത്തിനോ നൽകുന്ന കടമുറികൾ, ബങ്കുകൾ, സ്റ്റാളുകൾ തുടങ്ങിയവയിൽ 10% പട്ടികജാതി / പട്ടികവർഗ്ഗക്കാർക്ക് സംവരണം ചെയ്യണമെന്ന നിർദ്ദേശം സംബന്ധിച്ച സർക്കുലർ (തദ്ദേശസ്വയംഭരണ (ഡി.ബി.)വകുപ്പ്, നം.14680/ഡി.ബി.2/10, തസ്വഭവ, തിരു, തീയതി 12-4-10). വിഷയം: തദ്ദേശസ്വയംഭരണ വകുപ്പ്. തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾ സ്വകാര്യ പങ്കാളിത്ത ത്തോടെ നടപ്പാക്കുന്ന പദ്ധതികൾ - വാടകയ്ക്കക്കോ പാട്ടത്തിനോ നൽകുന്ന കടമുറികൾ, ബങ്കുകൾ, സ്റ്റാളുകൾ തുടങ്ങിയവയിൽ 10% പട്ടികജാതി / പട്ടിക വർഗ്ഗക്കാർക്ക് സംവരണം ചെയ്യണമെന്ന നിർദ്ദേശം - സംബന്ധിച്ച്. സൂചന: 13/10/04-ലെ സ.ഉ.(എം.എസ്)നം.298/04/തസ്വഭവ നമ്പർ സർക്കാർ ഉത്തരവ് കൂടുതൽ മുതൽ മുടക്കും സാങ്കേതിക വൈദഗ്ദദ്ധ്യവും ആവശ്യമുള്ള വൻകിട പദ്ധതികൾ പ്രത്യേ കിച്ചും വാണിജ്യ പദ്ധതികൾ, സൂചിത സർക്കാർ ഉത്തരവിലെ മാർഗ്ഗ നിർദ്ദേശങ്ങൾ അനുസരിച്ച തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ സ്വകാര്യ പങ്കാളിത്തത്തോടെ ഏറ്റെടുത്ത് നടത്തി വരുന്നുണ്ട്. BOT, BOST', BOOT BOO, BLT അടിസ്ഥാനത്തിൽ നിർമ്മിക്കപ്പെടുന്ന ഷോപ്പിംഗ് കോംപ്ലക്സ്സുകളിലും മറ്റും നിശ്ചിത ശതമാനം മുറികൾ പട്ടികജാതി / പട്ടികവർഗ്ഗ വിഭാഗങ്ങൾക്ക് സംവരണം ചെയ്യപ്പെടുന്നില്ല എന്ന കാര്യം സർക്കാരിന്റെ ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്. നഗരസഭകൾ പാട്ടത്തിനോ വാടകയ്ക്കക്കോ ലൈസൻസ് വ്യവസ്ഥയിൽ കടമുറികൾ, ബങ്കുകൾ, സ്റ്റാളു കൾ തുടങ്ങിയവ ഏൽപ്പിച്ചു കൊടുക്കുമ്പോൾ ഓരോന്നിന്റെയും 10% എണ്ണം പട്ടികജാതി- പട്ടികവർഗ്ഗ ക്കാർക്ക് സംവരണം ചെയ്യണമെന്നും ഈ ആവശ്യത്തിലേയ്ക്ക് പ്രത്യേകം അപേക്ഷ നൽകണമെന്നും കേരള മുനിസിപ്പാലിറ്റി (വസ്തതു ആർജ്ജിക്കലും കൈയ്യൊഴിക്കലും) ചട്ടങ്ങളിൽ വ്യവസ്ഥ ചെയ്തിട്ടുണ്ട്. ഈ വ്യവസ്ഥ കരാറുകൾ പാലിക്കപ്പെടുന്നില്ല എന്ന വ്യാപകമായ പരാതി സർക്കാരിന് ലഭിച്ചിട്ടുണ്ട്. ആയതിനാൽ മേലിൽ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾ BOT പോലുള്ള സംവിധാനത്തിലൂടെ ഷോപ്പിംഗ് കോംപ്ലക്സ്സുകളും കടമുറികളും നിർമ്മിക്കുമ്പോൾ കരാറുകാരൻ 10% കടമുറികൾ പട്ടിക ജാതി-പട്ടികവർഗ്ഗ വിഭാഗക്കാർക്ക് അനുവദിച്ചു നൽകേണ്ടതാണ് എന്ന ഒരു വ്യവസ്ഥ ടെണ്ടർ നോട്ടീ സിലും BOT കരാറിലും ഉൾപ്പെടുത്തേണ്ടതാണ്. സ്കക്കുൾ കെട്ടിടങ്ങളുടെ വാർഷിക സുരക്ഷിതത്വ പരിശോധന ഫീസ് ഈടാക്കുന്നതിനുള്ള നടപടി ക്രമങ്ങൾ സംബന്ധിച്ച സർക്കുലർ (തദ്ദേശസ്വയംഭരണ (ഡി.ബി.)വകുപ്പ്, നം.23058/ഡി.ബി.2/10; തസ്വഭവ, തിരു, തീയതി 6-5-10). വിഷയം:- തദ്ദേശസ്വയംഭരണ വകുപ്പ് - സക്കൾ കെട്ടിടങ്ങളുടെ വാർഷിക സുരക്ഷിതത്വ പരി ശോധന ഫീസ് ഈടാക്കുന്നതിനുള്ള നടപടി ക്രമങ്ങൾ - സംബന്ധിച്ച്. സൂചന:- 1. തദ്ദേശസ്വയംഭരണ വകുപ്പ് ചീഫ് എഞ്ചിനീയറുടെ 20/06/07- ലെ ഡിബി3-1478/ 07/സി.ഇ/തസ്വഭവ നമ്പർ കത്ത്. 2. കോഴിക്കോട് ജില്ലാപഞ്ചായത്ത് സെക്രട്ടറിയുടെ 13/3/08-ലെ ജെ.എസ്.08-09 നമ്പർ കത്ത്.

വർഗ്ഗം:റെപ്പോയിൽ സൃഷ്ടിക്കപ്പെട്ട ലേഖനങ്ങൾ