Panchayat:Repo18/vol2-page0951

From Panchayatwiki

ഉത്തരവ കുടുംബശ്രീയുടെ മികച്ച സിഡിഎസ്സുകളെ കണ്ടെത്തുന്നതിനായി നൂതന മാർഗ്ഗം അവലംബിക്കുന്ന തിനുവേണ്ടി തിരുവനന്തപുരം ദൂരദർശൻ കേന്ദ്രം ഡയറക്ടർ പരാമർശം ഒന്നു പ്രകാരം കുടുംബശ്രീക്ക സമർപ്പിച്ച പ്രൊപ്പോസലിന് അംഗീകാരം നൽകണമെന്ന് പരാമർശം രണ്ടിലെ കത്തിലൂടെ കുടുംബശ്രീ എക്സസിക്യൂട്ടീവ് ഡയറക്ടർ സർക്കാരിനോട് അഭ്യർത്ഥിച്ചിരുന്നു. 2. സർക്കാർ ഇക്കാര്യം വിശദമായി പരിശോധിച്ചു. ദൂരദർശൻ കേന്ദ്രം സമർപ്പിച്ച പ്രൊപ്പോസലിൽ പ്രതിപാദിക്കുന്ന പ്രവർത്തനങ്ങൾ പ്രാവർത്തികമാക്കുന്നതിനായി തിരുവനന്തപുരം ദൂരദർശൻ കേന്ദ്രം ഡയ റക്ടർ സമർപ്പിച്ച 1,36,00,000/- രൂപയുടെ (ഒരുകോടി മുപ്പത്തിയാറ് ലക്ഷം രൂപ മാത്രം) പ്രൊപ്പോസ ലിന് അനുമതി നൽകി ഉത്തരവാകുന്നു. ഇതിനായി വേണ്ടിവരുന്ന തുക കുടുംബശ്രീയുടെ സംഘടനാ ശാക്തീകരണ ഫണ്ടിൽ നിന്നും വിനിയോഗിക്കേണ്ടതാണ്. തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ സൗരോർജ്ജ പദ്ധതികൾ നടപ്പാക്കുന്നതിനുള്ള അംഗീകൃത സ്ഥാപനമായി കെൽട്രോണിനോയും (KELTRON) യുണെറ്റഡ് ഇലക്ട്ടിക്കൽ ഇൻഡസ്ട്രീസ് ലിമിറ്റഡിനേയും അംഗീകരിച്ചുകൊണ്ടുള്ള ഉത്തരവ് (തദ്ദേശസ്വയംഭരണ (ഡി.എ) വകുപ്പ്, സ.ഉ (സാധാ)നം.1384/2014/തസ്വഭവ, തിരുതീയതി :03-06-2014) സംഗ്രഹം:- തദ്ദേശസ്വയംഭരണ വകുപ്പ് - തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ സൗരോർജ്ജ പദ്ധ തികൾ നടപ്പാക്കുന്നതിനുള്ള അംഗീകൃത സ്ഥാപനമായി കെൽട്രോണിനോയും (KELTRON) യുണെറ്റഡ് ഇലക്സ്ട്രിക്കൽ ഇൻഡസ്ട്രീസ് ലിമിറ്റഡിനേയും അംഗീകരിച്ച് ഉത്തരവ് പുറപ്പെടുവിക്കുന്നു. പരാമർശം:- (1) കെൽട്രോൺ മാനേജിംഗ് ഡയറക്ടറുടെ 10-02-2014-ലെ MD/LSGD/Solar/2013-14 45 നമ്പർ കത്ത്. (2) യുണെറ്റഡ് ഇലക്സ്ട്രിക്കൽ ഇൻഡസ്ട്രീസ് ലിമിറ്റഡ് മാനേജിംഗ് ഡയറക്ടറുടെ 12-04-2014 (O)"Nooy (O5NQOýl6)Al MD/0085/2014-15 (MDCm Jô de (OMO)5, (3) 19-03-2014 തീയതിയിലെ സ.ഉ.(സാധാ) 805/14/തസ്വഭവ നമ്പർ ഉത്തരവ്. (4) 06-05-2014 തീയതിയിലെ സ.ഉ.