Panchayat:Repo18/vol2-page0991
k) സങ്കേതങ്ങളിൽ സന്ദർശന ദിവസം പ്രദർശിപ്പിക്കുന്നതിനായി ഒരു വാർഡിന് ഓരോ ബാനർ തയ്യാറാക്കേണ്ടതാണ്. വാർഡിലെ എല്ലാ സങ്കേതങ്ങളിലും ഈ ബാനർ ഉപയോഗിക്കത്തക്കതരത്തിൽ പൊതുവായി തയ്യാറാക്കേണ്ടതാണ്. (മാതൃക ഉള്ളടക്കം ചെയ്തിട്ടുണ്ട) 2, ബന്ധപ്പെട്ട ജീവനക്കാരൻ വ്യക്തിഗത പൊതു ആസ്തികൾ ചാർട്ട് കാണിച്ച് ഓരോ ആസ്തിയെ സംബന്ധിച്ച വ്യക്തമായി വിശദീകരിച്ചുകൊടുക്കേണ്ടതും (ഐ.ഇ.സി.) ഓരോ കുടുംബത്തിന്റെയും ആവ ശ്യകത മനസ്സിലാക്കി അതനുസരിച്ച ഫാറത്തിൽ രേഖപ്പെടുത്തൽ വരുത്തേണ്ടതാണ്. 3. ക്യാമ്പയിൻ ഓരോ സങ്കേതത്തിലും ബന്ധപ്പെട്ട വാർഡ് മെമ്പർമാർ നേതൃത്വം നൽകേണ്ടതാണ്. ക്യാമ്പയിനിൽ വില്ലേജ് എക്സ്സ്റ്റൻഷൻ ഓഫീസർ, അക്രഡിറ്റഡ് ജീവനക്കാർ, എസ്.സി/എസ്.റ്റി പ്രമോ ട്ടർമാർ, പ്രദേശത്തെ രണ്ട് മേറ്റുമാർ എന്നിവർ നിർബന്ധമായും പങ്കെടുക്കേണ്ടതാണ്. ഓരോരുത്തരുടെയും ചുമതലകൾ ചുവടെപറയും പ്രകാരം ആയിരിക്കും. ക്യാമ്പയിനിൽ നിർബന്ധമായും പങ്കെടുക്കേണ്ടവർ ചുമതല വാർഡ് മെമ്പർ ക്യാമ്പയിൻ നേതൃത്വം നൽകൽ വില്ലേജ് എക്സ്സ്റ്റൻഷൻ ഓഫീസർ 1. ക്യാമ്പയിന്റെ ഏകോപനം 2. ഐ.ഇ.സി. (സങ്കേതതലത്തിൽ) 3, പി.ആർ.എ പ്രവർത്തനങ്ങൾ 4, ചെക്ക് ലിസ്റ്റ് പ്രകാരമുള്ള സംഗതികൾ ഉറപ്പ് വരുത്തൽ അസി. എഞ്ചിനീയർ/ഓവർസീയർ (എസ്.സി. പ്രൊമോട്ടർ സഹായിക്കേണ്ടതാണ്.) 1. പൊതു ആസ്തികൾ/വ്യക്തിഗത ആസ്തികളെക്കുറിച്ചുള്ള ബോധം സ്യഷ്ടിച്ച ആവശ്യങ്ങൾ ബന്ധപ്പെട്ട ഫാറങ്ങളിൽ രേഖ 695)(OO(08 (triplicate) 2. പി.ആർ.എ പ്രവർത്തനങ്ങൾ ഡേറ്റാ എൻട്രി ഓപ്പറേറ്റർ (മേറ്റുമാർ സഹായിക്കേണ്ടതാണ്) 1. ജോബ്ദകാർഡിനുള്ള അപേക്ഷ പൂരിപ്പിക്കൽ 2. തൊഴിൽ അപേക്ഷ പുരിപ്പിക്കൽ 3, ഫോട്ടോ എടുക്കലും ആയത് ഗുണഭോക്ത്യക്രമത്തിൽ സൂക്ഷിക്കലും എസ്.സി പ്രമോട്ടർ ശാരീരിക/മാനസിക വെല്ലുവിളികൾ നേരിടുന്ന വ്യക്തികളുടെയും 15 വയസ്സിൽ താഴെയുള്ള പെൺകുട്ടികളുടെയും വിവരങ്ങൾ ശേഖരിക്കൽ (കുടുംബ അടിസ്ഥാനത്തിൽ) 4. ക്യാമ്പയിനിൽ പങ്കെടുക്കുന്ന വില്ലേജ് എക്സ്സ്റ്റൻഷൻ ഓഫീസർ, അക്രഡിറ്റഡ് അസി. എഞ്ചിനീ യർ/ഓവർസീയർ, ഡേറ്റാ എൻട്രി ഓപ്പറേറ്റർ, എസ്.സി പ്രമോട്ടർ, മേറ്റുമാർ എന്നീ ആറ് പേർക്ക് ക്യാമ്പ യിൻ നടത്തുന്ന ഒരു ദിവസത്തേയ്ക്ക് 100 രൂപ ക്രമത്തിൽ ഓണറേറിയം പദ്ധതിയുടെ ഐ.ഇ.സി. ഫണ്ടിൽ oilomyo (866mecoroloolyamoo6m5. xxx Forms Omitted ദീർഘകാലമായി പണി ആരംഭിച്ച് പൂർത്തിയാകാതെ കിടക്കുന്ന തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ ആസ്തികൾ ഏതൊക്കെയാണെന്ന് വിലയിരുത്തുന്നതിനും പരിഹാരമാർഗ്ഗങ്ങൾ നിർദ്ദേശിക്കുന്നതിനും കമ്മിറ്റി രൂപീകരിക്കുന്നത് സംബന്ധിച്ച ഉത്തരവ് (തദ്ദേശസ്വയംഭരണ (ഡിബി) വകുപ്പ്, സ.ഉ.(സാധാ)നം. 2417/2014/തസ്വഭവ. തിരുതീയതി : 17-09-14) സംഗ്രഹം:- തദ്ദേശസ്വയംഭരണ വകുപ്പ് - ദീർഘകാലമായി പണി ആരംഭിച്ച പൂർത്തിയാകാതെ കിട ക്കുന്ന തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ ആസ്തികൾ ഏതൊക്കെയാണെന്ന് വിലയിരുത്തുന്നതിനും പരിഹാരമാർഗ്ഗങ്ങൾ നിർദ്ദേശിക്കുന്നതിനും കമ്മിറ്റി രൂപീകരിച്ച് - ഉത്തരവ് പുറപ്പെടുവിക്കുന്നു. പരാമർശം:- വികേന്ദ്രീകൃത ആസൂത്രണ സംസ്ഥാനതല കോ-ഓർഡിനേഷൻ കമ്മിറ്റിയുടെ 09-07-14- ലെ 2.5 നമ്പർ തീരുമാനം.
ഈ താൾ 2018 -ലെ പഞ്ചായത്ത് റെപ്പോ നിർമ്മാണം യജ്ഞത്തിന്റെ ഭാഗമായി സൃഷ്ടിച്ചതാണ്. |