Panchayat:Repo18/vol1-page0749

From Panchayatwiki
പട്ടിക 1
തലയ്ക്ക് മുകളിലുടെയുള്ള വൈദ്യുതി ലൈനുകളുടെ അകലം
ക്രമ നം വൈദ്യുതി വിതരണ ലൈനുകളുടെ തരം ഏറ്റവും ചുരുങ്ങിയ ലംബമായ അകലം മീറ്ററിൽ ഏറ്റവും ചുരുങ്ങിയ സമാന്തര അകലം മീറ്ററിൽ
1 കുറഞ്ഞതും ഇടത്തരവുമായ വോൾട്ടേജ് ലൈനുകൾ
2.40
1.20
2 33,000 വോൾട്ട് വരെയും അതടങ്ങുന്നതുമായ ഉയർന്ന വോൾട്ടേജ് ലൈനുകൾ
3.70
1.85
3 33,000 വോൾട്ടേജിനു മുകളിലുള്ള അധികം വോൾട്ടേജുള്ള ലൈനുകൾ 3.70 + അധികമായി കൂട്ടിച്ചേർക്കുന്ന ഓരോ 33,000 വോൾട്ടിനും അല്ലെങ്കിൽ അതിന്റെ ഭാഗത്തിനും വേണ്ടി 0.30 മീറ്റർ കൂടുതൽ 1.85 + അധികമായി കൂട്ടിച്ചേർക്കുന്ന ഓരോ 33,000 വോൾട്ടിനും അല്ലെങ്കിൽ അതിന്റെ ഭാഗത്തിനും വേണ്ടി 0.30 മീറ്റർ

27. അകത്തുള്ളതും പുറത്തുള്ളതുമായ തുറസ്സായ പ്രദേശങ്ങൾ- (1) മനുഷ്യ വാസത്തിന് ഉദ്ദേശിച്ചുള്ള ഓരോ മുറിയും അകത്തേക്കോ പുറത്തേക്കോ തുറസ്സായ വരാന്തയോടോ അല്ലെങ്കിൽ തുറസ്സായ സ്ഥലത്തോടോ ചേർന്നിരിക്കേണ്ടതും അങ്ങനെയുള്ള തുറസ്സായ സ്ഥലം കെട്ടിടത്തിന്റെ പ്രയോജനത്തിന് മാത്രമായി നീക്കിവയ്ക്കക്കേണ്ടതും അത്, പൂർണമായും ഉടമസ്ഥന്റെ പരിസരത്ത് തന്നെ ആയിരിക്കേണ്ടതും അത് അന്തരീക്ഷത്തിലേക്ക് തുറന്നിരിക്കേണ്ടതും കെട്ടിടം തന്നെ പൊളിച്ചുകളയുന്നത് വരെയും ഈ ചട്ടങ്ങളിൽ പ്രത്യേകം അനുവദിച്ചിട്ടുള്ളതൊഴികെ ഏതെങ്കിലും തരത്തിലുള്ള പുനർവിഭജനമോ ഭാഗം വയ്ക്കുന്നതോ നിയമാനുസൃതം വിഭജിക്കുന്നതോ കൈമാറുന്നതോ നിരോധിച്ചിരിക്കുകയും, മറ്റു നിർമ്മാണപ്രവർത്തനങ്ങളിൽ നിന്നും വിമുക്തമായിരിക്കേണ്ടതും ആണ്.

(2) അടുത്തടുത്ത് ചേർന്നു കിടക്കുന്നതും ഒന്നിലേറെ ഉടമസ്ഥരുള്ളതോ അല്ലെങ്കിൽ ഒരു ഉടമസ്ഥന്റെ മാത്രമായതോ ആയ പ്ലോട്ടിൽ നിർമ്മിക്കുന്ന കെട്ടിടഗണങ്ങളുടെ കാര്യത്തിൽ നിയമപരമായി നിർബന്ധമുള്ള ഉമ്മറം, പിന്നാമ്പുറം, പാർശ്വാങ്കണം എന്നിവ പ്ലോട്ട് അതിർത്തിയിൽ നിന്ന് കണക്കാക്കിയശേഷം അവശേഷിക്കുന്ന ഭൂമി പ്ലോട്ടിലെ കെട്ടിടനിർമ്മാണ പ്രദേശമായി പരിഗണിച്ച മുഴുവൻ തറവിസ്തീർണ്ണാനുപാതവും, വ്യാപ്തിയും, പ്രവേശനമാർഗ്ഗവും, വെളിച്ചവും വായുപ്രവാഹവും എന്നിങ്ങനെ സംബന്ധിച്ച നിബന്ധനകൾക്ക് വിധേയമായി കെട്ടിടങ്ങൾ നിർമ്മിക്കാവുന്നതും ഈ സ്ഥലത്തിനുള്ളിലെ വ്യത്യസ്ഥ കെട്ടിട സമൂഹങ്ങൾ തമ്മിലുള്ള അകലം 10 മീറ്റർ വരെ ഉയരമുള്ള കെട്ടിടങ്ങൾക്ക് ഏറ്റവും ചുരുങ്ങിയത് 2 മീറ്റർ അകലവും, അതിലും ഉയരം കൂടിയാൽ 3 മീറ്ററുമായിരിക്കുന്നതുമാണ്.

(3) 10 മീറ്റർ വരെ ഉയരമുള്ള ഓരോ കെട്ടിടത്തിനും 3 മീറ്റർ അളവിൽ വ്യാപ്തിയുള്ള വളരെ വ്യക്തമായ ഉമ്മറമുണ്ടായിരിക്കേണ്ടതാണ്:

എന്നാൽ, പ്ലോട്ടിന്റെ പ്രത്യേക ആകൃതി കാരണം ഉടനീളം വിലങ്ങനെ 3 മീറ്റർ അളവ് നില നിർത്താൻ സാധിക്കാത്തിടത്ത് എല്ലായിടത്തും ഉള്ള ചുരുങ്ങിയ വ്യാപ്തി 1.80 മീറ്ററും, ശരാശരി വ്യാപ്തി 3 മീറ്ററിൽ കുറയാതെയും ആയാൽ മതിയാകുന്നതാണ്.

This page is Accepted in Panchayath Wiki Project. updated on: 29/ 05/ 2019 by: Jeli

വർഗ്ഗം:റെപ്പോയിൽ സ്വീകരിച്ച ലേഖനങ്ങൾ