Panchayat:Repo18/vol2-page0940
സമതല പ്രദേശത്ത് പൊതുവിഭാഗം (20%) - 4800/ പട്ടികജാതി പട്ടികവർഗ്ഗം (10%) - 2400/ മലമ്പ്രദേശത്ത് പൊതുവിഭാഗം (20%) - 6000/ പട്ടികജാതി/പട്ടികവർഗ്ഗം (10%) - 3000/ ഉദാഹരണം - 2 ഉൽപാദന സമ്പ്രദായം മെച്ചപ്പെടുത്തുന്നതിന് ആവശ്യമായ തുക 20000- ആണെങ്കിൽ സമതല പ്രദേശത്തും മലമ്പ്രദേശത്തും പദ്ധതിയിൽ നിന്ന് നൽകാവുന്ന പരമാവധി ധനസഹായം - 20000/- സമതല പ്രദേശത്തും മലമ്പ്രദേശത്തും നീർത്തട വികസന ഫണ്ടിലേക്ക് അടയ്ക്കക്കേണ്ട ഗുണഭോക്ത്യ വിഹിതം പൊതു വിഭാഗം (20%) - 4000/- പട്ടികജാതി/പട്ടികവർഗ്ഗം (10%) - 2000/ 4.6 ഇപ്രകാരം ഗുണഭോക്ത്യ വിഹിതമായി ലഭിക്കേണ്ട തുക നീർത്തട കമ്മിറ്റി തങ്ങളുടെ രസിത് പ്രകാരം ഈടാക്കി നീർത്തട വികസന ഫണ്ടിലേക്ക് അടയ്ക്കക്കേണ്ടതാണ്. 5. പരിശീലനവും വൈദഗ്ദദ്ധ്യ വികസനവും 5.1 ഈ പദ്ധതിയുടെ ഗുണഭോക്താക്കൾക്ക് ഉൽപാദന സമ്പ്രദായം മെച്ചപ്പെടുത്തുന്നതിനും സൂക്ഷ്മ സംരംഭം വികസിപ്പിക്കുന്നതിനും ആവശ്യമായ തരത്തിലുള്ള പരിശീലന പരിപാടികൾ പദ്ധതി നിർവ്വഹണ ഏജൻസിയായ ബ്ലോക്ക് പഞ്ചായത്തുകൾ ആസൂത്രണം ചെയ്ത് നടപ്പിലാക്കേണ്ടതാണ്. 5.2. ഓരോ നീർത്തട പ്രദേശത്തും കൃഷി, മറ്റ് അനുബന്ധ മേഖലകൾ എന്നിവയിൽ നിന്ന് തെരഞ്ഞെ ടുക്കപ്പെടുന്ന ഗുണഭോക്താക്കൾക്ക് നൽകേണ്ട പരിശീലനത്തെ സംബന്ധിച്ച ആവശ്യകത നീർത്തട കമ്മി റ്റികൾ ഗുണഭോക്ത്യ വിഭാഗങ്ങളുമായി കൂടിയാലോചിച്ച നിർണ്ണയിക്കേണ്ടതാണ്. നീർത്തട പ്രദേശത്ത് നടത്തേണ്ട പരിശീലന പരിപാടികൾ ഏതൊക്കെയാണെന്നും അവയിൽ ഓരോന്നിലും പങ്കെടുപ്പിക്കേണ്ട ഗുണഭോക്താക്കളുടെ എണ്ണം എത്രയാണെന്നും നീർത്തട കമ്മിറ്റി തിട്ടപ്പെടുത്തി ആ വിവരം ബ്ലോക്ക് പഞ്ചായത്തിനെ അറിയിക്കേണ്ടതും അതിന്റെ അടിസ്ഥാനത്തിൽ ബ്ലോക്ക് തലത്തിലുള്ള വിശദമായ പരി ശീലന പരിപാടിക്ക് ബ്ലോക്ക് പഞ്ചായത്തുകൾ രൂപം കൊടുക്കേണ്ടതുമാണ്. ആത്മ (ATMA) തുടങ്ങി ബന്ധപ്പെട്ട മേഖലയിൽ വിവിധ വകുപ്പുകൾ നടത്തുന്ന പരിശീലന പരിപാടികളുമായി ഏകോപിപ്പിച്ച ഈ പരിശീലന പരിപാടികൾ സംഘടിപ്പിക്കുന്നതിനുള്ള സാധ്യത ആരായേണ്ടതാണ്. കൂടാതെ കൃഷി വിജ്ഞാന ᏩᏯᏏᏓᎺ3o , എക്സ്റ്റൻഷൻ ക്രൈടയിനിംഗ് സെന്ററുകൾ, കാർഷിക