(സാധാ) 1092/14/തസ്വഭവ നമ്പർ ഉത്തരവ്. ഉത്തരവ് തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ സൗരോർജ്ജ പദ്ധതികൾ നടപ്പാക്കുന്നതിനുള്ള അംഗീകൃത സ്ഥാപനമായി കെൽട്രോണിനേയും (KELTRON) യുണെറ്റഡ് ഇലക്റ്റടിക്കൽ ഇൻഡസ്ട്രീസ് ലിമിറ്റഡി നേയും, അനെർട്ട് (ANERT)/എം.എൻ.ആർ.ഇ (MNRE)യുടെ പ്രത്യേക നിർദ്ദേശങ്ങൾ (സ്പെസിഫിക്കേ ഷൻ) പാലിച്ചുകൊണ്ടായിരിക്കണം സൗരോർജ്ജ പദ്ധതികൾ തയ്യാറാക്കേണ്ടത് എന്ന നിബന്ധനയ്ക്ക് വിധേയമായി അംഗീകരിച്ച് ഉത്തരവ് പുറപ്പെടുവിക്കുന്നു. ഔദ്യോഗിക ഭാഷ മലയാളമാക്കൽ വകുപ്പുതല ഔദ്യോഗിക ഭാഷാ സമിതി രൂപീകരിച്ച ഉത്തരവ് (തദ്ദേശസ്വയംഭരണ (പി.എസ്)വകുപ്പ്, സഉ(സാ)നം. 1386/2014/തസ്വഭവ. തിരുതീയതി : 03-06-2014) സംഗ്രഹം:- തദ്ദേശസ്വയംഭരണ വകുപ്പ് - ഔദ്യോഗിക ഭാഷ മലയാളമാക്കൽ വകുപ്പുതല ഔദ്യോ ഗിക ഭാഷാ സമിതി രൂപീകരിച്ച് - ഉത്തരവ് പുറപ്പെടുവിക്കുന്നു. പരാമർശം:- 1. സ.ഉ.(കൈ)നം. 33/2012/ഉഭപവ. തിയതി 09-07-2012. 2. സ.ഉ.(കൈ)നം. 9/14/ഉഭപവ. തീയതി 25-03-2014. ഉത്തരവ് പതിമൂന്നാം കേരള നിയമസഭയുടെ ഔദ്യോഗിക ഭാഷ സംബന്ധിച്ച സമിതി (2011-14)യുടെ ഒന്നാ മത് റിപ്പോർട്ടിൽ വകുപ്പുതല ഔദ്യോഗിക ഭാഷാ സമിതികൾ രൂപീകരിക്കണമെന്നും അവ മൂന്നു മാസ ത്തിലൊരിക്കൽ യോഗം ചേർന്ന് പ്രവർത്തനങ്ങൾ വിലയിരുത്തണമെന്നും ശുപാർശ ചെയ്തിരുന്നു. ടി ശുപാർശയുടെ അടിസ്ഥാനത്തിൽ എല്ലാ വകുപ്പുകളും വകുപ്പുതല സമിതി രൂപീകരിക്കണമെന്നും ടി സമിതി മൂന്നുമാസത്തിലൊരിക്കൽ യോഗം ചേർന്ന് അതത് വകുപ്പിലെ ഭരണഭാഷാമാറ്റ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കണമെന്നും ഭാഷാമാറ്റ പുരോഗതി അവലോകനം ചെയ്യണമെന്നും നടപടിക്കുറിപ്പ് യഥാ സമയം ഔദ്യോഗിക ഭാഷാ വകുപ്പിൽ ലഭ്യമാക്കണമെന്നും സൂചിപ്പിച്ചുകൊണ്ട് പരാമർശം 1, 2 പ്രകാരം ഉദ്യോഗസ്ഥ ഭരണപരിഷ്കാര വകുപ്പ് ഉത്തരവ് പുറപ്പെടുവിച്ചു. ടി സാഹചര്യത്തിൽ ചുവടെ ചേർക്കുന്ന ജീവനക്കാരെ ഉൾപ്പെടുത്തി തദ്ദേശസ്വയംഭരണ വകുപ്പിന്റെ വകുപ്പുതല സമിതി രൂപീകരിച്ച് ഉത്തരവ് പുറ പ്പെടുവിക്കുന്നു.

വർഗ്ഗം:റെപ്പോയിൽ സൃഷ്ടിക്കപ്പെട്ട ലേഖനങ്ങൾ