സർവ്വകലാശാല കേന്ദ്ര തോട്ടവിള ഗവേഷ ണകേന്ദ്രം, കേന്ദ്ര കിഴങ്ങുവർഗ്ഗ ഗവേഷണ കേന്ദ്രം തുടങ്ങിയ സ്ഥാപനങ്ങളുടെ സേവനവും പരിശീലന പരിപാടികൾ സംഘടിപ്പിക്കുന്നതിന് പ്രയോജനപ്പെടുത്തേണ്ടതാണ്. ഇപ്രകാരം തയ്യാറാക്കുന്ന പദ്ധതിയുടെ അടിസ്ഥാനത്തിൽ ഓരോ വർഷവും പരിശീലനത്തിനായി വേണ്ടിവരുന്ന തുക നീക്കിവയ്ക്കക്കേണ്ടതാണ്. ഈ തുക സംയോജിത നീർത്തട പരിപാലന പരിപാടിയിൻകീഴിൽ ഇൻസ്റ്റിറ്റ്യൂഷൻ ആന്റ് കപ്പാസിറ്റി ബിൽഡിംഗിനായി നീക്കിവച്ചിരിക്കുന്ന 5% തുകയിൽ നിന്നും ചെലവഴിക്കേണ്ടതാണ്. 5.3. ഈ പരിശീലന പരിപാടികൾ കേവലം അറിവ് വർദ്ധിപ്പിക്കുക എന്നതിലുപരി ഗുണഭോക്താക്ക ളുടെ തൊഴിൽസൈപുണ്യവും വൈദഗ്ദദ്ധ്യ വികസനവും സാധ്യമാക്കുന്ന തരത്തിലുള്ളതായിരിക്കണം. കൂടാതെ, കൃഷി, അനുബന്ധമേഖലകളിൽ ഉൽപാദനക്ഷമതയും ഉൽപാദന സമ്പ്രദായവും മെച്ചപ്പെടു ത്തുന്ന തരത്തിൽ വിജയകരമായി പ്രവർത്തിച്ചുവരുന്ന സംരംഭങ്ങളുടെ ഫീൽഡുതല സന്ദർശനങ്ങൾ ഈ പരിശീലന പരിപാടികളുടെ ഭാഗമായി ഏറ്റെടുക്കേണ്ടതാണ്. 6. സംയോജിത നീർത്തട പരിപാടിയിൻകീഴിൽ ഏറ്റെടുക്കുന്ന ഉൽപാദന സമ്പ്രദായം മെച്ചപ്പെടുത്തു ന്നതുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങളുടെ ജില്ലാതല ഏകോപനം നടത്തേണ്ട ചുമതല ജില്ലയിലെ ടെക്സനി ക്കൽ എക്സ്പർട്ട് (കൃഷി)ക്ക് ആയിരിക്കും. അവർ ജില്ലാതല നീർത്തട സെൽ കം ഡേറ്റാ സെന്ററിന്റെ പ്രോജക്ട് മാനേജറുടെ മാർഗ്ഗനിർദ്ദശങ്ങൾക്ക് അനുസൃതമായി ഈ പ്രവർത്തനങ്ങൾ ജില്ലാതലത്തിൽ ഏകോപിപ്പിക്കുകയും യഥാസമയങ്ങളിൽ ഇതു സംബന്ധിച്ച റിപ്പോർട്ടുകൾ സംസ്ഥാനതല നോഡൽ ഏജൻസിക്ക് (എസ്.എൽ.എൻ.എ.) സമർപ്പിക്കേണ്ടതുമാണ്. തിതല പഞ്ചായത്തുകളിലെ മുൻ ജനപ്രതിനിധികൾക്ക് തിരിച്ചറിയൽ കാർഡ് അനുവദിക്കുന്നത് സംബന്ധിച്ച ഉത്തരവ് (തദ്ദേശസ്വയംഭരണ (ഇ.എം.) വകുപ്പ്, സ.ഉ.(സാധാ)നം. 591/2014/തസ്വഭവ. തിരുതീയതി:28/02/2014.j സംഗ്രഹം:- തദ്ദേശ സ്വയംഭരണ വകുപ്പ് - ത്രിതല പഞ്ചായത്തുകളിലെ മുൻ ജനപ്രതിനിധികൾക്ക് തിരിച്ചറിയൽ കാർഡ് അനുവദിക്കുന്നതിന് അനുമതി നൽകി ഉത്തരവ് പുറപ്പെടുവിക്കുന്നു.
ഈ താൾ 2018 -ലെ പഞ്ചായത്ത് റെപ്പോ നിർമ്മാണം യജ്ഞത്തിന്റെ ഭാഗമായി സൃഷ്ടിച്ചതാണ്. |